For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളം കുടിക്കുന്ന ശീലം ശ്രദ്ധിക്കണം: അപകടം തൊട്ടുപുറകേ ഉണ്ട്‌

|

ആരോഗ്യത്തിന് വെള്ളം വളരെയധികം അത്യാവശ്യമാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ വെള്ളം കുടിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. കാരണം നമ്മള്‍ കുടിക്കുന്ന വെള്ളം ഏത് തരത്തിലുള്ളതാണ് എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. പക്ഷേ എന്താണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. ഭക്ഷണം കഴിക്കാതെ എത്ര ദിവസം വേണമെങ്കിലും മനുഷ്യന് ഇരിക്കാന്‍ സാധിക്കും. എന്നാല്‍ വെള്ളം കുടിക്കാതെ മനുഷ്യന് വളരെ ചുരുങ്ങിയ സമയം മാത്രമേ ഇരിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം മനുഷ്യ ശരീരത്തില്‍ അത്രക്ക് പ്രധാനപ്പെട്ട ഒന്നാണ് വെള്ളം.

 Drinking Habits Can Impact Your Health

നമ്മുടെ ചില ശീലങ്ങള്‍ തന്നെ പലപ്പോഴും നമ്മളെ അല്‍പം പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. എത്ര വെള്ളം കുടിക്കണം, എങ്ങനെ കുടിക്കണം, എപ്പോള്‍ കുടിക്കണം എന്നതിനെക്കുറിച്ചെല്ലാം നാം അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കാവുന്ന ചില വെള്ളം കുടി ശീലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം ശീലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വെള്ളം കുടിയെന്ന ശീലം

വെള്ളം കുടിയെന്ന ശീലം

നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതുപോലെ തന്നെയാണ് നിങ്ങളുടെ വെള്ളം കുടിക്കുന്ന ശീലങ്ങളും. നിങ്ങള്‍ എന്ത് കുടിക്കുന്നു, എപ്പോള്‍ കുടിക്കുന്നു, എത്രമാത്രം കുടിക്കുന്നു, തുടങ്ങിയവ ശരീരത്തിലും ജീവിതരീതിയിലും വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാക്കും. നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ചില ശീലങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ആരോഗ്യമെന്ന് കരുതി നാം കൂടെക്കൂട്ടുന്ന ചിലത് അനാരോഗ്യത്തിലേക്കാണ് നിങ്ങളെ നയിക്കുന്നത് എന്നത് ഓര്‍മ്മവേണം. ഇവയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതില്‍ മദ്യപാനത്തെക്കുറിച്ചും അല്ലാത്ത അവസ്ഥയില്‍ വെള്ളം കുടിക്കേണ്ടതിനെക്കുറിച്ചും എല്ലാം പറയുന്നുണ്ട്.

പതിവായി മദ്യം കഴിക്കുന്നത്

പതിവായി മദ്യം കഴിക്കുന്നത്

മദ്യം കഴിക്കുന്നത് കൊണ്ട് നല്ലതൊന്നും ഉണ്ടാക്കുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനാല്‍ നിങ്ങള്‍ സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ശരീരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പൊണ്ണത്തടി, ബുദ്ധിമാന്ദ്യം, ന്യൂറോ ഇന്‍ഫ്‌ലമേഷന്‍, കരള്‍ പ്രശ്‌നങ്ങള്‍ മുതലായവയുടെ അപകടസാധ്യതയിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് പതിവായി മദ്യപിക്കുന്ന ശീലം ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പിന്നീട് ഇത് ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.

അമിതമായ പഞ്ചസാര കഴിക്കുന്നത്

അമിതമായ പഞ്ചസാര കഴിക്കുന്നത്

സോഡ നിങ്ങളുടെ പ്രിയപ്പെട്ട പാനീയമാണോ? എങ്കില്‍ അത് കുടിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതെ എങ്കില്‍ ഈ ശീലം നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിച്ചേക്കാം. കാരണം ഇത് വളരെയധികം അപകടമാണ് നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാക്കുന്നത്. പ്രമേഹരോഗികള്‍ മാത്രമല്ല അവരുടെ പഞ്ചസാരയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. ഈ വിഷം അമിതമായി കഴിക്കുന്നത് ഭാരക്കുറവ്, വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ തകരാറുകള്‍ മുതലായവയ്ക്ക് കാരണമാകും. ശീതളപാനീയങ്ങള്‍, ജ്യൂസുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, സോഡകള്‍ തുടങ്ങിയ എല്ലാ പഞ്ചസാര പാനീയങ്ങളും ഒഴിവാക്കണം. ഇത് സ്ഥിരമായി കഴിക്കുന്നവരെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ആവശ്യത്തിന് വെള്ളം കുടിക്കാത്തത്

ആവശ്യത്തിന് വെള്ളം കുടിക്കാത്തത്

മനുഷ്യ ശരീരത്തിന് ഭക്ഷണമില്ലാതെ ഏതാനും ആഴ്ചകള്‍ നിലനില്‍ക്കാന്‍ കഴിയും, എന്നാല്‍ വെള്ളമില്ലാതെ കുറച്ച് മണിക്കൂറുകള്‍ മാത്രമേ അതിജീവിക്കാന്‍ കഴിയൂ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് അത്ര പ്രധാനമാണ്. ചില സന്ദര്‍ഭങ്ങളില്‍ മാരകമാകുന്നതിനു പുറമേ, നിര്‍ജ്ജലീകരണം തലവേദന, കരള്‍ പ്രശ്‌നങ്ങള്‍, ഓര്‍മ്മക്കുറവ്, മലബന്ധം, മറ്റ് വയറിന്റെ അസ്വസ്ഥതകള്‍ തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കൂടാതെ, നിരന്തരമായ അപര്യാപ്തമായ വെള്ളം മസ്തിഷ്‌ക വാര്‍ദ്ധക്യ പ്രക്രിയയെ വേഗത്തിലാക്കും. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അപകടകരമായ അവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് വളരെയധികം പ്രാധാന്യവും ശ്രദ്ധയും നല്‍കേണ്ടതാണ്.

ഒന്നും കഴിക്കാതെ മദ്യപിക്കുന്നത്

ഒന്നും കഴിക്കാതെ മദ്യപിക്കുന്നത്

മദ്യപാനത്തേക്കാള്‍ മോശം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഒഴിഞ്ഞ വയറ്റില്‍ മദ്യം കഴിക്കുന്നത്. കാരണം ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഒഴിഞ്ഞ വയറ്റില്‍ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുന്ന അതിന്റെ ആഗിരണ പ്രക്രിയയെ ഉത്തേജിപ്പിക്കും. ശരീരത്തില്‍ അതിന്റെ ആഗിരണവും സ്വാധീനവും ആഴത്തില്‍, നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നുണ്ട്. ഇത് കൂടുതല്‍ ഗുരുതരമായ ഹാംഗ് ഓവറിനും കാരണമാകും. അതോടൊപ്പം തന്നെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ മാത്രമാണ് പലരും ഈ ശീലത്തെക്കുറിച്ച് കൂടുതല്‍ ഗൗരവമായി എടുക്കുന്നത് തന്നെ.

 അമിതമായ കഫീന്‍ കുടിക്കുന്നത്

അമിതമായ കഫീന്‍ കുടിക്കുന്നത്

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാനീയങ്ങളില്‍ ഒന്നാണ് കാപ്പി. ഈ പാനീയത്തിന്റെ മിതമായ ഉപഭോഗം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നത് ശരിയാണെങ്കിലും, കഫീന്‍ അമിതമായി കഴിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതമായി ശ്രദ്ധിക്കുന്നവര്‍ അല്‍പം അറിഞ്ഞിരിക്കേണ്ടത് ഇത് തന്നെയാണ്. ഓര്‍മ്മക്കുറവിലേക്ക് വരെ ഇത് നിങ്ങളെ എത്തിക്കുന്നു എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ കാപ്പി കുടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഒമിക്രോണ്‍ അതിവേഗം പടരുന്നതിന് മൂന്ന് പ്രധാന കാരണങ്ങള്‍ഒമിക്രോണ്‍ അതിവേഗം പടരുന്നതിന് മൂന്ന് പ്രധാന കാരണങ്ങള്‍

English summary

Your Drinking Habits Can Impact Your Health In Malayalam

Here in this article we are discussing about your drinking habits can impact your health in malayalam. Take a look.
X
Desktop Bottom Promotion