Just In
- 11 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 21 hrs ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
- 22 hrs ago
Weekly Horoscope: വാരഫലം ഓഗസ്റ്റ് മാസത്തിന്റെ തുടക്കം 12 രാശിക്കും സമ്പൂര്‍ണഫലം
- 1 day ago
രക്തസമ്മര്‍ദ്ദം പലതാണ്: അതിലെ അപകടം തിരിച്ചറിയണം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ചരിത്ര സ്വര്ണ്ണത്തിലേക്കെത്താന് ഇന്ത്യക്ക് വേണ്ടത് 162 റണ്‍സ്, മൂണിക്ക് ഫിഫ്റ്റി
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
കൂര്‍ക്കംവലി സ്വാഭാവികമായി നിര്‍ത്താം; ഈ യോഗാസനങ്ങള്‍ ഫലപ്രദം
കൂര്‍ക്കംവലി പൊതുവെ തമാശയായി കാണുന്നവരുണ്ട്. എന്നാല്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നമാണെന്ന് പലര്‍ക്കും അറിയില്ല. കൂര്‍ക്കംവലിക്ക് വിധേയരാകുന്നവരെ ബാധിക്കുന്ന ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. കൂര്‍ക്കംവലി ഉറക്കമില്ലായ്മയിലേക്കും സ്ലീപ് അപ്നിയയിലേക്കും നയിച്ചേക്കാം. ക്രമരഹിതമായതോ തടസ്സപ്പെട്ടതോ ആയ ശ്വസനം കാരണം ശ്വാസംമുട്ടലും തൊണ്ടവേദനയും ഉണ്ടാകാം. ഹൈപ്പര്ടെന്ഷന്, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്.
Most
read:
ചൂടുകാലത്ത്
അകാരണമായ
തലവേദന
പ്രശ്നമാകുന്നോ?
ഇവ
ശീലിച്ചാല്‍
രക്ഷ
ഇന്ന് കൂര്‍ക്കംവലി ചികിത്സിക്കാന്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ നിരവധി പരിഹാരങ്ങളുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ കൂര്‍ക്കംവലി പ്രശ്നങ്ങള്‍ക്ക് യോഗ ഒരു ഉത്തമ പരിഹാരമാണ്. കൂര്‍ക്കംവലി നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില യോഗ ആസനങ്ങളും പ്രാണായാമങ്ങളും ഇവിടെ വായിച്ചറിയാം.

കൂര്‍ക്കംവലിക്ക് പിന്നിലെ ശാസ്ത്രം
ഉറക്കത്തില്‍, തൊണ്ടയുടെ പിന്‍ഭാഗത്തെ പേശികള്‍ വിശ്രമിക്കുന്നു. ഈ പ്രദേശം ചിലപ്പോള്‍ ഇടുങ്ങി താല്‍ക്കാലികമായി അടയുന്നതാണ്. ശ്വസിക്കുമ്പോള്‍, ഈ ഇടുങ്ങിയ ദ്വാരത്തിലൂടെ വായു കൂടുതല്‍ വേഗത്തില്‍ കടന്നുപോകുന്നു, ഇത് ചുറ്റുമുള്ള ടിഷ്യു വൈബ്രേറ്റുചെയ്യുന്നതിന് കാരണമാകുന്നു. ഇത് കൂര്‍ക്കംവലി ശബ്ദം ഉണ്ടാക്കുന്നു. ടിഷ്യു കൂടുതല്‍ വൈബ്രേറ്റുചെയ്യുമ്പോള്‍ കൂര്‍ക്കംവലി ശക്തമാകുന്നു.

കൂര്‍ക്കം വലി ഉണ്ടാകുന്നത്
ശ്വസനപാതയിലെ വായു തടസ്സങ്ങള്‍ കൂര്‍ക്കം വലിയിലേക്ക് നയിക്കുന്നു. സമ്മര്‍ദ്ദം, രക്തചംക്രമണ പ്രശ്നങ്ങള്‍, പൊണ്ണത്തടി, സൈനസ്, മൂക്കിലെ പ്രശ്നങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. ജനിതകശാസ്ത്രവും ഒരു പങ്ക് വഹിച്ചേക്കാം. പുകവലി അല്ലെങ്കില്‍ മദ്യപാനം, മോശം ഭക്ഷണ ശീലങ്ങള്‍, ചില മരുന്നുകള്‍, അലര്‍ജികള്‍ എന്നിവയും പ്രശ്നത്തിന് കാരണമാകാം. വീര്‍ത്ത നാവ് അല്ലെങ്കില്‍ ടോണ്‍സിലുകള്‍, പ്രായക്കൂടുതല്‍ എന്നിവയും കൂര്‍ക്കം വലിക്ക് കാരണമാകും.
Most
read:പ്രമേഹം
ചെറുക്കാന്‍
വ്യായാമശീലം
വളര്‍ത്തണം;
തുടങ്ങും
മുമ്പ്
അറിയേണ്ട
കാര്യങ്ങള്‍

കൂര്‍ക്കംവലി ജീവിതത്തെ എങ്ങനെ ബാധിക്കുന്നു
കൂര്‍ക്കം വലി നിങ്ങള്‍ക്ക് ഉറക്ക പ്രശ്നങ്ങളിലേക്കോ സ്ലീപ് അപ്നിയയിലേക്കോ നയിക്കുന്നു. ക്രമരഹിതമായതോ തടസ്സപ്പെട്ടതോ ആയ ശ്വസനം കാരണം ശ്വാസംമുട്ടലും തൊണ്ടവേദനയും ഉണ്ടാകാം. ഹൈപ്പര്ടെന്ഷന്, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. കോപം, ക്ഷോഭം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, ലിബിഡോ കുറയല്‍ എന്നിവയാണ് ചില പാര്‍ശ്വഫലങ്ങള്‍.

യോഗയിലൂടെ നിര്‍ത്താം കൂര്‍ക്കം വലി
ഇന്ന് കൂര്‍ക്കംവലി ചികിത്സിക്കാന്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ നിരവധി പരിഹാരങ്ങളുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ കൂര്‍ക്കംവലി പ്രശ്നങ്ങള്‍ക്ക് യോഗ ഒരു ഉത്തമ പരിഹാരമാണ്. ഇത് സുരക്ഷിതവും പാര്‍ശ്വഫലങ്ങളില്‍ നിന്ന് മുക്തവുമാണ്. ശ്വസനപാതയിലെ തടസം കുറയ്ക്കുന്നതിലൂടെ കൂര്‍ക്കംവലി കുറയ്ക്കാന്‍ ഇത് സഹായിക്കും. നിങ്ങള്‍ സ്വീകരിക്കുന്ന ഏതെങ്കിലും ചികിത്സയ്ക്കൊപ്പവും ഇത് പരിശീലിക്കാവുന്നതാണ്. കൂര്‍ക്കംവലി നിര്‍ത്താന്‍, നിങ്ങള്‍ക്ക് ഈ യോഗ ആസനങ്ങളും പ്രാണായാമങ്ങളും പരീക്ഷിക്കാം.
Most
read:ആവശ്യത്തിലധികമായാല്‍
മറവി
വില്ലനാകും;
ഓര്‍മ്മത്തകരാറ്
നേരത്തേ
ചെറുക്കാന്‍
വഴിയിത്

ഭുജംഗാസനം
ആദ്യം നിങ്ങളുടെ നെറ്റി തറയില്‍ മുട്ടിച്ച് നിവര്‍ന്നു കിടക്കുക. കൈകള്‍ നിലത്തുറപ്പിച്ച് മെല്ലെ കാല്‍വിരലുകള്‍ താങ്ങി നെഞ്ച് ഉന്തി മുഖം മുകളിലേക്കുയര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ തല, നെഞ്ച്, അടിവയര്‍ എന്നിവ ഉയര്‍ത്തി ശ്വസിക്കുക. ഈ സ്ഥാനത്ത് അഞ്ച് ശ്വസനം വരെ തുടരുക. തുടര്‍ന്ന് ആദ്യ സ്ഥാനത്തേക്ക് സാവധാനം മടങ്ങിവരാന്‍ ശ്വാസമെടുക്കുക.

നേട്ടങ്ങള്‍
ഒരേസമയം ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന യോഗാസനമാണ് ഭുജംഗാസനം അഥവാ കോബ്ര പോസ്. ഇത് നെഞ്ച്, തൊണ്ട, മൂക്ക് എന്നിവയുടെ അറകള്‍ തുറക്കുകയും ശ്വാസനാളങ്ങളെ വിശാലമാക്കുകയും ശരീരത്തിലെ ഓക്സിജന്റെ ഒഴുക്ക് നിയന്ത്രിക്കുകയും ചെയ്യുന്നു. കാലക്രമേണ, ഈ പോസ് നിങ്ങളുടെ കൂര്‍ക്കംവലി കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും.
Most
read:കാലം
മാറുമ്പോള്‍
ആരോഗ്യവും
മാറും;
സീസണല്‍
അലര്‍ജി
അല്പം
അപകടം

ധനുരാസനം
കമിഴ്ന്ന് കിടന്ന് കാലുകള്‍ ഉയര്‍ത്തുക. കൈകള്‍ കൊണ്ട് കാല്പ്പാദ സന്ധിയില്‍ പിടിക്കുക. കാലുകള്‍ ശക്തിയായി പിന്നോട്ട് വലിച്ച് വയറുമാത്രം നിലത്തു പതിക്കത്തക്ക വിധത്തില്‍ ഉയരുക. ദൃഷ്ടി മുന്നോട്ട് പിടിക്കുക. നിങ്ങളുടെ ശരീരം വില്ലുപോലെ കാണപ്പെടുന്നു. നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ വ്യായാമം ആവര്‍ത്തിക്കുക. ഈ ആസനം നിങ്ങളുടെ നട്ടെല്ലിനെയും ശക്തിപ്പെടുത്തുന്നു. പ്രത്യുത്പാദന അവയവങ്ങളെ പരിപാലിക്കുന്നു. ആര്‍ത്തവ വേദനയ്ക്കും വളരെ ഉപയോഗപ്രദമാണ്.

നേട്ടങ്ങള്‍
കഴുത്തും നെഞ്ചും തുറന്ന് ആഴത്തിലുള്ള ശ്വാസോച്ഛ്വാസവും നിശ്വാസവും എടുക്കാന്‍ ധനുരാസനം നിങ്ങളെ സഹായിക്കും. ഇതിന് ശാന്തമായ വിശ്രമിപ്പിക്കുന്ന ഒരു ഫലവും ഉണ്ടാകും. ഇത് സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലഘൂകരിക്കാനും കൂര്‍ക്കംവലി നിയന്ത്രിക്കാനും സഹായിക്കും.
Most
read:ദീര്‍ഘകാല
കോവിഡിന്റെ
ലക്ഷണങ്ങള്‍
കൂടുതലും
സ്ത്രീകളില്‍;
പഠനം

ഭ്രമരി പ്രാണായാമം
പദ്മാസന ഭാവത്തില്‍ ഇരിക്കുക. തള്ളവിരലുകള്‍ ചെവിയുടെ പിന്‍ഭാഗത്തും ചൂണ്ടുവിരലുകള്‍ നെറ്റിയിലും നടുവിരലുകള്‍ മൂക്കിനോട് ചേര്‍ന്ന കണ്‍കോണിലും മോതിര വിരലുകള്‍ നാസാദ്വാരത്തിന്റെ മൂലയിലും വയ്ക്കുക. പതിയെ ശ്വാസം ഉള്ളിലേക്ക് എടുക്കുക. തേനീച്ചയുടെ മൂളല്‍ പോലുള്ള ശബ്ദമുണ്ടാക്കി കൊണ്ട് ശ്വാസം പുറത്തേക്ക് വിടുക. വായ അടച്ചുവച്ചു വേണം ഈ പ്രക്രിയ ചെയ്യാന്‍. ഇത് 5 മുതല്‍ 10 തവണ വരെ ആവര്‍ത്തിക്കുക.

നേട്ടങ്ങള്‍
അഭ്യസിക്കുമ്പോള്‍ തേനീച്ചയുടെ ശബ്ദം അനുകരിക്കുന്നതിനാലാണ് ഈ ആസനത്തിന് ബ്രഹ്മരി പ്രാണായാമം എന്ന് പേരിട്ടത്. കൂര്‍ക്കംവലി ചികിത്സിക്കുന്നതിനുള്ള മികച്ച പോസുകളില്‍ ഒന്നാണിത്. ഇത് ദേഷ്യവും പിരിമുറുക്കവും ഒഴിവാക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഉറക്കത്തെ തടസപ്പെടുത്തുന്ന പാനിക് അറ്റാക്കുകളെ ചെറുക്കുന്നതിനും ഈ ആസനം പ്രയോജനകരമാണ്.
Most
read:വൃക്കരോഗം
തടയും
വൃക്കകള്‍ക്ക്
കരുത്തേകും;
ഈ
പഴങ്ങള്‍
മികച്ചത്

ഉജ്ജയി പ്രാണായാമം
പദ്മാസനത്തിലോ കാലുകള്‍ കവച്ചുവെച്ചോ ഇരിക്കുക. മൂക്കിലൂടെ മൃദുവായി ശ്വസിക്കുകയും ചുണ്ടുകള്‍ ദൃഡമായി അടക്കുകയും ചെയ്യുക. വായിലൂടെ ശ്വാസം പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കുക. തൊണ്ടയില്‍ ചെറിയ സങ്കോചം അനുഭവപ്പെടാം. പല്ലുകള്‍, താടിയെല്ലുകള്‍, തൊണ്ട ഭാഗങ്ങള്‍ എന്നിവ മുറുകെ പിടിക്കാതിരിക്കാന്‍ ശ്രമിക്കുക. ഇത് 5 മുതല്‍ 10 മിനിറ്റ് വരെ 3 തവണ ആവര്‍ത്തിക്കുക, ഇടയ്ക്ക് 1 മിനിറ്റ് ഇടവേള എടുക്കുക.

നേട്ടങ്ങള്‍
തൊണ്ടയുടെയും മുഖത്തിന്റെയും പേശികളെ ശക്തിപ്പെടുത്താന്‍ ഫലപ്രദമായി സഹായിക്കുന്ന ഏറ്റവും ശാന്തമായ ആസനങ്ങളില്‍ ഒന്നാണിത്. കൂടാതെ, നിങ്ങളുടെ ഉറക്ക രീതികള്‍ ക്രമീകരിക്കാനും മനസ്സിനെ ശാന്തമാക്കാനും ഉറങ്ങുമ്പോള്‍ കൂര്‍ക്കംവലി നിയന്ത്രിക്കാനും ഉജ്ജയി പ്രാണായാമം സഹായിക്കുന്നു.
Most
read:അസിഡിറ്റി
പ്രശ്നമുള്ളവര്‍ക്ക്
ആശ്വാസം
നല്‍കും
ഈ
പഴങ്ങള്‍

അനുലോമവിലോമം പ്രാണായാമം
പത്മാസന ഭാവത്തില്‍ സുഖമായി ഇരിക്കുക. നിങ്ങളുടെ നടു നേരെ വയ്ക്കുക. തള്ളവിരല്‍ കൊണ്ട് നിങ്ങളുടെ വലത് മൂക്ക് പിടിച്ച് ഇടത് നാസാരന്ധ്രത്തിലൂടെ സാവധാനം ശ്വസിക്കുക. കുറച്ച് നിമിഷം നിങ്ങളുടെ ശ്വാസം പിടിക്കുക. ശേഷം നിങ്ങളുടെ ഇടത് നാസാരന്ധ്രത്തില്‍ ഒരു വിരല്‍ വയ്ക്കുക, വലത് നാസാരന്ധ്രത്തിലൂടെ ശ്വാസം വിടുക. ഇത് 5 മുതല്‍ 6 തവണ വരെ ആവര്‍ത്തിക്കുക.

നേട്ടങ്ങള്‍
അനുലോമവിലോമം, നാഡി ശുദ്ധി അല്ലെങ്കില്‍ നാഡി ശോധന പ്രാണായാമം എന്നും അറിയപ്പെടുന്നു. ഇത് ശരീരത്തിനുള്ളിലെ വിവിധ തടസ്സങ്ങള്‍ നീക്കുന്നതിനും രക്തചംക്രമണ പാത വൃത്തിയാക്കുന്നതിനും തൊണ്ടയിലെ അണുബാധകള്‍ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ഇത് തൊണ്ടയ്ക്ക് മുന്നിലുള്ള പേശികളായ പ്ലാറ്റിസ്മയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കൂര്‍ക്കംവലി, സ്ലീപ് അപ്നിയ പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്.