For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിലെ നീര് നിസ്സാരമായി കാണല്ലേ: അത്യാപത്ത് അടുത്തുണ്ട്

|

പലപ്പോഴും കുറേയേറെ ഇരുന്ന് യാത്ര ചെയ്ത് പിന്നീട് നോക്കുമ്പോള്‍ കാലുകളില്‍ നീര് ഉണ്ടോ? അത് സാധാരണമായ ഒന്നാണ് എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരാണ് കൂടുതലും. കാലില്‍ ഏത് അവസ്ഥയില്‍ നീരുണ്ടാവുന്നതും വെല്ലുവിളികള്‍ ആണ് എന്നത് ആദ്യം മനസ്സിലാക്കണം. ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍ ഉണ്ട്. വീര്‍ത്ത കാലുകളും കണങ്കാലുകളും പലര്‍ക്കും പതിവ് ലക്ഷണങ്ങളാണ്. അതുകൊണ്ട് അതിനെ നിസ്സാരമായി വിടുന്നു. ദീര്‍ഘനേരം നില്‍ക്കുകയോ നടക്കുകയോ അസുഖകരമായ ഷൂ ധരിക്കുകയോ ഗര്‍ഭം ധരിക്കുകയോ ചെയ്യുന്നതാണ് ഇത്തരം അവസ്ഥകള്‍ വഷളാക്കുന്നത്.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ ഇതിനെ അവഗണിക്കുന്നവര്‍ അല്‍പം ജാഗ്രത പാലിക്കണം. കാരണം നിങ്ങളുടെ കാലുകളിലെ നീരിന് പിന്നില്‍ ആരോഗ്യത്തെ നശിപ്പിക്കുന്ന കാരണങ്ങളുണ്ട്. ഇത് എന്താണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ. കാരണങ്ങള്‍ ഇവയാണ്.

നാഡികളില്‍ തടസ്സം ഉണ്ടാവുമ്പോള്‍

നാഡികളില്‍ തടസ്സം ഉണ്ടാവുമ്പോള്‍

നിങ്ങളുടെ സിരകള്‍ തടസ്സങ്ങളില്ലാതെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, നിങ്ങളുടെ സിരകളിലെ വാല്‍വുകള്‍ കാലുകളുടെ രക്തക്കുഴലുകളിലേക്ക് ശരിയായ രീതിയില്‍ രക്തമെത്തിക്കുന്നു. ഇത് അനാരോഗ്യമുണ്ടാക്കുന്നില്ല. എന്നാല്‍ പ്രായമാകുമ്പോള്‍, വാല്‍വുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് പ്രശ്‌നം സൃഷ്ടിക്കുന്നു. ഇത് കാലില്‍ രക്തം കെട്ടിനില്‍ക്കുന്നതിനും കാരണമാകാം. സിരയുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നമാണ് ഡീപ്-വെയിന്‍ ത്രോംബോസിസ് എന്ന രോഗാവസ്ഥ. ഇതില്‍ കാലുകളില്‍ നിന്ന് രക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തുന്നതിനും കാരണമാകുന്നു. കൂടാതെ ഇത് നിങ്ങളുടെ പാദങ്ങളില്‍ ദ്രാവകം കുറയ്ക്കുന്ന അവസ്ഥയും ഉണ്ടാക്കും. ഇത് ചികിത്സ കൂടാതെ മുന്നോട്ട് പോയാല്‍ അപകടകരമാകാം. കാരണം ഇത് മൂലമുണ്ടാവുന്ന രക്ത കട്ടകള്‍ നിങ്ങളുടെ ശരീരത്തില്‍ പലയിടങ്ങളിലും എത്താം. ഇത് പലപ്പോഴും ശ്വാസകോശത്തിലെത്തുന്നത് ശ്വാസകോശത്തിലെ എംബോളിസത്തിന് കാരണമാകാം, അല്ലെങ്കില്‍ തലച്ചോറിലേക്ക് രക്തം നല്‍കുന്ന ഒരു ധമനിയെ തടഞ്ഞാല്‍ ഇസ്‌കെമിക് സ്ട്രോക്കിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് നീരിനെ നിസ്സാരമാക്കരുത്.

ഇഞ്ചി വെളുത്തുള്ളി മിക്‌സ് ഇപ്രകാരം കഴിക്കണം: അമൃതിന്‍ ഫലമാണ്ഇഞ്ചി വെളുത്തുള്ളി മിക്‌സ് ഇപ്രകാരം കഴിക്കണം: അമൃതിന്‍ ഫലമാണ്

എന്താണ് എഡിമ?

എന്താണ് എഡിമ?

കാലില്‍ പലപ്പോഴും നീരു വരുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ് എഡിമ അതായത് കാലില്‍ ദ്രാവകം വന്നടിയുന്ന അവസ്ഥയാണ് ആദ്യത്തേത്. കാലിലെ രക്തക്കുഴലുകള്‍ക്ക് അവയ്ക്കുള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഫ്‌ളൂയിഡ് നിറയുമ്പോഴാണ് ഇതുണ്ടാകുന്നത്. കാല്‍ ഏറെ സമയം തൂക്കിയിടുമ്പോള്‍ പലരിലും ഇത് കാണാം. ഇതിനു പുറമേ അമിത വണ്ണം, വ്യായാമക്കുറവ് എന്നിവയും കാരണം തന്നെയാണ്. എന്നാല്‍ ചിലപ്പോഴിത് ഗുരുതര രോഗങ്ങളുടെ സൂചന കൂടിയാകാം. അതുകൊണ്ട് ഒരിക്കലും ഈ അവസ്ഥയെ നിസ്സാരമാക്കി ഇതിനെ വിടരുത്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചേക്കാവുന്നതാണ്.

ഹൃദയം കൃത്യമായി പ്രവര്‍ത്തിക്കാത്തത്

ഹൃദയം കൃത്യമായി പ്രവര്‍ത്തിക്കാത്തത്

ഹൃദയം പ്രവര്‍ത്തനക്ഷമമല്ലെങ്കിലും ഇത്തരം ലക്ഷണങ്ങളുണ്ടാവാം. കാലിലെ നീര് അല്ലെങ്കില്‍ എഡിമ എന്നിവയും ഹൃദയസ്തംഭനം മൂലമാകാം എന്നതും ഓര്‍ക്കണം. ഹൃദയത്തിന് ആവശ്യത്തിന് പമ്പിംഗ് ശക്തി ഇല്ലാത്തപ്പോള്‍, നിങ്ങളുടെ പാദങ്ങളില്‍ നിന്ന് രക്തം ശരീരത്തിന്റെ മുകള്‍ ഭാഗത്തേക്ക് എത്തുന്നതില്‍ ഹൃദയത്തിന് തടസ്സം സംഭവിക്കുന്നു. ഈ പരാജയം അഥവാ ലീക്കുള്ള ഹാര്‍ട്ട് വാല്‍വുകള്‍ പലപ്പോഴും ഹൃദയത്തിന്റെ പ്രവര്‍ത്തന ക്ഷമതയേയും ബാധിക്കുന്നു. ഇത് തന്നെയാണ് കാലിലും കണങ്കാലിലും നീര് ഉണ്ടാവുന്നതിനും കാരണമാകുന്നതും. ഇതിന്റെ ഫലമായി പലപ്പോഴും നെഞ്ചുവേദന, ക്ഷീണം, ശ്വാസം മുട്ടല്‍ എന്നിവ ഉള്‍പ്പെടുന്ന ഹൃദ്രോഗത്തിന്റെ മറ്റേതെങ്കിലും ലക്ഷണങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. നിസ്സാരമെന്ന് നാം കരുതുന്ന പല ലക്ഷണങ്ങളും തന്നെയാണ് പലപ്പോഴും നമ്മളെ അപകടത്തിലേക്ക് എത്തിക്കുന്നത്.

കൈകാലുകളില്‍ തണുപ്പ് കൂടുന്നോ, രക്തക്കുറവ് സംശയിക്കാം: പരിഹരിക്കാന്‍ ഭക്ഷണംകൈകാലുകളില്‍ തണുപ്പ് കൂടുന്നോ, രക്തക്കുറവ് സംശയിക്കാം: പരിഹരിക്കാന്‍ ഭക്ഷണം

കിഡ്‌നി രോഗം

കിഡ്‌നി രോഗം

ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതാണ് കിഡ്‌നി. നമ്മുടെ വൃക്കയുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് ശരീരത്തിലെ അധിക ദ്രാവകം ഒഴിവാക്കുക എന്നത് തന്നെയാണ്. വൃക്കകള്‍ക്ക് ഈ പ്രവര്‍ത്തനം നിറവേറ്റാന്‍ കഴിയാതെ വരുമ്പോള്‍ അധിക ദ്രാവകവും സോഡിയവും ശരീരത്തില്‍ നിശ്ചലമാവുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഇത് പലപ്പോഴും കാലുകളിലും കണങ്കാലുകളിലും നീരിന്റെ രൂപത്തില്‍ കാണപ്പെടാം. വൃക്കയിലെ ഡ്രെയിനേജ് സിസ്റ്റത്തിന് കേടുവരുത്തുന്ന യൂറിനറി ഇന്‍ഫെക്ഷന്‍ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. വൃക്ക തകരാറുമൂലം ഉണ്ടാകുന്ന എഡിമ സാധാരണയായി കാലുകളിലും കണ്ണുകളിലും സംഭവിക്കുന്നു.

കരളിന്റെ അനാരോഗ്യം

കരളിന്റെ അനാരോഗ്യം

മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കരള്‍ ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നതായി നമുക്കറിയാം. ഈ പ്രോട്ടീന്‍ നമ്മുടെ രക്തത്തില്‍ തന്നെ സൂക്ഷിക്കപ്പെടുകയും അത് നമ്മുടെ ടിഷ്യൂകളിലേക്ക് ഒഴുകാന്‍ അനുവദിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില കരള്‍ രോഗങ്ങള്‍ രക്തത്തിലെ ആല്‍ബുമിന്റെ അളവ് കുറയ്ക്കുകയും രക്തത്തില്‍ നിന്ന് ശരീരത്തിലെ ടിഷ്യുകളിലേക്ക് ദ്രാവകം സഞ്ചരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍, വീക്കം കാലുകളിലും കണങ്കാലുകളിലും മാത്രമല്ല, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഭവിക്കാം. ഇത് സൂചിപ്പിക്കുന്നത് എന്തുകൊണ്ടും കരളിന്റെ അനാരോഗ്യത്തെത്തന്നെയാണ് എന്നുള്ളതാണ്.

വെരിക്കോസ് വെയിനുകള്‍

വെരിക്കോസ് വെയിനുകള്‍

സാധാരണമായി പലരും അനുഭവിക്കുന്നതാണ് വെരിക്കോസ് വെയിന്‍. വെരിക്കോസ് വെയിനുകള്‍ കാലിലുണ്ടാകുന്ന വേദനയും പ്രശ്‌നങ്ങളും നിസ്സാരമല്ല. ഞരമ്പുകള്‍ തടിച്ചു വീര്‍ക്കുന്നതും കാലില്‍ നീരുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ചര്‍മത്തിന് നിറ വ്യത്യാസം, ഏറെ നേരം ഇരുന്നാലോ നിന്നാലോ കാല്‍ വേദന, ചര്‍മം വരണ്ടതാകുക, മുറിവുകള്‍ എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്. കാലിലെ വെയിനുകളിലെ വാല്‍വുകള്‍ രക്തം ഹൃദയത്തിലേയ്ക്കു പമ്പു ചെയ്യാതിരിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. അതുകൊണ്ട് കാലില്‍ നീര് കണ്ടാല്‍ അത് നിസ്സാരമെന്ന് കരുതി തള്ളിക്കളയാതിരിക്കുക.

തൈറോയ്ഡിനെ തുടക്കത്തിലേ മാനേജ് ചെയ്യാന്‍ ഡയറ്റ് ഉത്തമംതൈറോയ്ഡിനെ തുടക്കത്തിലേ മാനേജ് ചെയ്യാന്‍ ഡയറ്റ് ഉത്തമം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Your Swollen Feet and Ankles Are Trying to Tell You About Your Health In Malayalam

Here in this article we are discussing about some things your swollen feet and ankles trying to tell you about your health. Read on.
X
Desktop Bottom Promotion