Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
ശരീരത്തില്‍ സോഡിയം കുറവോ, ഗുരുതരാവസ്ഥ കോമയില്‍ എത്തിക്കും: ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ച് വരുന്ന അവസ്ഥ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിലെല്ലാം പലപ്പോഴും ഏറ്റവും ഗുരുതരമായി മാറുന്നതാണ് ഇവര്‍ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നത്. എന്നാല്‍ അത് പ്രായമായതിന്റെയാണെന്ന് കരുതി വിട്ട് കളയാന്‍ വരട്ടെ, കാരണം പലപ്പോഴും ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും സംഭവിക്കാവുന്ന അവസ്ഥയാണ്.
ശരീരത്തിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ഒരു മൂലകമാണ് സോഡിയം. ഇതിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത്തരത്തില്‍ രക്തത്തിലെ സോഡിയത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്ന അവസ്ഥയെയാണ് ഹൈപ്പോനട്രീമിയ എന്ന് പറയുന്നത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് 135mmol/ltr കുറഞ്ഞാല്‍ ഇത്തരം ഒരു അവസ്ഥയുണ്ടെന്ന് കണക്കാക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ലക്ഷണങ്ങള്‍
ശരീരത്തില്‍ സോഡിയത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോള്‍ അല്ലെങ്കില്‍ ഹൈപ്പോനട്രീമിയ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ ശരീരം ചില ലക്ഷങ്ങള്‍ കാണിക്കുന്നുണ്ട്. തലവേദന, ഓക്കാനം, മയക്കം, ക്ഷീണം, അമ്പരപ്പ്, ആളെ തിരിച്ചറിയാന്‍ സാധിക്കാതെ വരിക, ശരീര വേദന എന്നിവയാണ് ഉണ്ടാവുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ഇതിന്റെ അളവ് അതീവ ഗുരുതരാവസ്ഥയില്‍ ആണ് കുറഞ്ഞതെങ്കില്‍ അല്‍പം കൂടി തീവ്രമായ ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നു.
മാനസിക വിഭ്രാന്തി, ശ്രദ്ധക്കുറവ്, അപസ്മാരം, പിച്ചുംപേയും പറയുന്നത്, എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോവുന്നത് എല്ലാ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ ബോധം നഷ്ടപ്പെടുന്ന അവസ്ഥയും അത് കോമയിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത്തരം അവസ്ഥയില്‍ സോഡിയം കുറവെന്ന് കണ്ടാല്‍ അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് ആവശ്യമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

ചികിത്സകള്‍
സാധാരണ അവസ്ഥയില്‍ വളരെ കുറഞ്ഞ അളവില്‍ സോഡിയം കുറയുന്നത് അത്ര വലിയ പ്രശ്‌നമായി കാണാറില്ല. എന്നാല്‍ ഉയര്‍ന്ന അളവില്‍ സോഡിയത്തിന്റെ അളവ് ശരീരത്തില്‍ കുറവാണെങ്കില്‍ സോഡിയം ഡ്രിപ്പായി നല്‍കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവും എന്നാല്‍ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ഇത്തരം മരുന്നിന്റെ ഉപയോഗത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശം ഒരിക്കലും അവഗണിക്കരുത്.
വളരെ പതുക്കേ മാത്രമേ ഇത് ചെയ്യാവൂ, മാത്രമല്ല അനുവദനീയമായ അളവില്‍ കൂടുതലായാല്‍ അത് അപകടകരമായ അവസ്ഥയും ഉണ്ടാക്കുന്നു. അതുകൊണ്ട് പരമാവധി ഇത്തരം ചികിത്സകള്‍ ഒരിക്കലും സ്വയം നടത്തരുത്. അത് അത്യന്തം അപകടമാണ്. ജീവന്‍ വരെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പരിഹാരത്തിന് ശ്രദ്ധിക്കേണ്ടത് ഇതെല്ലാമാണ്.
സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
ശരീര സ്രവങ്ങളും രക്തത്തിന്റെ അളവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നതിന് സോഡിയം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ സോഡിയത്തിന്റെ അളവ് കുറഞ്ഞാല്‍ അതിനെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അതിന് വേണ്ടി സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചീസ്, പാലുല്‍പ്പന്നങ്ങള്‍, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവയെല്ലാം കഴിക്കുക.

ഉപ്പിന്റെ അളവ് ശ്രദ്ധിക്കാം
നിങ്ങള്‍ക്ക് സോഡിയം വര്‍ദ്ധിപ്പിക്കാന്‍ ഉപ്പിന്റെ അളവ് ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ ഇത് അഞ്ച് ഗ്രാമില്‍ കുറവായിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ ഇടക്കിടക്ക് ഡോക്ടറെ കണ്ട് പരിശോധിക്കുകയും വേണം. രക്താതിമര്‍ദ്ദം, പ്രമേഹം, വൃക്കരോഗം എന്നിവയുണ്ടെങ്കിലും ഉപ്പിന്റെ അളവില്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു.

മിതമായ അളവില്‍ വെള്ളം കുടിക്കുക
നിങ്ങളുടെ ശരീരത്തിലെ അധിക സോഡിയത്തിന്റെ അളവ് നിലനിര്‍ത്താന്‍ വെള്ളം വളരെ പ്രധാനമാണ്. എന്നാല്‍ അമിതമായി ശരീരത്തില്‍ ദ്രാവകങ്ങള്‍ ഉള്ളത് പലപ്പോഴും ഹൈപ്പോനാട്രീമിയക്കും കാരണമാകും. അതുകൊണ്ട് ഒരു ദിവസം എത്ര വെള്ളം ആവശ്യമാണ് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്. ഇളം മഞ്ഞ നിറമുള്ള മൂത്രം സൂചിപ്പിക്കുന്നത് നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












