For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശം ശക്തിയാക്കും ആറ്‌ യോഗാസനങ്ങള്‍ ഇവയാണ്

|

ശ്വാസകോശത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും അന്തരീക്ഷ മലിനീകരണവും മൂലം പലപ്പോഴും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാവുന്നുണ്ട്. ശാരീരികാരോഗ്യം നിങ്ങളില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോവുന്നത്. കൊവിഡ് കാലം ഒന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന അവസ്ഥയില്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനെക്കുറിച്ച് പലരും ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ശ്വാസകോശത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യോഗ നമ്മളെ സഹായിക്കുന്നു.

Yoga Asanas For Healthy Lungs

ശ്വാസതടസ്സം എന്ന അവസ്ഥയില്‍ നിന്ന് മോചനം നേടുന്നതിനും ശ്വാസോച്ഛ്വാസം കൃത്യമാക്കുന്നതിനും സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ശ്വാസതടസ്സം ഉണ്ടായാല്‍ അതിന് പരിഹാരം കാണുന്നതിന് യോഗയിലൂടെ സാധിക്കുന്നുണ്ട്. ചില ആസനങ്ങള്‍ ശ്വാസകോശ ശേഷി മെച്ചപ്പെടുത്തുന്നു, മറ്റുള്ളവ ശ്വസനം മെച്ചപ്പെടുത്തുന്നു. ചില മികച്ച ശ്വാസകോശ യോഗ വ്യായാമങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ഭുജംഗാസനം

ഭുജംഗാസനം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭൂജംഗാസനം വളരെയധികം മികച്ച ഫലങ്ങള്‍ നല്‍കുന്നതാണ്.

ആരോഗ്യമുള്ള ശ്വാസകോശത്തിനായി യോഗ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭുജംഗാസനം മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും. ഇത് ശ്വാസകോശാരോഗ്യത്തെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ ശ്വാസകോശത്തിന്റെ ശ്വസന ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ചെയ്യേണ്ടത്

നിലത്ത് മലര്‍ന്ന് കിടക്കുക

നിങ്ങളുടെ രണ്ട് കൈകളും നിങ്ങളുടെ ഷോള്‍ഡറിന് സമാന്തരമായി വെക്കുക

നിങ്ങളുടെ നെഞ്ചിന്റെ മുകള്‍ ഭാഗം മുകളിലേക്ക് ഉയര്‍ത്തി കൈപ്പത്തികള്‍ തറയില്‍ ഉറപ്പിച്ച് വെക്കുക

നിങ്ങളുടെ പുറകിലെ പേശികളില്‍ സ്‌ട്രെച്ച് അനുഭവപ്പെടുന്നു

നിങ്ങളുടെ കൈകള്‍ നേരെയാക്കി സീലിംഗിലേക്ക് ശ്രദ്ധ കൊടുക്കുക

ഇരുപത് സെക്കന്റിന് ശേഷം പഴയ പൊസിഷനിലേക്ക് വരുക.

മത്സ്യാസനം

മത്സ്യാസനം

മത്സ്യാസനം നിങ്ങളുടെ ശ്വാസകോശത്തിനും ഹൃദയത്തിനും ഗുണം ചെയ്യുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ആസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ ഓകസിജന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തിനും മത്സ്യാസനം എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ശ്വാസകോശ തകരാറുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

എങ്ങനെ ചെയ്യാം

നിലത്ത് മലര്‍ന്ന് കിടക്കുക, ശേഷം നിങ്ങളുടെ കൈകള്‍ സപ്പോര്‍ട്ട് ചെയ്ത് പിന്‍ഭാഗം താങ്ങി ഉയര്‍ത്തുക

ഉള്ളിലേക്ക് ശ്വാസം എടുത്ത് നെഞ്ച് തറയില്‍ നിന്ന് ഉയര്‍ത്തുക

തലയും ബാക്കിലോട്ട് വളക്കുക

നിങ്ങളുടെ കൈമുട്ടുകള്‍ ഉപയോഗിച്ച് ഇടുപ്പിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും

നിങ്ങളുടെ നെഞ്ച് വികസിപ്പിച്ച് ആഴത്തില്‍ ശ്വസിക്കുന്നതിന് ശ്രദ്ധിക്കുക

അല്‍പ സമയം ഈ പോസില്‍ തുടരുക

ധനുരാസനം

ധനുരാസനം

ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാ ധനുരാസനം മികച്ചതാണ്. ഇത് നിങ്ങളുടെ കൈകള്‍ക്കും ഇടുപ്പിന്റേയും ബലം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷിക്കുന്നതിനും ധനുരാസനം സഹായിക്കുന്നു.

എങ്ങനെ ചെയ്യാം

നിങ്ങള്‍ പായയില്‍ കമിഴ്ന്ന് കിടക്കുക

ശേഷം കാല്‍മുട്ടുകള്‍ വളച്ച് കൈകള്‍ കൊണ്ട് കണങ്കാലില്‍ പിടിക്കുക

കാല്‍ മുട്ട് വളച്ച് തലക്ക് മുകളിലേക്ക് കൊണ്ട് വരുന്നതിന് ശ്രദ്ധിക്കുക

തുടര്‍ന്ന് നിങ്ങളുടെ കൈകളും കാലുകളും ഒരുമിച്ച് ഉയര്‍ത്തി വയറില്‍ ബാലന്‍സ് ചെയ്യുന്നതിന് ശ്രദ്ധിക്കുക

ഈ സ്ഥാനത്ത് 30 സെക്കന്‍ഡ് തുടരുക, അതിന് ശേഷം പഴസ സ്ഥാനത്തേക്ക് വരുക

സുഖാസനം

സുഖാസനം

സുഖാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ശ്വാസകോശ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതിന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

ചെയ്യേണ്ടത് എങ്ങനെ?

കാലുകള്‍ പത്മാസനത്തില്‍ വെച്ച് ഇരിക്കുക

നിങ്ങളുടെ കൈകള്‍ പുറകിലേക്ക് വെക്കുക. ശേഷം നിങ്ങളുടെ വലതു കൈ ഇടത് കൈത്തണ്ടയിലും വെക്കുക

ശ്വാസം ഉള്ളിലേക്ക് എടുത്ത് നിങ്ങളുടെ ഷോള്‍ഡര്‍ നല്ലതുപോലെ വികസിപ്പിക്കുക

ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ മുന്നോട്ട് ആഞ്ഞ് തലയോ നെറ്റിയോ വലതു കാല്‍ മുട്ടില്‍ തൊടുക

ശ്വാസം ഉള്ളിലേക്ക് എടുത്ത് തുടര്‍സ്ഥാനത്തേക്ക് തന്നെ മടങ്ങുക

ഇത് ഇടത് വശത്തും ആവര്‍ത്തിക്കുക

അര്‍ദ്ധ മത്സ്യേന്ദ്രാസനം

അര്‍ദ്ധ മത്സ്യേന്ദ്രാസനം

ഈ ആസനം ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ നമ്മുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ കൈകളുടേയും പേശികളുടേയും ബലവും വര്‍ദ്ധിപ്പിക്കുന്നു. ശ്വാസകോശം ഇതിലൂടെ സ്‌ട്രോംങ് ആക്കുന്നതിനും കഴിയുന്നു. പുറം വേദനയെ പ്രതിരോധിക്കകുന്നതിനും ഇത് സഹായിക്കുന്നു.

എങ്ങനെ ചെയ്യാം?

നിങ്ങളുടെ കാലുകള്‍ നിങ്ങളുടെ നിവര്‍ത്തി വെക്കുക

നിങ്ങളുടെ വലതു കാല്‍ മടക്കി ഇടത് നിതംബത്തിന്റെ ഭാഗത്തേക്ക് വെക്കുക. പിന്നീട് നിങ്ങളുടെ ഇടത് കാല്‍ എടുത്ത് വലതു കാല്‍മുട്ടിന് മുകളില്‍ വയ്ക്കുക

നിങ്ങളുടെ വലതു കൈ ഇടത് കാല്‍മുട്ടിന് മുകളിലും ഇടത് കൈ സ്‌പൈനിന് പുറകിലും ആയി വെക്കുക

ശേഷം ഇടത് തോളിലൂടെ മാക്‌സിമം പുറകിലേക്ക് നോക്കുക

ഇത് 20 സെക്കന്റ് നേരം ചെയ്യുക

ഇത് തന്നെ വലത് ഭാഗത്തും ആവര്‍ത്തിക്കുക

ത്രികോണാസനം

ത്രികോണാസനം

മറ്റൊരു മികച്ച ശ്വാസകോശ ശുദ്ധീകരണ യോഗാസനമാണ് ത്രികോണാസനം. ഇത് നെഞ്ചിലെ അറയെ മികച്ചതാക്കുകയും ആരോഗ്യമുള്ള ശ്വാസകോശത്തിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്.

എങ്ങനെ ചെയ്യാം?

നിങ്ങള്‍ നേരെ നില്‍ക്കുക. ശേഷം ഒരടി അകലത്തില്‍ കാല്‍ വെക്കുക

ശേഷം നിങ്ങളുടെ വലതു കാല്‍ 90 ഡിഗ്രി പുറത്തേക്ക് തള്ളി വെക്കുക

ഇടത് കാല്‍ ഉള്ളിലേക്ക് തന്നെ വെക്കണം

ഭാരം രണ്ട് കാലുകള്‍ക്കിടയില്‍ തുല്യമായി പങ്കിടണം

പിന്നീട് നിങ്ങളുടെ ശരീരത്തിന്റെ വലതുവശത്തേക്ക് വളയേണ്ടതാണ്

അതിന് ശേഷം വലതു കൈ കുനിഞ്ഞ് വലതു പാദത്തിലേക്കും ഇടതു കൈ സീലിംങിലേക്കും ഉയര്‍ത്തി ഇടത് കൈയ്യിലേക്ക് നോക്കുക. പോസ് 90 ഡിഗ്രി കോണിലേക്ക് ആയിരിക്കണം

ഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങുംഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങും

ദിവസവും വെള്ളം കുടിക്കണം; പക്ഷേ അധികമാവരുത്ദിവസവും വെള്ളം കുടിക്കണം; പക്ഷേ അധികമാവരുത്

English summary

Yoga Asanas For Healthy Lungs In Malayalam

Here in this article we are sharing some yoga asanas for a healthy pair of lungs in malayalam. Take a look.
X
Desktop Bottom Promotion