Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
പ്രമേഹമില്ലാത്തവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് അതീവ അപകടം
പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇതിന് വേണ്ട വിധത്തില്‍ ചികിത്സ എടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാല്‍ പ്രമേഹമില്ലാത്തവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് പക്ഷേ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം പ്രമേഹമില്ലാത്തവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിലൂടെ അപകടകരമായ നിരവധി സാഹചര്യം ഉണ്ടാവുന്നു. പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ് എന്നതാണ് സത്യം.
ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണമായി കണക്കാക്കുന്ന പരിധിക്ക് താഴെയാകുമ്പോള്‍, അതിനെ ഹൈപ്പോഗ്ലൈസീമിയ എന്ന് വിളിക്കുന്നു. പ്രമേഹ രോഗികളില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണെങ്കിലും പലപ്പോഴും പ്രമേഹമില്ലാത്തവരിലും ഇതേ അവസ്ഥയുണ്ടാവാം.. ഇത് പലപ്പോഴും വളരെ അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസ്സാരമാക്കരുത്.

എന്താണ് നോണ്‍-ഡയബറ്റിക് ഹൈപ്പോഗ്ലൈസീമിയ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതതിനെയാണ് ഹൈപ്പോഗ്ലൈസീമിയ എന്ന്
പറയുന്നത്. എന്നാല്‍ നോണ്‍-ഡയബറ്റിക് ഹൈപ്പോഗ്ലൈസീമിയ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് പ്രമേഹമില്ലാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനെയാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 70 mg/dL-ല്‍ താഴെയാകുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നത്. ആളുകളില്‍ രണ്ട് തരത്തിലുള്ള നോണ്‍-ഡയബറ്റിക് ഹൈപ്പോഗ്ലൈസീമിയ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
റിയാക്ടീവ് ഹൈപ്പോഗ്ലൈസീമിയ
ഇത് സാധാരണയായി ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണമോ ലഘുഭക്ഷണങ്ങളോ കഴിച്ചതിന് ശേഷമാണ് സംഭവിക്കുന്നതാണ്. എന്നാല്‍ ഇതല്ലാതെ ഫാസ്റ്റിംഗ് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ലെങ്കിലോ ഭക്ഷണത്തിനിടയില്‍ ഒരു നീണ്ട ഇടവേള ഉണ്ടെങ്കിലോ ഒറ്റരാത്രിയുടെ ഇടവേളയിലാണ് ഇത് സംഭവിക്കുന്നത്. ഇത് രണ്ടും ശ്രദ്ധിക്കേണ്ട അവസ്ഥയാണ് എന്നത് മനസ്സിലാക്കണം.

ലക്ഷണങ്ങള്‍
പ്രമേഹമില്ലാ ഒരു വ്യക്തിയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് അത്ര നിസ്സാരമായി കണക്കാക്കരുത്. ഇവരില്‍ പലപ്പോഴും വിയര്‍പ്പ്, തലകറക്കം, പെട്ടെന്നുള്ള ബലഹീനത, തലവേദന, ആശയക്കുഴപ്പം എന്നിവയാണ് അനുഭവപ്പെടുന്ന പ്രാരംഭ ലക്ഷണങ്ങള്‍. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയുന്നത് വഴി പലപ്പോഴും സംസാരിക്കാന്‍ സാധിക്കാതെ വരുകയും, കാഴ്ച മങ്ങല്‍, മനസാന്നിധ്യം നഷ്ടപ്പെടുന്നു, അറിയാതെ മൂത്രം പോവല് തുടങ്ങിയ അവസ്ഥയുണ്ടാവാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം കുറയുന്ന ഒരു വ്യക്തി ബോധരഹിതനാകാം. ഈ സമയം കൃത്യമായ ഇടപെടല്‍ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു.
കാരണങ്ങള്‍
എന്നാല്‍ പ്രമേഹമില്ലാത്തവരില്‍ എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് എന്ന് നമുക്ക് നോക്കാം. ഇത് ആരിലും ബാധിക്കാം. പ്രമേഹമേ ഇല്ലാത്തവരെയും ഇത് ദുരിതത്തിലാക്കുന്നു. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ അതിന് കാരണമാകുന്ന മൂന്ന് കാര്യങ്ങളാണ് ഉള്ളത്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിനും കൃത്യസമയത്ത് ചികിത്സിക്കുന്നതിനും സാധിക്കുന്നു.

മരുന്ന്
ചില ആന്റിബയോട്ടിക്കുകള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. പ്രമേഹ രോഗി അല്ലാത്ത ഒരു വ്യക്തിക്ക് നല്കുന്നു ആന്റിബയോട്ടിക്കുകളും മറ്റ് ആന്റിബയോട്ടിക്കുകളും എല്ലാം പ്രമേഹ രോഗിയല്ലാത്ത ഒരു വ്യക്തിയില്‍ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്. ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശം നിങ്ങള്‍ പാലിക്കേണ്ടതാണ്.
പ്രീ-ഡയബറ്റിസ്
ആരോഗ്യമുള്ള, പ്രമേഹരോഗിയല്ലാത്ത ഒരു രോഗിക്ക് റിയാക്ടീവ് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാധാരണയായി പ്രീഡയബറ്റിക് ഉള്ളവരെയാണ് ഇത് ബാധിക്കുന്നത്. അത് മാത്രമല്ല ഭാവിയില്‍ നിങ്ങള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നതിന്റെ സൂചന കൂടിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് അതിനാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിന് ഇടക്ക് ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











