Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഉഗാണ്ടയെ വിറപ്പിച്ച് ഡിങ്ക ഡിങ്ക വൈറസ്; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
കോവിഡിനു ശേഷം നിരവധി വൈറസ് ബാധകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ ഉഗാണ്ടയെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഡിങ്ക ഡിങ്ക വൈറസ്സാണ് ചര്‍ച്ചാ വിഷയം. പേരു പോലെ തന്നെ, ഈ അസുഖം പിടിപ്പെട്ടാല്‍ ശരീരമാകെ വിറയ്ക്കാന്‍ ആരംഭിക്കും. കണ്ടാല്‍ നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെട്ടേക്കാം. നടക്കാനോ, ഇരിക്കാനോ സാധിക്കത്ത വിധത്തില്‍ ശരീരമാകെ വിറയ്ക്കുന്ന ഈ അസുഖം അത്ര നിസ്സാരമല്ല. ഉഗാണ്ടയിലെ ബുണ്ടിബുഗ്യോ ജില്ലയിലാണ് ഈ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ 300-ഓളം കേസുകള്‍ ഈ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

ലക്ഷണങ്ങള്‍
ഡിങ്ക ഡിങ്ക വൈറസ് ബാധിച്ച ഒരു വ്യക്തിയുടെ ശരീരം അമിതമായി വറയ്ക്കാന് ആരംഭിക്കുന്നതാണ്. സാധാരണ വിറയല്‍ അനുഭവപ്പെടുന്നതിനേക്കാള്‍ ശക്തമായ രീതിയില്‍, നടക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ വിറയല്‍ അനുഭവപ്പെടും. വിറയലിന്റെ കൂടെ, ശക്തമായ പനി, അമിതമായ ക്ഷീണം എന്നിവയും രോഗികളില്‍ കണ്ടുവരുന്നു. ചിലരില്‍ ശരീരം തളര്‍ന്നുപോകുന്ന അവസ്ഥയും ഉണ്ടായേക്കാം. ചിലരില്‍ അമിതമായിട്ടുള്ള ശ്വാസ തടസ്സം, കുഴഞ്ഞ് വീഴുക എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്.
വരുന്നതിനു പിന്നിലെ കാരണങ്ങള്‍
നിലവില്‍ ഈ പകര്‍ച്ച വ്യാധിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യ വിദഗ്ദ്ധര്‍ക്ക് സാധിച്ചിട്ടില്ല. ആദ്യം ഉഗാണ്ടയിലെ ചെറിയ പട്ടണത്തിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സമീപ പ്രദേശങ്ങളിലേയ്ക്ക് രോഗം പടരുകയായിരുന്നു. രോഗം ബാധിച്ച വ്യക്തികളുമായി മറ്റു വ്യക്തികള്‍ സംബര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് രോഗ വ്യാപ്തി വര്‍ദ്ധിച്ചതിന് കാരണായി ചൂണ്ടി കാണിക്കുന്നുണ്ട്. ഒരു വൈറല്‍ രോഗമായി ഡിങ്ക ഡിങ്ക വൈറസ് കണക്കാക്കുന്നത് എങ്കിലും, ഇതിന്റെ മൂല കാരണം ഖണ്ടെത്താന്‍ ആരോഗ്യമേഖലയ്ക്ക സാധിച്ചട്ടില്ല.
വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
നിലവില്‍ ചികിത്സയ്ക്കായി മരുന്ന് ലഭ്യമല്ലാത്ത അസുഖമാണ് ഡിങ്ക ഡിങ്ക വൈറസ്. അതിനാല്‍, രോഗ ലക്ഷണം കണ്ടാല്‍ കൃത്യമായി ചികിത്സ തേടുക. ശരീരശുചിത്വം ഉറപ്പാക്കുക. സാമൂഹിക അകലം പാലിക്കുക എന്നതാണ്. നിലവിലെ പരിഹാരമാര്‍ഗ്ഗമായി പിന്തുടരുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
