For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് കൂടിയ നടുവേദനക്കും പരിഹാരം കാണും യോഗാസനമുറകള്‍

|

നടുവേദന കാരണം പലപ്പോഴും ഒന്ന് കുനിയാനും നിവരാനും പോലും കഴിയാത്തവരായിരിക്കും പലരും. എന്നാല്‍ ഇനി നടുവേദനയെ പേടിക്കേണ്ടതില്ല. കാരണം നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നടുവേദനയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും നമുക്ക് യോഗയെ കൂട്ടുപിടിക്കാം. ഇത് നടുവേദനയുടെ പൊടിപോലും ഇല്ലാതെ ഒഴിവാക്കി വിടുന്നു. എന്നാല്‍ നിങ്ങള്‍ക്ക് വിട്ടുമാറാത്ത നടുവേദന ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇതിന് യോഗ ചെയ്യുന്നതോടൊപ്പം തന്നെ നല്ലൊരു ഡോക്ടറേയും സമീപിക്കേണ്ടതാണ്.

നടുവേദന രണ്ട് തരത്തിലാണ് ഉള്ളത്, അപ്പര്‍ ബാക്ക്‌പെയിനും ലോവര്‍ ബാക്ക് പെയിനും ആണ് അത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. ഇനി നിങ്ങളുടെ അപ്പര്‍ ബാക്ക് പെയിന്‍ കുറക്കുന്നതിന് വേണ്ടി എന്തൊക്കെ യോഗാസനങ്ങള്‍ സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ചില ആസനങ്ങള്‍ ഈലേഖനത്തില്‍ പറയുന്നുണ്ട്. ലോവര്‍ ബാക്ക് പെയിനിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന യോഗാസനങ്ങള്‍ ഇവിടെയുണ്ട്.

 മാര്‍ജാരാസനം

മാര്‍ജാരാസനം

മാര്‍ജാരാസനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുകള്‍ ഭാഗത്തുണ്ടാവുന്ന വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അത് മാത്രമല്ല ഇത് നട്ടെല്ലിന് ഉറപ്പ് നല്‍കുന്നതിനും ഊര്‍ജ്ജം പകരുന്നതിനും സഹായിക്കുന്നുണ്ട്. നട്ടെല്ലിന്റെ കശേരുക്കളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പോസ് സഹായിക്കുന്നു. ഈ പോസുകള്‍ പരമ്പരാഗത ടേബ്ടോപ്പ് പൊസിഷനില്‍ ചെയ്യാം. സുഖാസനത്തില്‍ ഇരിക്കുമ്പോള്‍ പോലും നടുവേദനയുള്ളവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കണം.

ഊര്‍ധ്വ മുഖ പശാസന

ഊര്‍ധ്വ മുഖ പശാസന

ഇത് നടുവേദനയെ പൂര്‍ണമായും മാറ്റുന്നതിന് സഹായിക്കുന്ന ഒരു പോസ് ആണ്. ഈ പോസ് ചെയ്യുന്നത് നിങ്ങളുടെ തോളുകളിലും വരെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. നട്ടെല്ലിന്റെ സ്‌ട്രെച്ച് വര്ദ്ധിപ്പിക്കുകുയം വേദനയെ പിടിമുറുക്കി ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. നല്ലൊരു യോഗ ട്രെയിനറെ കൊണ്ട് വേണം ഈ പോസ് ശീലിപ്പിക്കുവാന്‍. അല്ലാത്ത പക്ഷം ഉളുക്ക് വീഴുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

വിരാസനം

വിരാസനം

നിങ്ങള്‍ അമിതഭാരമുള്ള വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് അഭികാമ്യമായ പോസ് ആണ് ഇത്. ഇത്തരം പോസ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും നട്ടെല്ലിന്റെ വേദന കുറക്കുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ മുകള്‍ഭാഗത്തെ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ നിങ്ങളുടെ നട്ടെല്ലിന് മുകളിലുള്ള പുറകിലെ പേശികളെ വലിച്ചുനീട്ടുന്നതിനും കൈയ്യിന്റെ പേശികള്‍ക്ക് ബലം നല്‍കുന്നതിനും സഹായിക്കുന്നു.

ഉത്താന ശിശോസനം

ഉത്താന ശിശോസനം

ബാലാസനത്തിന്റേയും അധോമുഖാസനത്തിന്റേയും സംയോജിത രൂപമാണ് ഇത്. ഈ പോസ് ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മുന്‍വശത്തെ നെഞ്ചും തോളും വിടര്‍ത്തി വേണം ഇത് ചെയ്യുന്നതിന്. നിങ്ങള്‍ക്കുണ്ടാവുന്ന വേദന എത്ര കഠിനമനെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് ഈപോസ് സഹായിക്കുന്നു. ഈ പോസ് ചെയ്യുന്നതിലൂടെ അത് നിങ്ങളുട ആരോഗ്യം വര്‍ദ്ധിപ്പിക്കുകയം നിങ്ങളുടെ വേദനയെ പാടേ അകറ്റുകയും ചെയ്യുന്നു.

ഉസ്ത്രാസന

ഉസ്ത്രാസന

നടുവേദന ശമിപ്പിക്കാന്‍ ഉസ്ത്രാസനം സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ഷോള്‍ഡര്‍ വികസിപ്പിക്കുകയും നട്ടെല്ലിന് ബലവും കരുത്തും നല്‍കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ സ്ഥിരമായി ചെയ്താല്‍ മുകള്‍ ഭാഗത്തുണ്ടാവുന്ന നടുവേദനയെ പൂര്‍ണമായും ഇല്ലാതാക്കാം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നതാണ് ഈ യോഗാസനങ്ങള്‍ എല്ലാം തന്നെ.

നടുവിന്റെ താഴ്ഭാഗത്തെ വേദന

നടുവിന്റെ താഴ്ഭാഗത്തെ വേദന

ചിലരില്‍ നടുവിന് മുകളിലാണ് വേദന എങ്കില്‍ ചിലരില്‍ അത് താഴ്ഭാഗത്തായിരിക്കും. ഇത്തരം വേദനകള്‍ അല്‍പം ശ്രദ്ധിക്കണം. ഡിസ്‌കിനുണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഈ പ്രശ്‌നം വര്‍ദ്ധിക്കുന്നു. നിങ്ങള്‍ എത്രയധികം ഇരിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ പേശികളുടെ ആരോഗ്യം നശിക്കുകയും അത് വഴി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന. ഇത് കൂടുതല്‍ വേദനയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ പേശികള്‍ ദുര്‍ബലമാകുമ്പോള്‍ എളുപ്പമുള്ള കാര്യം പോലും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന യോഗ പോസുകള്‍ നോക്കാം.

 അധോ മുഖ ശ്വാനാസനം

അധോ മുഖ ശ്വാനാസനം

എല്ലാവര്‍ക്കും അറിയാവുന്ന ഒരു യോഗാസനമാണ് ഇത്. ഇത് നിങ്ങളുടെ നട്ടെല്ലിന് ബലവും കരുത്തും നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വേദനയെ പ്രതിരോധിക്കുന്നതിനും മികച്ചതാണ്. ഒരു യോഗ മാറ്റില്‍ നാല് കാലില്‍ നിന്ന് പിന്നീട് കൈകുത്തി കാല്‍ വളച്ച് വെച്ച് മുകളിലേക്ക് ഉയരുക. ഒരു വില്ല് പോസില്‍ നിന്ന് വേണം പിന്നീട് ശരീരം ബാലന്‍സ് ചെയ്യുന്നതിന്. ഇത് ചെയ്യുന്നത് നിങ്ങളുടെ കൈകള്‍ക്കും തോളുകള്‍ക്കും ബലം നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് ഇത് സ്ഥിരമായി ചെയ്യാവുന്നതാണ്

ബാലാസനം

ബാലാസനം

കുട്ടികള്‍ വിശ്രമിക്കുന്നതോ കിടക്കുന്നതോ ആയ ശാന്തമായ ഒരു പോസ് ആണ് ഇത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മുതുകിനും ഇടുപ്പിനും എല്ലാം കരുത്ത് ലഭിക്കുന്നു. എല്ലാ ദിവസവും ബാലാസനം ചെയ്യുന്നത് പിന്‍ഭാഗത്ത് താഴ്ഭാഗത്തേക്കുള്ള നടുവേദനയെ പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ചെയ്യാന്‍ ശ്രദ്ധിക്കണം എന്നത് ശ്രദ്ധേയമായ കാര്യം. ഇത് കൈകളും നടുവും സ്‌ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്.

മലാസനം

മലാസനം

മലാസനം ചെയ്യുന്നതിലൂടേയും നമുക്ക് നടുവേദനയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇ്ത് നിങ്ങളുടെ ഞരമ്പുകള്‍, ഇടുപ്പ്, കൈകള്‍, കണങ്കാലുകള്‍ എന്നിവയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി സ്‌ക്വാട്ട് ചെയ്യുന്നത് പോലെ ഇരിക്കുക എന്നിട്ട് കണങ്കാല്‍ തറയില്‍ ഉറപ്പിച്ച് നിര്‍ത്തണം. കൈകള്‍ കൂപ്പി തറയില്‍ നിന്ന് വിട്ട് ചിത്രത്തില്‍ കാണുന്നത് പോലെ ഇരിക്കണം. ഇത് എത്ര വലിയ നടുവേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ യോഗയില്‍ തുടക്കക്കാരാണെങ്കില്‍ ഒരു നല്ല ഗുരുവില്‍ നിന്ന് വേണം യോഗ ശീലമാക്കുവാന്‍.

നല്ല ഉറക്കത്തിനും ആരോഗ്യത്തിനും ഇനി യോഗ നിദ്രനല്ല ഉറക്കത്തിനും ആരോഗ്യത്തിനും ഇനി യോഗ നിദ്ര

ഉറക്കമില്ലായ്മ തളര്‍ത്തുന്നോ: പരിഹാരം കാണാം പെട്ടെന്ന്ഉറക്കമില്ലായ്മ തളര്‍ത്തുന്നോ: പരിഹാരം കാണാം പെട്ടെന്ന്

English summary

Yoga for Back Pain: Yoga Poses to Relieve Lower and Upper Back Pain in malayalam

Here in this article we are sharing some yoga poses to relieve lower and upper back pain in malayalam. Take a look.
X
Desktop Bottom Promotion