For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിങ്ക് കുറവെങ്കില്‍ ശരീരം അത് പ്രകടിപ്പിക്കും

|

ശരീരത്തില്‍ ആവശ്യമായ ചില പോഷകങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതിന്റെ അളവ് കുറയുമ്പോള്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. ശരീരത്തിന് വളരെ ചെറിയ അളവില്‍ മാത്രമേ സിങ്കിന്റെ ആവശ്യമുള്ളൂ. എന്നാല്‍ പലപ്പോഴും ഇത് പോലും ലഭിക്കാത്ത അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുന്നതിന് എന്തുകൊണ്ടും നിങ്ങള്‍ക്ക് സിങ്ക് ആവശ്യമായേ തീരൂ. ശരീരത്തില്‍ ഇരുമ്പിനെപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എന്തുകൊണ്ടും സിങ്കും. ഇതിന്റെ അഭാവം പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

നല്ല കരളിന് ദോഷം ചെയ്യും ഈ ഭക്ഷണങ്ങള്‍നല്ല കരളിന് ദോഷം ചെയ്യും ഈ ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതിലുപരി സിങ്ക് ലഭിക്കുന്ന ഭക്ഷണങ്ങള്‍ എന്ന് പറയുന്നത് പരിപ്പ്, പാലുല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, റെഡ് മീറ്റ്, ചിക്കന്‍ എന്നിവയില്‍ നിന്നാണ്. എന്നാല്‍ സിങ്കിന്റെ അഭാവം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് സിങ്കിന്റെ അഭാവം മൂലം നിങ്ങളിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് കൂടാതെ സിങ്ക് ശരീരത്തില്‍ ഇല്ലെങ്കില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

സിങ്ക് കുറഞ്ഞാല്‍ ലക്ഷണങ്ങള്‍

സിങ്ക് കുറഞ്ഞാല്‍ ലക്ഷണങ്ങള്‍

ശരീരത്തില്‍ സിങ്കിന്റെ ഉത്പാദനം കുറഞ്ഞാല്‍ കോശങ്ങളുടെ ഉത്പാദനത്തിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാര്യമായ മാറ്റം സംഭവിക്കുന്നുണ്ട്. സിങ്കിനെക്കുറിച്ച് ഇനിയും വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ട്, പക്ഷേ വളര്‍ച്ച, ലൈംഗിക ആരോഗ്യം, കോശങ്ങളുടെ പുനരുജ്ജീവനം എന്നിവയുടെ പ്രധാന ഭാഗമാണ് സിങ്ക് എന്ന് നമുക്കറിയാം. നിങ്ങളുടെ ശരീരത്തില്‍ സിങ്ക് കുറവുള്ളപ്പോള്‍, നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരവും പുതിയതുമായ കോശങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. ഇത് ഇനിപ്പറയുന്ന ലക്ഷണങ്ങളിലേക്ക് നയിക്കുന്നുണ്ട്. ശരീരഭാരം കൂടുന്നത്, സുഖപ്പെടുത്താനാവാത്ത മുറിവുകള്‍, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ, മണം, രുചി എന്നിവ കുറയുന്നുത്, അതിസാരം, വിശപ്പ് കുറയുന്നത്, ചര്‍മ്മത്തില്‍ വ്രണം ഉണ്ടാവുന്നത് എല്ലാം ഇത്തരത്തിലുള്ള ലക്ഷണങ്ങളില്‍ പെടുന്നവയാണ്.

കുറയുന്നതിലെ അപകടം

കുറയുന്നതിലെ അപകടം

നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍ സിങ്കിന്റെ കുറവുണ്ടെങ്കില്‍ അത് പലപ്പോഴും കുഞ്ഞിനേയും ബാധിക്കുന്നു. നിങ്ങളും പങ്കാളിയും ഗര്‍ഭധാരണത്തിന് ശ്രമിക്കുകയാണെങ്കില്‍, സിങ്കിന്റെ കുറവ് ബുദ്ധിമുട്ടാക്കും. കാരണം, സിങ്കിന്റെ കുറവ് പുരുഷന്മാരില്‍ ബലഹീനതയിലേക്ക് നയിച്ചേക്കാം. ഇത് ഉദ്ദാരണക്കുറവിലേക്കും ലൈംഗികപരമായി ഉണ്ടാവുന്ന അസ്വസ്ഥതകളിലേക്കും നയിച്ചേക്കാം. ഗര്‍ഭിണികള്‍ക്ക് സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ സിങ്ക് ആവശ്യമാണ് കാരണം കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കാന്‍ അവരുടെ ശരീരത്തിലെ സിങ്ക് ആവശ്യമാണ്. മദ്യപാനമുള്ള ആളുകള്‍ക്കും സിങ്ക് കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

സിങ്കിന്റെ കുറവ് ശരീരത്തില്‍ ഉണ്ടെങ്കില്‍ പലപ്പോഴും ഇത് അലോപ്പിസീയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത് കൂടാതെ ചര്‍മ്മത്തിന്റെ കോശങ്ങള്‍ക്കും അതിന്റെ ആരോഗ്യത്തിനും സിങ്ക് വളരെയധികം സഹായിക്കുന്നുണ്ട്. അള്‍സര്‍, മുറിവ് ഉണങ്ങാന്‍ താമസം എന്നീ പ്രശ്‌നങ്ങള്‍ പലപ്പോഴും ഇതിലൂടെ വര്‍ദ്ധിക്കുന്നുണ്ട്. ചര്‍മ്മത്തിലെ തിണര്‍പ്പിനും സിങ്കിന്റെ അഭാവം കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വിശപ്പ് കുറയുന്നത്

വിശപ്പ് കുറയുന്നത്

സിങ്കിന്റെ അഭാവം പലപ്പോഴും നിങ്ങളില്‍ വിശപ്പ് കുറയുന്നതിനും, രുചി അറിയാതിരിക്കുന്നതിനും വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കോശങ്ങളിലെ ഓക്‌സിഡേറ്റീവ് നാശത്തിനും പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. ഇത് കൂടാതെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നതിനും പ്രായമായവരില്‍ ഓര്‍മ്മക്കുറവിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഡി എന്‍ എ തകരാറിലേക്കും ഇത് കാരണമാകുന്നുണ്ട്.

എങ്ങനെ നിര്‍ണയിക്കാം

എങ്ങനെ നിര്‍ണയിക്കാം

സിങ്കിന്റെ കുറവ് എങ്ങനെ നിങ്ങളില്‍ നിര്‍ണയിക്കപ്പെടുന്നു എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ശരീരത്തിലെ കോശങ്ങള്‍ക്കിടയില്‍ സിങ്ക് ചെറിയ അളവില്‍ വിതരണം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ രക്തപരിശോധനയിലൂടെ സിങ്കിന്റെ കുറവ് കണ്ടെത്തുന്നത് പ്രയാസകരമാക്കുന്നു. അതുകൊണ്ട് സിങ്കിന്റെ കുറവുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍, കൃത്യമായി അറിയുന്നതിന് വേണ്ടി നിങ്ങളുടെ പ്ലാസ്മ പരിശോധിക്കേണ്ടതുണ്ട്. സിങ്ക് കുറവ് പരിഹരിക്കുന്നതിനുള്ള മറ്റ് പരിശോധനകളില്‍ മൂത്ര പരിശോധനയും സിങ്കിന്റെ അളവ് അളക്കുന്നതിന് മുടിയുടെ ഒരു സ്‌ട്രോണ്ടിന്റെ വിശകലനവും ഉള്‍പ്പെടുന്നു.

English summary

Zinc Deficiency Symptoms, Causes, Risk Factors and Treatment

Here in this article we are discussing about the zinc deficiency symptoms, causes, risk factors and treatment. Read on.
X
Desktop Bottom Promotion