Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രായം 40 കഴിഞ്ഞോ? യോഗ സ്ഥിരമാക്കണം... കാരണം ഇത്
ഒരു പ്രായം കഴിഞ്ഞാല്‍, നമ്മള് വിചാരിക്കുന്നിടത്ത് നമ്മുടെ ആറോഗ്യവും ശരീരവും നില്‍ക്കണമെന്നില്ല. നമ്മുടെ കയ്യില്‍ നിന്നും എല്ലാം തകിടം മറിഞ്ഞേക്കാം. ചിലപ്പോള്‍ പ്രതീക്ഷിക്കാത്ത പല അസുഖങ്ങള്‍ പോലും പിടിപെടാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ ആര്‍ത്തവ വിവാരം നടക്കാനുള്ള സാധ്യതയും ഈ പ്രായത്തിനു ശേഷം വര്‍ദ്ധിക്കുന്നു. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുപോലെ, മാനസിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും കാരണമായേക്കാം. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടണമെങ്കില്‍ യോഗ ശീലിക്കുന്നത് അനിവാര്യമാണ്. പതിവായി യോഗ ചെയ്താല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം.

സന്തുലിതാവസ്ഥ
ശരീരത്തിന്റെ സന്തുലിതാവസ്ഥ വളരെ പ്രധാനപ്പെട്ട ഘടകമാണ്. മാനസിക പിരിമുറുക്കങ്ങള്‍, വിഷമങ്ങള്‍, ആരോഗ്യം എന്നിവയെല്ലാം ശരീരത്തിന്റെ സന്തുലിതാവസ്ഥയേയും ബാധിക്കുന്നു. ഇവ ബാലന്‍സ് ചെയ്യണമെങ്കില്‍, വ്യാാമം അനിവാര്യമാണ്. അതുപോലെ, പ്രായമാകുമ്പോള്‍ നടക്കാനും മറ്റും ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. ചിലപ്പോള്‍ നടക്കുമ്പോള്‍ വീഴാന്‍ പോകുന്നത് പോലെയുള്ള അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായേക്കാം. ഇതിനെയെല്ലാം നിയന്ത്രിക്കാനും, നിങ്ങളുടെ വരുതിയില്‍ നിങ്ങളുടെ മനസ്സും ശരീരവും ഏത് പ്രായത്തിലും നിലനിര്‍ത്താനും യോഗ ചെയ്യുന്നത് വളരെ നല്ലതാണ്.
തലച്ചോറിന്റെ ആരോഗ്യം
പ്രായമാകുമ്പോള്‍ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ഓര്‍മ്മക്കുറവ്. ചെയ്ത കാര്യങ്ങള്‍ മറക്കുന്നൂ. ഒരു സാധനം എവിടെ വെച്ചെന്ന് മറക്കുന്നു. സംഭവങ്ങള്‍ മറക്കുന്നു. അങ്ങനെ മറവികള്‍ തലച്ചോറിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി എന്ന ഓര്‍മ്മപ്പെടുത്തല്‍ നിങ്ങള്‍ക്ക് നല്‍കിയേക്കാം. ഈ മറവിയെ ഇല്ലാതാക്കാനും, നല്ല ഓര്‍മ്മ നിലനിര്‍ത്താനും, ഏത് പ്രായത്തിലും തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും യോഗ ചെയ്യുന്നത് നല്ലതാണ്.
എല്ലുകളുടെ ആരോഗ്യം
40 വയസ്സുകള്‍ക്ക് ശേഷം എല്ലുകളുടെ ആരോഗ്യം പലരിലും ക്ഷയിക്കുന്നു. നടുവോദന മുതല്‍, സന്ധിവാതം വരെ പലരിലും പതിവായി കണ്ടെന്ന് വന്നേക്കാം. ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ പേശികള്‍ ബലപ്പെടുത്തണം. വീട്ടില്‍ തന്നെ ഇരുന്ന്, ഏത് പ്രായത്തിലും ചെയ്യാന്‍ സാധിക്കുന്ന വ്യായാമമാണ് യോഗ. യോഗ ചെയ്യുന്നതിലൂടെ പേശികള്‍ ബലപ്പെടുത്തുന്നു. പേശികള്‍ക്ക് ആരോഗ്യം ഉണ്ടായാല്‍ മാത്രമേ, എല്ലുകളിലേയ്ക്ക് ശരീരഭാരം എത്താതിരിക്കുകയും, എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യൂ.
ഹൃദയാരോഗ്യം
പ്രായം കൂടുമ്പോള്‍ ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം തന്നെ ഹൃദയത്തിന്റെ ആരോഗ്യം ഇല്ലാതാക്കുന്നവയാണ്. ഇത്തരം ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഡയറ്റ് മാത്രം പോര. വ്യായാമവും അനിവാര്യമാണ്. ഇതിന് യോഗ ശീലിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, അമിതമായിട്ടുള്ള മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാനും സഹായിക്കും. ഇതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
