Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
മഴക്കാലം തള്ളവിരലിലെ പഴുപ്പും പൂപ്പലും നിസ്സാരമല്ല: കിടപ്പിലാവാന്‍ അത് മതി
മഴക്കാലം എന്നത് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം പല മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് എന്തുകൊണ്ടും നഖങ്ങളില്‍ ഉണ്ടാവുന്ന അണുബാധ. ഇത്തരം അണുബാധകള്‍ പ്രധാനമായും ബാധിക്കുന്നത് പലപ്പോഴും നമ്മുടെ തള്ളവിരലുകളെയാണ്. ഇത് തള്ളവിരലില്‍ പൂപ്പലും പഴുപ്പും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.
മണ്‍സൂണ്‍ സമയത്താണ് ഇത്തരം അണുബാധകള്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത് കാല്‍ വിരലുകളില്‍ ആണ് കൂടുതല്‍ കാണപ്പെടുന്നത്. പലപ്പോഴും ഇതിനെ മഴക്കാലത്ത് എപ്രകാരം പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. കാല്‍വിരലിലെ നഖത്തിലുണ്ടാവുന്ന ഫംഗസ് അണുബാധ നിസ്സാരമെന്ന് തോന്നുമെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. കാല്‍വിരലിലെ നഖത്തിലുണ്ടാവുന്ന അണുബാധയെ തടയുന്നതിന് വേണ്ടി വെളുത്ത വിനാഗിരി അല്ലെങ്കില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാവുന്നതാണ്.

എന്താണ് നഖത്തിലെ അണുബാധ?
നഖത്തിലുണ്ടാവുന്ന അണുബാധ പലപ്പോഴും നമ്മുടെ മനസമാധാനം ഇല്ലാതാക്കുന്നു. ഇതിനെ പൊതുവേ ഒനിക്കോമൈക്കോസിസ് എന്നാണ് പറയുന്നത്. ഇത് കാല്‍വിരലുകളെ ബാധിക്കുന്ന ഒരു സാധാരണ ഫംഗസ് അണുബാധയാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഡെര്‍മറ്റോഫൈറ്റുകള്‍, യീസ്റ്റ്, പൂപ്പല്‍ തുടങ്ങിയ വിവിധ തരം ഫംഗസുകളാണ് ഈ അണുബാധയ്ക്ക് കാരണമാകുന്നത്. പലപ്പോഴും ഇത് സാധാരണയായി നഖത്തിന്റെ അരികില്‍ നിന്നോ അടിയില്‍ നിന്നോ ആരംഭിച്ച് പിന്നീട് നഖം മൊത്തത്തില്‍ പടരുന്നു. പിന്നീട് പൂപ്പല്‍ വര്‍ദ്ധിക്കുകയും പഴുപ്പും വേദനയും ദുര്‍ഗന്ധവും ഉണ്ടാക്കുകയും ചെയ്യുന്നു.
കാരണങ്ങള്‍
ഇത്തരം ഫംഗസുകള്‍ ഇല്ലാതിരിക്കുന്നതിന് പിന്നിലെ കാരണങ്ങളില്‍ പ്രധാനമായും വരുന്നത് ശുചിത്വമില്ലായ്മയാണ്. ഇത്തരം അവസ്ഥകളില്‍ പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കാത്തതോ അല്ലെങ്കില്‍ വിയര്‍പ്പുള്ളതോ അല്ലെങ്കില്‍ നനഞ്ഞ സോക്‌സുകള്‍ സൂക്ഷിക്കുന്നതോ ആയിരിക്കാം കാരണം. കൂടാതെ മഴക്കാലത്ത് കൂടുതല്‍ സമയം വൃത്തിഹീനമായ സാഹചര്യത്തില്‍ നില്‍ക്കേണ്ടി വരുന്നതും ഇത്തരം അണുബാധകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം ഫംഗസ് വളര്‍ച്ചക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ഫംഗസ് അമിതവളര്‍ച്ച
പൊതു നീന്തല്‍ക്കുളങ്ങള്‍, ജിമ്മുകള്‍, ഷവറുകള്‍ എന്നിവ പോലുള്ള ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ ചുറ്റുപാടുകളില്‍ ആണ് ഇത്തരം ഫംഗസുകള്‍ വളരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങളില്‍ ചെരിപ്പിടാതെ നടക്കുന്നത് രോഗസാധ്യതക്കുള്ള വഴികള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ആദ്യ ലക്ഷണം എന്ന് പറയുന്നത് തന്നെ നഖങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകളാണ്, ഇത് കൂടാതെ മുറിവുകള്‍, വിള്ളലുകള്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നു. പലപ്പോഴും നഖത്തിനെ അതിന്റെ മാംസത്തില്‍ നിന്ന് വേര്‍പെടുത്തുന്നതിന് ഇത് കാരണമാകുന്നു.
ദുര്‍ബലമായ പ്രതിരോധശേഷി
പ്രമേഹം, എച്ച്ഐവി/എയ്ഡ്സ്, ഇമ്മ്യൂണോ ഡെഫിഷ്യന്‍സി ഡിസോര്‍ഡേഴ്‌സ് തുടങ്ങിയ ചില രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും അതിലൂടെ ഫംഗസ് അണുബാധയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില പരിഹാരങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. അതിന് എങ്ങനെ ഇവ രണ്ടും ഉപയോഗിക്കണം എന്ന് നോക്കാം.

വൈറ്റ് വിനാഗിരി
അസിഡിറ്റി ഉള്ളതിനാല്‍ കാല്‍നഖത്തിലെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് വിനാഗിരി ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി വെളുത്ത വിനാഗിരി പലപ്പോഴും വീട്ടുവൈദ്യമായി ഉപയോഗിക്കാവുന്നതാണ്. ഇവ ഫംഗസ് അണുബാധയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി ഒരു പാത്രത്തില്‍ വെളുത്ത വിനാഗിരിയും ചെറുചൂടുള്ള വെള്ളവും തുല്യ ഭാഗങ്ങളില്‍ മിക്‌സ് ചെയ്യുക. അതിലേക്ക് രോഗാവസ്ഥയിലുള്ള പാദം മുക്കി വെക്കുക. 20 മിനിറ്റിന് ശേഷം ഇത് ശരിയായി ഉണക്കിയെടുക്കുക.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍
വൈറ്റ് വിനാഗിരി പോലെ തന്നെ ആപ്പിള്‍ സിഡാര്‍ വിനീഗറും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കാല്‍വിരലിലെ ഫംഗസ് അണുബാധയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഫംഗല്‍ ഗുണങ്ങളാണ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എടുത്ത് തുല്യ അളവില്‍ ചെറുചൂടുള്ള വെള്ളത്തില്‍ ലയിപ്പിക്കുക. രോഗാവസ്ഥയിലുള്ള പാദങ്ങള്‍ ഇതില്‍ മുക്കി വെക്കേണ്ടതാണ്. 20 മിനിറ്റിന് ശേഷം കഴുകിക്കളയുന്നതിന് ശ്രദ്ധിക്കുക. പിന്നീട് പാദങ്ങള്‍ ഉണക്കിയെടുക്കുക. ദിവസേന ഒന്നോ രണ്ടോ തവണ ഇത് പിന്തുടരേണ്ടതാണ്.

മിക്‌സ് ചെയ്തും ഉപയോഗിക്കാം
വെളുത്ത വിനാഗിരി അല്ലെങ്കില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ മിക്‌സ് ചെയ്തും മുകളില്‍ പറഞ്ഞതുപോലെ ഉപയോഗിക്കാവുന്നതാണ്. ഇത് എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതാണ് ആ്ദ്യം മനസ്സിലാക്കേണ്ടത്. വൈറ്റ് വിനാഗിരിയും ആപ്പിള്‍ സിഡെര്‍ വിനെഗറും കാല്‍വിരലിലെ നഖത്തിന്റെ ഫംഗസിനെ പൂര്‍ണമായും ഇല്ലാതാക്കുകയും അതിനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്യുന്നു. രണ്ട് വിനാഗിരികളുടെയും അസിഡിറ്റി സ്വഭാവമാണ് ഫംഗസുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












