Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
കാലിലെ ഈ ചുവന്ന കുത്തുകള്‍ നിസ്സാരമാക്കുന്നവര്‍ അറിയാന്‍
ചര്‍മ്മത്തിന് പുറത്തു ചെറിയ കറുത്ത കുത്തുകള്‍ പോലെ കാണപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഈ ഇരുണ്ട ഡോട്ടുകള്‍ക്ക് സ്ട്രോബെറി വിത്തുകള്‍ അടുക്കിയിരിക്കുന്നതുമായി സാമ്യമുള്ളതിനാലാണ് ഇതിനെ സ്ട്രോബെറി കാലുകള്‍ എന്ന് പറയുന്നത്. ഇത്തരം കറുത്ത പാടുകള്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ കെടുത്തുന്നു. അതിനാല്‍ ഇവയെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി പതിവായി എക്സ്ഫോലിയേറ്റ് ,മോയിസ്ചയര്, ഷേവിങ് എന്നിവ കൃത്യമായി ചെയ്യണം. അത്യാവശ്യമെങ്കില്‍ ചര്‍മ്മരോഗവിദഗ്ധനെ കാണാനും മടിക്കേണ്ട.
റെറ്റിനോയിഡ്,സാലിസിലിക് ആസിഡ്,ബെന്‍സോയ്ല്‍ പെറോക്സൈഡ് എന്നിവ ഉപയോഗിക്കാനും ശ്രദ്ധിക്കുക. സ്ട്രോബെറി കാലുകള്‍ എങ്ങനെ ഒഴിവാക്കും എന്ന ആശങ്കയിലാണ് നിങ്ങളെങ്കില്‍ ഇതാ നിങ്ങള്‍ക്കുള്ള പോം വഴികള്‍. മൃദുവായ ,തിളക്കമുള്ള, ആരോഗ്യമുള്ള കാലുകള്‍ക്ക് ഇവ പരീക്ഷിക്കുക.

എന്താണ് സ്ട്രോബെറി കാലുകള്‍?
സ്ട്രോബെറി പഴത്തിന്റെ തോലിനു സമാനമായ വിധത്തില്‍ ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ അഥവാ ഡോട്ടുകള്‍ കാണുന്നതിനെയാണ് സ്ട്രോബെറി കാലുകള്‍ എന്ന് പറയുന്നത്. ഇതിനെ കോമിഡോണ്‍സ് എന്നും പറയുന്നു. മുടിയുടെ ഫോളിക്കുകളില്‍ അല്ലെങ്കില്‍ ചര്‍മ്മത്തിലെ ചെറിയ കുഴികളില്‍ എണ്ണ, ബാക്ടീരിയ,മൃതകോശങ്ങള്‍ എന്നിവ അടിയുന്നു. ഇത്തരം അടഞ്ഞ ഫോളിക്കുകളാണ് ബ്ലാക്ഹെഡ്സും, വൈറ്റ് ഹെഡ്സുമായി മാറുന്നത്. ഇവ കാണാന്‍ സ്ട്രോബെറി ഡോട്ടുകള്‍ പോലിരിക്കും.
ഷേവിങ്
സ്ട്രോബെറി കാലുകള്‍ക്ക് പ്രധാനകാരണം ഷേവിങ് ആണ്. ഷേവിങ്ങോ വാക്സിങോ ചെയ്യുമ്പോള്‍ ചര്‍മ്മത്തില്‍ അസ്വസ്ഥതയും വീക്കവും ഉണ്ടാകുന്നു. ഇത് ഫോളിക്കുകള്‍ അടയാനും സ്ട്രോബെറി കാലുകള്‍ ഉണ്ടാകാനും കാരണമാകുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ അടിഞ്ഞു ഡെബ്രി ഉണ്ടാകുന്നത് മറ്റൊരു കാരണമാണ്. വരണ്ട ചര്‍മ്മത്തില്‍ ധാരാളം മൃതകോശങ്ങള്‍ ഉണ്ടാകുന്നു.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
പ്രായപൂര്‍ത്തിയാകുമ്പോഴും ഗര്‍ഭിണിയാകുമ്പോഴും ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം ധാരാളമായി സംഭവിക്കുന്നു. ഇത് സെബം ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഫോളിക്കുകളും കുഴികളും അടയാന്‍ കാരണമാകുകയും ചെയ്യുന്നു.
ബാക്ടീരിയ അണുബാധ
ബാക്ടീരിയ അണുബാധ മൂലം ബ്ലാക്ഹെഡ്സും വൈറ്റ് ഹെഡ്സും ഉണ്ടാകുന്നു.ഇത് മുടിയുടെ ഫോളിക്കുകളില്‍ അസ്വസ്ഥത ഉണ്ടാക്കുകയും സ്ട്രോബെറി കാലുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ അമിതമായി കെരാറ്റിന്‍ ഉത്പാദനം നടക്കുന്നത് മൂലം ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഫോളിക്കുകളെ അസ്വസ്ഥമാക്കുകയും കുരുക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു.

എക്സ്ഫോലിയേറ്റ് ചെയ്യുക
പതിവായുള്ള എക്സ്ഫോളിയേഷന്‍ ഫോളിക്കുകളില്‍ അടിഞ്ഞിരിക്കുന്ന മൃതകോശങ്ങളെ അകറ്റുന്നു. എക്സ്ഫോലിയേറ്റ് സ്ക്രബ്ലോ,ബ്രെഷോ ഉപയോഗിച്ച് മൃതകോശങ്ങളെ നീക്കാവുന്നതാണ്. ഓട്മീല്‍ ക്രീം സ്ക്രബ്,വെള്ളരിക്ക-റോസ്വാട്ടര് സ്ക്രബ്, പഞ്ചസാര- കറ്റാര്‍വാഴ സ്ക്രബ് എന്നിങ്ങനെ കോംബിനേഷന്‍ സ്ക്രബുകള്‍ കൂടുതല്‍ ഫലപ്രദമാണ്. ഇത് ആഴചയില്‍ രണ്ടു -മൂന്നു തവണ ചെയ്യാവുന്നതാണ്.
മോയിസ്ചര്‍
മോയിസ്ചര്‍ ഉപയോഗിച്ച് കാലുകള്‍ എപ്പോഴും ഈര്‍പ്പമുള്ളതാക്കി വയ്ക്കുന്നത് സ്ട്രോബെറി കാലുകള്‍ പരിഹരിക്കാന്‍ മികച്ച മാര്‍ഗമാണ്. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച കുറയ്ക്കുന്നു. കുളിച്ചതിനു ശേഷം നോണ്‍ കോമിഡോജനിക് ആയുള്ള മോയിസ്ചറൈസര്‍ ഉപയോഗിക്കാവുന്നതാണ്. കാലുകളില്‍ ഐസ് ഉരസുന്നത് വീക്കം കുറയ്ക്കാന്‍ ഫലപ്രദമാണ്.
എപ്പിലേറ്റര്‍
പതിവായി സ്ട്രോബെറി കാലുകള്‍ കാണപ്പെടുന്നവര്‍ക്ക് എപ്പിലേറ്റര്‍ മികച്ചതാണ്. ഇത് മുടി കൃത്യമായി പിഴുതെടുക്കാന്‍ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ്. ഫോളിക്കുകളെ വൃത്തിയാക്കുന്ന, ചര്‍മ്മത്തിന്റെ എക്സ്ഫോലിയേഷന്‍ സഹായിക്കുന്ന ഒരു തരത്തിലുള്ള ബീറ്റാ ഹൈഡ്രോക്സി ആസിഡ് ആണ് സാലിസൈലിക് ആസിഡ്. സ്ട്രോബെറി കാലുകള്‍ അകറ്റാനായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിച്ചാല്‍ മതിയാകും
ഇറുകിയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുക
ഇറുകിയ വസ്ത്രങ്ങള്‍ വിയര്‍പ്പിനെ തങ്ങി നിര്‍ത്തുകയും, ചര്‍മ്മത്തില്‍ ബാക്ടീരിയ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് സ്ട്രോബെറി കാലുകള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. അതിനാല്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ലെഗീന്‍സ്, ഇറുകിയ ജീന്‍സ് എന്നിവ അധിക നേരം ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications

