ഹൃദയാരോഗ്യത്തെ ഗുരുതരമാക്കും മിനിഹാര്‍ട്ടറ്റാക്ക്: നിങ്ങള്‍ ശ്രദ്ധിക്കണം

ഹൃദയാരോഗ്യം എന്നത് എപ്പോഴും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പലരും നിലവിലെ സാഹചര്യം അനുസരിച്ച് ഇത്തരം പ്രതിസന്ധികളെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നില്ല. എങ്കിലും ആരോഗ്യത്തിന് വില്ലനാവുന്ന പല സാഹചര്യങ്ങളേയും നാം കൈകാര്യം ചെയ്യേണ്ടതായുണ്ട്. പലപ്പോഴും ഹൃദയാഘാതം എന്നത് മരണത്തിലേക്ക് വരെ ഒരു മനുഷ്യനെ എത്തിക്കുന്ന അതീവ ഗുരുതരമായ അവസ്ഥയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നമ്മള്‍ പലരും അനുഭവിച്ചിട്ടുള്ളതും എന്നാല്‍ അറിയാതെ പോവുന്നതുമായ ചില മിനി ഹാര്‍ട്ട് അറ്റാക്കുകള്‍ ഉണ്ട്.

ഒരു മിനി ഹൃദയാഘാതം സാധാരണ ഹൃദയാഘാതത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇതിന്റെ തീവ്രത കുറവാണെന്നതാണ് പലരും ഇതിനെ ശ്രദ്ധിക്കാതെ വിടുന്നതിന് പ്രധാന കാരണം. എന്നാല്‍ പലപ്പോഴും അടിയന്തിര വൈദ്യസഹായം അനിവാര്യമായ സാഹചര്യമാണ് ഇതുണ്ടാക്കുന്നത് എന്നത് ഓര്‍ത്തിരിക്കണം. പലപ്പോഴും മിനി ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

What Is Mini Heart Attack

എന്താണ് മിനി ഹാര്‍ട്ട് അറ്റാക്ക്?
മൈനര്‍ അല്ലെങ്കില്‍ മൈല്‍ഡ് ഹാര്‍ട്ട് അറ്റാക്ക് അല്ലെങ്കില്‍ നോണ്‍-എസ്ടി എലവേഷന്‍ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ (NSTEMI) എന്നെല്ലാം ഈ ഹൃദയാഘാതം അറിയപ്പെടുന്നു. ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നില്ലെങ്കിലും അതീവ ശ്രദ്ധ ആവശ്യമായതുമായ അവസ്ഥയാണ് മിനി ഹാര്‍ട്ട്അറ്റാക്ക്. ഹൃദയാഘാതം പോലെ തന്നെ സമാനമായ ലക്ഷണങ്ങള്‍ ആണെങ്കിലും ഹൃദയപേശികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയില്ല എന്നതാണ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. ബിപീന്‍ചന്ദ്ര ഭാമ്രെ വിശദീകരിക്കുന്നത്. എന്നാല്‍ മിനി ഹൃദയാഘാതം ഗുരുതരമായ ലക്ഷണങ്ങള്‍ തന്നെയാണ് എന്ന കാര്യത്തില്‍ സംശയ് വേണ്ട.

കാരണങ്ങള്‍
എന്താണ് ഒരു മിനി ഹൃദയാഘാതത്തിന് കാരണമാകുന്നത് എന്നത് നമ്മള്‍ ചിന്തിക്കേണ്ടതാണ്. പലപ്പോഴും ഹൃദയ പേശികളിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ തടസ്സം ഉണ്ടാവുന്നതാണ് ഇത്തരം ഹൃദയാഘാതത്തിലേക്ക് എത്തുന്നത്. പലപ്പോഴും കൊഴുപ്പോ രക്തം കട്ടപിടിക്കുകയോ ചെയ്യുന്നതിന്റെ ഫലമായാണ് ധമനികളില്‍ തടസ്സങ്ങളുണ്ടാവുന്നത്. ഇത്തരത്തില്‍ സംഭവിക്കുന്നത് വഴി പലപ്പോഴും അത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും അതോടൊപ്പം നെഞ്ചുവേദനയ്ക്കും (ആന്‍ജീന) ശ്വാസതടസ്സത്തിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ നിസ്സാരമാക്കരുത്.. അത് ഭാവിയില്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കാം.

ലക്ഷണങ്ങള്‍
നിങ്ങളില്‍ ഒരു ചെറിയ ഹൃദയാഘാതം ഉണ്ടാവുകയാണെങ്കില്‍ അതിന്റെ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ട്. അവയില്‍ ഒന്നാണ് അമിതമായ വിയര്‍പ്പ്. പലപ്പോഴും ശരീരം ചൂടാകുന്നതിന്റെ ഫലമായി അതിനെ തണുപ്പിക്കുകയാണ് വിയര്‍പ്പ് ചെയ്യുന്നത്. ഇത് ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഹൃദയ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാത്തതിന്റെ ഫലമായി നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. ഇതാണ് വിയര്‍പ്പ് കൂടുതലാവുന്നതിന്റെ കാരണം. പലപ്പോഴും ഇത് അപകടകരമായ അവസ്ഥയിലേക്കാണ് ശരീരത്തെ എത്തിക്കുന്നതും.

ശ്വാസം മുട്ടല്‍
ശ്വാസം മുട്ടല്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാവുന്നു. പലപ്പോഴും ഇത് ഗുരുതരമായ ആശങ്കയാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശ്വസിക്കാന്‍ സാധിക്കാത്ത ഗുരുതരമായ അവസ്ഥയില്‍ ഹൃദയത്തിലേക്കുള്ള ഓക്‌സിജന്‍ വിതരണത്തില്‍ തടസ്സം നേരിടുന്നു. ഇതിന്റെ ഫലമായി ശക്തമായി ശ്വസിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഇത് നെഞ്ചില്‍ വേദനക്കും പ്രതിസന്ധികള്‍ക്കും ഇടയാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

നെഞ്ച് വേദന
ഹൃദയാഘാതത്തിന്റെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും നെഞ്ച് വേദന. മിനി ഹൃദയാഘാതത്തിലും നെഞ്ച് വേദന അനുഭവപ്പെടുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെ അവഗണിക്കുമ്പോള്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം. അതോടൊപ്പം തന്നെ താടിയെല്ല്, പുറം, അല്ലെങ്കില്‍ കഴുത്തിലും തോളിലും പോലും സമ്മര്‍ദ്ദം എന്നിവയും ഉണ്ടാവാം. എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഒരു കാരണവശാലും അതിനെ നിസ്സാരമാക്കരുത്. ഇതില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

തലകറക്കം
ഹൃദയാഘാതമുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തലകറക്കം എന്ന ലക്ഷണത്തേയും പ്രകടമാക്കുന്നു. പലപ്പോഴും ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമാണ്. ഇത്തരം അവസ്ഥകള്‍ ഉണടാവുന്നതിനുള്ള സാധ്യത ഒരിക്കലും നിസ്സാരമാക്കരുത്. അത് ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

മറ്റ് ലക്ഷണങ്ങള്‍
മിനിഹൃദയാഘാതമാണെങ്കില്‍ ശരീരം മറ്റ് ചില ലക്ഷണങ്ങളേയും കാണിക്കുന്നുണ്ട്. അതില്‍ ഓക്കാനം, തലകറക്കം, ക്ഷീണം, ശരീരവേദന എന്നിവക്കുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ നെഞ്ചില്‍ അസ്വസ്ഥതകളോ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും ഇതിനെ നിസ്സാരമായി കാണരുത്. അപകടകരമായ ഒരു അവസ്ഥയിലേക്കാണ് നിങ്ങള്‍ പോവുന്നത് എന്ന കാര്യം ആദ്യം മനസ്സിലാക്കേണ്ടതാണ്.

ഒരു മിനി ഹൃദയാഘാതത്തിന്റെ അപകടം
മിനി ഹാര്‍ട്ട് അറ്റാക്കിന്റെ ഏറ്റവും സാധാരണമായ കാരണങ്ങള്‍ ഹൃദയ ധമനികളില്‍ പലപ്പോഴും രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. പലപ്പോഴും ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാവുന്നു. അതിനെ നിസ്സാരമാക്കാതെ വിടുകയാണ് ആദ്യത്തെ കാര്യം. പലപ്പോഴും രക്തസമ്മര്‍ദ്ദം, കൂടുന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ്അപകടകരമായ അവസ്ഥയാണ് ഇതുണ്ടാക്കുന്നത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, July 3, 2024, 13:00 [IST]
X
Desktop Bottom Promotion