For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്ത് തോള്‍ വേദന നിസ്സാരമാക്കല്ലേ: പരിഹാരം ഈ യോഗയില്‍ ഉണ്ട്

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും തോള്‍- കഴുത്ത് വേദന വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇരുന്ന് ജോലി ചെയ്യുന്നവരെങ്കില്‍ ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം എപ്പോഴും ശ്രദ്ധാലുക്കളായിരിക്കുന്നു. നിങ്ങളുടെ വ്യായാമം അല്‍പം ശ്രദ്ധിച്ചാല്‍ ഈ വേദനയെ എല്ലാം നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. എന്നാല്‍ അമിത വ്യായാമം ചെയ്യുന്നവരിലും ഇതേ പ്രശ്‌നം ഉണ്ടാവാറുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

യോഗ ഇത്തരത്തില്‍ ഏത് വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ നമുക്ക് വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും യോഗ ചെയ്യാം. എന്നാല്‍ ഏതൊക്കെ യോഗ പോസുകള്‍ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. യോഗ ചെയ്യുന്നതിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സഹായിക്കുന്നു.

ആം എക്രോസ് നെഞ്ച് പോസ്

ആം എക്രോസ് നെഞ്ച് പോസ്

ഇത് ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ നട്ടെല്ല് നിവര്‍ത്തി, കഴുത്ത് നീട്ടി, തോളുകള്‍ റിലാക്‌സ് ആയ അവസ്ഥയില്‍ തറയിലോ കസേരയിലോ സുഖമായി ഇരിക്കുക. പിന്നീട് തോളിന്റെ ഉയരത്തില്‍ കൈകള്‍ രണ്ട് വശത്തേക്കും നീട്ടി നിങ്ങളുടെ ശരീരത്തിന്റെ ഇടതുവശത്തേക്ക് നെഞ്ചിനു കുറുകെ കൊണ്ടുവരിക. നിങ്ങളുടെ വലത് ഭാഗത്തേക്ക് നോട്ടം തിരിക്കുക. ഈ പോസ് കഴുത്തും തോളുകളുടെ പിന്‍ഭാഗവും സ്‌ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുന്നു. ഇത് 8-10 തവണ ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ തോള്‍ വേദനയും കഴുത്ത് വേദനയും ഇല്ലാതാവുന്നു.

പശ്ചിമ നമസ്‌കാരാസനം

പശ്ചിമ നമസ്‌കാരാസനം

പശ്ചിമ നമസ്‌കാരാസനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ കഴുത്ത് വേദനയും തോള്‍വേദനയും പരിഹരിക്കുന്നു. ഇത് നിങ്ങളുടെ പുറംഭാഗത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കുകയും മുകളിലെ പുറം, തോള്‍, പെക്റ്ററല്‍ പേശികള്‍ എന്നിവ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ സ്‌ട്രെച്ച് ചെയ്യിപ്പിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

സുഖാസന പരിവൃത്തി

സുഖാസന പരിവൃത്തി

സുഖാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. ഈ ആസനം ഉപയോഗിച്ച് നിങ്ങളുടെ തോളുകള്‍ സ്‌ട്രെച്ച് ചെയ്യുന്നതിനും വേദന കുറക്കുന്നതിനും സഹായിക്കുന്നു. ഇത് നട്ടെല്ലിലും മുകളിലെ പുറകിലും വഴക്കം ഉണ്ടാക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും സുഖാസനം ചെയ്യുന്നത് നല്ലതാണ്.

ഗരുഡാസനം

ഗരുഡാസനം

ഗരുഡാസനം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് നിങ്ങളുടെ തോളിലെ പിരിമുറുക്കം ലഘൂകരിക്കുകയും പേശികളില്‍ അയവ് വരുത്തുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഗരുഡാസനം ചെയ്യുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിന് മടിക്കേണ്ടതില്ല. ഇത് എല്ലാ വേദനകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കു

പശ്ചിമോത്താനാസനം

പശ്ചിമോത്താനാസനം

പശ്ചിമോത്താനാസനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം പ്രതിരോധിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. ശരീരത്തിന് ഉണ്ടാവുന്ന സമ്മര്‍ദ്ദം ഒഴിവാക്കുന്ന ഈ പോസ് തോളിലും നട്ടെല്ലിനും മികച്ച സ്‌ട്രെച്ച് നല്‍കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഈ പോസ് വേദന ലഘൂകരിക്കാന്‍ ചെയ്യാവുന്നതാണ്.

ധനുരാസനം

ധനുരാസനം

ധനുരാസനം ചെയ്യുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കഴുത്ത് വേദനയും നടുവേദനയും ഷോള്‍ഡര്‍ വേദനയും ഇല്ലാതാക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാ വേദനകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ധനുരാസനം. അവയവങ്ങള്‍ എല്ലാം സ്‌ട്രെച്ച് ചെയ്യുന്നതിനും ആരോഗ്യത്തിനും ധനുരാസനം മികച്ചതാണ്.

പൂര്‍വോത്തനാസനം

പൂര്‍വോത്തനാസനം

ഇത് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. പൂര്‍വ്വോത്താനാസനം ചെയ്യുന്നത് ശരീരം സ്‌ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുന്നു. ഈ ആസനം നെഞ്ച്, തോളുകള്‍, കഴുത്ത് എന്നിവ സ്‌ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുന്നു. വേദനയെ കുറക്കുന്നതോടൊപ്പം തന്നെ ആരോഗ്യ പ്രതിരോധത്തിനും പൂര്‍വ്വോത്താനാസനം സഹായിക്കുന്നു. കഴുത്തിന് നല്‍കുന്ന സ്‌ട്രെച്ച് വേദനയെ പാടേ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ബാലാസനം

ബാലാസനം

ബാലാസനം ചെയ്യുന്നത് ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് ഏറ്റവും കംഫര്‍ട്ട് ആയിട്ടുള്ള ഒരു പോസ് ആണ്. എല്ലാ വിധത്തിലുള്ള വേദനകള്‍ക്കും പരിഹാരം കാണുന്നതിന് ബാലാസനം സഹാിക്കുന്നു. യോഗയിലൂടെ കഴുത്ത് വേദനയും നടുവേദനയും ഷോള്‍ഡര്‍ വേദനയും എല്ലാം നമുക്ക് പെട്ടെന്ന് പരിഹരിക്കാം. ഇത് ദിവസവും ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മുട്ടുവേദനയെ പൂര്‍ണമായും തുരത്താന്‍ ഈ ഔഷധങ്ങള്‍മുട്ടുവേദനയെ പൂര്‍ണമായും തുരത്താന്‍ ഈ ഔഷധങ്ങള്‍

most read:വൃക്ഷാസനം നിസ്സാരമല്ല: അപ്രതീക്ഷിത ഗുണങ്ങള്‍ ഇവര്‍ക്ക്

Read more about: yoga pain യോഗ വേദന
English summary

Yoga Poses Helps To Relieve Shoulder And Neck Pain In Malayalam

Here in this article we are sharing some yoga poses to help relieve shoulder and neck pain in malayalam. Take a look.
Story first published: Thursday, September 15, 2022, 18:45 [IST]
X
Desktop Bottom Promotion