Latest Updates
-
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈന്തപ്പഴം സ്ത്രീകള്‍ കഴിക്കണം ദിനവും ആരോഗ്യ കാരണം ഇതെല്ലാമാണ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് നല്കുന്ന ഗുണങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. കാരണം സ്ത്രീകള്‍ ഇത് കഴിക്കുന്നത് മൂലം അത് സ്വാഭാവികമായി സൂപ്പര്‍ഫുഡ് ആയി പ്രവര്‍ത്തിക്കുന്നു. പലപ്പോഴും ആരോഗ്യത്തെ മികച്ചതാക്കുന്ന ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എപ്രകാരമാണ് ഈന്തപ്പഴം സ്ത്രീകള്‍ക്ക് ആരോഗ്യം നല്‍കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ആരോഗ്യവും ആയുസ്സും നല്‍കും ഈന്തപ്പഴം ഇപ്രകാരം കഴിക്കാം.
്അത് മാത്രമല്ല പോഷകങ്ങളാല്‍ സമ്പന്നമായ ഈന്തപ്പഴം ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനൊപ്പം തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും ശരിയായ ഉപയോഗത്തിലൂടെ ഉണ്ടാവുന്നില്ല എന്നതും പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. സ്ത്രീകള്‍ ഈന്തപ്പഴം കഴിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊകകെയാണ് ഗുണങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്.

അനീമിയക്ക് പരിഹാരം
സ്ത്രീകളില്‍ ഉണ്ടാവുന്ന അനീമിയ പോലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ആര്‍ത്തവ സമയത്തുണ്ടാവുന്ന അമിത രക്തസ്രാവത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ദിനവും ഈന്തപ്പഴം കഴിക്കുന്നത് വഴി അനീമിയക്ക് പരിഹാരം കാണുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു.
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഹോര്‍മോണ്‍ സംബന്ധമായ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈന്തപ്പഴം സഹായിക്കുന്നു. പലരിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലം പലപ്പോഴും ക്ഷീണം, മാനസിക സമ്മര്‍ദ്ദം എന്നിവ വവര്ദ്ധിക്കും. അതിനെ പരിഹരിക്കുന്നതിന് ഈന്തപ്പഴം സഹായകമാണ്. ഇതിലെ പ്രകൃതിദത്ത പഞ്ചസാര ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

എല്ലുകളുടെ ശക്തി
പലപ്പോഴും സ്ത്രീകളില്‍ ഒരു പ്രായത്തിന് അപ്പുറം എല്ലുകളുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. അതിന്റെ ഫലമായി അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഈന്തപ്പഴം കഴിക്കുന്നത് വഴി കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുക്കള്‍ എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് പ്രായമാവുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ധാരാളം ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു.
ഹിമോഗ്ലോബിന്റെ അളവ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഹിമോഗ്ലോബിന്‍ അനിവാര്യമാണ്. പലപ്പോഴും ശരീരത്തിലെ അയേണ്‍ കുറവ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ചുവന്ന രക്താണുക്കളുടെ ഉത്പാദനം പ്രോത്സാഹിപ്പിച്ച് ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് കൂടാതെ ഇതിലുള്ള പ്രകൃതിദത്ത സംയുക്തങ്ങളും വിറ്റാമിന്‍ ബി6-ഉം ഹോര്‍മോണ്‍ സന്തുലനത്തെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല നാരുകളാല്‍ സമ്പന്നമായ ഈന്തപ്പഴം ദഹനവ്യവസ്ഥയെ സജീവമാക്കുന്നത് വഴി ആരോഗ്യ സംരക്ഷണത്തിന് സഹായിക്കും. അത് മാത്രമല്ല ഈന്തപ്പഴത്തിലുള്ള കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ എല്ലുകളെ ബലപ്പെടുത്താനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications