Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മൂത്രത്തില്‍ കല്ല് ഈ സമയം വര്‍ദ്ധിക്കുന്നു, കാരണവും പരിഹാരവും
മൂത്രത്തില്‍ കല്ല് എന്നത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ മൂത്രത്തില്‍ കല്ല് എന്ന രോഗാവസ്ഥ ഉണ്ടാവുന്നത് പലപ്പോഴും ശൈത്യകാലത്താണ്. ഇത് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സമയവും ഇത് തന്നെയാണ്.
വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ എന്തുകൊണ്ടാണ് തണുപ്പ് കാലത്ത് സംഭവിക്കുന്നത് എന്നത് അറിഞ്ഞിരിക്കേണ്ട ഒന്നാണ്. പലപ്പോഴും വൃക്കയിലെ കല്ലുകലിലെ പ്രശ്നങ്ങള്‍ പലപ്പോഴും ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും. അതിനെ പ്രതിരോധിക്കുന്നത് പോലെ തന്നെ അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് മനസ്സിലാക്കേണ്ടത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്തുകൊണ്ട് തണുപ്പ് കാലം?
എന്തുകൊണ്ടാണ് തണുപ്പ് കാലത്ത് വൃക്കയിലെ കല്ലുകള്‍ വര്‍ദ്ധിക്കുന്നത് എന്ന് നോക്കാം. പലപ്പോഴും ഇത് ശരീരത്തില്‍ നിന്നും ഉള്ള വിയര്‍പ്പ് കുറയ്ക്കുന്നു, അത് പലപ്പോഴും ദാഹം കുറയ്ക്കുകയും വെള്ളം കുടിക്കുന്ന അളവിനെ കുറയ്ക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ വൃക്കകളുടെ പ്രവര്‍ത്തനക്ഷമത വളരെയധികം കുറയുന്നു. കാരണം ശരീരത്തിലെ ധാതുക്കളെ അരിച്ചെടുക്കുന്നതിന് വെള്ളം ആവശ്യമാണ്. ഇത് പലപ്പോഴും ലഭിക്കാത്ത അവസ്ഥയില്‍ അവ ക്രിസ്റ്റലായി രൂപപ്പെടുകയും അത് മൂത്രത്തിലെ കല്ലായി മാറുകയും ചെയ്യുന്നു. ധാതുക്കളുടെ ഉയര്‍ന്ന അളവ് മൂത്രത്തില്‍ കലരുന്നത് വഴിയാണ് ഇത്തരത്തില്‍ വൃക്കയില്‍ കല്ലുണ്ടാവുന്നത്.
ലക്ഷണങ്ങള്‍
നിങ്ങളില്‍ വൃക്കയില്‍ കല്ലുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നതിന് ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നു. പലപ്പോഴും ഓക്കാനവും ഛര്‍ദ്ദിയും സംഭവിക്കും. കൂടാതെ മൂത്രത്തില്‍ രക്തം കാണപ്പെടുകയും മൂത്രമൊഴിക്കുമ്പോള്‍ അതികഠിനമായ വേദമനയുണ്ടാവുകയും ചെയ്യുന്നു. അത് കൂടാതെ നടുവിന് അല്ലെങ്കില്‍ വയറിന്റെ അടിഭാഗത്തോ പലപ്പോഴും കഠിനമായ വേദന ഉണ്ടാവുന്നു. ഇതെല്ലാം വൃക്കയിലെ കല്ലിന്റെ ലക്ഷണമായിരിക്കാം. പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അത് മാത്രമല്ല മൂത്രത്തില്‍ തടസ്സം സംഭവിക്കുന്നത് വഴി അതി പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

മൂത്രത്തിന്റെ ദുര്‍ഗന്ധം
മൂത്രത്തിന്റെ ദുര്‍ഗന്ധം സംഭവിക്കുന്നതും അല്പം ശ്രദ്ധിക്കണം. ഇതിന് കാരണമാകുന്നത് പലപ്പോഴും വൃക്കയിലെ കല്ലുകള്‍ ആയിരിക്കും. ഇത് മൂലം മൂത്രത്തിന്റെ നിറത്തിലും മാറ്റം സംഭവിക്കും. ചിലരില്‍ മൂത്രം കടും മഞ്ഞ, തവിട്ട്, അല്ലെങ്കില്‍ പിങ്കി ന്ിറത്തില് കാണപ്പെടുന്നു. അത് കൂടാതെ വയറിന് അതികഠിനമായ വേദനയും അനുഭവപ്പെടുന്നു. അത് മാത്രല്ല ഈ വേദന തുടക്കത്തില്‍ നേരിയതാണെങ്കിലും പലപ്പോഴും അവഗണിച്ചാല്‍ അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുകയും ചെയ്യുന്നു. അതും വൃക്കയിലെ കല്ലുകളുടെ സൂചനയാകാം.
വേദന നിസ്സാരമാക്കരുത്
വൃക്കയിലെ കല്ലുകള്‍ നിസ്സാരമാക്കരുത്, കാരണം അതിന്റെ ഫലമായി സംഭവിക്കുന്ന പുറം, അരക്കെട്ട് അല്ലെങ്കില്‍ വയറിന്റെ അടിഭാഗത്ത് കാണപ്പെടുന്ന വേദന ഒട്ടും തന്നെ നിസ്സാരമല്ല. ഇത് വൃക്കയിലെ കല്ലിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതായിരിക്കാം. വൃക്കയിലെ കല്ലുകളുള്ളപ്പോള് മൂത്രനാളിയിലെ അണുബാധ സാധാരണമാണ്. ഇത് പലപ്പോഴും വേനല്‍ക്കാലത്തും നിങ്ങളില്‍ കുളിരും പനിയും ഉണ്ടാക്കുന്നു. ഇവയെ വേണ്ട പോലെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
