Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ പരിശോധനകള്‍ നടത്തി ഗ്രീന്‍ സിഗ്നല്‍ കിട്ടിയാല്‍ മാത്രം കെട്ടുക! ഇല്ലെങ്കില്‍ ജീവിതം കട്ടപ്പൊഹ!
ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ആ വ്യക്തിയുടെ സ്വഭാവം എത്രത്തോളം നല്ലതാണെന്ന് നോക്കാറുണ്ട്. വിദ്യാഭ്യാസം നോക്കാറുണ്ട്. അതുപോലെ തന്നെ, ഫാമിലി ബാക്ക്ഗ്രൗണ്ട്, ജോലി എന്നിവയെല്ലാം നോക്കാറുണ്ട്. എന്നാല്‍, ആരോഗ്യം നോക്കാറുണ്ടോ?

പലരും വിട്ടു പോകുന്ന ഒരു സംഭവമാണ് ആരോഗ്യ കാര്യം. വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയ്ക്ക് എന്തൊക്കെ അസുഖമുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? ചില അസുഖങ്ങള്‍ ജീവിതം തന്നെ കുട്ടിച്ചോറാക്കി കളയും! അതിനാല്‍, വിവാഹം കഴിക്കുന്നതിന് മുന്‍പ് തീര്‍ച്ചയായും നടത്തേണ്ട ചില ആരോഗ്യ ചെക്കപ്പുകള്‍ ഏതെല്ലാമെന്ന് നോക്കാം.
എച്ച്ഐവി
ഏറ്റവും പ്രധാനമായി നടത്തിയിരിക്കേണ്ട ഒരു ആരോഗ്യ പരിശോധനയാണ് എച്ച് ഐവി. എച്ച് ഐവി വൈറസുള്ള ഒരു വ്യക്തിയെ വിവാഹം കഴിച്ചാല്‍ ഈ വൈറസ് നിങ്ങളിലേയ്ക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരിക്കല്‍ എച്ച് ഐവി ബാധിച്ചാല്‍ ഒരിക്കലും പൂര്‍ണ്ണമായി ഭേദമാക്കിയെടുക്കാന്‍ സാധിക്കുകയില്ല. കൂടാതെ, ഈ വൈറസ് നിങ്ങളുടെ രോഗപ്രതിരോധശേഷി ഇല്ലാതാക്കുകയും, സാവധാനത്തില്‍ മറ്റു പല അസുഖങ്ങള്‍ വരാനും ഇത് കാരണമാകുന്നു. അതിനാല്‍ എച്ച് ഐവി പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
പാരമ്പര്യ രോഗങ്ങള്‍
പ്രമേഹം, ഹൃദ്രോഗം, എന്നിവയെല്ലാം പാരമ്പര്യമായി വരാന്‍ സാധ്യതയേറിയ രോഗങ്ങളാണ്. വളരെ ചെറുപ്പത്തില്‍ തന്നെ പ്രമേഹം വരുന്നത്, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയ്ക്കെല്ലാം കാരണമായേക്കും. അതുപോലെ, പാരമ്പര്യമായി ഹൃദ്രോഗം വരാനുള്ള സാധ്യത പരിശോധിക്കുന്നതും നല്ലതാണ്. കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നതും നല്ലതാണ്. ഇവയെല്ലാം കൂടുതലെങ്കില്‍ പലതരത്തിലുള്ള രോഗങ്ങള്‍ നിങ്ങളിലേയ്ക്ക് എത്താനുള്ള സാധ്യതയും വര്‍ദ്ധിക്കും.
എസ്ടിഡി
സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ് ആണ് എസ്ടിഡി എന്ന് വിശേഷിപ്പിക്കുന്നത്. നിങ്ങളുടെ പങ്കാളിയ്ക്ക് എസ്ഡിടി ഉണ്ടോ എന്ന് പരിശോധിക്കുന്നത് വളരെ നല്ലതാണ്. വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയ്ക്ക് എസ്ടിഡി ഉണ്ടെങ്കില്‍ അത് വിവാഹശേഷം നിങ്ങള്‍ക്കും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍, ചിലത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ സൂക്ഷിക്കുക.
പ്രത്യുല്പാദനശേഷി
ഇന്ന് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുല്പാദനശേഷം മുന്‍കൂട്ടി പരിശോധിച്ച് കണ്ടെത്താന്‍ സാധിക്കുന്നതാണ്. അതിനാല്‍, വിവാഹശേഷം കുട്ടികള്‍ വേണം എന്നാഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഫെര്‍ട്ടിലിറ്റി പരിശോധന നടത്തുന്നത് നല്ലതായിരിക്കും. ഇത് ഭാവിയില്‍ കുടുംബ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്.
മാനസികാരോഗ്യം
ഒരു വ്യക്തിയുടെ മാനസികാരോഗ്യം നല്ലതല്ലെങ്കില്‍ പലവിധ പ്രശ്നങഅങളാണ് ദാമ്പത്യത്തില്‍ നേരിടേണ്ടതായി വരിക. അതിനാല്‍, വിവാഹം കഴിക്കുന്നതിന് മുന്‍പ് വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുടെ മാനസികാരോഗ്യ നില പരിശോധിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications