For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍

|

ആരോഗ്യം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ യോഗ ചെയ്യേണ്ടത് അനിവാര്യമാണ്. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് യോഗ നിങ്ങള്‍ക്ക് നല്‍കുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോഴോ വൈകുന്നേരമോ എല്ലാം യോഗ ചെയ്യാവുന്നതാണ്. ആയുസ്സിന്റെ താക്കോലാണ് യോഗ എന്നതില്‍ സംശയം വേണ്ട. ദിവസവും ചെയ്യുന്ന യോഗ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. എന്നാല്‍ യോഗയില്‍ തന്നെ ട്വിസ്റ്റുകള്‍ പല വിധത്തിലുണ്ട്.

Yoga Twists Improve Digestion

ശരീരം സ്‌ട്രെച്ച് ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. രാവിലെയുള്ള സ്‌ട്രെച്ച് എല്ലാം നിങ്ങളില്‍ ഗുണം നല്‍കുന്നതാണ്. എന്നാല്‍ എന്തൊക്കെ ഗുണങ്ങളാണ് യോഗ സ്‌ട്രെച്ചുകള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സമന്വയിപ്പിക്കാന്‍ യോഗ പരിശീലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. യോഗ ട്വിസ്റ്റുകള്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം.

നട്ടെല്ലിന്റെ ആരോഗ്യത്തിന്

നട്ടെല്ലിന്റെ ആരോഗ്യത്തിന്

നട്ടെല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ് യോഗയിലെ എല്ലാ ട്വിസ്റ്റുകളും. ഇത് നിങ്ങളുടെ പുറകിലെ പേശികളെ നീട്ടുകയും നട്ടെല്ലിന്റെ ചലനത്തിന് വഴക്കം നല്‍കുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവിക ഊര്‍ജ്ജം പുനഃസ്ഥാപിക്കാനും നിലനിര്‍ത്താനും സഹായിക്കുന്നതാണ് ഓരോ ട്വിസ്റ്റുകളും. ഇത് കൂടാതെ നമ്മുടെ സന്ധികള്‍ക്ക് വഴക്കവും ഊര്‍ജ്ജവും കരുത്തും നല്‍കുന്നതിന് ഈ ട്വിസ്റ്റുകള്‍ എല്ലാം സഹായിക്കുന്നു. ദിവസവും നിങ്ങള്‍ക്ക് ഈ യോഗകളെല്ലാം തന്നെ ചെയ്യാവുന്നതാണ്.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഊര്‍ജ്ജവും കരുത്തും വളരെ പ്രധാനപ്പെട്ടതാണ്. അതിന് വേണ്ടി സഹായിക്കുന്നതാണ് എന്തുകൊണ്ടും ഇത്തരം യോഗ ട്വിസ്റ്റുകള്‍. ഇത് നിങ്ങളുടെ നട്ടെല്ലുകള്‍ക്കും അസ്ഥികള്‍ക്കും ഇടയില്‍ ഉള്ള ഊര്‍ജ്ജത്തിന് സഹായിക്കുന്നു. പെട്ടെന്നാണ് നിങ്ങളില്‍ ശാരീരികോര്‍ജ്ജം വര്‍ദ്ധിക്കുന്നത്. ഇത് നിങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ രീതിയില്‍ മാറ്റങ്ങള്‍ നല്‍കുന്നു. ദിവസവും നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് വേണ്ടി യോഗ ട്വിസ്റ്റുകള്‍ ചെയ്യാവുന്നതാണ്.

ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്ന കാര്യത്തില്‍ എന്തുകൊണ്ടും യോഗ ട്വിസ്റ്റുകള്‍ ഗുണം നല്‍കുന്നു. ഇത്തരം ട്വിസ്റ്റുകള്‍ കാരണം നിങ്ങളുടെ ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിനും ശരീരത്തിലെ മോശം രക്തത്തെ ഇല്ലാതാക്കുന്നതിനും ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നതാണ് യോഗ ട്വിസ്റ്റുകള്‍. രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും എല്ലാം സഹായിക്കുന്നു ഇത്തരം മാര്‍ഗ്ഗങ്ങള്‍. അതുകൊണ്ട് യോഗ ട്വിസ്റ്റുകള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

മികച്ച ദഹനം പലപ്പോഴും പലരേയും വലക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് യോഗ ട്വിസ്റ്റുകള്‍ സഹായിക്കുന്നു. കുടലിലും വയറ്റിലും ദഹനവയവങ്ങളിലും എല്ലാം ചലനം സൃഷ്ടിക്കുന്നതിനുള്ള ഒരു അത്ഭുതകരമായ ഒന്നാണ് യോഗ ട്വിസ്റ്റുകള്‍. ഇത് നിങ്ങളുടെ ഭക്ഷണം ആരോഗ്യകരമാക്കുക മാത്രമല്ല ശരീരത്തിന് അത്യപൂര്‍വ്വ ഗുണങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു.

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു

അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടി പലപ്പോഴും ശരീരം പ്രശ്‌നത്തിലാവുന്നു. പെട്ടെന്ന് കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വയറ്റിന് താഴെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ യോഗ ട്വിസ്റ്റുകള്‍ സഹായിക്കുന്നു. ഇത് വളരെ എളുപ്പത്തില്‍ ബോഡി ഷേപ്പ് ലഭിക്കാനും വയറിലെ കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു. വയറിലെ അധിക കൊഴുപ്പും തടിയും ഇല്ലാതാക്കുന്നതിന് വേണ്ടി ട്വിസ്റ്റ് യോഗ പതിവായി ചെയ്താല്‍ മതി.

 നടുവേദന കുറയ്ക്കുന്നു

നടുവേദന കുറയ്ക്കുന്നു

നടുവേദന പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നട്ടെല്ലിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും യോഗ ട്വിസ്റ്റുകള്‍ ചെയ്യാവുന്നതാണ്. നിങ്ങള്‍ ഇരിക്കുന്ന പൊസിഷനും മറ്റുമാണ് പലപ്പോഴും നടുവേദന വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരം ട്വിസ്റ്റുകള്‍ പക്ഷേ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ദിവസം മുഴുവന്‍ ഉന്‍മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍ദിവസം മുഴുവന്‍ ഉന്‍മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍

ഈ ചെറുവിത്തില്‍ തടി, കൊളസ്‌ട്രോള്‍, പ്രമേഹം പരിഹരിക്കാം: പക്ഷേ കഴിക്കേണ്ടതിങ്ങനെഈ ചെറുവിത്തില്‍ തടി, കൊളസ്‌ട്രോള്‍, പ്രമേഹം പരിഹരിക്കാം: പക്ഷേ കഴിക്കേണ്ടതിങ്ങനെ

English summary

Yoga Twists Improve Digestion And Flexibility In Malayalam

Here in this article we are sharing some yoga twists to improve your digestion and flexibility in malayalam. Take a look.
Story first published: Saturday, January 28, 2023, 20:31 [IST]
X
Desktop Bottom Promotion