For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൈനസും ജലദോഷവും ബുദ്ധിമുട്ടിക്കില്ല: ഈ യോഗാസനമാണ് ഉറപ്പ്

|

സൈനസ് എന്നത് വളരെയധികം തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ്. അതായത് ആരോഗ്യത്തിന് വളരെധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്ന്. ഇത് നിങ്ങളുടെ മുഖത്തും തലയിലും വരുത്തുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും വളരെ മോശം ഫലമാണ് സൈനസ് നിങ്ങള്‍ക്ക് നല്‍കുന്നത്. മൂക്ക് അടഞ്ഞിരിക്കുന്നത് തന്നെ നമുക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ അത് മുഖത്തും തലയിലും ഭാരം ഉണ്ടാക്കുമ്പോഴോ, അത് അതിലേറെ പ്രശ്‌നമുണ്ടാക്കുന്നതാണ്. പലപ്പോഴും ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് മുന്‍പ് എന്താണ് ഇതിന്റെ കാരണം എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

Yoga Asanas To Relieve Sinus

സാധാരണ അവസ്ഥയില്‍ നാം ശ്വസിക്കുന്ന വായു ശ്വാസകോശത്തില്‍ എത്തുന്നതിന് മുന്‍പ് മോയ്‌സ്ചുറൈസ് ചെയ്യപ്പെടുന്നു. അതിന് സഹായിക്കുന്നതാണ് സൈനസ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ സൈനസ് വീര്‍ക്കുമ്പോള്‍ അവിടെ മ്യൂക്കസ് അടിഞ്ഞ് കൂടുന്നു. ഇത് പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയോ അല്ലെങ്കില്‍ ജലദോഷമോ മൂലമായിരിക്കാം. ഇതിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. ഇത് തലവേദന, മുഖത്തുണ്ടാവുന്ന അസ്വസ്ഥത എന്നിവക്ക് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് പരിഹരിക്കാം. അതിന് നമ്മളെ യോഗ സഹായിക്കുന്നുണ്ട്. കാരണം യോഗ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഏതൊക്കെ യോഗ പോസുകളാണ് സൈനസിന് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

അനുലോം വിലോം പ്രാണായാമം

അനുലോം വിലോം പ്രാണായാമം

അനുലോം വിലോം പ്രാണായാമം ഒരു ശ്വസന വ്യായാമമാണ്. ഇത് മൂക്കിലെ മ്യൂക്കസിനെ നീക്കംചെയ്യാന്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ ശ്വാസോച്ഛ്വാസം കൃത്യമായി നടക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എങ്ങനെ അനുലോം വിലോം പ്രാണായാമം ചെയ്യാം എന്ന് നോക്കാം. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം പത്മാസനത്തില്‍ ഇരിക്കുക. ശേഷം കണ്ണുകള്‍ അടച്ച് പിടിച്ച് നട്ടെല്ല് നിവര്‍ത്തി ഇടത് കൈപ്പത്തി ഇടത് കാല്‍ മുട്ടിലും വലത് കൈയ്യിലെ തള്ളവിരല്‍ കൊണ്ട് വലത് ഭാഗത്തെ മൂക്ക് അടച്ച് പിടിക്കുകയും ചെയ്യുക. ഇടത് കൈയ്യില്‍ ചിന്‍മുദ്രയും വലത് കൈയ്യില്‍ വിഷ്ണുമുദ്രയും പിടിക്കുക. എന്നിട്ട് ഇടത് മൂക്കിലൂടെ സാവധാനം ശ്വസിക്കുക. പിന്നീട് മോതിര വിരല്‍ കൊണ്ട് ഇടത് മൂക്ക് അടച്ച് പിടിച്ച് വലത് മൂക്കിലൂടെ നിശ്വാസ വായു പുറത്ത് വിടുക. പിന്നീട് വലത് മൂക്കിലൂടെ ശ്വസിച്ച് ഇതുപോലെ തന്നെ വലതു മൂക്ക് അടച്ച് പിടിച്ച് ഇടതു മൂക്കിലൂടെ നിശ്വസിക്കുക. വീണ്ടും ഇത് ആവര്‍ത്തിക്കുക. ഇത് പത്ത് സൈക്കിളുകള്‍ വീതം ചെയ്യുക. ഇതിലൂടെ സൈനസ് എന്ന പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു.

ഭുജംഗാസനം

ഭുജംഗാസനം

ഭുജംഗാസനം നമ്മുടെ കൈകള്‍ക്കും നട്ടെല്ലിനും നെഞ്ചിനും ശ്വാസകോശത്തിനും എല്ലാം ഗുണം നല്‍കുന്നതാണ്. ഇത് ചെയ്യുന്നത് നിങ്ങളുടെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും പല പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണുന്നതിനും ഭുജംഗാസനം സഹായിക്കുന്നു. ഇത് കൂടാതെ തൈറോയ്ഡ്, ഗര്‍ഭസംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് ഭുജംഗാസനം സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി യോഗ മാറ്റില്‍ കമിഴ്ന്ന് കിടക്കണം. അതിന് ശേഷം നിങ്ങളുടെ വയറ്റില്‍ തറയില്‍ മുട്ടിക്കണം. പിന്നീട് കൈകള്‍ ഷോള്‍ഡറിന് ഇരുവശത്തുമായി വെക്കണം. ശേഷം തല പൊക്കി പതുക്കെ നെഞ്ച് പൊക്കി കൈകള്‍ രണ്ടും ശരീരത്തോട് അടുപ്പിച്ച് നെഞ്ച് വിരിച്ച് നട്ടെല്ല് വളക്കുക. 10 സെക്കന്റ് നേരം ഇങ്ങനെ നിന്ന് സ്വസ്ഥാനത്തേക്ക് മടങ്ങുക. ഇത് ചെയ്ത ശേഷ വീണ്ടും പഴയ സ്ഥാനത്തേക്ക് മടങ്ങുക. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ സൈനസ് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കപാലഭാതി

കപാലഭാതി

കപാലഭാതി എന്നത് ഒരു ശ്വസന വ്യായാമമാണ്. ഇത് നിങ്ങളുടെ സൈനസിനെ ഇല്ലാതാക്കുകയും പൂര്‍ണമായും പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു. അത് കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായിക്കുന്നു. കപാലഭാതി ചെയ്യുമ്പോള്‍ അതിലെ നിശ്വാസം ശക്തമായതാണ്. ഇത് നിങ്ങളുടെ ശ്വസനവ്യവസ്ഥയിലെ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ചുമയും ജലദോഷവും പ്രതിരോധിക്കുന്നു. കൂടാതെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. എങ്ങനെ കപാലഭാതി ചെയ്യാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി പത്മാസനത്തില്‍ നിലത്ത് ഇരിക്കുക, അതിന് ശേഷം സാവധാനത്തില്‍ ശ്വസിക്കുക. പിന്നീട് ശക്തിയായി ഉള്ളിലേക്ക് ശ്വസിക്കുക. പിന്നിട് വയറിലെ പേശികള്‍ സങ്കോചിച്ചുകൊണ്ട് ശക്തിയായി 10 തവണ ശ്വാസം വിടുക. ഇത് ചെയ്ത് രണ്ട് മിനിറ്റ് ഇടവേള എടുക്കുക. വീണ്ടും ആരംഭിക്കുക. പത്ത് മിനിറ്റ് നേരമെങ്കിലും ഇത് ചെയ്യാവുന്നതാണ്.

ഉസ്ത്രാസനം

ഉസ്ത്രാസനം

ഉസ്ത്രാസനം എന്നത് ശരീരത്തിന് വളരെയധികം വഴക്കം നല്‍കുന്ന ഒരു പോസ് ആണ്. ഇതിനെ ക്യാമല്‍ പോസ് എന്നും പറയുന്നുണ്ട്. ഇത് ചെയ്യുമ്പോള്‍ മൂക്കിലെ തടസ്സം നീങ്ങുന്നു. അതോടൊപ്പം തന്നെ സൈനസൈറ്റിസില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉസ്ത്രാസനം സഹായിക്കുന്നു. ഇതെങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. ഉസ്ത്രാസനം ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ കാലുകള്‍ രണ്ടും ഒരടി അകലത്തില്‍ വെക്കുക. പിന്നീട് മുട്ടുകുത്തി ഇരുന്നു ശ്വാസം ഉള്ളിലേക്ക് എടുത്ത് പുറകിലേക്ക് ശരീരം വളക്കുക. നിങ്ങള്‍ കൈകള്‍ നീട്ടി ഉപ്പൂറ്റിയില്‍ പിടിക്കുക ഏകദേശം 20 സെക്കന്റ് നേരത്തേക്ക് ഈ സ്‌ട്രെച്ചില്‍ തുടരണം. അതിന് ശേഷം യഥാര്‍ത്ഥ സ്ഥാനത്തേക്ക് മടങ്ങുക. ഇത് നിങ്ങളുടെ ശ്വസനം എളുപ്പത്തിലാക്കുന്നതിനും സൈനസൈറ്റിസ് പോലുള്ള ശ്വസനപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഭസ്ത്രിക പ്രാണായാമം

ഭസ്ത്രിക പ്രാണായാമം

സൈനസൈറ്റിസില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനുള്ള മറ്റൊരു ശ്വസന യോഗയാണ് ഭസ്ത്രിക പ്രാണായാമം. ഇത് മൂക്കിനുള്ളിലെ തടസ്സത്തെ നീക്കം ചെയ്യുകയും തൊണ്ടവേദനയും ജലദോഷവും പ്രതിരോധിക്കുകയും ചെയ്യുന്നു. അതോടൊപ്പം വിശപ്പില്ലാത്തവര്‍ക്ക് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഈ പ്രാണായാമം. എങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിന് വേണ്ടി പത്മാസനത്തിലോ സുഖപ്രദമായ ഏതെങ്കിലും പൊസിഷനിലോ ഇരിക്കുക. വജ്രാസനത്തില്‍ ഇരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഇങ്ങനെ ഇരുന്ന ശേഷം ശക്തമായി ഉള്ളിലേക്ക് ശ്വാസം എടുക്കുക. പിന്നീട് രണ്ട് സെക്കന്റ് നേരത്തേക്ക് ശ്വാസം പിടിച്ച് നിര്‍ത്തുക. ശേഷം കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി താഴേക്ക് മുഷ്ടി ചുരുട്ടി വലിച്ചെടുക്കുക. താഴേക്ക് കൈകള്‍ വലിക്കുമ്പോള്‍ ശക്തമായി നിശ്വസിക്കണം. ഇത് തുടര്‍ച്ചയായി ചെയ്യുമ്പോള്‍ നിങ്ങളുടെ ശ്വസന തടസ്സങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കും.

ഗ്യാസിന്റെ വേദനയും അസ്വസ്ഥതയും പൂര്‍ണമായും ഇല്ലാതാക്കും യോഗാസനംഗ്യാസിന്റെ വേദനയും അസ്വസ്ഥതയും പൂര്‍ണമായും ഇല്ലാതാക്കും യോഗാസനം

most read:ഈ അഞ്ച് ആസനങ്ങള്‍ കൊളസ്‌ട്രോള്‍ പെട്ടെന്ന് കുറക്കുമെന്ന് ഉറപ്പ്

English summary

Yoga Asanas To Relieve Sinus Pressure In Malayalam

Here in this article we are sharing some yoga poses to relieve sinus pressure in malayalam. Take a look.
Story first published: Tuesday, August 16, 2022, 18:50 [IST]
X
Desktop Bottom Promotion