Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
മുട്ടയാണോ ചിക്കനാണോ പ്രോട്ടീന്‍ കലവറ: നിങ്ങളുടെ ആരോഗ്യം ഇതില്‍ മാത്രം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും ശരീരത്തില്‍ പ്രോട്ടീന്റെ കുറവ്. എന്നാല്‍ പ്രോട്ടീന്‍ വര്‍ദ്ധിക്കുന്നതിനായി എല്ലാവരും ആദ്യം തിരഞ്ഞെടുക്കുന്ന ഓപ്ഷന് എന്നത് മുട്ടയോ ചിക്കനോ ആയിരിക്കും. എന്നാല്‍ മുട്ടയും ചിക്കനും കഴിക്കുന്നതില്‍ ഏതിനാണ് ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ എന്നത് പലരും ചിന്തിക്കുന്നതാണ്. എന്താണ് അതിനുള്ള ഉത്തരം എന്ന് നമുക്ക് നോക്കാം.
പ്രോട്ടീന്റെ കാര്യത്തില്‍, കോഴിയിറച്ചിയും മുട്ടയും വളരെയധികം മികച്ച ഓപ്ഷനാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ നിങ്ങള്‍ ഒരു മുട്ടയോ അല്ലെങ്കില്‍ അല്പം ചിക്കനോ കഴിക്കുമ്പോള്‍ അതില്‍ എത്രമാത്രം പ്രോട്ടീന്‍ ഉണ്ട് എന്ന് നോക്കാം. അതിലുപരി ഇവ എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതും ശ്രദ്ധേയമാണ്.

കോഴിയിറച്ചിയിലെ പ്രോട്ടീന്‍
ചിക്കന്‍ പലരും സ്ഥിരമായി ഉപയോഗിക്കുന്നതാണ്. പ്രത്യേകിച്ച് എല്ലില്ലാത്ത അല്ലെങ്കില്‍ സ്കിന്‍ ഇല്ലാത്ത ചിക്കനാണ് എന്നുണ്ടെങ്കില്‍ അതില്‍ പ്രോട്ടീന്‍ വളരെയധികം കൂടുതല്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചിക്കനില്‍ അത് ചിക്കന്‍ ബ്രെസ്റ്റ് ആണെങ്കില്‍ ഏകദേശം 31 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പേശികള്‍ക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം മൊത്തത്തില്‍ കുറക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനുമായി ചിക്കന്‍ കഴിച്ച് പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കാം.
ചിക്കനില്‍ കൊഴുപ്പ് കുറവ്
ചിക്കനില്‍ കൊഴുപ്പ് കുറവാണ് എന്നുള്ളത് കൊണ്ട് തന്നെ അതിന്റെ സ്കിന്‍ മാറ്റുകയാണെങ്കില്‍ അത് ശരീരത്തിന് പേശികളുടെ ആരോഗ്യം സംരക്ഷിക്കുന്ന തരത്തിലുള്ള അമിനോ ആസിഡുകളും മറ്റും നല്കുന്നു. കൂടാതെ നിയാസിന് (വിറ്റാമിന്‍ ബി 3), ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ വിവിധ പോഷകങ്ങള്‍ ചിക്കനിലുണ്ട്. ഇത് പ്രോട്ടീന്റെ മികച്ച ഉറവിടം മാത്രമായി കണക്കാക്കേണ്ടതില്ല സമീകൃതാഹാരത്തില്‍ ചേരുന്ന ചേരുവകളും ഇതിലുണ്ട്.
മുട്ടയിലെ പ്രോട്ടീന്‍
പ്രോട്ടീനുകളാലും വൈവിധ്യമാര്‍ന്ന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മറ്റൊരു ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ് മുട്ട. ഇതിലുള്ള ഉയര്‍ന്ന പോഷകമൂല്യം തന്നെയാണ് ആരോഗ്യത്തിന് മികച്ചതാക്കുന്നതും. ഒരു മുട്ടയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കോഴിയിറച്ചിയില്‍ ഉള്ള പ്രോട്ടീനേക്കാള്‍ കുറവാണ് സാധാരണ ഗതിയില്‍. എന്നാല്‍ മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യുന്ന തരത്തിലുള്ള പ്രോട്ടീന്‍ ആയതിനാല്‍ ഇത് കൂടുതല്‍ ഫലം നല്കുന്നു. കൂടാതെ മനുഷ്യ ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും മുട്ടയില്‍ അടങ്ങിയതിനാല്‍ ഒരു സമ്പൂര്‍ണ ഭക്ഷണമായി മുട്ടയെ കണക്കാക്കാകം. കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ ഡി, കോളിന് എന്നിവയെല്ലാം തന്നെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
ഏതാണ് നല്ലത്?
നിങ്ങളുടെ ശരീരത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വേണം ഏത് ഭക്ഷണമാണ് നിങ്ങള്‍ക്ക് നല്ലത് എന്ന് നോക്കാം. പ്രോട്ടീന്‍ ഉപഭോഗം പരമാവധിയാക്കുന്നതിന് വേണ്ടിയാണ് ആഗ്രഹമെങ്കില്‍ അത് നിങ്ങള്‍ക്ക് മികച്ച ഓപ്ഷനാണ്. ചിക്കന്‍ നല്ലതാണെങ്കിലും മുട്ടയും അതോടൊപ്പം തന്നെ ഗുണങ്ങള്‍ നല്തുന്നതാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നവര്‍ക്കും മികച്ച ഒരു തിരഞ്ഞെടുപ്പാണ്. സമീകൃതാഹാരമായ ഒരു തിരഞ്ഞെടുപ്പാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന് ചിക്കനേക്കാള്‍ നല്ലത് മുട്ട തന്നെയായിരിക്കും. ഇത് ഏത് ഭക്ഷണക്രമത്തിലും മികച്ച കൂട്ടിച്ചേര്‍ക്കല്‍ തന്നെയാണ്.
ശ്രദ്ധിക്കേണ്ടത്
കോഴിമുട്ടയെ അപേക്ഷിച്ച് 100 ഗ്രാമില്‍ കൂടുതല്‍ പ്രോട്ടീന്‍ ചിക്കനില്‍ അടങ്ങിയിട്ടുണ്ടെങ്കിലും, പക്ഷേ മുട്ടയാണ് എളുപ്പത്തില്‍ ദഹിക്കുന്നതും നിരവധി ആരോഗ്യ ഗുണങ്ങള്‍ ചിക്കനേക്കാള്‍ നല്‍കുന്നതും. അതുകൊണ്ട് ദിവസവും ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താം. പോഷകാഹാരത്തിന് പ്രാധാന്യം നല്‍കുന്നവരെങ്കില്‍ നിങ്ങള്‍ക്ക് ഇവ രണ്ടും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അത്രയധികം ഗുണങ്ങളാണ് നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്നത്. കാരണം രണ്ട് ഓപ്ഷനുകളും പ്രോട്ടീന്‍ സമ്പുഷ്ടമാണ് എന്ന് മാത്രമല്ല അത് ആരോഗ്യകരമായ ഭക്ഷണവും തന്നെയാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











