Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അലര്‍ജി പതിവാണോ? കണ്ണിനടിയില്‍ കറുപ്പ് നിറം വര്‍ദ്ധിക്കുന്നുണ്ടോ? കാരണം ഇത്
പാരിസ്ഥിതിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് മൂലം ഇന്ന് മിക്കവരിലും അലര്‍ജിയും വര്‍ദ്ധിക്കുകയാണ്. തുമ്മല്‍, കഫക്കെട്ട്, സൈനസിറ്റീസ്, മൂക്കില്‍ ദശ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് പലരും നേരിടുന്നത്. പൊടി അടിക്കുമ്പോള്‍ മാത്രമല്ല, ചില സുഗന്ധങ്ങള്‍, ആഹാരങ്ങള്‍ എന്നിവയെല്ലാം പലരിലും പലവിധത്തിലുള്ള അലര്‍ജിയാണ് സൃഷ്ടിക്കുന്നത്.

ഇത്തരത്തില്‍ അലര്‍ജി പതിവായിട്ടുള്ളവരില് മൂക്കടപ്പും, കഫക്കെട്ടും, ശ്വാസംമുട്ടലും പതിവാകുന്നു. ഈ പ്രശ്നങ്ങള്‍ ഉള്ളവരില്‍ കണ്ണിനടിയില്‍ കറുപ്പ് നിറം വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുന്നു. ഇത്തരത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.
അലര്‍ജിക് ഷൈനേഴ്സ്(Allergic Shiners)
മൂക്കിന് ചുറ്റിലുമുള്ള രക്തധമനികളില്‍ വീക്കം, ചീര്‍മ്മത എന്നിവ വരുമ്പോള്‍ കറുപ്പ് നിറം പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് അലര്‍ജിക് ഷൈനേഴ്സ് എന്ന് അറിയപ്പെടുന്നത്. അലര്‍ജിക് ഷൈനേഴ്സ് വന്നാല്‍, മൂക്കടപ്പ്, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. ഈ ബുദ്ധിമുട്ട് മൂലം കണ്ണിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുകയും, ഇതുമൂലം കണ്ണിന് ചുറ്റും കറുപ്പ് നിറം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ലക്ഷണങ്ങള്‍
അലര്‍ജിക് ഷൈനേഴ്സ് വന്നാല്‍ കണ്ണിന് ചുറ്റിലും കറുപ്പ് നിറം വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, കണ്ണിന് ചുറ്റിലും ചീര്‍മ്മത, കണ്ണില്‍ അമിതമായിട്ടുള്ള ചൊറിച്ചില്‍, കണ്ണില്‍ നിന്നും വെള്ളം ഒഴുകുക, മൂക്കില്‍ നിന്നും വെള്ളം ഒഴുകുന്നത്, അമിതമായിട്ടുള്ള തുമ്മല്‍, മൂക്കടപ്പ്, മുഖത്ത് ചൊറിച്ചില്‍ എന്നിവയെല്ലാം അലര്‍ജിക് ഷൈനേഴ്സിന്റെ ലക്ഷണമായി കാണുന്നു.
സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍
പലരും കണ്ണിന് ചുറ്റിലും കറുപ്പ് നിറം പ്രത്യക്ഷപ്പെട്ടാല്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ അമിതമായി ഉപയോഗിക്കുന്നത് കാണാം. ചിലര്‍ ഫേയ്സ്പാക്കുകള്‍ ഉപയോഗിക്കും. ചിലര്‍ മരുന്നുകളും ഉപയോഗിക്കും. എന്നാല്‍, ഇത്തരത്തില്‍ ബാഹ്യമായ ചികിത്സകള്‍ കൊണ്ട് ഒരിക്കലും കണ്ണിന് ചുറ്റിലുമുള്ള കറുപ്പ് മാറ്റിയെടുക്കാന്‍ സാധിക്കുന്നതല്ല. പകരം, അലര്‍ജി പ്രശ്നങ്ങള്‍ മാറ്റിയെടുക്കാനുള്ള ചികിത്സ തേടുന്നത് നല്ലതാണ്. പ്രത്യേകിച്ച്, അലര്‍ജിക് ഷൈനേഴ്സ് മാറ്റിയെടുക്കാന്‍ ഒരു ചികിത്സ തേടുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അലര്‍ജി പ്രശ്നങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത് അനിവാര്യമാണ്. പൊടിയുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുപോലെ, കഫക്കെട്ട് വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തണുപ്പ് അമിതമായി തട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ്സ് ധരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സണ്‍ഗ്ലാസ്സ് ധരിക്കുന്നതിലൂടെ ഖണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സാധിക്കും. തലവേദന കുറയ്ക്കാനും സാധിക്കുന്നതാണ്. അതുപോലെ, കഫം കളയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും വളരെ നല്ലതാണ്. അതുപോലെ, പാചകം ചെയ്യുമ്പോള്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പാചകം ചെയ്യുക. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ചെറുതേന്‍ കഴിക്കുന്നതും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതെല്ലാം അലര്‍ജി കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ, ഡോക്ടറെ കണ്ട് അലര്‍ജിയ്ക്ക് ശരിയായ രീതിയില്‍ ചികിത്സ തേടുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
