Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഹൃദയം ഒരു മിടിപ്പ് അധികമെങ്കിലും അത്യന്തം അപകടം
ഹൃദയം ശരീരത്തിലെ അത്യധികം പ്രധാനപ്പെട്ട ഒരു അവയവമെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് നമുക്ക് പ്രിയപ്പെട്ടതെല്ലാം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്. എന്നാല്‍ ഹൃദയത്തെ എന്ന പോലെ തന്നെ ഹൃദയമിടിപ്പും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഹൃദയമിടിപ്പില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ അപകടം ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചില അവസരങ്ങളില്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നു. സമ്മര്‍ദ്ദം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, കഫീന്‍ എന്നിവയെല്ലാം തന്നെ പലപ്പോഴും ഹൃദയമിടിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നു.
നിങ്ങളുടെ ഹൃദയമിടിപ്പ് ഉയര്‍ന്നതാണെങ്കില്‍, അത് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ സാധാരണ അവസ്ഥയില്‍ എത്രയാണ് ഹൃദയമിടിപ്പ്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എപ്പോഴാണ് ഇതിനെക്കുറിച്ച് ആലോചിച്ച് ടെന്ഷനാവേണ്ടത് എന്ന കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് ഹൃദയമിടിപ്പ്?
ഹൃദയമിടിപ്പ്, മിനിറ്റിലെ സ്പന്ദനങ്ങളില്‍ (ബിപിഎം) എന്നത് നിങ്ങളുടെ ഹൃദയം ചുരുങ്ങുകയും ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുകയും ചെയ്യുന്ന മിടിപ്പിനെയാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തേയും അതോടൊപ്പം തനനെ ഫിറ്റ്നസിനേയും സൂചിപ്പിക്കുന്നു. പള്‍സ് നോക്കിയാണ് ഹൃദയമിടിപ്പ് കണക്കാക്കുന്നതും. ഹൃദയമിടിപ്പി കണക്കാക്കുന്നതിന് വേണ്ടി കൈകളില്‍ പിടിച്ച് പതിനഞ്ച് സെക്കന്റ് വരെ ഹൃദയമിടിപ്പ് എണ്ണുക. ഇതിനെ നാലായി ഗുണിക്കുമ്പോഴാണ് നിങ്ങളുടെ ഹൃദയമിടിപ്പ് കണക്കാക്കുന്നത്.
ശരാശരി ഹൃദയമിടിപ്പ് എന്താണ്?
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ അഭിപ്രായത്തില്‍ മുതിര്‍ന്നവരില്‍ മിക്കവര്‍ക്കും മിനിറ്റില്‍ 60-നും 100-നും ഇടയിലുള്ള ഹൃദയമിടിപ്പാണ് സാധാരണയായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രായം, ഫിറ്റ്നസ് എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നു. എന്നാല്‍ ചില ഘട്ടങ്ങളില്‍ അപകടകരമായ അവസ്ഥയിലേക്ക് ഹൃദയമിടിപ്പ് മാറുന്നു. ഇതിനെ ടാക്കിക്കാര്‍ഡിയ എന്നാണ് വിളിക്കുന്നത്. ഈ അവസ്ഥയില്‍ വിശ്രമിക്കുന്ന സമയം 110 മുതല്‍ 120 വരെ ബിപിഎം വരെ കൂടുന്നു. എന്നാല്‍ വിശ്രമ സമയത്ത് ഇത് 100-ല്‍ കൂടുതലാണ് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യതയുണ്ട്
കാരണങ്ങള്‍ എന്തെല്ലാം?
എന്തൊക്കെയാണ് അസാധാരണമായ ഹൃദയമിടിപ്പിന്റെ കാരണങ്ങള്‍ എന്ന് നോക്കാം. പലപ്പോഴും ഹൃദയാഘാതം, കൊറോണറി ആര്‍ട്ടറി രോഗം, അല്ലെങ്കില്‍ ഹൃദയസ്തംഭനം തുടങ്ങിയ ഹൃദയസംബന്ധമായ അവസ്ഥകള്‍ ഉള്ളവരില്‍ ഇത്തരത്തില്‍ ഹൃദയമിടിപ്പില്‍ മാറ്റങ്ങള്‍ സംഭവിക്കാം. ഇത് കൂടാതെ നിര്‍ജ്ജലീകരണം സംഭവിക്കുന്നവരിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. തൈറോയ്ഡ് സംബന്ധമായ രോഗാവസ്ഥ ഉള്ളവരിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. സമ്മര്‍ദ്ദം, ഉത്കണ്ഠ, പരിഭ്രാന്തി തുടങ്ങിയ അവസരങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ടാവും.
ഡോക്ടറെ കാണേണ്ടത് എപ്പോള്‍?
ഹൃദയമിടിപ്പിലെ മാറ്റം പലപ്പോഴും അപകടകരം തന്നെയാണ്. എന്നാല്‍ എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. ഇനി പറയുന്ന അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. സ്ഥിരമായ ഉയര്‍ന്നതോ താഴ്ന്നതോ ആയ ഹൃദയമിടിപ്പുള്ള അവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. ഇത് കൂടാതെ നെഞ്ചുവേദന, അസ്വസ്ഥത, അല്ലെങ്കില്‍ സമ്മര്‍ദ്ദം എന്നിവയും അപകടകരമായതാണ്. അതോടൊപ്പം തലകറക്കം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവയുണ്ടെങ്കിലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.
ആരോഗ്യകരമായയ ഹൃദയമിടിപ്പിന്
ആരോഗ്യകരമായ ഹൃദയമിടിപ്പ് നിലനിര്‍ത്തുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. നടത്തം വളരെ അത്യാവശ്യമാണ്. കാരണം ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനും വേഗത്തിലുള്ള നടത്തം ജോഗിംഗ്, സൈക്ലിംഗ് എന്നിവ സഹായിക്കുന്നു. കൂടാതെ സൈക്ലിംഗ് പോലുള്ള പതിവ് എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. ഇത് കൂടാതെ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ രക്താതിമര്‍ദ്ദം, പ്രമേഹം അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications