For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈരിനോടൊപ്പം ഇവ ചേര്‍ത്ത് കഴിക്കല്ലേ: ആയുര്‍വ്വേദം പറയുന്നത്

|

ആയുര്‍വ്വേദം എന്നത് വളരെയധികം പഴക്കമുള്ള പ്രചാരത്തിലുള്ള ഒരു ചികിത്സാരീതിയാണ്. പല മാറാത്ത രോഗങ്ങള്‍ക്കും പലരും പല സമയത്തായി ആയുര്‍വ്വേദത്തെ ആശ്രയിക്കുന്നു എന്നതാണ് സത്യം. പൂര്‍ണമായും ഫലപ്രാപ്തി നല്‍കുന്ന പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ഒന്നാണ് ആയുര്‍വ്വേദ ചികിത്സകള്‍. ഭക്ഷണത്തിന്റെ കാര്യത്തിലും ആയുര്‍വ്വേദം ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ ശ്രദ്ധിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ആയുര്‍വ്വേദ പ്രകാരം നാം ശ്രദ്ധിച്ച് കഴിക്കേണ്ട ഒന്നാണ് തൈര്. കാരണം തൈര് കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. കാരണം അത്രക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒറ്റമൂലിയായി നമുക്ക് തൈര് ഉപയോഗിക്കാം.

You Should Not Eat Curd With These Foods

ദഹന പ്രശ്‌നങ്ങള്‍ക്കും വയറിനുണ്ടാവുന്ന അസ്വസ്ഥതക്കും വായിലെ അള്‍സറിനും ഉള്‍പ്പടെ തൈരിന്റെ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ തൈര് ഉപയോഗിക്കുമ്പോള്‍ അതിനോടൊപ്പം ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈരിനോടൊപ്പം ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം പ്രശ്‌നമുണ്ടാക്കുന്നതാണ് എന്നും നോക്കാം.

പാല്‍

പാല്‍

ഒരിക്കലും തൈരിനോടൊപ്പം പാല്‍ കഴിക്കരുത്. ഇത് രണ്ടും ഒരേ പ്രോട്ടീന്‍ അടങ്ങിയതാണ്. അതുകൊണ്ട തന്നെ ആരോഗ്യത്തിന് ചില പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കുന്നു. വയറിളക്കം, അസിഡിറ്റി, ഗ്യാസ് എന്നിവയെല്ലാം ഇത്തരം പ്രതിസന്ധികള്‍ മൂലം ഉണ്ടാവുന്നതാണ്. എന്നാല്‍ ചിലരില്‍ ഇതൊന്നും അത്ര വലിയ പ്രശ്‌നമാവാറില്ല. ശരീരത്തിന് ഇവയെല്ലാം താങ്ങുന്നതിന് സാധിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രതിസന്ധികള്‍ പലരേയും ബാധിക്കാത്തത്. ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുന്ന അവസ്ഥ തോന്നുകയാണെങ്കില്‍ ഭക്ഷണത്തെ അല്‍പമൊന്ന് നിയന്ത്രിക്കുന്നത് നല്ലതാണ്.

എണ്ണമയമുള്ള ഭക്ഷണങ്ങള്‍

എണ്ണമയമുള്ള ഭക്ഷണങ്ങള്‍

എണ്ണമയമുള്ള ഭക്ഷണങ്ങള്‍ പലരും ഇഷ്ടപ്പെടുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. അതില്‍ ഒന്നാണ് പലപ്പോഴും കൊളസ്‌ട്രോള്‍. എന്നാല്‍ എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം നിങ്ങള്‍ തൈര് കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ അത് ദഹനത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. നിങ്ങള്‍ക്ക് വയറുവേദന ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാതിരിക്കുന്നതിന് കഴിക്കുന്ന ഭക്ഷണം അത്രയേറെ പ്രാധാന്യത്തോടെ കണക്കാക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടമുണ്ടാക്കുന്നു.

മത്സ്യം

മത്സ്യം

മത്സ്യത്തോടൊപ്പം തൈര് കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. ആയുര്‍വ്വേദ പ്രകാരം ഇത് രണ്ടും വിരുദ്ധാഹാരമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് കഴിക്കുന്നത് ചിലര്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടാക്കുന്നില്ല. എന്നാല്‍ സാധാരണ അവസ്ഥയില്‍ ഈ രണ്ട് രണ്ട് ഭക്ഷണ പദാര്‍ത്ഥങ്ങളും പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ്. ആയുര്‍വ്വേദം പറയുന്നത് ഒരിക്കലും മൃഗങ്ങളുടെ പ്രോട്ടീനിനൊപ്പം വെജിറ്റേറിയന്‍ പ്രോട്ടീന്‍ മിക്‌സ് ചെയ്യരുത് എന്നതാണ്. ഇത് നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുമാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് കാലാവസ്ഥയിലെ മാറ്റം പോലും ആരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നു.

മാമ്പഴം

മാമ്പഴം

പഴങ്ങളുടെ രാജാവാണ് മാമ്പഴം എന്നത് ശരി തന്നെ. എന്നാല്‍ തൈരിനൊപ്പം നല്ല പഴുത്ത മാങ്ങ കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം ഇത് ഒരു പനിക്കോള് നിങ്ങള്‍ക്ക് നല്‍കുന്നു. കൂടാതെ ചര്‍മ്മത്തിന് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ജലദോഷം പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് രണ്ടും മിക്‌സ് ചെയ്യുമ്പോള്‍ ശരീരത്തില്‍ പലവിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു. ദഹനവ്യവസ്ഥയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ് ഇത് ചെയ്യുന്നത്. എന്നാല്‍ ഇവയൊടൊപ്പം മറ്റ് ചേരുവകള്‍ ചേരുമ്പോള്‍ പലപ്പോഴും ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും.

ഉള്ളി

ഉള്ളി

ഉള്ളി നമ്മുടെ പാചകത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. അതിന് പകരം ഉപയോഗിക്കാന്‍ മറ്റൊരു പച്ചക്കറിക്കും സാധിക്കില്ല. എന്നാല്‍ തൈരും ഉള്ളിയും റൈത്തയായി ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. പലര്‍ക്കും ഇത് കഴിച്ചതിന് ശേഷം പലപ്പോഴും ശരീരത്തില്‍ തിണര്‍പ്പ്, മറ്റഅ ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാരണം ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കുകയാണ് ഉള്ളി ചെയ്യുന്നത്. എന്നാല്‍ തൈര് ആവട്ടെ ഇത് ശരീരത്തെ തണുപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് രണ്ടും വിപരീത ഫലങ്ങള്‍ നല്‍കുന്നതിനാല്‍ അത് പലപ്പോഴും ചര്‍മ്മത്തില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കും.

മീന്‍കൂട്ടാന്‍ കിടു ആക്കാന്‍ ആരും പറയാത്ത പൊടിക്കൈമീന്‍കൂട്ടാന്‍ കിടു ആക്കാന്‍ ആരും പറയാത്ത പൊടിക്കൈ

നല്ല സോഫ്റ്റ് പുട്ട് എളുപ്പത്തിലൊരു പൊടിക്കൈ ഇതാനല്ല സോഫ്റ്റ് പുട്ട് എളുപ്പത്തിലൊരു പൊടിക്കൈ ഇതാ

English summary

You Should Not Eat Curd With These Foods According To Ayurveda In Malayalam

Here in this article we are discussing about some foods you should not eat with curd according to ayurveda in malayalam. Take a look.
Story first published: Thursday, August 4, 2022, 18:47 [IST]
X
Desktop Bottom Promotion