Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ചുണ്ടിന്റെ നിറം പിങ്കോ, കറുപ്പോ, ചുവപ്പോ? അനാരോഗ്യം സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍
ചുണ്ടിന്റെ നിറം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ചുണ്ടിന്റെ നിറം നോക്കി പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴും നാവ്, കണ്ണ്, ചുണ്ട് എന്നിവ നോക്കി നമുക്ക് ആരോഗ്യത്തെക്കുറിച്ച് മുന്‍കൂട്ടി ചില കാര്യങ്ങള്‍ അറിയാം. പലപ്പോഴും പല രോഗങ്ങളുടേയും സൂചനയാണ് ചുണ്ടിലെ ചില മാറ്റങ്ങള്‍. പുകവലിക്കുന്നവരില്‍ പലപ്പോഴും കറുപ്പ് നിറം ചുണ്ടിനുണ്ടാവും. എന്നാല്‍ ഇതല്ലാതെ തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില സൂചനകള്‍ ചുണ്ട് പറയുന്നു.
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ പലപ്പോഴും നിങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അതിന് പിന്നിലെ ലക്ഷണമായി കണക്കാക്കുന്നത് പലപ്പോഴും ചുണ്ടിലെ നിറം മാറ്റം തന്നെയാണ്. ചുണ്ടുകളുടെ ആരോഗ്യം എന്നത് മാത്രമല്ല പലപ്പോഴും അതിന് പിന്നിലെ ചില അനാരോഗ്യപരമായ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

വെളുത്ത ചുണ്ടുകള്‍
ചുണ്ടുകളുടെ നിറം വെളുപ്പാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വിളര്‍ച്ചയുണ്ട് എന്നതാണ്. അത് മാത്രമല്ല ശരീരത്തില്‍ അയേണ്‍ സാന്നിധ്യം വളരെ കുറവാണ് എന്നും ഇത് സൂചിപ്പിക്കുന്നു. കൂടാതെ ഹിമോഗ്ലോബിന്റെ അളവും വളരെ കുറവാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്ന കാര്യത്തിന്റെ സൂചനയാണ് വെളുത്ത ചുണ്ടുകള്‍. ഇത് വിളര്‍ച്ചയുടെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് എന്നതില്‍ സംശയം വേണ്ട. കൃത്യമായി ഇത്തരം അവസ്ഥകള്‍ മനസ്സിലാക്കി മുന്നോട്ട് പോവണം എന്നത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.
കറുപ്പ് നിറത്തിലുള്ള ചുണ്ടുകള്‍
നിങ്ങളുടെ ചുണ്ടിന്റെ നിറം കറുപ്പാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ അമിതമായി പുകവലിക്കുന്ന വ്യക്തിയാണ് എന്നതാണ്. അത് മാത്രമല്ല പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. പല്ലുകളിലും മോണകളിലും എല്ലാം ഇത്തരത്തില്‍ കറുപ്പ് നിറം ഉണ്ടാവാം. അത് മാത്രമല്ല ചതവുകള്‍ അല്ലെങ്കില്‍ രക്തം കട്ടപിടിക്കുന്നതിലൂടേയും കറുപ്പ് നിറം ചുണ്ടില്‍ ഉണ്ടാവുന്നു. ഇത് ചിലരില്‍ ദന്താരോഗ്യത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കറുത്ത നിറത്തിലുള്ള ചുണ്ടുകളുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

നീല നിറത്തിലുള്ള ചുണ്ടുകള്‍
നിങ്ങളുടെ നീല നിറത്തിലുള്ള ചുണ്ടുകള്‍ സൂചിപ്പിക്കുന്നത് ഓക്സിജന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ഇതിനെ പലപ്പോഴും സയനോസിസ് എന്നാണ് പറയുന്നത്. അത് മാത്രമല്ല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ഗൗരവത്തോടെയാണ് കാണേണ്ടത് എന്നതാണ് സത്യം. പലപ്പോഴും ഹൃദയാഘാതം, ശ്വാസംമുട്ടല്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും നിങ്ങളുടെ ചുണ്ടിന്റെ നീല നിറത്തിന് പിന്നിലുണ്ട്. ചിലരില്‍ നീല നിറത്തില്‍ നിന്ന് വയലറ്റ് നിറത്തിലേക്ക് വരെ ചുണ്ടിന്റെ നിറം മാറുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അവസ്ഥകള്‍ അല്ലെങ്കില്‍ നിറം മാറ്റം കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടത് അനിവാര്യാണ്.
പരിഹാരം കാണാന്‍
ചുണ്ടുകളുടെ നിറം മാറ്റം ഒരിക്കലും നിസ്സാരമാക്കരുത്. കാരണം ചിലരില്‍ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പിന്നിലെ ലക്ഷണങ്ങളായാണ് കണക്കാക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ശരീരത്തിലെ ജലാംശം കുറയുന്നത് മൂലം ചുണ്ടിന് നിറം മാറ്റം സംഭവിക്കുന്നു. കൂടാതെ ആഴ്ചയില്‍ രണ്ട് തവണ ചുണ്ടുകള്‍ സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇത് സൗന്ദര്യത്തിന് വേണ്ടി മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. ചുണ്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ ഇത് വഴി സാധിക്കുന്നു. കൂടാതെ സൂര്യപ്രകാശത്തില്‍ നിന്ന് ചുണ്ടുകളെ സംരക്ഷിക്കാന്‍ എസ്പിഎഫ് അടങ്ങിയ ലിപ് ബാം ഉപയോഗിക്കുന്നത് നല്ലതാണ്. ഇതെല്ലാം നിങ്ങളില്‍ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
