Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
കൂര്‍ക്കം വലി ശ്രദ്ധിക്കേണ്ടതോ? കുട്ടികളിലും മുതിര്‍ന്നവരിലും ശ്രദ്ധിക്കേണ്ടത് ഇതെല്ലാം: ഡോ. സൗമ്യ സരിന്
കൂര്‍ക്കം വലി എന്നത് പലരും വളരെയധികം തമാശ രൂപേണ കാണുന്ന ഒന്നാണ്. എന്നാല്‍ അതിനെ അത്ര നിസ്സാരമായി കാണേണ്ടതില്ല എന്ന് മാത്രമല്ല ചില കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കേണ്ടതുമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ പ്രശ്നം കൊണ്ട് വലയുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ടാവും. ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നവര്‍ ധാരാളമുണ്ട്. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള ചില സൂചനകളെക്കൂടിയാണ് നല്‍കുന്നത്. കൂര്‍ക്കം വലിക്കുന്ന സമയം നാം അറിഞ്ഞിരിക്കേണ്ടതും എന്തുകൊണ്ടാണ് ഇത്തരത്തില്‍ കൂര്‍ക്കം വലിക്കുന്നത് എന്താണ് കാരണം എന്താണ് പരിഹാരം എന്നത് പ്രധാനപ്പെട്ടതാണ്.
പലപ്പോഴും പലരും ലളിതമായി കണക്കാക്കുന്ന ഈ കാര്യം പലരുടേയും ആരോഗ്യത്തേയും ആയുസ്സിനേയും വരെ പ്രശ്നത്തിലാക്കുന്നതിന്റെ തുടക്കമാണ് എന്നതാണ് സത്യം. രോഗത്തേക്കാള്‍ രോഗലക്ഷണമായി ഇതിനെ കണക്കാക്കാം. ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യം കുറിയ്ക്കുന്നതിന് വരെ പലപ്പോഴും കൂര്‍ക്കം വലി കാരണമാകുന്നു. എന്നാല്‍ കൂര്‍ക്കം വലി എപ്രകാരം പരിഹരിക്കാം, എന്തൊക്കെ ശ്രദ്ധിക്കണം, എന്തെല്ലാം അറിഞ്ഞിരിക്കണം എന്ന് ശിശുരോഗവിദഗ്ധ ഡോ. സൗമ്യ സരിന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

രണ്ട് തരത്തിലുള്ള കൂര്‍ക്കം വലി
കൂര്‍ക്കം വലിയെ നമുക്ക് രണ്ടായി തരം തിരിക്കാം, സ്ഥിരമായി നില്ക്കുന്നതും ഇടക്കിടെ മാത്രം സംഭവിക്കുന്നതും. അതില്‍ ഇടക്കിടെ ഉണ്ടാവുന്ന കൂര്‍ക്കം വലിയുടെ കാരണങ്ങളില്‍ ജലദോഷം അല്ലെങ്കില്‍ നീര്‍വീഴ്ച എല്ലാം ഒരു കാരണമായേക്കാം. ഇതിന്റെ ഭാഗമായി രാത്രി കിടക്കുന്ന സമയം കൂര്‍ക്കം വലി ഉണ്ടാവുന്നു. മൂക്കടപ്പാണ് ഇതിലെ പ്രധാന വില്ലന്‍. പലപ്പോഴും കുട്ടികളിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ ഇത് സ്ഥിരമായി നില്ക്കുന്നതല്ല എന്നതാണ് സത്യം. അതിനെ വലിയ പ്രാധാന്യത്തോടെ കണക്കാക്കേണ്ടതല്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മൂക്കടപ്പിനെ പ്രതിരോധിക്കുന്ന ചില മരുന്നുകള്‍ കൊണ്ട് തന്നെ അതിന് പരിഹാരം കാണാന്‍ സാധിക്കും.
സ്ഥിരമായുള്ള കൂര്‍ക്കം വലി
എന്നാല്‍ സ്ഥിരമായുള്ള കൂര്‍ക്കം വലി ഉള്ള ഒരു വ്യക്തിയെങ്കില്‍ അല്പം ശ്രദ്ധയോടെ വേണം അതിനെ കൈകാര്യം ചെയ്യുന്നതിന്. കാരണം കുട്ടികളിലെങ്കില്‍ ഇത് അഡിനോയ്ഡ് മൂലമാണ് ഉണ്ടാവുന്നത്. ടോണ്‍സിലിന്റെ പുറകില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് അഡിനോയ്ഡ്. കുട്ടികളില്‍ അഡിനോയ്ഡിന്റെ വലിപ്പം കൂടുന്ന സമയമാണ് 3- 10 വയസ്സ് വരെയുള്ള സമയം. പിന്നീട് അത് ചുരുങ്ങി 10-12 വയസ്സ് ആവുമ്പോഴേക്ക് വളരെ ചെറുതായി വരുന്നു. പക്ഷേ ചെറുപ്പത്തില്‍ കുട്ടികളില്‍ ഉണ്ടാവുന്ന ഈ പ്രശ്നമാണ് കൂര്‍ക്കം വലിക്ക് കാരണമാകുന്നത്. നമ്മുടെ ശ്വാസനാളിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഫലമായാണ് ഇത് കൂര്‍ക്കം വലിയിലേക്ക് കുട്ടികളെ എത്തിക്കുന്നത്. ഈ പ്രശ്നമുള്ള കുട്ടികളില്‍ അത് ഉറക്കത്തെ പ്രശ്നത്തിലേക്ക് എത്തിക്കുകയും കൂര്‍ക്കം വലി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
എപ്പോഴാണ് ചികിത്സ വേണ്ടത്
കുട്ടികളില്‍ രാത്രിയില്‍ ഇടക്കിടക്ക് എഴുന്നേല്ക്കുന്ന അവസ്ഥയിലും രാവിലെ ഉറക്കം തൂങ്ങി ഇരിക്കുമ്പോഴും എല്ലാം മാതാപിതാക്കള്‍ ഈ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്. ഇങ്ങനെയുള്ള അവസ്ഥയില്‍ ഡോക്ടറെ സമീപിച്ച് വേണ്ട രീതിയില്‍ ചികിത്സ ആരംഭിക്കേണ്ടതാണ്. നേസല്‍ സ്പ്രേ പോലുള്ളവ ഉപയോഗിച്ച് ആറ് മാസത്തോളം ഇതിനെ ആദ്യഘട്ടത്തില്‍ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ അവസ്ഥകളില്‍ മാറ്റം വന്നില്ലെങ്കില്‍ മാത്രം അടുത്ത ഘട്ടത്തെക്കുറിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചിന്തിക്കാവുന്നതാണ്.
മുതിര്‍ന്നവരില്‍ ശ്രദ്ധിക്കേണ്ടത്
മുതിര്‍ന്നവരില്‍ സ്ഥിരമായുണ്ടാവുന്ന കൂര്‍ക്കം വലിക്ക് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അതില്‍ പലപ്പോഴും പൊണ്ണത്തടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പൊണ്ണത്തടിയുള്ളവരില്‍ 99% പേരും കൂര്‍ക്കം വലിക്കുന്നു. അതിന് കാരണം എന്നത് പലപ്പോഴും അവരുടെ ശരീരഭാരം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ശ്വാസനാളിയിലേക്കുള്ള ശ്വസനത്തില്‍ തടസ്സം സൃഷ്ടിക്കപ്പെടുന്നു. അത് മാത്രമല്ല മദ്യപാനം, പുകവലി പോലുള്ള ശീലങ്ങളും ഇത്തരം അവസ്ഥകള്‍ വഷളാക്കുന്നു. പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുന്‍പ് ഇത് ചെയ്യുന്നവരില്‍ ഇത് കൂര്‍ക്കം വലി വര്‍ദ്ധിപ്പിക്കും.

ഉറങ്ങുന്ന രീതിയും കൂര്‍ക്കം വലിയെ സ്വാധീനിക്കുന്നതാണ്. പലപ്പോഴും മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവരില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. അത് മാത്രമല്ല മൂക്കിന്റെ പാലം ഒരു വശത്തേക്ക് നീങ്ങിയിരിക്കുന്ന അവസ്ഥയിലും ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ മൂക്കിന്റെ ഉള്ളിലുണ്ടാവുന്ന ചില വളര്‍ച്ചകള്‍ തടസ്സങ്ങള്‍ എല്ലാം മുതിര്‍ന്നവരില്‍ കൂര്‍ക്കം വലി ഉണ്ടാക്കുന്ന ഒന്നാണ്.
ചികിത്സ അനിവാര്യമോ?
കൂര്‍ക്കം വലി സ്ഥിരമാണെങ്കിലും എല്ലാവരിലും ചികിത്സ അനിവാര്യമാണോ എന്നത് ഒരു ചോദ്യമാണ്. എന്നാല്‍ കുട്ടികളില്‍ ആണെങ്കില്‍ പല തവണ രാത്രിയില്‍ ശ്വാസം മുട്ടി എഴുന്നേല്ക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. ഇത് നിരവധി തവണ സംഭവിക്കുന്ന അവസ്ഥയെങ്കില്‍ അവര്‍ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ഇത് പലപ്പോഴും നിങ്ങളില്‍ പള്‍മണറി പ്രഷര്‍ വര്‍ദ്ധിപ്പിക്കും. വിവിധ തരത്തില്‍ ഇത് ആരോഗ്യത്തെ ബാധിക്കുന്നു. അത് കുട്ടികളാണെങ്കിലും മുതിര്‍ന്നവരെങ്കിലും ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ഇത് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥയേല്ക്ക പോവുകയാണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ചികിത്സ ആവശ്യമാണ്.
എപ്രകാരം ശ്രദ്ധിക്കണം
ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ സ്ലീപ് സ്റ്റഡി അനിവാര്യമാണ്. എത്ര സമയം ഇത്തരത്തില്‍ എഴുന്നേല്ക്കുന്നു, ഉറക്കത്തില്‍ എത്രത്തോളം ഈ പ്രശ്നങ്ങള്‍ നേരിടുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കേണ്ടതാണ്. ഈ അവസരത്തില്‍ നിങ്ങളില്‍ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ കണ്ടെത്തി കഴിഞ്ഞാല്‍ അതിന് വേണ്ട ചികിത്സ ഉടന്‍ ലഭ്യമാക്കണം. അത് പലരീതിയില്‍ ആണ് ചികിത്സിക്കേണ്ടത്. അതോടൊപ്പം തന്നെ ജീവിത രീതിയില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. അമിതവണ്ണത്തെ കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ മദ്യവും പുകവലിയും ഒഴിവാക്കണം, സ്ലീപിംങ് എയ്ഡ്സ് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള സ്ലീപ് ആപ് മെഷീനുകള്‍ പോലുള്ളവ ഉപയോഗിക്കാം. ഇതെല്ലാം സ്ലീപ് സ്റ്റഡി അനുസരിച്ചാണ് ചെയ്യേണ്ടത്. വേണ്ട വിധത്തില്‍ ചികിത്സിക്കേണ്ടതാണ് എപ്പോഴും കൂര്‍ക്കം വലി. അതിനെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications











