Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
എഴുന്നേറ്റാല്‍ ഉടന്‍ ഫോണ്‍ നോട്ടം, മടി, ജോലികള്‍ മാറ്റിവെക്കല്‍; എന്താണ് ഇതിന് കാരണം, എങ്ങനെ നേരിടാം?
രാവിലെ എഴുന്നേറ്റ് അലാറം ഓഫ് ചെയ്താല്‍ ഉടന്‍ ഫോണ്‍ എടുത്ത് ഫെയ്‌സ്ബുക്കോ ഇന്‍സ്റ്റഗ്രാമോ നോക്കാന്‍ തോന്നാറുണ്ടോ. അങ്ങനെ ചെയ്‌തെങ്കിലോ ഒന്ന് ഉഷാറാകുകയുള്ളൂ എന്ന് തോന്നാറുണ്ടോ. അന്നത്തെ ദിവസം ചെയ്യേണ്ട ജോലികള്‍ ഓര്‍ത്ത് മടി തോന്നുകയും ഒന്നും ചെയ്യാതെ രാവിലെ കുറച്ച് നേരം വെറുതേ ഇരിക്കാം എന്നും തോന്നാറുണ്ടോ. ചെയ്യേണ്ട കാര്യങ്ങള്‍ മറ്റൊരു സമയം ചെയ്യാം എന്ന് ചിന്തിച്ച് മാറ്റിവെക്കാറുണ്ടോ. പകല്‍ ജോലികളില്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റാതാകുമ്പോള്‍ വീണ്ടും ഫോണ്‍ എടുത്ത് നോക്കാന്‍ തോന്നാറുണ്ടോ. ഈ ചോദ്യങ്ങള്‍ക്ക് മിക്കവരുടെയും ഉത്തരം ഉണ്ട് എന്ന് തന്നെയാകും. ഇന്നത്തെ കാലത്ത് മിക്കവര്‍ക്കും അനുഭവപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണിത്.

രാവിലത്തെ മടുപ്പിന്റെയും അലസതയുടെയും കാരണങ്ങള്‍
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അന്ന് ചെയ്തുതീര്‍ക്കേണ്ട ജോലികളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള ചിന്തകളാണ് മിക്ക ആളുകളെയും രാവിലെ തന്നെ അലസന്മാരാക്കുന്നത്. അലാറം അടിച്ചാല്‍ പോലും അല്‍പ്പസമയം കൂടി കിടക്കാം എന്ന് മിക്കവരും കരുതുന്നത് എഴുന്നേറ്റാല്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ആലോചിച്ചാണ്. എഴുന്നേറ്റാല്‍ തന്നെ ഒരു സന്തോഷത്തിനോ ഊര്‍ജ്ജത്തിനോ വേണ്ടി ഫോണില്‍ ഫെയ്‌സ്ബുക്കോ യുട്യൂബോ ഒക്കെ നോക്കാന്‍ തോന്നും. അതിലൂടെ കിട്ടിയ ഒരു സന്തോഷത്തില്‍ (ഡോപ്പമൈന്‍ ആണ് അതിനുകാരണം) എഴുന്നേറ്റ് ബാക്കി കാര്യങ്ങള്‍ ചെയ്യും. എങ്കിലും അല്‍പ്പസമയത്തിന് ശേഷം വീണ്ടും മടി. അപ്പോഴും ഫോണ്‍ എടുക്കാന്‍ തോന്നിയേക്കും.
എന്താണ് ഡോപ്പമൈന്‍?
നമ്മുടെ തലച്ചോറില്‍, ഒരു ന്യൂറോട്രാന്‍സ്മിറ്റര്‍ ആയാണ് ഡോപ്പമൈന്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വ്യക്തിയിലെ പ്രചോദനം, മനോഭാവം എന്നിവ നിര്‍ണ്ണയിക്കുന്നതില്‍ പരമപ്രധാനമാണ് ഡോപ്പമൈന്‍. ഫീല്‍-ഗുഡ് ഹോര്‍മോണ്‍ എന്നും ഡോപ്പമൈനെ വിളിക്കാറുണ്ട്. സന്തോഷം തോന്നിപ്പിക്കുന്നതില്‍ ആ ഡോപ്പമൈനുള്ള പങ്കാണ് അതിന് കാരണം. ശരീരത്തില്‍ ഡോപ്പമൈന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍ സന്തോഷം തരുന്ന, ആസ്വദിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍, അത്തരം സ്വഭാവങ്ങള്‍ തുടരാന്‍ ആളുകള്‍ പ്രചോദിതരാകുന്നു.സന്തോഷം തോന്നിപ്പിക്കുന്നതില്‍ ഉള്ള സ്വാധീനത്തിന് പുറമേ, പഠനം, ഓര്‍മ്മ, ശ്രദ്ധ തുടങ്ങി ബുദ്ധിപരമായ പല കാര്യങ്ങളിലും ഡോപ്പമൈന്റ് സ്വാധീനം ഉണ്ട്. ഡോപ്പമൈന്റ് അളവില്‍ ചെറിയ അസന്തുലിതാവസ്ഥ ഉണ്ടായാല്‍ അത് നമ്മുട മാനസികാരോഗ്യത്തെയും ബാധിക്കും. പാര്‍ക്കിന്‍സണ്‍സ് രോഗം, ആസക്തി, വിഷാദരോഗം എന്നിവയിലെല്ലാം ഡോപ്പമൈന് പങ്കുണ്ട്.
ടിക്‌ടോക്കില്‍ താരമായ ലോ ഡോപ്പമൈന്‍ മോണിംഗ് റുട്ടീന്‍
കഴിഞ്ഞ കുറച്ച് കാലമായി ടിക്‌ടോക്കിലും മറ്റും ട്രെന്‍ഡ് ആയ ഒരു ഹാഷ്ടാഗ് ആണ് #lowdopaminemorning. ഏതാണ്ട് ആറ് ദശലക്ഷത്തോളം ആളുകള്‍ ഇത് വളരെ ഫലപ്രദമായ ഒരു കണ്ടുപിടിത്തമാണെന്ന് സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്പെട്ടു. എന്താണ് ലോ ഡോപ്പമൈന്‍ മോണിംഗ് റൂട്ടീന്‍, അതെങ്ങനെയാണ് ഒരു ദിവസത്തെ ഉല്‍പ്പാദനക്ഷമതയെയും വിജയത്തെയും സ്വാധീനിക്കുന്നത് എന്ന് നോക്കാം.
ലോ ഡോപ്പമൈന്‍ മോണിംഗ്
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഫോണ്‍ കയ്യിലെടുക്കാതെ, വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പ്രോട്ടീന്‍ അധികമുള്ള പ്രഭാത ഭക്ഷണം കഴിക്കുക, ഇതൊക്കെയാണ് ലോ ഡോപ്പമൈന്‍ മോണിംഗ് റുട്ടീനിന്റെ രീതികള്‍. ഉദാഹരണത്തിന് എഴുന്നേല്‍ക്കുമ്പോള്‍ കിടക്കയും മുറിയും വൃത്തിയാക്കി വെക്കുക. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ കണ്‍വെട്ടത്ത് നിന്നും മാറ്റിവെക്കുക. ഇത്തരം ചെറിയ കാര്യങ്ങളിലൂടെ ഫോണ്‍ കയ്യിലെടുത്ത് അത് നോക്കിയിരിക്കാനുള്ള പ്രവണത കുറയുമെന്നാണ് പറയപ്പെടുന്നത്.
രാവിലെ എഴുന്നേറ്റതിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും ഫോണ്‍ ഉപയോഗിക്കാതിരിക്കാനാണ് ഈ ദിനചര്യ ആവശ്യപ്പെടുന്നത്. കാരണം ഈ ട്രെന്‍ഡ് അനുസരിച്ച് രാവിലെ എഴുന്നേറ്റ് ആദ്യത്തെ 90 മിനിറ്റില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അന്നത്തെ ദിവസം നിങ്ങള്‍ തലച്ചോറ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ സൂചനയാണത്രേ.
ശരീരത്തില്‍ പെട്ടെന്ന് വലിയ അളവില്‍ ഡോപ്പമൈന്‍ ഉല്‍പ്പാദിപ്പിക്കാത്ത പ്രവൃത്തികളാണ് ലോ ഡോപ്പമൈന്‍ മോണിംഗ് റുട്ടീന്‍ ശുപാര്‍ശ ചെയ്യുന്നത്. നേരത്തെ പറഞ്ഞതുപോലെ കിടക്ക വിരിച്ചിടുന്നത് പോലെ, രാവിലെ പത്രം വായിക്കുന്നത് പോലെ വലിയ അളവില്‍ സന്തോഷമൊന്നും തരാത്ത പ്രവൃത്തികള്‍. അതേസമയം പ്രകാശമയമായ സ്‌ക്രീനുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയെല്ലാം രാവിലെ ഉപയോഗിക്കുന്ന ശീലം തീര്‍ത്തും ഉപേക്ഷിക്കണം. ഈ രീതി എത്രത്തോളം ശാസ്ത്രീയമാണെന്നത് സംബന്ധിച്ച് ഇന്നും പഠനങ്ങള്‍ നടക്കുന്നുവരികയാണ്. എങ്കിലും രാവിലെ വളരെ പതുക്കെ കാര്യങ്ങള്‍ ചെയ്തുതുടങ്ങുകയും ഡോപ്പമൈന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ കൂടുതല്‍ ഉല്‍പ്പാദനക്ഷമമായ ഒരു ദിവസം ഉണ്ടാകുമെന്നാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ പറയുന്നത്.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഫോണ്‍ എടുക്കാതിരുന്നാലുള്ള ഗുണങ്ങള്‍
ലോ ഡോപ്പമൈന്‍ മോണിംഗ് റുട്ടീന്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് പറയപ്പെടുന്നത്. കാരണം രാവിലെ തന്നെ ഫോണ്‍ നോക്കുന്നത് ആളുകളില്‍ മാനസിക പിരിമുറുക്കം ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല, രാവിലെ ഫോണ്‍ ഉപേക്ഷിച്ച് ചെറിയ പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ദിവസം മുഴുവന്‍ കൂടുതല്‍ ഏകാഗ്രത കൈവരുന്നു. ഫോണ്‍ എടുത്ത് അതിലെ ആപ്പുകളിലൂടെ കണ്ണോടിച്ചാല്‍ മാത്രമേ എനര്‍ജി വരികയുള്ളൂ എന്ന് കരുതുന്നവര്‍ക്ക് അത് ഒരു ആസക്തി ആയി മാറുകയും ഫോണ്‍ ഇല്ലാതിരുന്നാല്‍ ഒട്ടും ഉണര്‍വ്വും ഉത്സാഹവും ഇല്ലാതിരിക്കുകയും ചെയ്യും.
മാനസിക പിരിമുറുക്കം കുറയ്ക്കുന്നു, മെച്ചപ്പെട്ട ഉറക്കം നല്‍കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു എന്നിവയെല്ലാം ലോ ഡോപ്പമൈന്‍ മോണിംഗ് റുട്ടീനിന്റെ ഗുണങ്ങളാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











