For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍

|

ലോകമെമ്പാടുമുള്ള ഏകദേശം 2.1 ദശലക്ഷം സ്ത്രീകള്‍ പ്രതിവര്‍ഷം സ്തനാര്‍ബുദം അനുഭവിക്കുന്നതായി സമീപകാല പഠനങ്ങള്‍ കാണിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള മൊത്തം കാന്‍സര്‍ കേസുകളുടെ 11.6% വരും. കൂടുതലായി വികസിത പ്രദേശങ്ങളിലെ സ്ത്രീകളലാണ് സ്തനാര്‍ബുദ നിരക്ക് വര്‍ധിക്കുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂരിഭാഗം സ്തനാര്‍ബുദ കേസുകളും സ്ത്രീകളെ ബാധിക്കുമെങ്കിലും, പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം പിടിപെടുന്ന ചില അപൂര്‍വ കേസുകളുണ്ട്. കാരണം, സ്ത്രീകള്‍ക്ക് ഉള്ളതുപോലെ പുരുഷന്മാര്‍ക്കും സ്തനകലകളുണ്ട്. കൂടാതെ, സ്തനാര്‍ബുദ രോഗനിര്‍ണയത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ കടന്നുപോകുന്ന അതേ അവസ്ഥ തന്നെയാണ് പുരുഷന്മാരിലും.

<strong>Most read: പതിവായി തലകറക്കം വരാറുണ്ടോ? കാരണം അറിഞ്ഞ് അപകടം തടയൂ</strong>Most read: പതിവായി തലകറക്കം വരാറുണ്ടോ? കാരണം അറിഞ്ഞ് അപകടം തടയൂ

സ്തനാര്‍ബുദങ്ങള്‍ വരാതെ തടയാനായി നിങ്ങളെ യോഗ സഹായിക്കും. നിരവധി രോഗങ്ങള്‍ക്ക് സമഗ്രമായ പരിഹാരം വാഗ്ദാനം ചെയ്യുന്ന ഒരു പുരാതന ശാസ്ത്രമാണ് യോഗ. ആസനങ്ങള്‍, പ്രാണായാമം, ധ്യാനം, ശ്വസന വ്യായാമങ്ങള്‍, മന്ത്രോച്ചാരണങ്ങള്‍, മുദ്രകള്‍ എന്നിവയും അതിലേറെയും പ്രതിനിധീകരിക്കുന്ന ശാരീരിക ഭാവങ്ങളുടെ സംയോജനമാണ് യോഗ. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതാണ് ഇതിന്റെ ഗുണമായി അറിയപ്പെടുന്നതെങ്കിലും, ഇത് ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ക്ഷേമവും നല്‍കുന്നു. അതിനാല്‍, ചുവടെ ചേര്‍ത്തിരിക്കുന്ന ഈ യോഗാസനങ്ങള്‍ പരിശീലിക്കുന്നത് സ്തനാര്‍ബുദം വരാനുള്ള സാധ്യത ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും.

പശ്ചിമോത്തനാസനം

പശ്ചിമോത്തനാസനം

കാലുകള്‍ മുന്നോട്ടു നീട്ടി നിവര്‍ന്ന് ഇരിക്കുക. പാദങ്ങള്‍ ഉപ്പൂറ്റി നിലത്തുറച്ച് വിരലുകള്‍ മേല്‍പോട്ടായിരിക്കുന്ന വിധത്തില്‍ വയ്ക്കുക. ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് കൈകള്‍ മുകളിലേക്കുയര്‍ത്തി ശരീരം പിന്നോട്ടായുക ശ്വാസം വിട്ടുകൊണ്ട് മുന്നോട്ടാഞ്ഞ് കൈകള്‍ തഴേക്കു കൊണ്ടുവന്ന് കാലിലെ പെരുവിരലില്‍ പിടിക്കുക. കാല്‍മുട്ടുകള്‍ പൊങ്ങാതെ നിലത്തുറച്ചിരിക്കണം. കാല്‍വിരലില്‍ പിടിച്ച ശേഷം കൈമുട്ടുകള്‍ ചെറുതായി മടക്കി മുട്ടുകള്‍ നിലത്തുമുട്ടിക്കുക. തല കാല്‍മുട്ടുകള്‍ക്കു മുകളില്‍ വയ്ക്കുക. ഒരു മിനിറ്റ് ഇരുന്ന ശേഷം മെല്ലെ നിവര്‍ന്നുവന്ന് പൂര്‍വസ്ഥിതിയിലെത്തുക.

ധനുരാസനം

ധനുരാസനം

ഇരു കാലുകളും രണ്ടടിയോളം അകത്തിവച്ച് കമഴ്ന്നു കിടക്കുക. കൈകള്‍ രണ്ടും പുറകോട്ടു നീട്ടി ശരീരത്തോടു ചേര്‍ത്ത് മലര്‍ത്തി വയ്ക്കുക. കാലുകളുടെ മുട്ട് മടക്കി പുറകോട്ടു വയ്ക്കുക. ഇരു കൈകള്‍കൊണ്ടും അതതു വശത്തെ കാല്‍കുഴയില്‍ പിടിക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് നെഞ്ചും തലയും കാല്‍മുട്ടുകളും ഉയര്‍ത്താന്‍ ശ്രമിക്കുകയും ആ നിലയില്‍ നിന്ന് ശ്വാസോഛ്വാസവും ചെയ്യുക. ബുദ്ധിമുട്ട് തോന്നിയാല്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തുക. ഒന്നോ രണ്ടോ തവണ കൂടി ഇതേ രീതി ആവര്‍ത്തിക്കുക.

Most read:കോവിഡ് വന്നാല്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒരേ ലക്ഷണമാണോ ?Most read:കോവിഡ് വന്നാല്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒരേ ലക്ഷണമാണോ ?

ഗോമുഖാസനം

ഗോമുഖാസനം

കാലുകള്‍ മുന്നോട്ടു നീട്ടി നിവര്‍ന്നിരിക്കുക. വലതുകാല്‍ മടക്കി ഉപ്പൂറ്റി ഇടതു പൃഷ്ഠത്തിന്റെ ഇടതുവശത്തു വയ്ക്കുക. ഇടതുകാല്‍ മടക്കി വലതു തുടയുടെ മുകളിലൂടെ എടുത്ത് ഉപ്പൂറ്റി വലതു പൃഷ്ഠത്തിന്റെ വലതുഭാഗത്തു വയ്ക്കുക. വലത്തെ മുട്ടിന്റെ മുകളിലായി ഇടത്തെ മുട്ട് ഇരിക്കണം. വലതു കൈ പിന്നിലേക്കെടുത്ത് മുട്ട് മടക്കി, കൈ മലര്‍ത്തി വിരലുകള്‍ ഇടത്തേ തോളിന്റെ അടുത്തേക്കു നീട്ടി പിടിക്കുക. ഇടതു കൈ ഉയര്‍ത്തി പിന്നിലേക്കു നീക്കി കഴുത്തിനു പിന്നിലൂടെ വലതു കയ്യിലെ വിരലുകളില്‍ പിടിക്കുക. നട്ടെല്ലും, കഴുത്തും തലയും നിവര്‍ന്ന് നേര്‍രേഖയിലിരിക്കണം. നേരേ നോക്കി കണ്ണടച്ച് ശ്വാസം ക്രമീകരിച്ച് രണ്ടു മിനിറ്റിരിക്കുക. തുടര്‍ന്ന് കൈ അയച്ച് പൂര്‍വ സ്ഥീതിയില്‍ വരിക. തുടര്‍ന്ന് ആദ്യം ഇടതു കാല്‍ മടക്കി ഒന്നുകൂടി ചെയ്യുക.

ചക്രാസനം

ചക്രാസനം

ഈ ആസനം നട്ടെല്ലിന് വലിയ വഴക്കം നല്‍കുന്നു. നിങ്ങളുടെ വയറ് ശൂന്യമായിരിക്കുമ്പോള്‍ മാത്രം ഇത് ചെയ്യുക. മലര്‍ന്നുകിടന്നശേഷം കാലുകള്‍ മടക്കി കാല്‍പ്പത്തി പൃഷ്ഠഭാഗത്തിനടുത്തായി നിലത്ത് പതിച്ചുവയ്ക്കുക. തുടയുടെ പിന്‍ഭാഗവും കണങ്കാലും ചേര്‍ന്നിരിക്കും. കൈകള്‍ ഉയര്‍ത്തി മടക്കി കൈപ്പത്തികള്‍ ചെവിയുടെ ഇരുവശത്തുമായി ചുമലുകള്‍ക്കിടയിലായി നിലത്തുപതിപ്പിച്ചു വയ്ക്കുക. ശ്വാസമെടുത്തുകൊണ്ട് കാല്‍പ്പത്തികളുടെ ബലത്തില്‍ ശരീരത്തിന്റെ മധ്യഭാഗം ഉയര്‍ത്തുക. കാലുകള്‍ കഴിയുന്നത്ര നിവര്‍ത്തുക. ഏതാനും സെക്കന്റുകള്‍ ഈ അവസ്ഥയില്‍ തുടരാം. ശ്വാസം വിട്ടുകൊണ്ട് തിരിച്ചുവരിക. കാലുകള്‍ അകറ്റിവച്ച് ചുമലുകള്‍ നിലത്തുപതിച്ച് പതുക്കെ പൂര്‍വ്വസ്ഥിതിയിലെത്തുക.

Most read:ഗ്യാസും വയറുവേദനയും വെറുതേയല്ല; വയറ് കേടാകാന്‍ കാരണം ഈ ശീലങ്ങള്‍Most read:ഗ്യാസും വയറുവേദനയും വെറുതേയല്ല; വയറ് കേടാകാന്‍ കാരണം ഈ ശീലങ്ങള്‍

മാര്‍ജാരാസനം

മാര്‍ജാരാസനം

കാലുകള്‍ രണ്ടും പുറകോട്ടു മടക്കി പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയില്‍ വരുന്ന വിധത്തില്‍ ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടുകയറ്റി തറയില്‍ ഉറപ്പിച്ച് പൃഷ്ഠഭാഗം കാലുകളില്‍ നിന്നുയര്‍ത്തുക. പൂച്ച നാലുകാലില്‍ നില്‍ക്കുന്ന രീതിയിലായിരിക്കും ഇപ്പോള്‍. കാല്‍മുട്ടുകള്‍, കാല്‍മുട്ടുകള്‍ എന്നിവ തമ്മിലുള്ള അകലം ഒരടിയോളം വേണം. സാവധാനം ശ്വാസം എടുത്തുകൊണ്ട് നട്ടെല്ല് അടിയിലേക്കു വളച്ച് തല മുകളിലേക്ക് ഉയര്‍ത്തുക. അതുപോലെതന്നെ ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്ക് ഉയര്‍ത്തുകയും തല താഴ്ത്തുകയും ചെയ്യുക. നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ പൂര്‍വസ്ഥിതിയില്‍ എത്താവുന്നതാണ്. ഇതുപോലെ തന്നെ ഒന്നോ രണ്ടോ തവണ കൂടി ആവര്‍ത്തിക്കുക. മാര്‍ജാരാസനം പരിശീലിക്കുമ്പോള്‍ കൈമുട്ടുകള്‍ മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.

വസിഷ്ഠാസനം

വസിഷ്ഠാസനം

നിവര്‍ന്ന് നിന്ന ശേഷം മുന്നോട്ട് കുനിഞ്ഞ് രണ്ട് കൈകളും താഴേക്ക് കൊണ്ടുവരുക. സാധിക്കുമെങ്കില്‍ കാലിന്റെ വശങ്ങളില്‍ പതിച്ചു വെക്കുക. ഇരുകാലുകളും പുറകിലേക്ക് ഇറക്കി ചതുരംഗ ദണ്ഡാസന സ്ഥിതിയില്‍ വരിക. വലതുകാല്‍ ഇടത് കാല്‍പാദത്തിനുമുകളിലോ വശത്തോ വെച്ച്, വലത് കൈയ്യില്‍ ശരീരം ബാലന്‍സ് ചെയ്ത് ഇടത് കൈ നെഞ്ചിന്റെ മുന്‍ വശത്തുകൂടി ഉയര്‍ത്തി പിടിക്കുക. ഇപ്പോള്‍ ശരീരത്തിന്റെ ഇടതു വശം മുകളിലായിരിക്കും. ദൃഷ്ടി ഇടത് കൈപ്പത്തിയിലായിരിക്കണം. കൈകാല്‍ മുട്ടുകള്‍ നിവര്‍ന്നിരിക്കണം. പൃഷ്ഠഭാഗം മുറുക്കി ശരീരം ഒരേ രേഖയിലായിരിക്കണം. അല്‍പ്പസമയം സ്വാഭാവിക ശ്വാസത്തില്‍ തുടരുക. ശേഷം കമിഴ്ന്ന് ചതുരംഗ ദണ്ഡാസനത്തില്‍ വരിക. ക്രമമായി തിരിച്ച് സമസ്ഥിതിയില്‍ വരിക. ശേഷം ഇടതു കൈയിലും ഇതുപോലെ ആവര്‍ത്തിക്കുക

Most read:യുവാക്കള്‍ക്കിടയില്‍ പിടിമുറുക്കി ഹൃദയാഘാതം; കാരണങ്ങള്‍ ഇതാണ്Most read:യുവാക്കള്‍ക്കിടയില്‍ പിടിമുറുക്കി ഹൃദയാഘാതം; കാരണങ്ങള്‍ ഇതാണ്

FAQ's
  • ഗോമുഖാസനം ചെയ്യുന്ന രീതി

    കാലുകള്‍ മുന്നോട്ടു നീട്ടി നിവര്‍ന്നിരിക്കുക. വലതുകാല്‍ മടക്കി ഉപ്പൂറ്റി ഇടതു പൃഷ്ഠത്തിന്റെ ഇടതുവശത്തു വയ്ക്കുക. ഇടതുകാല്‍ മടക്കി വലതു തുടയുടെ മുകളിലൂടെ എടുത്ത് ഉപ്പൂറ്റി വലതു പൃഷ്ഠത്തിന്റെ വലതുഭാഗത്തു വയ്ക്കുക. വലത്തെ മുട്ടിന്റെ മുകളിലായി ഇടത്തെ മുട്ട് ഇരിക്കണം. വലതു കൈ പിന്നിലേക്കെടുത്ത് മുട്ട് മടക്കി, കൈ മലര്‍ത്തി വിരലുകള്‍ ഇടത്തേ തോളിന്റെ അടുത്തേക്കു നീട്ടി പിടിക്കുക. ഇടതു കൈ ഉയര്‍ത്തി പിന്നിലേക്കു നീക്കി കഴുത്തിനു പിന്നിലൂടെ വലതു കയ്യിലെ വിരലുകളില്‍ പിടിക്കുക. നട്ടെല്ലും, കഴുത്തും തലയും നിവര്‍ന്ന് നേര്‍രേഖയിലിരിക്കണം. നേരേ നോക്കി കണ്ണടച്ച് ശ്വാസം ക്രമീകരിച്ച് രണ്ടു മിനിറ്റിരിക്കുക. തുടര്‍ന്ന് കൈ അയച്ച് പൂര്‍വ സ്ഥീതിയില്‍ വരിക. തുടര്‍ന്ന് ആദ്യം ഇടതു കാല്‍ മടക്കി ഒന്നുകൂടി ചെയ്യുക.

  • മാര്‍ജാരാസനം ചെയ്യുന്ന രീതി

    കാലുകള്‍ രണ്ടും പുറകോട്ടു മടക്കി പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയില്‍ വരുന്ന വിധത്തില്‍ ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടുകയറ്റി തറയില്‍ ഉറപ്പിച്ച് പൃഷ്ഠഭാഗം കാലുകളില്‍ നിന്നുയര്‍ത്തുക. പൂച്ച നാലുകാലില്‍ നില്‍ക്കുന്ന രീതിയിലായിരിക്കും ഇപ്പോള്‍. കാല്‍മുട്ടുകള്‍, കാല്‍മുട്ടുകള്‍ എന്നിവ തമ്മിലുള്ള അകലം ഒരടിയോളം വേണം. സാവധാനം ശ്വാസം എടുത്തുകൊണ്ട് നട്ടെല്ല് അടിയിലേക്കു വളച്ച് തല മുകളിലേക്ക് ഉയര്‍ത്തുക. അതുപോലെതന്നെ ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്ക് ഉയര്‍ത്തുകയും തല താഴ്ത്തുകയും ചെയ്യുക. നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ പൂര്‍വസ്ഥിതിയില്‍ എത്താവുന്നതാണ്. ഇതുപോലെ തന്നെ ഒന്നോ രണ്ടോ തവണ കൂടി ആവര്‍ത്തിക്കുക. മാര്‍ജാരാസനം പരിശീലിക്കുമ്പോള്‍ കൈമുട്ടുകള്‍ മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.

  • ചക്രാസനം ചെയ്യുന്ന രീതി

    ഈ ആസനം നട്ടെല്ലിന് വലിയ വഴക്കം നല്‍കുന്നു. നിങ്ങളുടെ വയറ് ശൂന്യമായിരിക്കുമ്പോള്‍ മാത്രം ഇത് ചെയ്യുക. മലര്‍ന്നുകിടന്നശേഷം കാലുകള്‍ മടക്കി കാല്‍പ്പത്തി പൃഷ്ഠഭാഗത്തിനടുത്തായി നിലത്ത് പതിച്ചുവയ്ക്കുക. തുടയുടെ പിന്‍ഭാഗവും കണങ്കാലും ചേര്‍ന്നിരിക്കും. കൈകള്‍ ഉയര്‍ത്തി മടക്കി കൈപ്പത്തികള്‍ ചെവിയുടെ ഇരുവശത്തുമായി ചുമലുകള്‍ക്കിടയിലായി നിലത്തുപതിപ്പിച്ചു വയ്ക്കുക. ശ്വാസമെടുത്തുകൊണ്ട് കാല്‍പ്പത്തികളുടെ ബലത്തില്‍ ശരീരത്തിന്റെ മധ്യഭാഗം ഉയര്‍ത്തുക. കാലുകള്‍ കഴിയുന്നത്ര നിവര്‍ത്തുക. ഏതാനും സെക്കന്റുകള്‍ ഈ അവസ്ഥയില്‍ തുടരാം. ശ്വാസം വിട്ടുകൊണ്ട് തിരിച്ചുവരിക. കാലുകള്‍ അകറ്റിവച്ച് ചുമലുകള്‍ നിലത്തുപതിച്ച് പതുക്കെ പൂര്‍വ്വസ്ഥിതിയിലെത്തുക.

  • ധനുരാസനം ചെയ്യുന്ന രീതി

    ഇരു കാലുകളും രണ്ടടിയോളം അകത്തിവച്ച് കമഴ്ന്നു കിടക്കുക. കൈകള്‍ രണ്ടും പുറകോട്ടു നീട്ടി ശരീരത്തോടു ചേര്‍ത്ത് മലര്‍ത്തി വയ്ക്കുക. കാലുകളുടെ മുട്ട് മടക്കി പുറകോട്ടു വയ്ക്കുക. ഇരു കൈകള്‍കൊണ്ടും അതതു വശത്തെ കാല്‍കുഴയില്‍ പിടിക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് നെഞ്ചും തലയും കാല്‍മുട്ടുകളും ഉയര്‍ത്താന്‍ ശ്രമിക്കുകയും ആ നിലയില്‍ നിന്ന് ശ്വാസോഛ്വാസവും ചെയ്യുക. ബുദ്ധിമുട്ട് തോന്നിയാല്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തുക. ഒന്നോ രണ്ടോ തവണ കൂടി ഇതേ രീതി ആവര്‍ത്തിക്കുക.

  • പശ്ചിമോത്തനാസനം ചെയ്യുന്ന രീതി

    കാലുകള്‍ മുന്നോട്ടു നീട്ടി നിവര്‍ന്ന് ഇരിക്കുക. പാദങ്ങള്‍ ഉപ്പൂറ്റി നിലത്തുറച്ച് വിരലുകള്‍ മേല്‍പോട്ടായിരിക്കുന്ന വിധത്തില്‍ വയ്ക്കുക. ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് കൈകള്‍ മുകളിലേക്കുയര്‍ത്തി ശരീരം പിന്നോട്ടായുക ശ്വാസം വിട്ടുകൊണ്ട് മുന്നോട്ടാഞ്ഞ് കൈകള്‍ തഴേക്കു കൊണ്ടുവന്ന് കാലിലെ പെരുവിരലില്‍ പിടിക്കുക. കാല്‍മുട്ടുകള്‍ പൊങ്ങാതെ നിലത്തുറച്ചിരിക്കണം. കാല്‍വിരലില്‍ പിടിച്ച ശേഷം കൈമുട്ടുകള്‍ ചെറുതായി മടക്കി മുട്ടുകള്‍ നിലത്തുമുട്ടിക്കുക. തല കാല്‍മുട്ടുകള്‍ക്കു മുകളില്‍ വയ്ക്കുക. ഒരു മിനിറ്റ് ഇരുന്ന ശേഷം മെല്ലെ നിവര്‍ന്നുവന്ന് പൂര്‍വസ്ഥിതിയിലെത്തുക.

English summary

Yoga Asanas to Prevent Breast Cancer in Malayalam

Here are some yoga asanas you can practice to reduce the risk of breast cancer.
Story first published: Thursday, September 16, 2021, 9:41 [IST]
X
Desktop Bottom Promotion