For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍

|

നടുവിന് വേദന പലരും പലപ്പോഴായി അനുഭവിക്കുന്ന ഒന്നാണ്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് പലരും ആലോചിക്കുന്നില്ല. കുറേ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നത് ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് തന്നെയാണ്. പലപ്പോഴും ഈ തിരക്കേറിയ ജീവിത ശൈലിയില്‍ ഒതുങ്ങിപ്പോവുന്നതാണ് ഇത്തരം ഒരു അവസ്ഥയുണ്ടാക്കുന്നതിന്റെ പ്രധാന കാരണം. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രമിക്കുമ്പോഴേക്കും നടുവേദന നമ്മുടെ ആരോഗ്യത്തെ പൂര്‍ണമായും കൈപ്പിടിയിലാക്കുന്നു. എന്നാല്‍ നടുവേദനയയെ മാറ്റുന്നതിന് ചില യോഗാഭ്യാസങ്ങള്‍ ചെയ്യുന്നതിലൂടെ സാധിക്കുന്നുണ്ട്.

Yoga Poses For Spine

യോഗ ചെയ്യുന്നത് നിങ്ങളുടെ നട്ടെല്ലിന് വഴക്കവും കരുത്തും നല്‍കുന്നു. നട്ടെല്ലിന്റെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്. ഇവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാല്‍ നടുവേദനയെ നമുക്ക് വെറും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറ്റാവുന്നതാണ്. നിങ്ങളുടെ നട്ടെല്ല് ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നത് ഉള്‍പ്പെടെ, പതിവ് യോഗാഭ്യാസത്തിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉണ്ട് എന്നതാണ് സത്യം. ചില ലളിതമായ യോഗാസനങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ എല്ലാ വേദനക്കും പരിഹാരം കാണുന്നു. എന്തൊക്കെ ആസനങ്ങളാണ് നടുവിന് കരുത്തും വഴക്കവും നല്‍കുന്നതിനും വേദന ഒഴിവാക്കുന്നതിനും സഹായിക്കുന്നത് എന്ന് നോക്കാം.

ഭുജംഗാസനം

ഭുജംഗാസനം

ഭുജംഗാസനം ചെയ്യുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ശരീരത്തിന് വളരെയധികം സഹായകമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും വേദന ലഘൂകരിക്കുന്നതിനും ഭുജംഗാസനം സഹായിക്കുന്നു. എങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിന് വേണ്ടി ആദ്യം ഒരു പായില്‍ കമിഴ്ന്ന് കിടക്കുക. കൈകള്‍ നെഞ്ചിന്റെ ഇരുഭാഗത്തും വെക്കാവുന്നതാണ്. ശേഷം കൈമുട്ട് നിലത്ത് വെച്ച് നിങ്ങളുടെ നെഞ്ചിന്റെ മുകള്‍ഭാഗം സാവധാനം ഉയര്‍ത്താന്‍ തുടങ്ങുക. കഴുത്ത് പരമാവധി മുകളിലേക്ക് ഉയര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഈ ആസനം ഒരു അഞ്ച് സെക്കന്റ് നേരം പിടിച്ച് നിര്‍ത്തുക. സാവധാനം ശ്വാസം വിടുന്നതിന് ശ്രദ്ധിക്കണം. പിന്നീട് തത്സ്ഥാനത്തേക്ക് മടങ്ങി വരുക. ശേഷം മൂന്ന് തവണ ചെയ്യാവുന്നതാണ്.

മാര്‍ജാരാസനം

മാര്‍ജാരാസനം

മാര്‍ജാരാസനം ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് നിങ്ങളുടെ നട്ടെല്ലിലേ പേശികളെ ശക്തമാക്കുകയും ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. കൂടാതെ, ഈ പോസ് നിങ്ങളുടെ നട്ടെല്ലിന് അതിശയകരമായ വഴക്കം നല്‍കുകയും നട്ടെല്ലിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതെങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിന് വേണ്ടി നാല് കാലില്‍ കുനിഞ്ഞ് നില്‍ക്കുക. ശരീരം നേര്‍രേഖയില്‍ ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശേഷം ശ്വാസം ഉള്ളിലോട്ട് വലിക്കുമ്പോള്‍ തല നെഞ്ചിലേക്ക് കുനിക്കുക. പിന്നീട് ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ തല മുകളിലേക്ക് ഉയര്‍ത്തുകയും നട്ടെല്ല് പതിയേ ഉയര്‍ത്തുകയും ചെയ്യുക. ഇത് ദിവസവും 5-8 തവണ ആവര്‍ത്തിക്കുക. ഇത് നട്ടെല്ലിന് ആരോഗ്യം നല്‍കുന്നു.

വിപരിത ശലഭാസനം

വിപരിത ശലഭാസനം

വിപരീത ശലഭാസനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ നട്ടെല്ലിലം കശേരുക്കള്‍ക്ക് കരുത്ത് നല്‍കുകയും പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഗുണങ്ങള്‍ നിസ്സാരമല്ല എന്നത് തന്നെയാണ് മനസ്സിലാക്കേണ്ടത്. എങ്ങനെ ചെയ്യണം എന്ന് നോക്കാം. അതിന് വേണ്ടി ഒരു പായയില്‍ മുഖം നിലത്ത് മുട്ടിച്ച് കിടക്കുക. ശേഷം കമിഴ്ന്ന് കിടന്ന് രണ്ട് കാലുകളും ഉയര്‍ത്തുക. ശേഷം പതുക്കെ രണ്ട് കൈകളും മുന്നിലേക്ക് ഉയര്‍ത്തുക. പിന്നീട് പതിയേ നെഞ്ച് തല എന്നിവ ഉയര്‍ത്തി വയറില്‍ ബാലന്‍സ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. 30 സെക്കന്റ് ഇത് തുടരാവുന്നതാണ്. ദിവസവും 8-10 തവണ ഇത് ആവര്‍ത്തിക്കുക

ബാലാസനം

ബാലാസനം

ബാലാസനം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ബാലാസനം ചെയ്യുന്നതിലൂടെ അത് പുറം, ഇടുപ്പ്, തുടകള്‍, കണങ്കാല്‍ എന്നിവയ്ക്ക് കരുത്തും വഴക്കവും നല്‍കുന്നു. ഇതെങ്ങനെ ചെയ്യണം എന്ന് നോക്കാം. രണ്ടു കൈയ്യും രണ്ട് കാലും മുട്ട് കുത്തി കുനിഞ്ഞ് ഇരിക്കുക. ശേഷം കാലുകള്‍ പുറകിലേക്ക് മടക്കി വജ്രാസനത്തില്‍ ഇരുന്ന് നിതംബത്തില്‍ ശരീരത്തിന്റെ ഭാരം നിലനിര്‍ത്തുക. പിന്നീട് കൈകള്‍ രണ്ടും മുന്നിലേക്ക് നീട്ടി പരമാവധി സ്‌ട്രെച്ച് ചെയ്യുക. ഇത് ഒരു മിനിറ്റോളം നില്‍ക്കുക. ഇത് 2-5 വരെ ചെയ്യുക.

പാര്‍ശ്വ ബാലാസനം

പാര്‍ശ്വ ബാലാസനം

പാര്‍ശ്വബാലാസനം ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും നട്ടെല്ല് കരുത്തുള്ളതാക്കി മാറ്റുകയും നിങ്ങളുടെ മാനസിക പിരിമുറുക്കം കുറക്കുകയും ചെയ്യുന്നു. ശരീര വേദനയെ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു. എങ്ങനെ ചെയ്യാം എന്ന് നോക്കാം. മുട്ടുകുത്തി നാല് കാലില്‍ ഇരിക്കുക. ശേഷം ഉള്ളിലേക്ക് ശ്വാസം എടുത്ത് വലതു കൈ മുന്നിലേക്ക് നീട്ടി ഇടത് കാല്‍ പുറകിലേക്ക് നീട്ടുക. അതിന് ശേഷം ഇത് അടുത്ത ഭാഗത്തും ചെയ്യാവുന്നതാണ്. ഇത് 3-5 സെക്കന്റി നില്‍ക്കുക. ദിവസവും 10 തവണ ഇത് ചെയ്യണം.

ഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങുംഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങും

തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ യോഗാസനം ഫലപ്രദംതൈറോയ്ഡിനെ പ്രതിരോധിക്കാന്‍ യോഗാസനം ഫലപ്രദം

English summary

Yoga Poses For Spine Flexibility And Strong In Malayalam

Here in this article we are sharing some yoga poses for flexible and strong spine in malayalam. Take a look.
Story first published: Wednesday, July 6, 2022, 16:10 [IST]
X
Desktop Bottom Promotion