Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
അടിവസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കണം
പണി എളുപ്പമാക്കുന്നതിനായി എല്ലാ വസ്ത്രങ്ങളും ഒന്നിച്ച് വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കിയെടുക്കുന്നവരാണ് മിക്കവരും. ഇത്തരത്തില്‍ എല്ലാ വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ ഇടുന്ന കൂട്ടത്തില്‍ ചിലര്‍ അടിവസ്ത്രങ്ങളും ഇടുന്നത് കാണാം. ഒരു വീട്ടില്‍ എത്ര ആളുകളുണ്ടോ, അവരുടെയെല്ലാം അടിവസ്ത്രങ്ങളും ഒന്നിച്ചിട്ടായിരിക്കും വസ്ത്രങ്ങള്‍ അലക്കിയെടുക്കുന്നത്. ഇത് എത്രത്തോളം അപകടകരമാണെന്ന് പലരും തിരിച്ചറിയുന്നില്ല.

അടിവസ്ത്രങ്ങള്‍
ഏറ്റവുമധികം അണുക്കള്‍ അടങ്ങിയിരിക്കുന്ന വസ്ത്രമാണ് അടിവസ്ത്രങ്ങള്‍. ഈ അടിവസ്ത്രങ്ങള്‍ മറ്റു വസ്ത്രങ്ങളുടെ കൂടെ അലക്കിയിടുമ്പോള്, അടിവസ്ത്രങ്ങളിലുള്ള അണുക്കള്‍ മറ്റു വസ്ത്രങ്ങളിലേയ്ക്ക് കടക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ, ഓരോ വ്യക്തികള്‍ക്കും പലതരത്തിലുള്ള അസുഖങ്ങള്‍ അവരുടെ ശരീരത്തില്‍ ഉണ്ടാകാം. അതുപോലെ, സ്വകാര്യഭാഗത്ത് അണുക്കള്‍, അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നും അണുക്കള്‍ അടിവസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കാം. പ്രത്യേകിച്ച്, വിയര്‍പ്പും അടിഞ്ഞ്, അണുക്കള്‍ പെരുകും, ഇതെല്ലാം വാഷിംഗ് മെഷീനില്‍ ഇടുമ്പോള്‍ മറ്റു വസ്ത്രങ്ങളിലേയ്ക്ക് കടക്കും. അതുപോലെ, മറ്റു വസ്ത്രങ്ങളില്‍ നിന്നുള്ള അണുക്കള്‍ അടിവസ്ത്രങ്ങളിലേയ്ക്ക് പകരാനും സാധ്യതയുണ്ട്. അതിനാല്‍, അടിവസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ ഇടരുത്.
വൃത്തി
മൂത്രത്തിന്റെ അംശം, മലത്തിന്റെ അംശം എന്നിവയെല്ലാം അടിവസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കാം. അതിനാല്‍, അടിവസ്ത്രങ്ങള്‍ എല്ലായ്പ്പോഴും നല്ല വൃത്തിയില്‍ കഴുകി ഉണക്കിയിടണം. പ്രത്യേകിച്ച്, ചൂടുവെള്ളത്തില്‍ കഴുകി വെയിലത്ത് ഇട്ട് ഉണക്കി എടുക്കുന്നതാണ് നല്ലത്. അതുപോലെ, നല്ല വീര്യമുള്ള ഡിന്റര്‍ജെന്റ് ഉപയോഗിക്കുന്നതും അടിവസ്ത്രങ്ങള്‍ക്ക് നല്ലതല്ല. ഇതെല്ലാം അടിവസ്ത്രങ്ങളില്‍ നിന്നും അണുക്കള്‍ പോകാതിരിക്കുന്നതിന് കാരണമായേക്കാം. അതുപോലെ, സോപ്പിന്റെ അംശം ഇരിക്കുന്നതിനും അതുവഴി ചൊറിച്ചില്‍ പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു.
കുട്ടികള്‍, പ്രായമായവര്‍
കുട്ടികള്‍ അതുപോലെ, പ്രായമായവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അവരുടെ വസ്ത്രങ്ങള്‍ ഒരിക്കലും വാഷിംഗ് മെഷീനില്‍ ഇടരുത്. അതുപോലെ, അടിവസ്ത്രങ്ങളുടെ കൂടെ ഒരിക്കലും ഇവരുടെ വസ്ത്രങ്ങള്‍ ഇടാന്‍ പാടുള്ളതല്ല. ഇത് കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പലതരത്തിലുള്ള അസുഖങ്ങള്‍ വരുന്നതിന് കാരണമാകുന്നു.
അടിവസ്ത്രങ്ങള്‍ കഴുകേണ്ട രീതി
എല്ലായ്പ്പോഴും നല്ല വൃത്തിയില്‍ കഴുകി എടുക്കേണ്ട വസ്ത്രങ്ങളാണ് അടിവ്സ്ത്രങ്ങള്‍. ഒരിക്കലും മറ്റു വസ്ത്രങ്ങളുടെ കൂടെ അടിവസ്ത്രങ്ങള്‍ കഴുകാന്‍ പാടുള്ളതല്ല. അടിവസ്ത്രങ്ങള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകി, നല്ല വെയിലത്തിട്ട് ഉണക്കാന്‍ ശ്രദ്ധിക്കുക. ഇത് അണുവിമുക്തമാക്കാന്‍ സഹായിക്കും. കൂടാതെ, സ്വകാര്യഭാഗത്തെ അലര്‍ജി പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നതാണ്.
ഒരിക്കലും ബാത്ത്റൂമില്‍ അടിവസ്ത്രങ്ങള്‍ കഴുകാന്‍ പാടുളഅളതല്ല. ഇത് ബാത്ത്റൂമിലെ അണുക്കള്‍ അടിവസ്ത്രങ്ങളില്‍ പറ്റിപ്പിടിക്കുന്നതിന് കാരണമാണ്. അതുപോലെ, ബാത്ത്റൂമില്‍ തന്നെ അടിവസ്ത്രങ്ങള്‍ ഉണക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇതും നല്ലതല്ല. ചിലര്‍ റൂമില്‍ ഇട്ട് ഉണക്കുന്നത് കാണാം. ഇതും അടിവസ്ത്രങ്ങള്‍ വൃത്തിയാകാതിരിക്കുന്നതിന് കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
