Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
പ്രമേഹം ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ പരിശോധിക്കേണ്ട കറക്റ്റ് സമയം
പ്രമേഹം എന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും എല്ലാം തന്നെയാണ് ഈ രോഗത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതും. എന്നാല്‍ എന്താണ് അതിന് പരിഹാരം , എപ്പോഴാണ് പ്രമേഹം തിരിച്ചറിയാന്‍ മികച്ച സമയം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് പ്രമേഹം എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെയെങ്കിലും പരിഹാരം കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏത് സമയത്താണ് കൃത്യ പ്രമേഹം മനസ്സിലാക്കുന്നതിന് പരിശോധന നടത്തേണ്ടത് എന്ന് നോക്കാം.
പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് പതിവായി രക്തത്തിലെ പഞ്ചസാര പരിശോധന ആവശ്യമാണ്. എന്നാല്‍ ഇത് ഏത് സമയത്താണ് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ് കൂടുതലായാല്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനം പറയുന്നു. പ്രമേഹം ഉള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം എന്താണെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രാവിലെ പരിശോധന
നിങ്ങള്‍ പ്രമേഹം അറിയുന്നതിന് വേണ്ടി പ്രമേഹം പരിശോധിക്കുന്ന വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അതിനായി രാവിലെ ഭക്ഷണത്തിന് മുന്‍പുള്ള സമയം അനുയോജ്യമാണ്. നിങ്ങളുടെ ശരീരം ഒറ്റരാത്രികൊണ്ട് ഗ്ലൂക്കോസ് എത്ര നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ വെറും വയറ്റില്‍ ഇത്തരം പരിശോധന നടത്തുന്നത് നല്ലതാണ്. ഇത് പ്രമേഹത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാക്കാന്‍ സഹായിക്കുന്നു.
ഭക്ഷണത്തിന് മുമ്പ്
ഭക്ഷണത്തിന് മുമ്പ് രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നത് ഭക്ഷണം ഗ്ലൂക്കോസിന്റെ അളവ് എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. അത് മാത്രമല്ല ഏത് ഭക്ഷണരീതി സ്വീകരിക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്നെല്ലാം മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഫാസ്റ്റിംഗില്‍ പ്രമേഹം പരിശോധിക്കുന്നത് നല്ലതാണ്നിങ്ങ അറിവോടെയുള്ള ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിനും ആവശ്യമെങ്കില്‍ മരുന്നുകള്‍ ക്രമീകരിക്കുന്നതിനും ഇത് സഹായിക്കുന്നു.
ഭക്ഷണത്തിനു ശേഷം
ഇനി ഭക്ഷണശേഷം നിങ്ങള്‍ പ്രമേഹം പരിശോധിക്കുന്നുവെങ്കില്‍ എപ്പോഴും ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മാത്രം പരിശോധിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഈ സമയം നിങ്ങളുടെ ശരീരം ഭക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണിക്കുന്നു. ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുന്നതിനും ഇന്‍സുലിന്‍ ഡോസുകള്‍ ക്രമീകരിക്കുന്നതിനും ഇത് നിര്‍ണായകമാണ്.
ഉറങ്ങുന്നതിന് മുന്‍പ്
ഉറങ്ങുന്നതിന് മുന്‍പായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് നല്ലതാണ്. ഇത് സ്ഥിരമായി പ്രശ്നങ്ങളില്ലെന്ന് അറിയുന്നതിന് നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല രാത്രികാല ഹൈപ്പോഗ്ലൈസീമിയ തടയാനും വൈകുന്നേരത്തെ മരുന്നിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഈ പരിശോധന സഹായിക്കുന്നു. അതുകൊണ്ട് തന്നേ ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഇത്തരം പരിശോധനകള്‍ നല്ലതാണ്.
വ്യായാമ സമയങ്ങളില്‍
ശാരീരിക പ്രവര്‍ത്തനങ്ങള്‍ എപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. അതുകൊണ്ട് തന്നെ വ്യായാമത്തിന് മുമ്പും സമയത്തും ശേഷവും പ്രമേഹം പരശോധിക്കുന്നത് നിങ്ങളില്‍ പ്രമേഹം അപകടകരമല്ല എന്ന സൂചന നല്കുന്നു. മാത്രമല്ല ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കില്‍ ഹൈപ്പര്‍ ഗ്ലൈസീമിയ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ്അതുകൊണ്ട് തന്നെ ഇത്തരം പരിശോധനകള്‍ ഒരിക്കലും നിസ്സാരമാക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോള്‍
നിങ്ങള്‍ക്ക് അസുഖം തോന്നുന്നുവെങ്കില്‍ അല്ലെങ്കില്‍ ഉയര്‍ന്നതോ കുറഞ്ഞതോ ആയ രക്തത്തിലെ പഞ്ചസാരയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടനടി പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. പലപ്പോഴും ഇത് ഏറ്റക്കുറച്ചിലുകള്‍ കാരണം സംഭവിക്കുന്നതായിരിക്കാം. അതുകൊണ്ട് പ്രമേഹ നിയന്ത്രണമുള്ളവരാണ് നിങ്ങളങ്കില്‍ ഇടക്കിടക്ക് പ്രമേഹം പരിശോധിക്കാവുന്നതാണ്. എപ്പോള്‍ പരിശോധിക്കണമെന്ന് മനസ്സിലാക്കുന്നതിലൂടെ, വ്യക്തികള്‍ക്ക് അവരുടെ അവസ്ഥയെ നന്നായി നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും കഴിയും അതുകൊണ്ട് തന്നെ പ്രമേഹം നിയന്ത്രിക്കുന്നതിന് പരിശോധന ഇടക്കിടെ നടത്തുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
