For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടക്കം ഈ യോഗയിലൂടെയെങ്കില്‍ ആരോഗ്യവും ആയുസ്സും കൂടെയുണ്ട്

|

അന്താരാഷ്ട്ര യോഗാ ദിനത്തിന് ഇനി വെറും ദിവസങ്ങള്‍ മാത്രം. യോഗയെക്കുറിച്ച് അറിയുന്നതിനും യോഗ ചെയ്യുന്നതിനും ആഗ്രഹിക്കുന്നവരെങ്കില്‍ ഉടനേ തന്നെ യോഗയിലേക്ക് ചേരൂ. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് യോഗ നിങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിൡഉയര്‍ത്തി നിങ്ങളെ വിടാതെ പിന്തുടരുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് നമുക്ക് യോഗ ശീലമാക്കാവുന്നതാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച ഫലങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നിങ്ങളുടെ വ്യായാമ ദിനചര്യയില്‍ യോഗ ചേര്‍ക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. യോഗ മസില്‍ ടോണ്‍, വഴക്കം, സന്തുലിതാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ നിങ്ങളെ വിടാതെ പിന്തുടരുന്ന രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

Yoga Poses

ഇതോടൊപ്പം യോഗാഭ്യാസങ്ങള്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം, വിട്ടുമാറാത്ത വേദന എന്നിവയെ പെട്ടെന്ന് ഇല്ലാതാക്കുമെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്; നന്നായി ഉറങ്ങാന്‍ നിങ്ങളെ സഹായിക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. യോഗ ചെയ്യുന്നതില്‍ നിങ്ങള്‍ തുടക്കക്കാരാണെങ്കില്‍ ഏതൊക്കെ യോഗ പോസുകളാണ് നിങ്ങള്‍ ചെയ്യേണ്ടത് എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

സുഖാസനം - സമ്മര്‍ദ്ദം ഒഴിവാക്കാന്‍

സുഖാസനം - സമ്മര്‍ദ്ദം ഒഴിവാക്കാന്‍

നിങ്ങള്‍ സുഖാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശാരീരിക മാനസിക സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി കാല്‍മുട്ടില്‍ കൈകള്‍ വെച്ച്, കൈകളില്‍ ചിന്‍മുദ്ര പിടിച്ച് യോഗാ പായയില്‍ ക്രോസ്-ലെഗ് പൊസിഷനില്‍ ഇരിക്കുക. ഇരിക്കുമ്പോള്‍ നട്ടെല്ല് നിവര്‍ത്തി ഇരിക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം കണ്ണടച്ച് ഇരിക്കുന്നതിന് ശ്രദ്ധിക്കണം. തറയില്‍ ഇരിക്കുന്നത് നിങ്ങള്‍ക്ക് കാലുകളിലെ ബാഹ്യ ഭ്രമണത്തെ മനസ്സിലാക്കുന്നതിനും അതിനെ അനുഭവിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ വഴക്കം വര്‍ദ്ധിപ്പിക്കുകയും സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു.

മാര്‍ജാരാസനം- നടുവേദനയും തോള്‍വേദനയും കുറക്കും

മാര്‍ജാരാസനം- നടുവേദനയും തോള്‍വേദനയും കുറക്കും

നിങ്ങള്‍ നാല് കാലില്‍ നില്‍ക്കുന്ന പൊസിഷനെയാണ് മാര്‍ജാരാസനം എന്ന് പറയുന്നത്. ഇത് ചെയ്യുമ്പോള്‍ ശരീരഭാരം രണ്ട് കൈകളിലേക്കും രണ്ട് കാലുകളിലേക്കും തുല്യമായി വെക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം നിങ്ങളുടെ താടി നെഞ്ചിലേക്ക് താഴ്ത്തുമ്പോള്‍ ശ്വാസം ഉള്ളിലേക്ക് എടുക്കുകയും നിങ്ങളുടെ പുറകിലേക്ക് വളയുകയും ചെയ്യുക. പൂച്ച ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്ക് ഈസി പോസ് തന്നെയാണ്. പിന്നീട് ശ്വാസം വിടുമ്പോള്‍ തല ഉയര്‍ത്തുകയും പുറം ഭാഗം താഴേക്ക് താഴ്ത്തുകയും ചെയ്യുക. 5 മുതല്‍ 10 തവണ ഇത് ചെയ്യാവുന്നതാണ്.

വൃക്ഷാസനം - നിങ്ങളുടെ ബാലന്‍സ് മെച്ചപ്പെടുത്തുന്നു

വൃക്ഷാസനം - നിങ്ങളുടെ ബാലന്‍സ് മെച്ചപ്പെടുത്തുന്നു

നിങ്ങള്‍ക്ക് ബാലന്‍സ് കിട്ടുന്നില്ല ഏകാഗ്രത കിട്ടുന്നില്ല എന്ന അവസ്ഥയില്‍ അതിനെ മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് വൃക്ഷാസനം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി ഏഴുന്നേറ്റ് നിന്ന് ഒരു കാല്‍ പൊക്ക് അത് പെരിനിയത്തിന് അടുത്തായി വെക്കുക. ശേഷം കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി കൈകൂപ്പി നില്‍ക്കുക. കണ്ണടച്ച് വേണം ഈ പോസ് ആരംഭിക്കുന്നതിന്. നിങ്ങളുടെ വലതു കാലില്‍ ബാലന്‍സ് ചെയ്യുക. ഇത് ഒരു മുപ്പത് സെക്കന്റ് നേരത്തേക്ക് നില്‍ക്കുക. വൃക്ഷാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിന്റെ ഉപ്പൂറ്റി മുതല്‍ തലവരെയുള്ള ഭാഗത്തെ സ്വാധീനിക്കുന്നു. നിങ്ങളുടെ ബാലന്‍സ് മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

അധോ മുഖ ശ്വാനാസനം - വഴക്കം വര്‍ദ്ധിപ്പിക്കുന്നതിന്

അധോ മുഖ ശ്വാനാസനം - വഴക്കം വര്‍ദ്ധിപ്പിക്കുന്നതിന്

ശരീരത്തിന്റെ വഴക്കത്തിനും ആരോഗ്യത്തിനും വേണ്ടി അധോമുഖ ശ്വാനാസനം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരം വിപരീത V- ആകൃതിയിലേക്ക് മടങ്ങുന്നു. രണ്ട് കൈകളും നിങ്ങളുടെ മുന്നിലുള്ള പായയില്‍ വച്ചുകൊണ്ട് വേണം ആരംഭിക്കുന്നതിന്. അതിന് വേണ്ടി ചിത്രത്തില്‍ കാണുന്നത് പോലെ നില്‍ക്കണം. ശേഷം നിങ്ങളുടെ മുട്ടുകള്‍ ബാലന്‍സ് ചെയ്ത് വെക്കണം. നിങ്ങളുടെ നിതംബവും ഇടുപ്പും സീലിംഗിലേക്ക് ഉയര്‍ത്തുമ്പോള്‍ ശ്വാസം വിടുക. ഇത് ചെയ്യുന്നത് നിങ്ങളുടെ നാഡിവ്യവസ്ഥക്ക് സഹായികമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ബാലാസനം - വിശ്രമിക്കുന്ന പോസ്

ബാലാസനം - വിശ്രമിക്കുന്ന പോസ്

നിങ്ങള്‍ക്ക് മികച്ചതാണ് ബാലാസനം എന്നത്. കാരണം യോഗ പോസുകള്‍ ചെയ്ത് തളര്‍ന്ന വ്യക്തിക്ക് വിശ്രമിക്കുന്നതിനുള്ള പോസ് ആണ് ഇത്. ഇത് ചെയ്യുന്നിന് വേണ്ടി താഴേക്ക് അഭിമുഖീകരിക്കുന്ന തരത്തില് നില്‍ക്കുക. എന്നിട്ട് മുട്ട് വളച്ച് കൈകള്‍ മുന്നിലേക്ക് നീട്ടി നിതംബത്തില്‍ ഇരിക്കുക. നിങ്ങളുടെ തോളുകള്‍ താഴ്ത്തി തറയിലേക്ക് തല താഴ്ത്തി വെക്കുക. നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്തോളം ഇത് ചെയ്യാവുന്നതാണ്. ബാലാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തിലെ എല്ലാല വിധത്തിലുള്ള ഊര്‍ജ്ജത്തേയും നിയന്ത്രിക്കുന്നതിനും ശ്വാസോച്ഛ്വാസം ക്രമീകരിക്കുന്നതിനും സാധിക്കുന്നു.

തഡാസനം - നിങ്ങളുടെ ശരീരാകൃതി മെച്ചപ്പെടുത്താന്‍

തഡാസനം - നിങ്ങളുടെ ശരീരാകൃതി മെച്ചപ്പെടുത്താന്‍

തഡാസനം എന്നത് നിങ്ങളുടെ ശാരീരികാകൃതി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി നിശ്ചലമായി യോഗ മാറ്റില്‍ നില്‍ക്കുക അതിന് ശേഷം നെഞ്ച് വിരിച്ച് കൈകള്‍ രണ്ട് വശങ്ങളിലേക്കും ഫിക്‌സ് ചെയ്യുക. പാദങ്ങള്‍ തറയില്‍ ഉറപ്പിച്ച് നിര്‍ത്തുക. എന്നിട്ട് കണ്ണാടിക്ക് മുന്നില്‍ വെച്ച് നിങ്ങളുടെ ഭാവം വിശകലനം ചെയ്യുക. ഇത് നിങ്ങള്‍ക്ക് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ശരീരത്തിന്റെ ആകൃതി മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കി തരുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും സ്വയം മെച്ചപ്പെടുത്തേണ്ടതിനും സഹായിക്കുന്നുണ്ട്.

വിപരിത കരണി - പുനരുജ്ജീവനത്തിന്

വിപരിത കരണി - പുനരുജ്ജീവനത്തിന്

നിങ്ങളുടെ തുടക്കക്കാര്‍ക്കും യോഗ ചെയ്ത് പരിചയമുള്ളവര്‍ക്കും ഇത് ഒരു മികച്ച അവസാന പോസാണ്. നിങ്ങളുടെ നിതംബം ഒരു ഭിത്തിക്ക് നേരെ ഉയര്‍ത്തി പിടിച്ച് തറയില്‍ മലര്‍ന്ന് കിടക്കുക. നിങ്ങളുടെ കാലുകള്‍ ഭിത്തിക്ക് നേരെ മുകളിലേക്ക് ഇയര്‍ത്തി വെക്കുക. ശരീരം L ആകൃതിയില്‍ വെക്കുക. കൈകള്‍ ശരീരത്തിന് സമാന്തരമായി വെക്കുക. ആഴത്തില്‍ ശ്വസിക്കുക, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര സമയം ഈ പോസില്‍ തുടരാവുന്നതാണ്.

International Yoga Day 2022: തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ യോഗാസനം ഫലപ്രദംInternational Yoga Day 2022: തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ യോഗാസനം ഫലപ്രദം

International Yoga Day 2022: ഉദര പ്രശ്‌നങ്ങളെ ഒറ്റയടിക്ക് ഒതുക്കാം യോഗാസനത്തില്‍International Yoga Day 2022: ഉദര പ്രശ്‌നങ്ങളെ ഒറ്റയടിക്ക് ഒതുക്കാം യോഗാസനത്തില്‍

English summary

Yoga Poses for Beginners And Its Health Benefits In Malayalam

Here in this article we are sharing some yoga poses or beginners and its health benefits in malayalam. Take a look.
X
Desktop Bottom Promotion