Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
എന്താണ് സുനാമി ഇറച്ചി? അപകടം പതിയിരിക്കുന്നു, മരണം തൊട്ടടുത്ത്
സുനാമി മീറ്റ് അഥവാ സുനാമി ഇറച്ചി എന്ന് നാം പലപ്പോഴായി കേള്‍ക്കുന്നു. എന്നാല്‍ എന്താണ് സുനാമി ഇറച്ചി, എന്തുകൊണ്ടാണ് ഇതിനെ സുനാമി ഇറച്ചി എന്ന് പറയുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അസുഖം മൂലമോ പ്രായാധിക്യം മൂലമോ ചത്തു പോയ മൃഗങ്ങളുടെ ഇറച്ചിയെയാണ് സുനാമി ഇറച്ചി എന്ന് പറയുന്നത്. ഇതാകട്ടെ മാര്‍ക്കറ്റില്‍ നിന്ന ്നമുക്ക് ലഭിക്കുന്ന ഫ്രഷ് മീറ്റിനേക്കാള്‍ വില കുറവാണ് എന്നതാണ് പലപ്പോഴും സുനാമി ഇറച്ചികള്‍ വില്‍ക്കുന്നതിന് പലരേയും പ്രേരിപ്പിക്കുന്നതും. ഭക്ഷ്യവിഷബാധകള്‍ തുടര്‍ക്കഥയാവുന്ന ഈ കാലത്ത് സുനാമി ഇറച്ചിയെക്കുറിച്ചും അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ചും നാം അറിഞ്ഞിരിക്കണം.
മരണം വരെ സംഭവിക്കാവുന്ന ഗുരുതര അപകടത്തിലേക്കാണ് സുനാമി ഇറച്ചിയുടെ ഉപയോഗം നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ശക്തമായ പരിശോധനയാണ് ഇപ്പോഴും സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തുന്നത്. ഈ അടുത്ത കാലത്തായി പോലും സുനാമി ഇറച്ചിക്ക് വേണ്ടി പരിശോധന നടത്തിയതും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നാം വായിച്ചു. കൂടുതല്‍ അറിയാം.......

എന്താണ് സുനാമി ഇറച്ചി?
നമുക്ക് ലഭ്യമാവുന്നത് എപ്പോഴും രണ്ട് തരത്തിലുള്ള മാംസമാണ്. അത് കന്നുകാലികളുടേതായാലും കോഴിയുടേതായാലും ശ്രദ്ധിക്കേണ്ടത് ഇതെല്ലാമാണ്. അതില്‍ ഒന്നാണ് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് കശാപ്പ് ചെയ്ത് ഫ്രഷ് ആയും ഫ്രീസ് ചെയ്തും വില്‍ക്കുന്ന ഇറച്ചികള്‍. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തില്‍ വരുന്നതാണ് ചത്ത മൃഗങ്ങളുടെ അടക്കം മിക്സ് ചെയ്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ട് വരുന്ന ഇറച്ചികള്‍. ഇത് ശരിയായി കശാപ്പ് ചെയ്യുകയോ അല്ലെങ്കില്‍ ഫ്രീസ് ചെയ്യുകയോ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്യുന്നില്ല. ഇതില്‍ അസുഖം മൂലമോ പ്രായാധിക്യം മൂലമോ ചത്ത മൃഗങ്ങളുടെ മാസം വരെ ഉണ്ടാവാം.
എന്തുകൊണ്ട് മാര്‍ക്കറ്റില്‍ എത്തുന്നു?
വിലക്കുറവാണ് എന്നത് തന്നെയാണ് സുനാമി ഇറച്ചി കൂടുതലായി മാര്‍ക്കറ്റില്‍ ലഭ്യമാവുന്നതിന്റെ പ്രധാന കാരണം. മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ താഴ്ന്ന നിലയിലാണ് ഇത്തരം ഇറച്ചികള്‍ വിതരണം ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ രോഗം വരുന്നതിനും എന്തിന് മരണത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. നമുക്ക് ലഭിക്കുമ്പോള്‍ പകുതിയും അഴുകി ചീഞ്ഞിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത്രയധികം അപകടകരമായ അവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത്. ഇന്നത്തെ കാലത്ത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സുനാമി മീറ്റ് തന്നെ ധാരാളം.

ജന്തുജന്യ രോഗങ്ങള്‍
കഴിക്കുന്ന ഭക്ഷണം എപ്പോഴും ആരോഗ്യമുള്ളതായിരിക്കണം എന്നതാണ് നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അതില്‍ തന്നെ പലപ്പോഴും അപകടകരമായ അവസ്ഥ ഉണ്ടാക്കുന്ന പല വിഭവങ്ങളും ഉണ്ടാവുന്നു. ഏകദേശം 20 ലക്ഷത്തില്‍ കൂടുതല്‍ മാംസ വിഭവങ്ങളാണ് കേരളത്തില്‍ ഒരു വര്‍ഷം തീന്മേശയില് എത്തുന്നത്. ഇതെല്ലാം എത്രത്തോളം ആരോഗ്യകരമാണ് എത്രത്തോളം ശുദ്ധമാണ് എന്ന കാര്യം നമ്മുടെ രോഗങ്ങളുടെ കണക്കില്‍ തന്നെ വ്യക്തമാണ്. ആരോഗ്യം നശിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം സുനാമി മീറ്റ് ആണോ ഫ്രെഷ് മീറ്റ് ആണോ എന്ന് തിരിച്ചറിഞ്ഞി ഉപയോഗിക്കുന്നതിന്.
മാരക രോഗങ്ങള്‍
ഒരു കാലത്ത് ജന്തുജന്യ രോഗങ്ങള്‍ നമ്മുടെ നാട്ടില്‍ വളരെ കുറവായിരിക്കും. എന്നാല്‍ ഈ അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്നത് ജന്തുജന്യ രോഗങ്ങള്‍ തന്നെയാണ്. ഇതില്‍ തന്നെ ആന്ത്രാക്സ് പോലുള്ളവ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും എത്തിക്കഴിഞ്ഞു. ഇതിന്റെയെല്ലാം പുറകില്‍ സുനാമി മീറ്റ് പോലുള്ളവയുടെ പങ്ക് നിസ്സാരമല്ല എന്നത് നമ്മള് മനസ്സിലാക്കണം. ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയയാണ് ആന്ത്രാക്സ് എന്ന ഗുരുതര രോഗത്തിലേക്ക് എത്തിക്കുന്നതിന്റെ പ്രധാന കാരണം. രോഗാവസ്ഥയിലുള്ള മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്ത്തുന്നതിന്റെയോ ഭക്ഷിക്കുന്നതിന്റേയോ അടിസ്ഥാനത്തിലാണ് രോഗം ബാധിക്കുന്നത്.

ഭക്ഷ്യ വിഷബാധ
മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുന്നത് എന്ന് നമുക്ക് നിസ്സംശയം പറയാം. കാരണം അത്രയേറെ അപകടങ്ങളാണ് പഴകിയ ഇറച്ചി അഥവാ സുനാമി ഇറച്ചി നിങ്ങള്‍ക്ക് നല്‍കുന്നത്. പനി, ഛര്‍ദ്ദി, വയറിന്റെ അസ്വസ്ഥത, വയറിളക്കം, ഡയറിയ, ശ്വാസതടസ്സം തുടങ്ങി നിരവധി ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ കാണിക്കുന്നു. വളരെയധികം ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കാണുകയും കൃത്യമായ പ്രതിരോധ നടപടികള്‍ എടുക്കുകയും വേണം. അല്ലാത്ത പക്ഷം ജീവന് വരെ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
ഏത് മാംസവും
കേടായ ഏത് മാംസവും കഴിക്കുന്നത് വളരെയധകം അപകടകരമാണ്. ഇതില്‍ ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന അതിഗുരുതരമായ ബാക്ടീരിയകള്‍ ഉണ്ടെന്നതിന്റെ ഫലമായാണ് നിങ്ങള്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാവുന്നത്. ഇത് രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാം. സാല്‍മൊണെല്ല, ഷിഗ ടോക്സിന് ഉല്‍പ്പാദിപ്പിക്കുന്ന ഇ.കോളി (STEC) എന്നിവയെല്ലാം ദോഷകരമായ ബാക്ടീരിയകള്‍ ആണ്. പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കുറച്ച് ദിവസങ്ങള്‍ എടുത്തേക്കാം എന്നതാണ് പലരും ഇതിനെ നിസ്സാരമായി വിടുന്നത്.

രോഗം ഇപ്രകാരം
വാര്‍ദ്ധക്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ഗുരുതര രോഗങ്ങള്‍ ഉള്ളതോ ആയ മൃഗങ്ങളുടെ ഇറച്ചി കഴിക്കുന്നത് വഴി രോഗാവസ്ഥ മനുഷ്യരിലേക്കും എത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. തൈലേറിയാസിസ്, നീലനാവ് രോഗം, ഗോട്ട് പ്ലേഗ്, ബ്രൂസെല്ല തുടങ്ങി പല രോഗങ്ങളും കന്നുകാലികളെ ബാധിക്കാം. ഇവയെല്ലാം ബാധിച്ച കന്നുകാലികളെയാണ് സുനാമി ഇറച്ചി എന്ന പേരില്‍ നമ്മുടെ നാട്ടിലേക്കും വിപണിയിലേക്കും എത്തിക്കുന്നത് എന്നത് ഓര്‍ക്കണം.
നമ്മള് ശ്രദ്ധിക്കണം
നമ്മുടെ ആരോഗ്യം എപ്പോഴും നമ്മുടെ മാത്രം ഉത്തരവാദിത്വം തന്നെയാണ്. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള ഇറച്ചിയാണ് ഏത് തരത്തിലുള്ള ഭക്ഷണമാണ് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. സുനാമി ഇറച്ചി പലപ്പോഴും ഏത് മൃഗങ്ങളുടേതാണ് എന്നത് പോലും പരിശോധിക്കപ്പെടാതെയാണ് പലപ്പോഴും നമ്മുടെ അതിര്‍ത്തിയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം ഉത്തരവാദിത്വം ആണ് എന്നത് മനസ്സിലാക്കണം. കാരണം നമ്മുടേയും കുടുംബത്തിന്റേയും ആരോഗ്യത്തെയാണ് ഇത് ബാധിക്കുന്നത് എന്നത് നമ്മള് തിരിച്ചറിയണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
