Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
ആര്‍ത്തവ ചക്രം ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം, അറിയേണ്ടത് ഇതെല്ലാം
ആര്‍ത്തവ സമയം ഓരോരുത്തരും കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളുണ്ട്. അവയെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആര്‍ത്തവം നിങ്ങളെ ശാരീരികമായി മാത്രമല്ല മാനസികമായും പ്രശ്നത്തിലാക്കുന്നു. പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വെല്ലുവിളിയായി മാറുന്നു. ഈ സമയം കഴിക്കുന്ന ഭക്ഷണങ്ങളും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. പലപ്പോഴും കഴിക്കുന്ന ഭക്ഷണങ്ങളാണ് നമ്മുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് വഴി നിങ്ങളുടെ ആര്‍ത്തവവും സുഗമമാവുന്നു.
എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച് ആദ്യം കൃത്യമായ ധാരണയുണ്ടായിരിക്കണം. അതിന് ശേഷം മാത്രമേ നിങ്ങള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാവൂ, കഴിക്കേണ്ട ഭക്ഷണങ്ങളിലെ പോഷകങ്ങളും അത്രയധികം പ്രധാനപ്പെട്ടതാണ്. ഇത് ഹോര്‍മോണ്‍ വ്യതിയാനത്തിന് പരിഹാരം കാണുന്നതിനും അതോടൊപ്പം തന്നെ ആര്‍ത്തവ വേദന കുറയ്ക്കുന്നതിനും സഹായിക്കും.

ഇലക്കറികള്‍
പലപ്പോഴും ഈ സമയം ശരീരത്തില്‍ അയേണിന്റെ അളവ് വളരെ കുറവായിരിക്കും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇലക്കറികള്‍ കഴിക്കേണ്ടതാണ്. ഇത് ക്ഷീണത്തെ ഇല്ലാതാക്കുന്നതിനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചീര, ബ്രോക്കോൡ മുരിങ്ങ എന്നിവ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇവയില്‍ മഗ്നീഷ്യം, ഇരുമ്പ് എന്നിവയെല്ലാം തന്നെ ധാരാളം അടങ്ങിയിടിട്ടുണ്ട്. ഇത് ക്ഷീണത്തെ പരിഹരിക്കുന്നതോടൊപ്പം തന്നെ പേശിവേദനയെ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വെള്ളവും വിറ്റാമിനുകളും അടങ്ങിയ പഴങ്ങള്‍
ഈ സമയം ശരീരത്തില്‍ പല കാരണങ്ങള്‍ കൊണ്ട് നിര്‍ജ്ജലീകരണം സംഭവിക്കാം. പലപ്പോഴും തണ്ണിമത്തന്, ഓറഞ്ച്, ബെറികള്‍, വെള്ളരിക്ക തുടങ്ങിയവ സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും വയറ് വീര്‍ക്കുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ശരീരത്തിലേക്ക് അയേണ്‍ ധാരാളം ആഗിരണം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.
ധാന്യങ്ങള്‍
തവിട്ട് അരി, ഓട്സ്, ക്വിനോവ, ഗോതമ്പ് ബ്രെഡ് എന്നിവ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവ സമയത്ത് ഇത് നിങ്ങള്‍ക്ക് ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. പലപ്പോഴും ഇതിലുള്ള സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മാനസികാരോഗ്യത്തെ മികച്ചതാക്കുന്നതിനും അമിത ദേഷ്യം, സങ്കടം എന്നിവയെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ധാരാളം വിറ്റാമിന്‍ ബി ഇവയില്‍ അടങ്ങിയിട്ടുണ്ട്.

കൊഴുപ്പുള്ള മത്സ്യം
സാല്‍മണ്‍, ട്യൂണ, മത്തി എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് എന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കാനും ആര്‍ത്തവ വേദന ലഘൂകരിക്കാനും സഹായിക്കുന്നതാണ്. അത് മാത്രമല്ല ഈ സമയം നിങ്ങളിലുണ്ടാവുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ഡിയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
നട്സും വിത്തുകളും
ബദാം, വാല്‍നട്ട്, ഫ്ളാക്സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍ എന്നിവ മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയുടെ മികച്ച സോഴ്സ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും അത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാക്കുന്നു. അത് മാത്രമല്ല ഈ സമയം പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വേദന കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
തൈരും പ്രോബയോട്ടിക് ഭക്ഷണങ്ങളും
ആരോഗ്യത്തിന്റെ കാര്യത്തില്‍ തൈര്, മോര് പോലുള്ളവ ഈ സമയം കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ആര്‍ത്തവ വേദന അകറ്റുന്നതിനും അതോടൊപ്പം തന്നെ വയറ് വീര്‍ക്കുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ദഹനാരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഹെര്‍ബല്‍ ടീകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കമോമൈല്‍, ഇഞ്ചി, പെപ്പര്‍മിന്റ് എന്നിവ കൊണ്ട് ചായ തയ്യാറാക്കി കുടിക്കുന്നത് നല്ലതാണ്. ഇത് വയറു വേദന കുറയ്ക്കുന്നതിനും അത് വഴി നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇഞ്ചിച്ചായ ഈ സമയം കുടിക്കുന്നത് ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications