Latest Updates
-
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്‍ത്തവ രക്തത്തില്‍ കട്ട പോലെ കാണപ്പെടുന്നത് നിസ്സാരമല്ല: ഉള്ളിലെ ഗുരുതരാവസ്ഥ സൂചന
ആര്‍ത്തവം എന്നത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നഒന്നാണ്. എല്ലാ മാസവും 21- 35 ദിവസത്തിനുള്ളില്‍ സാധാരണ സ്ത്രീകളില്‍ ആര്‍ത്തവം സംഭവിക്കുന്നു. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യാവസ്ഥകള്‍ ഉണ്ടെങ്കില്‍ ഇത് പലപ്പോഴും അല്പം മാറ്റങ്ങള്‍ സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ ആര്‍ത്തവ ചക്രത്തില്‍ രക്തം കട്ട പിടിക്കുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാല്‍ കട്ട പിടിക്കുന്ന രക്തത്തിന്റെ അളവ് കൂടിയാലോ, അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം മിക്ക സ്ത്രീകളിലും ആര്‍ത്തവ രക്തം പുറത്തേക്ക് പോവുന്നത് രക്തം കട്ട പിടിച്ച് തന്നെയാണ്. എന്നാല്‍ കനത്ത രക്തസ്രാവവും അതോടൊപ്പം വലിയ രക്തക്കട്ടകളും പുറത്തേക്ക് പോവുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം അത് സൂചിപ്പിക്കുന്നത് ചില അപകടകരമായ അവസ്ഥകളെയാണ്.

ഇത് ആശങ്കാജനകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത്തരത്തില്‍ രക്തം കട്ട പിടിച്ച് പുറത്തേക്ക് പോവുന്നു. ഇതിന്റെ ഫലമായി രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ നിങ്ങള്‍ക്ക് പാഡ് മാറ്റേണ്ട അവസ്ഥയുണ്ടാവുന്നു. ഇത് അസുഖകരമായ ഒരു അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല പല സ്ത്രീകളും ഇത്തരം അവസ്ഥകള്‍ കൊണ്ട് കഷ്ടപ്പെടുന്നുണ്ട് എന്നതാണ് സത്യം. എന്നാല്‍ ഇതിന്റെ ചില അസാധാരണ അവസ്ഥകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
തൈറോയ്ഡ്
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത്തരം അവസ്ഥകള്‍ കണ്ട് വരുന്നുണ്ട്. ഹോര്‍മോണ്‍ ഉത്പാദനത്തിനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഇത് ശരിയായ രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും ഇത് ആര്‍ത്തവത്തിന്റെ ഫ്ളോയും രക്തം കട്ട പിടിച്ച് പോവുന്നതിനും കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ കൂടൂതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് നമുക്ക് രോഗാവസ്ഥയെ കീഴടക്കാവുന്നതാണ്.
പോളിപ്സ് ആന്‍ഡ് ഫൈബ്രോയിഡുകള്‍
പോളിപ്സ്, ഫൈബ്രോയിഡുകള്‍ പോലുള്ള വളര്‍ച്ചകള്‍ ഗര്‍ഭപാത്രത്തിലും അതിന്റെ പാളിയിലും സ്ഥിരതാമസമാക്കുകയും നിങ്ങളുടെ ആര്‍ത്തവത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത് കനത്ത രക്തസ്രാവത്തിനും അത് വഴി രക്തം കട്ട പിടിക്കുന്നതിനും കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ നടുവേദനയും, വയറു വേദനയും കൂടെ ഇത്തരം പ്രശ്നങ്ങള്‍ വഷളാക്കുന്നു. ഇത് അല്പം ഗുരുതരമായ അവസ്ഥയാണ്. ഫൈബ്രോയ്ഡ് പോലുള്ളവ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഗര്‍ഭാവസ്ഥയില്‍ പ്രശ്നം സൃഷ്ടിക്കുന്നു.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍
നിങ്ങളില്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പുതിയതായി ആരംഭിച്ചിട്ടുണ്ടെങ്കില്‍ അതും ഒരു പക്ഷേ നിങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ആര്‍ത്തവ സമയത്ത് രക്തം കട്ട പിടിച്ച് പോവുന്നചിനും പല വിധത്തിലുള്ള അസ്വസ്ഥതകളിലേക്കും എത്തിക്കുന്നു. പലപ്പോഴും ഇതിന്റെ ഫലമായി ആര്‍ത്തവ തകരാറുകള്‍ വര്‍ദ്ധിക്കുകയും അത് വഴി രക്തം കൂടുതല്‍ കട്ട പിടിച്ച് പോവുന്നതിനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറെ കാണാന്‍ ഒട്ടും വൈകേണ്ടതില്ല എന്നതാണ് സത്യം.
മരുന്നുകള്‍
പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി പല മരുന്നുകളും കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതില്‍ തന്നെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളില്‍ ഇത്തരം അസാധാരണ ആര്‍ത്തവ രക്തപ്രവാഹത്തിനും ബ്ലഡ് ക്ലോട്സ് ഉണ്ടാവുന്നതിനും കാരണമാകുന്നു. ഇതിനെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്, അല്ലാത്ത പക്ഷം നിങ്ങളില്‍ അനീമിയ പോലുള്ള രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയുണ്ട്.
ഗര്‍ഭം അലസല്‍
ആര്‍ത്തവ ദിനങ്ങളില്‍ മാറ്റം വരുമ്പോഴാണ് പലരും പ്രഗനന്‍സി ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ടെസ്റ്റ് നെഗറ്റീവായാലും പിന്നീട് പോസിറ്റീവ് ആയി മാറുന്നു. ഈ അവസ്ഥയില്‍ പലപ്പോഴും ഗര്‍ഭം അബോര്‍ഷനിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഇതില്‍ ഏറ്റവും ഭയക്കേണ്ടതാണ് എക്ടോപിക് പ്രഗ്നന്‍സി. ഇത് പലപ്പോഴും നേരത്തെ തന്നെ അബോര്ഷന് സംഭവിക്കുന്നതിനും രക്തം കട്ടയായി ആര്‍ത്തവത്തേക്കാള്‍ കനത്തില്‍ പുറത്തേക്ക് പോവുന്നതിനും കാരണമാകുന്നു. അസാധാരണമായ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

എന്‍ഡോമെട്രിയോസിസ്
നിങ്ങളുടെ ഗര്‍ഭാശയത്തിനുള്ളില്‍ സാധാരണയായി വളരുന്ന ടിഷ്യുകള്‍ ഗര്‍ഭാശയ അറയ്ക്ക് പുറത്ത് വികസിക്കുമ്പോഴാണ് എന്‍ഡോമെട്രിയോസിസ് എന്ന രോഗാവസ്ഥ ഉണ്ടാവുന്നത്. ഇതിന്റെ ഫലമായി ആര്‍ത്തവത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. രക്തം കട്ട പിടിച്ചാണ് പുറത്തേക്ക് പോവുന്നത്. മാത്രമല്ല ആര്‍ത്തവ സമയം വളരെയധികം വേദന പല സ്ത്രീകളും അനുഭവിക്കുന്നു. ഇതെല്ലാം പലപ്പോഴും എന്‍ഡോമെട്രിയോസിസ് മൂലമാണ് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ഇത്തരം അവസ്ഥകള്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.
പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്)
ഹോര്‍മോണ്‍ മാറ്റങ്ങളുടെ സ്വാധീനം മൂലമാണ് പലപ്പോഴും പിസിഓഎസ് ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ ആര്‍ത്തവ സമയം രക്തം കട്ട പിടിക്കുന്നതിനും രക്തസ്രാവത്തിനും കാരണമാകുന്നു. അത് മാത്രമല്ല ഇത് അണ്ഡോത്പാദനത്തിനും തടസ്സം സൃഷ്ടിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രോഗാവസ്ഥയെ നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ ആര്‍ത്തവ സമയം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഓരോ സമയത്തെ ആര്‍ത്തവ മാറ്റവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആശങ്കകള്‍ മനസ്സില്‍ വെച്ചിരിക്കാതെ ഡോക്ടറെ കാണിച്ച് ഉടന്‍ തന്നെ അതിന് വേണ്ട പരിഹാരങ്ങളും തേടേണ്ടതാണ്. അല്ലാത്ത പക്ഷം അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും അനീമിയ പോലുള്ള അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
