Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
'തടി കുറയ്ക്കാന്‍ ഗോതമ്പ് ആണ് നല്ലത്' - ഇതില്‍ വിശ്വസിച്ച് ഗോതമ്പ് കഴിക്കുന്നവര്‍ കരുതിയിരിക്കണം
ഗോതമ്പ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു ധാന്യം തന്നെയാണ്. എന്നാല്‍ പലപ്പോഴും ഗുണത്തോടൊപ്പം ചെറിയ ചില ദോഷങ്ങളും ചിലര്‍ക്കെങ്കിലും നല്കുന്നു. പലപ്പോഴും ഇന്നത്തെ കാലത്ത് ഗോതമ്പ് കഴിക്കുന്നവരില്‍ അലര്‍ജികള്‍ വര്‍ദ്ധിച്ചു വരുന്നു എന്നാണ് പല പഠനങ്ങളും പറയുന്നത്. പലപ്പോഴും സാധാരണ ഭക്ഷണ അലര്‍ജി പോലെ തന്നെ ഗോതമ്പ് അലര്‍ജിയും സംഭവിക്കുന്നു. നല്ലൊരു ശതമാനം ആളുകള്‍ക്കും ഗോതമ്പ് ദോഷം ചെയ്യുന്നില്ലെങ്കിലും അതില്‍ ന്യൂനപക്ഷത്തെ എപ്പോഴും ഗോതമ്പ് പ്രശ്നത്തിലാക്കും. ചിലരില്‍ അത് ഗുരുതുരമായ അവസ്ഥകള്‍ വരെ സൃഷ്ടിക്കും. ഇത്തരം കാര്യങ്ങളില്‍ കൃത്യസമയത്ത് കൃത്യ ചികിത്സ നടത്തിയില്ലെങ്കില്‍ അത് ജീവന് വരെ ഭീഷണിയുണ്ടാക്കുന്നു.
ദഹന പ്രശ്നങ്ങള്‍, ചര്‍മ്മത്തിലെ അലര്‍ജി, ശരീരത്തില്‍ വീക്കം തുടങ്ങിയവയാണ് സാധാരണയായി ഗോതമ്പ് അലര്‍ജിയുള്ളവരില്‍ കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍. കൃത്യമായ രോഗനിര്‍ണയം അല്ലെങ്കില്‍ അലര്‍ജി തിരിച്ചറിയാന്‍ സാധിച്ചാല്‍ ചില നിയന്ത്രണങ്ങളിലൂടെ ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കും. അതിനായി ചെറിയ ചില മുന്‍കരുതലുകള്‍ ഗോതമ്പ് അലര്‍ജിയുള്ളവര്‍ എടുക്കേണ്ടതുണ്ട്. ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യാ ഹോസ്പിറ്റലിലെ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ് മേധാവി ഡോ.നീതി ശര്‍മ്മ, മുംബൈ സെന്‍ട്രലിലെ വോക്ക്ഹാര്‍ഡ് ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് ഇന്റേണല്‍ മെഡിസിന് ഡോ. റിതുജ ഉഗല്‍മുഗ്ലെ എന്നിവരുമായി ടൈംസ് നൗ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍

ദഹന പ്രശ്നങ്ങള്‍
പല കാരണങ്ങള്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പുറകിലുണ്ട്. എന്നാല്‍ അതില്‍ ഗോതമ്പ് മൂലമുണ്ടാവുന്ന ദീര്‍ഘകാല ദഹന സംബന്ധമായ പ്രശ്നങ്ങള്‍ നിസ്സാരമല്ല. ഗോതമ്പ് കഴിച്ചതിന് ശേഷം ഉണ്ടാവുന്ന സ്ഥിരമായ വയറുവേദന, വയറിളക്കം അല്ലെങ്കില്‍ ഓക്കാനം എന്നിവ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ വിട്ടുമാറാതെ നില്ക്കുകയാണെങ്കില് ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല. ഗോതമ്പ് അലര്‍ജിയുടെ ലക്ഷണങ്ങളില്‍ ചിലതാണ് ഇവയെല്ലാം.
ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള്‍
പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന ചില മാറ്റങ്ങളും ഗോതമ്പിന്റെ അലര്‍ജി നിമിത്തം സംഭവിക്കുന്നതാണ്. ചിലരില്‍ എക്സിമ, തിണര്‍പ്പ് എന്നിവയുണ്ടാവുന്നു. ചിലരില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കാണമെങ്കിലും ചിലരില്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചര്‍മ്മത്തില്‍ ചുവപ്പ്, ചൊറിച്ചില്‍ പാടുകള്‍ അല്ലെങ്കില്‍ വീക്കം എന്നിവയാണ് പ്രധാനമായും ലക്ഷണങ്ങള്‍. പ്രത്യേകിച്ച് കൈകളിലും മുഖത്തുമാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്.
ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍
പലപ്പോഴും ശ്വസന സംബന്ധമായ പ്രശ്നങ്ങളും അലര്‍ജിയും ഗോതമ്പില്‍ നിന്നുണ്ടാവാം. ഗോതമ്പ് പൊടി ശ്വസിക്കുന്നത് വഴി തുമ്മല്‍, മൂക്കിന് അസ്വസ്ഥത, ശ്വാസം മുട്ടല്‍ എന്നിവയും ഉണ്ടാവാം. പലപ്പോഴും ഇവ കഴിക്കുന്നത് വഴിയും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ചില ഗുരുതരമായ അവസ്ഥകളില്‍ അനാഫൈലക്സിസ്, ശ്വാസോച്ഛ്വാസം തടസ്സപ്പെടല്‍ എന്നീ അവസ്ഥകളും ഉണ്ടാവാം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഗുരുതരമായ അവസ്ഥകളിലേക്ക് എത്തുന്നതിന് മുന്‍പ് കൃത്യമായി ചികിത്സിക്കേണ്ടതും ഡോക്ടറെ കാണേണ്ടതും തന്നെയാണ്.
ക്ഷീണവും ബ്രെയിന്ഫോഗും
പലരും ഉറക്കമില്ലായ്മയെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും അതിന് പിന്നിലെ കാരണത്തെക്കുറിച്ച് തിരിച്ചറിയുന്നില്ല. പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടെങ്കിലും ഗോതമ്പിന്റെ അലര്‍ജിയും ഇതില്‍ ഒരു കാരണം തന്നെയായിരിക്കാം. അലര്‍ജിയോടുള്ള പ്രതിരോധ സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ടാവുമ്പോഴാണ് ഇത്തരം അവസ്ഥകളിലേക്ക് ശരീരം എത്തുന്നത്. ഇതും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.
തലവേദന/മൈഗ്രെയ്ന്
തലവേദനയ്ക്ക് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാവും. അത് മൈഗ്രേയ്നിലേക്ക് മാറുന്നതിനും അധികം സമയം വേണ്ട എന്നതാണ് സത്യം. എന്നാല്‍ ഗോതമ്പ് വിഭവങ്ങള്‍ കഴിക്കുന്നവരില്‍ സ്ഥിരമായിഈ പ്രശ്നങ്ങള്‍ കാണുകയാണെങ്കില്‍ അതിന് പിന്നില്‍ പലപ്പോഴും ഗോതമ്പ് അലര്‍ജിയായിരിക്കാം. ഇത് കൂടാതെ വായ, തൊണ്ട, നാവ് എന്നീ ഭാഗങ്ങളില്‍ ചൊറിച്ചിലും ചുവപ്പ് നിറവും വീക്കവും കാണപ്പെടുന്നുണ്ടെങ്കിലും അതും അലര്‍ജിയുടെ സാധാരണ ലക്ഷണങ്ങളില്‍ വരുന്നതാണ്. ഇത് കൂടുതല്‍ കഠിനമായ ലക്ഷണങ്ങളിലേക്ക് പോവാതിരിക്കുന്നതിന് ആവശ്യമായ ചികിത്സ എടുക്കുന്നതിന് ശ്രദ്ധിക്കണം.
എങ്ങനെ പ്രതിരോധിക്കാം
ഗോതമ്പിന്റെ അലര്‍ജികള്‍ എപ്രകാരം തടയാം എന്നതാണ് ആദ്യത്തെ കാര്യം. ഇത്തരം അവസ്ഥ നിങ്ങളിലുണ്ടെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതിന് വേണ്ടി ലക്ഷണങ്ങളുടെ തുടക്കത്തില്‍ തന്നെ കൃത്യമായി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പൂര്‍ണമായും ഭക്ഷണത്തില്‍ നിന്ന് ഗോതമ്പ് ഒഴിവാക്കുക എന്നതാണ് പ്രധാന കാര്യം. ഗോതമ്പ് കൊണ്ട് തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക, കൂടാതെ പുറത്ത് നിന്ന് വാങ്ങുന്ന പാക്കറ്റ് ഭക്ഷണങ്ങളില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ട് എന്നത് കൃത്യമായി മനസ്സിലാക്കി നോക്കി വേണം വാങ്ങുന്നതിന്. പോഷകാഹാരത്തില്‍ ഗോതമ്പ് ഒഴികേയുള്ളവ ചേര്‍ക്കുക. ഗോതമ്പിന്റെ അഭാവം ഒഴിവാക്കാന്‍ ചെറുപയര്‍ പോലുള്ള പ്രോട്ടീന്‍ അടങ്ങിയവ കൂടുതല്‍ ഉള്‍പ്പെടുത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications