Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നാവിന് മുകളില്‍ വെളുത്ത പാടയോ, ഇന്ന് തന്നെ ശ്രദ്ധിക്കണം
ആരോഗ്യമുള്ള നാവിന്റെ നിറം എന്ന് പറയുന്നത് പിങ്ക് നിറമാണ്. എന്നാല്‍ പലപ്പോഴും നാവിന് മുകളില്‍ കാണപ്പെടുന്ന വെളുത്ത പാട് ആരോഗ്യകരമാണ് എന്ന് കരുതുന്നവരും നിസ്സാരമല്ല. പലര്‍ക്കും ഇത്തരം വെളുത്ത പാട നാവില്‍ കാണപ്പെടുകയും ചെയ്യുന്നു. അതിനെ നിസ്സാരമാക്കി വിടുന്നവര്‍ അറിയണം അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച്. ദഹനാരോഗ്യം മുതല്‍ ദന്താരോഗ്യം വരെ ഇതിന് പിന്നിലുണ്ട്. ചിലരില്‍ എത്രയൊക്കെ വൃത്തിയാക്കിയാലും ഇടക്കിടക്ക് ഇതേ പ്രശ്നം കാണുന്നു. ഇത് നിരുപദ്രവകാരമെങ്കിലും ചില അവസരങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
സ്ഥിരമായി കാണപ്പെടുന്ന ഈ വെളുത്ത പാളി നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പലപ്പോഴും ഇത് ചിലരില്‍ താല്‍ക്കാലികമായിരിക്കും. എന്നാല്‍ പൊതുവായി സ്ഥിരമായി ഇത് കാണുന്നെങ്കില്‍ അല്പം ശ്രദ്ധിക്കണം. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ ്ശ്രദ്ധിക്കേണ്ടത്, എന്താണ ്കാരണം, എപ്പോള്‍ ഡോക്ടറെ കാണണം എന്ന് നമുക്ക് നോക്കാം.

മോശം ദന്തശുചിത്വം
വായുടെ ആരോഗ്യം മോശമെങ്കില്‍ നാവില്‍ ഇത്തരത്തില്‍ വെളുത്ത പാടുകള്‍ കാണപ്പെടുന്നു. ഭക്ഷണത്തിന്റെ അവശിഷ്ടം, ബാക്ടീരിയ, മൃതകോശങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിന് പിന്നിലെ കാരണമാണ്. പലപ്പോഴും പതിവായി ഇതിനെ വൃത്തിയാക്കിയില്ലെങ്കില്‍ അത് നിങ്ങളുടെ നാവിന്റെ രുചി വരെ പ്രശ്നത്തിലാക്കുന്നു. ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ലാത്തതാണ് ഇത്. വായ്നാറ്റം പോലുള്ള അവസ്ഥകളും പലരിലും ഉണ്ടാവുന്നു, ഇതെല്ലാം തന്നെ കൂടുതല്‍ ശ്രദ്ധിക്കണം
നിര്‍ജ്ജലീകരണം അല്ലെങ്കില്‍ വരണ്ട വായ
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഉമിനീര് ഉത്പാദനത്തിനെ കുറയ്ക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും വെളുത്ത നാവുകളും വരള്‍ച്ചയും സംഭവിക്കുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ശരീരത്തിന് ആവശ്യമായ രീതിയില്‍ വെള്ളം കുടിക്കേണ്ടതാണ്. എന്നാല്‍ ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു.
ഓറല്‍ ത്രഷ് (ഫംഗസ് അണുബാധ)
Candida albicans എന്ന ഫംഗസിന്റെ അമിത വളര്‍ച്ച മൂലമുണ്ടാകുന്ന ഇത്തരം അണുബാധകളും നിങ്ങളുടെ നാവില്‍ വെളുത്ത നിറം ഉണ്ടാക്കുന്നു. ഇത് പലപ്പോഴും കട്ടിയുള്ളതും അതുപോലെ തന്നെ വെളുത്ത നിറം വര്‍ദ്ധിപ്പിക്കുകയും അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെധികം ശ്രദ്ധിക്കണം.

പുകവലിയും മദ്യപാനവും
ഇത് നാവിന് മാത്രമല്ല ശരീരത്തിന് മൊത്തത്തില്‍ ഹാനീകരമാണ് എന്നതാണ് സത്യം. പലപ്പോഴും പുകയില നാവിനെ പ്രകോപിപ്പിക്കുകയും ഇത് നാവില്‍ നിറ വ്യത്യാസം വരുത്തുകയും ചെയ്യുന്നു. വെളുത്ത പാടുകളും പ്രശ്നങ്ങളും ഇത് വഴി സംഭവിക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നതിന് മുന്‍പ് ലക്ഷണങ്ങള്‍ മനസ്സിലാക്കുക.
മറ്റ് ചില രോഗാവസ്ഥകള്‍
ല്യൂക്കോപ്ലാകിയ എന്ന അവസ്ഥയുള്ളവരിലും ഇതേ പ്രശ്നം കാണുന്നു. പലപ്പോഴും ഇതിന്റെ ഫലമായി നാവില്‍ കട്ടിയുള്ള വെളുത്ത പാടുകള്‍ ഉണ്ടാവും. കൂടാതെ ഇത് പുകവലിക്കുന്നവരില്‍ വളരെ പെട്ടെന്ന് സംഭവിക്കുന്നു. അത് മാത്രമല്ല ലൈക്കണ് പ്ലാനസ് എന്ന അവസ്ഥയും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ വായയെ ബാധിക്കുന്ന ഒരു തരം വീക്കത്തിന്റെ ഫലമായി സംഭവിക്കുന്നത്. കൂടാതെ ദുര്‍ബലമായ പ്രതിരോധ ശേഷിയുള്ളവരിലും ഇതേ അവസ്ഥയുണ്ടാവുന്നു. അത്തരം ആളുകളില്‍ നാവിന് മുകളില്‍ വെളുത്ത നിറത്തിലുള്ള പാടുകള്‍ സംഭവിക്കുന്നു.
ഡോക്ടറെ കാണേണ്ടത്?
എപ്പോഴാണ് ഈ പ്രശ്നത്തിന് പരിഹാരത്തിനായി ഡോക്ടറെ കാണേണ്ടത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ കാണുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് പിന്നീട് നിങ്ങളില്‍ ഗുരുതരാവസ്ഥ സൃഷ്ടിച്ചേക്കാം. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ അല്ലാതേയും പലപ്പോഴും വെളുത്ത പാടുകള്‍ നാവിലുണ്ടാവും. അതിനെ കരുതലോടെ കൈകാര്യം ചെയ്യണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
