Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആര്‍ത്തവ ദിനങ്ങളില്‍ വേദന നീണ്ട് നില്ക്കുന്നോ, കാരണങ്ങള്‍ നിസ്സാരമല്ല
ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ പല സ്ത്രീകളും അനുഭവിക്കുന്നതാണ്. പലപ്പോഴും എന്തൊക്കെ ചെയ്യണം എന്തൊക്കെ ശ്രദ്ധിക്കണം എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ ആര്‍ത്തവ ദിനങ്ങള്‍ വര്‍ദ്ധിക്കുകയും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന വേദന വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വേദനാജനകമായ ആര്‍ത്തവം പലപ്പോഴും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യതയും കൂടി സൂചിപ്പിക്കുന്നതാണ് ഇത്. ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്ന അവസ്ഥകള്‍ പലപ്പോഴും ഇതിന് പിന്നിലുണ്ട്. ആര്‍ത്തവ ദിനങ്ങള്‍ വേദന വര്‍ദ്ധിക്കുന്നതിന് പിന്നിലെ ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എന്‍ഡോമെട്രിയോസിസ്
ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. പലപ്പോഴും ഗര്‍ഭാശയ പാളിക്ക് പുറമേ സമാനമായ ടിഷ്യൂ വളരുന്നതിനെയാണ് എന്‍ഡോമെട്രിയോസിസ് എന്ന് പറയുന്നത്. ഇത് പലപ്പോഴും ആന്തരിക രക്തസ്രാവം, അതികഠിനമായ വേദന എന്നിവ ലക്ഷണങ്ങളാണ്.
ഫൈബ്രോയ്ഡുകള്‍
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഫൈബ്രോയ്ഡുകള്‍ നിസ്സാരമല്ല. ഇത് പലപ്പോഴും ഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അതിന് പിന്നില്‍ പലപ്പോഴം ഫൈബ്രോയ്ഡുകള്‍ ആയിരിക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് 30 വയസ്സിന് മുകളിലുള്ള സ്ത്രീകളാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്.
പെല്‍വിക് ഇന്‍ഫ്ലമേറ്ററി ഡിസീസ് (PID)
ഇത് പ്രത്യുല്പാദന അവയവങ്ങളിലുണ്ടാവുന്ന അണുബാധയാണ് എന്നത് അറിഞ്ഞിരിക്കണം. അത് മാത്രമല്ല പലപ്പോഴും ചികിത്സ വേഗം ചെയ്യണം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന് പിന്നിലെ ലക്ഷണങ്ങളില്‍ പ്രധാനമായി കാണുന്നത് പലപ്പോഴും പനി, വേദനാജനകമായ ആര്‍ത്തവം എന്നിവയാണ്. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.
അഡിനോമിയോസിസ്
ഈ അവസ്ഥയില്‍, ഗര്‍ഭാശയത്തിന്റെ ആന്തരിക പാളി ഗര്‍ഭാശയ പേശി ഭിത്തിയിലൂടെ കടന്നുപോകുകയും വേദനാജനകമായ ആര്‍ത്തവത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നതിന് മുന്‍പ് കൃത്യമായി മനസ്സിലാക്കി വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
അധികമായ ഈസ്ട്രജന് അല്ലെങ്കില്‍ ആവശ്യത്തിന് പ്രൊജസ്ട്രോണ്‍ ശരീരത്തില്‍ ഇല്ലാത്തത് പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാവുന്നു. ഇത് ക്രമരഹിതമായ ആര്‍ത്തവത്തിനും കനത്ത രക്തസ്രാവത്തിനും കാരണമാകുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം. ചിലരില്‍ ആര്‍ത്തവമില്ലാത്ത അവസ്ഥയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഉണ്ടാവും.
സമ്മര്‍ദ്ദവും ജീവിതശൈലി മാറ്റങ്ങളും
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സമ്മര്‍ദ്ദവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രതിസന്ധികളും എല്ലാം ആര്‍ത്തവം കഠിനമാക്കുകയും അതിന്റെ ഫലമായി നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന സമ്മര്‍ദ്ദം, മോശം ഉറക്കം, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം തന്നെ ഇതിന് പിന്നിലുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
