Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
വായ് നാറ്റം മധുരഗന്ധമോ : പഴത്തിന്റെ ഗന്ധം ശ്വാസത്തിലോ ഉള്ളിലുള്ള പ്രശ്നം നിസ്സാരമല്ല
പലപ്പോഴും വായ്നാറ്റം എന്നത് സാധാരണ ഒരു അവസ്ഥയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും ചില രോഗാവസ്ഥകളെയാണ് ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ ശ്വാസത്തിന് പലപ്പോഴും നമ്മളിലുള്ള രോഗാവസ്ഥയെക്കുറിച്ച് പറയാന്‍ സാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ ശ്വാസത്തിന്റെ ഗന്ധം പഴങ്ങളുടെ ഗന്ധമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ട് എന്നതാണ്. പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക്ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
നമ്മുടെ നിശ്വാസ വായുവില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ രോഗാവസ്ഥകളെ സൂചിപ്പിക്കുമ്പോള്‍ അതില്‍ മുന്നില്‍ നില്‍ക്കുന്നതാണ് പ്രമേഹം. ടൈപ്പ് 2 പ്രമേഹത്തിന്റെ സങ്കീര്ണതകളെയാണ ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും ഗ്ലൂക്കോസിന്റെ അളവ് രക്തത്തില്‍ കൂടുതലാണ് എന്ന് സൂചിപ്പിക്കുന്നതാണ് പലപ്പോഴും ഇത്തരം ഗന്ധങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ നമ്മള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രമേഹമുള്ളവരില്‍ പഴത്തിന്റെ മണം
എന്തുകൊണ്ടാണ് പ്രമേഹമുള്ളവരില്‍ പഴത്തിന്റെ മണം ഉണ്ടാവുന്നത് എന്ന് നോക്കാം. ഇതിനെ പൊതുവേ ഹാലിറ്റോസിസ് എന്നാണ് പറയുന്നത്. പലപ്പോഴും മോണരോഗങ്ങള്‍ ഉള്ളവരില്‍ ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ പല്ലുകള്‍ക്ക് പിന്തുണ നല്കുന്ന ടിഷ്യൂകളെയും അസ്ഥികളെയും ബാക്ടീരിയകള്‍ ആക്രമിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. ഇത് നിങ്ങളുടെ കോശജ്വലന രോഗാവസ്ഥയിലേക്ക് എത്തുന്നു. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
കെറ്റോണുകള്‍ ഉത്പാദിപ്പിക്കുന്നത്
പ്രമേഹത്തില്‍ ശരീരകോശങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം അഥവാ ഗ്ലൂക്കോസ് ലഭിക്കാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ശരീരത്തില്‍ അത് രക്തത്തിലും മൂത്രത്തിലും കൂടുതല്‍ കെറ്റോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത്തരം അവസ്ഥകള്‍ അഥവാ ഉയര്‍ന്ന അളവിലുള്ള കെറ്റോണുകള്‍ നിങ്ങളില്‍ വായ്നാറ്റത്തിന് കാരണമാകുന്നു. സുരക്ഷിതമല്ലാത്ത അളവിലേക്ക് കെറ്റോണുകള്‍ വര്‍ദ്ധിക്കുമ്പോഴാണ് പലപ്പോഴും അത് ഇത്തരത്തിലുള്ള ദുര്‍ഗന്ധത്തിലേക്ക് എത്തുന്നത്.
അറിയേണ്ട ലക്ഷണങ്ങള്‍
ശ്വാസത്തില്‍ മധുരമണം, അഥവാ പഴങ്ങളുടേത് പോലുള്ള മണം, ഇടക്കിടെ മൂത്രമൊഴിക്കുന്നത്, കഠിനമായ വയറു വേദനയും ഓക്കാനവും, രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടുന്നത്, ശ്വാസതടസ്സം, ആശയക്കുഴപ്പം എന്നിവയെല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ വരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ വെല്ലുവിളിയിലാക്കുന്നു.
പ്രമേഹത്തില്‍ വായ്നാറ്റം നിയന്ത്രിക്കാന്‍
പ്രമേഹത്തിലെ വായ്നാറ്റം നിയന്ത്രിക്കുന്നതിനുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ദിനവും രണ്ട് തവണ പല്ല് തേക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ഫ്ളോസ് ചെയ്യുന്നതും നല്ലതാണ്. കൂടാതെ നാവ് വൃത്തിയാക്കുന്നതിന് മടിക്കേണ്ടതില്ല. അതുപോലെ തന്നെ ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. ഇടക്കിടെ വായയില്‍ നനവ് നിലനിര്‍ത്തണം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കണം. പുതിന ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് കൂടാത പല്ലുകള്‍ വെപ്പു പല്ലുകളാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം, പുകവലിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
വായ് നാറ്റം എങ്ങനെ ഒഴിവാക്കാം?
പ്രമേഹത്തിലെ വായ്നാറ്റത്തിന് അടിയന്തിര വൈദ്യസഹായം അനിവാരയമാണ് എന്നുള്ളതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആദ്യത്തെ കാര്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയാണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വായ്നാറ്റം പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നു. ഇത് പീന്നീട് ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ചിലരില്‍ ഇത് വൃക്കരോഗത്തിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
