For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

International Yoga Day 2022: തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ യോഗാസനം ഫലപ്രദം

|

തൈറോയ്ഡ് തകരാറുകള്‍ പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി ചികിത്സ തേടുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. തൊണ്ടയില്‍ നിന്ന് ഹോര്‍മോണുകള്‍ സ്രവിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് നമുക്കറിയാം. ഈ ഹോര്‍മോണുകള്‍ ശരീരത്തിന്റെ മെറ്റബോളിസത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. രണ്ട് തരത്തിലാണ് തൈറോയ്ഡ് തകരാറുകള്‍ ഉള്ളത്. ഇതില്‍ ഹൈപ്പോതൈറോയിഡിസം, ഹൈപ്പര്‍തൈറോയിഡിസം എന്നിവയാണ് അവ.

Yoga for thyroid

തൈറോയ്ഡ് ഗ്രന്ഥിക്ക് ആവശ്യമായ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുന്നതാണ് ആദ്യത്തെ അവസ്ഥ. എന്നാല്‍ രണ്ടാമത്തേത് തൈറോയ്ഡ് ഗ്രന്ഥി അമിതമായി ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്. ഇതിന് യോഗ ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. എന്നാല്‍ ചില യോഗാസനങ്ങള്‍ നിങ്ങളുടെ തൈറോയ്ഡ് പ്രശ്‌നങ്ങളെ എങ്ങനെ പ്രതിരോധിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. ഏതൊക്കെയാണ് യോഗാസനങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത് എന്ന് നോക്കാം.

വിപരിത കരണി

വിപരിത കരണി

ഈ പോസ് ലെഗ്‌സ് അപ്പ് ദി വാള്‍ പോസ് എന്നും പറയുന്നുണ്ട്. ഹൈപ്പോതൈറോയിഡിസം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു പോസ് ആയതുകൊണ്ട് തന്നെ ഇത് വളരെയധികം ഫലപ്രദമാണ്. ഇത് തൈറോയ്ഡ് ഗ്രന്ഥിയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാനസികാരോഗ്യത്തിനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും വിപരീത കരണി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ എല്ലാം നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ യോഗയിലൂടെ സാധിക്കുന്നു.

സര്‍വാംഗാസനം

സര്‍വാംഗാസനം

ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്നതാണ് സര്‍വ്വാംഗാസനം അഥവാ ഷോള്‍ഡര്‍ സ്റ്റാന്റ്. ഇത് ശരീരത്തിന്റെ എന്‍ഡോക്രൈന്‍ എന്ന അവസ്ഥയെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് തൈറോയ്ഡ് ഗ്രന്ഥിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതോടൊപ്പം തന്നെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. കഴുത്തിലേക്കുള്ള രക്തയോട്ടം ഈ ആസനം ചെയ്യുന്നതിലൂടെ മെച്ചപ്പെടുന്നു. ഹൈപ്പോതൈറോയ്ഡിസം എന്ന അവസ്ഥയെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സര്‍വ്വാംഗാസനം ചെയ്യുന്നത് എന്തുകൊണ്ടും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉസ്ത്രാസനം

ഉസ്ത്രാസനം

ഉസ്ത്രാസനം അഥവാ കാമല്‍ പോസ് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് കഴുത്തിലെ ഗ്രന്ഥികളില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്ന കാര്യത്തിലും ഈ പോസ് നിങ്ങളെ സഹായിക്കുന്നു. ഇത് കൂടാതെ നട്ടെല്ലിന്റെ ആരോഗ്യത്തിനും മികച്ചതാണ് കാമല്‍ പോസസ്. ആസ്ത്മ പോലുള്ള രോഗങ്ങളെ ഞൊടിയിട കൊണ്ട് ഇല്ലാതാക്കുന്നതിന് കാമല്‍ പോസ് സഹായിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഹെര്‍ണിയയോ അള്‍സര്‍ പോലുള്ള രോഗങ്ങളോ ഉണ്ടെങ്കില്‍ ഈ പോസ് ചെയ്യുന്നത് ഒഴിവാക്കണം. സന്ധിവാതം, തലകറക്കം, വയറിന് അസ്വസ്ഥതകള്‍ ഉള്ളവര്‍ ഈ പോസുകള്‍ ചെയ്യരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

സേതു ബന്ധാസനം

സേതു ബന്ധാസനം

ബ്രിഡ്ജ് പോസ് അഥവാ സേതുബന്ധാസനം എന്നിവ ചെയ്യുന്നത് എന്തുകൊണ്ടും തൈറോയ്ഡ് പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്. പ്രത്യേകിച്ച് ഹൈപ്പോതൈറോയിഡിസത്തിന് ഫലപ്രദമായ യോഗ പോസ് ആണ് ഇത്. തൈറോയ്ഡ് ഗ്രന്ഥിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ഏറ്റവും ഫലപ്രദമാണ് ഈ പോസ്. കൂടാതെ നിങ്ങളുടെ കൈകള്‍ക്ക് നട്ടെല്ലലിനും ബലം നല്‍കുന്നതിനും ആസ്ത്മ പോലുള്ള പ്രതിസന്ധികളെ കുറക്കുന്നതിനും നിങ്ങള്‍ക്ക് ഈ പോസ് ചെയ്യാവുന്നതാണ്. ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തിലുള്ളവര്‍ ബ്രിഡ്ജ് പോസ് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.

ഹലാസനം

ഹലാസനം

ഇത് നിങ്ങളുടെ തൈറോയ്ഡ് പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഏത് അവസ്ഥയിലും അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് ഹലാസനം. ഇത് തൈറോയ്ഡ് ഗ്രന്ഥികളെ പ്രതിരോധിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ തൈറോയ്ഡ് ഹോര്‍മോണുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും മികച്ചതാണ് ഹലാസനം. എന്നാല്‍ ഹൈപ്പര്‍തൈറോഡിസിം ഉള്ള ആളുകള്‍ ഈ പോസ് ചെയ്യാന്‍ പാടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ പോസ് വയറിലെ പേശികളെയും പുറകിലെ പേശികളെയും ശക്തിപ്പെടുത്തുന്നതിന് വളരെ ഫലപ്രദമാണ്.

മത്സ്യാസനം

മത്സ്യാസനം

മത്സ്യാസനം ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. തുടക്കക്കാര്‍ പതുക്കെയാണ് ഈ പോസിലേക്ക് വരുന്നത്. ഇത് തൈറോയ്ഡ് ഗ്രന്ഥിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഈ ആസനം കഴുത്തും തൊണ്ടയും സ്‌ട്രെച്ച് ചെയ്യുകയും തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. തല നിലത്ത് പോസ് ചെയ്യുന്നത് കൊണ്ട് തന്നെ ഇത് തൈറോയ്ഡ് ഗ്രന്ഥിയിലേക്കുള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആരോഗ്യത്തിനും ഹൈപ്പോതൈറോയിഡിസം എന് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ സുഷുമ്നാ നാഡികളുടെ ആരോഗ്യത്തിനും ഈ ആസനം സഹായിക്കുന്നു.

ധനുരാസനം

ധനുരാസനം

തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഹൈപ്പോതൈറോയ്ഡിസും ഹൈപ്പര്‍ തൈറോയ്ഡിസം എന്നീ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും നമുക്ക് ഈ യോഗാസനം മികച്ചതാണ്.. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. ഹൈപ്പോതൈറോയിഡിസം ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ പോസാണിത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ആസനം നടുവിന് ബലം നല്‍കാനും സമ്മര്‍ദ്ദം കുറയ്ക്കാനും ആര്‍ത്തവ വേദനയെ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു.

ഭുജംഗാസനം

ഭുജംഗാസനം

ഭുജംഗാസനം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഫലപ്രദമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. സൂര്യനമസ്‌കാരം ചെയ്യുന്നതിന് തുല്യമായ ഫലമാണ് ഇത് നല്‍കുന്നത്. ഈ ആസനം കഴുത്തിന്റെയും തൊണ്ടയുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുക വഴി തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ളവര്‍ക്ക് ഇത് സഹായകമാണ് എന്നത് നിസംശയം പറയാവുന്നതാണ്. നടുവേദനയോ കഴുത്തുവേദനയോ ഉള്ളവര്‍ ഭുജംഗാസനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് പേശികളെ ശക്തിപ്പെടുത്തുന്നതിനും ശരീരം ടോണ്‍ ചെയ്യുന്നതിനും സഹായിക്കുന്നു. എന്നാല്‍ വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അല്ലെങ്കില്‍ എന്തെങ്കിലും ശസ്ത്രക്രിയ ചെയ്തവര്‍ എന്നിവര്‍ ഒരിക്കലും ഭുജംഗാസനം ചെയ്യാന്‍ പാടില്ല.

International Yoga Day 2022: ഉദര പ്രശ്‌നങ്ങളെ ഒറ്റയടിക്ക് ഒതുക്കാം യോഗാസനത്തില്‍International Yoga Day 2022: ഉദര പ്രശ്‌നങ്ങളെ ഒറ്റയടിക്ക് ഒതുക്കാം യോഗാസനത്തില്‍

ഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങുംഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങും

English summary

Yoga for thyroid: Yoga Poses For Thyroid Problems In Malayalam

Here in this article we are discussing about some yoga poses for thyroid in malayalam. Take a look.
X
Desktop Bottom Promotion