For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്ധിവാതമോ, ഈ യോഗാമുറകള്‍ ചെയ്യൂ

|

പ്രായമായവരില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന രോഗമാണ് വാതം. സന്ധികളെ ബാധിക്കുന്ന ഈ രോഗം പലതരത്തിലുണ്ട്. കൈകാല്‍ മുട്ടുകള്‍, ഇടുപ്പ്, നട്ടെല്ല്, കാല്‍പാദം, കൈപ്പത്തി തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് വേദനയോടെ രോഗം ആരംഭിക്കുക. നീര്‍ക്കെട്ടും വേദനയുമാണ് ആദ്യ ലക്ഷണം. തണുപ്പുകാലങ്ങള്‍ ഈ സന്ധികളില്‍ വേദന, പിടുത്തം, തരിപ്പ് എന്നിവയും അധികമായി വരും. ജനിതക ക്രമക്കേട്, ശാരീരിക പരുക്കുകള്‍, കായികാധ്വാനം എന്നിവ വാദരോഗങ്ങള്‍ക്ക് കാരണമാകാവുന്നതാണ്. വാദങ്ങളിലെ വകഭേദങ്ങളിലൊന്നാണ് ആമവാദം. പ്രായമായവരിലാണ് സന്ധിവാദം അധികവും കണ്ടുവരുന്നതെങ്കിലും ആമവാദം ചെറുപ്പക്കാരെയും പിടികൂടുന്ന ഒന്നാണ്.

Most read: പ്രമേഹത്തെ തുരത്താം ഈ ആസനങ്ങളിലൂടെMost read: പ്രമേഹത്തെ തുരത്താം ഈ ആസനങ്ങളിലൂടെ

വാതരോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദത്തിലും അലോപതിയിലുമായി ധാരാളം ചികിത്സാരീതികള്‍ ഇന്നുണ്ട്. ഇവയെക്കൂടാതെ എന്ത് എന്നതിനുത്തരമാണ് യോഗ. യോഗയിലും വാതരോഗങ്ങളെ പ്രതിരോധിക്കാന്‍ തക്കതായ ആസനമുറകളുണ്ട്. പുരാതന ഇന്ത്യയില്‍ ആരംഭിച്ച വ്യായാമ മുറയായ യോഗ ഇന്ന് ലോകപ്രശസ്തമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ലോകമെമ്പാടും യോഗയെ കണക്കാക്കുന്നു. യോഗയിലെ ചില ആസനങ്ങള്‍ വാതരോഗങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിങ്ങള്‍ക്കും വീട്ടിലിരുന്നുകൊണ്ടുതന്നെ ഇത്തരം യോഗാമുറകള്‍ പരിശീലിക്കാവുന്നതാണ്.

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

വാതരോഗങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശിക്കുന്ന വ്യായാമങ്ങള്‍ നിങ്ങളുടെ സന്ധികളെ കൂടുതലായി പരിപോഷിപ്പിക്കുന്നതാണ്. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരം പോസിറ്റീവ് ആക്കുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും സഹായിക്കുന്നു. സന്ധിവാതം ബാധിച്ചവരെ ശാരീരികവും മാനസികവുമായ പല ലക്ഷണങ്ങളും മെച്ചപ്പെടുത്താന്‍ യോഗ സഹായിക്കുന്നു.

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

സമീപകാല ശാസ്ത്രീയ പഠനങ്ങള്‍ കാണിക്കുന്നത് പതിവ് യോഗാ പരിശീലനം സന്ധിവേദന കുറയ്ക്കുന്നതിനും മെയ്‌വഴക്കത്തനും മെച്ചപ്പെട്ട ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സമ്മര്‍ദ്ദവും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നുമാണ്. ശ്വസനവും ധ്യാന വ്യായാമങ്ങളുമായി ചില യോഗാമുറകളിലൂടെ ആമവാതമടക്കം നിങ്ങളിലെ സന്ധിവേദനകള്‍ അകറ്റാവുന്നതാണ്.

ഡോക്ടറെ സമീപിച്ച ശേഷം മാത്രം പരിശീലനം

ഡോക്ടറെ സമീപിച്ച ശേഷം മാത്രം പരിശീലനം

വാതരോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ പരീക്ഷിക്കാന്‍ ആഗ്രഹിച്ചേക്കാവുന്ന കുറച്ച് യോഗാപോസുകളുണ്ട്. എന്നാല്‍ ഇത്തരം പരിശീലനത്തിനിറങ്ങുന്നവര്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ശരീര സ്ഥിതി അറിഞ്ഞുവേണം യോഗാഭ്യാസങ്ങള്‍ തുടങ്ങാന്‍. പരിശീലനത്തിനിടെ കഠിനമായ വേദന, അസ്ഥിരത അല്ലെങ്കില്‍ നേരിയ തലവേദന അനുഭവപ്പെടുകയാണെങ്കില്‍ ഉടനെ വിശ്രമിക്കേണ്ടതാണ്. നിങ്ങളുടെ ആവശ്യങ്ങളും ശാരീരിക പരിമിതികള്‍ക്കും അനുയോജ്യമായ രീതിയില്‍ യോഗാമുറകളില്‍ നിര്‍ദേശം നല്‍കാന്‍ ഒരു പരിചയസമ്പന്നനായ യോഗാ പരിശീലകന് കഴിയും.

പവനമുക്താസനം

പവനമുക്താസനം

സന്ധികളില്‍ കുടുങ്ങിയ വായു പുറത്തുകളയാന്‍ പവനമുക്താസനം നിങ്ങളെ സഹായിക്കുന്നു. ഈ യോഗാസനമുറ നിങ്ങളുടെ ഇടുപ്പിലും കാല്‍മുട്ടിലുമുള്ള പേശികള്‍ക്കും സന്ധികള്‍ക്കും അയവുവരുത്താന്‍ സഹായിക്കുന്നു. കാലുകളുടെ ക്ഷീണം ഒഴിവാക്കുന്നു. സന്ധികളിലേക്ക് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും വേദന കുറയ്ക്കുന്നതിനും ഈ യോഗാമുറ ഏറെ ഗുണം ചെയ്യും.

പവനമുക്താസനം

പവനമുക്താസനം

ചെയ്യേണ്ട രീതി:

ആദ്യം മലര്‍ന്നുകിടക്കുക. പിന്നീട് ശ്വാസമെടുത്തുകൊണ്ട് കാലുകള്‍ മടക്കി ഉയര്‍ത്തി കൈകള്‍ കൊണ്ട് നെഞ്ചോട് ചേര്‍ത്തു പിടിക്കുക. താടി നിങ്ങളുടെ കാല്‍മുട്ടില്‍ മുട്ടിക്കുക. ഒരു മിനിറ്റ് ഈ സ്ഥിതിയില്‍ തുടരുക. ശ്വാസമെടുത്തുകൊണ്ട് തിരിച്ചുവരിക.

ത്രികോണാസനം

ത്രികോണാസനം

പേരുപോലെ തന്നെയാണ് ഈ ആസനം. ത്രികോണ രീതിയില്‍ ചെയ്യേണ്ടത്. ത്രികോണാസന മുറയിലെ സമ്യമായ വളച്ചൊടിക്കല്‍ സന്ധികളിലെ വേദന ഒഴിവാക്കാന്‍ വളരെ ഗുണം ചെയ്യുന്നതാണ്. കാല്‍മുട്ടുകള്‍, കണങ്കാലുകള്‍, കാലുകള്‍ എന്നിവയെ ശക്തിപ്പെടുത്തുന്നതിനും ഈ മുറ നിങ്ങളെ സഹായിക്കുന്നു. സമ്മര്‍ദ്ദ നിവാരിണി എന്നും വിളിക്കുന്ന ഈ യോഗാമുറ ശരിയായ രക്തചംക്രമണത്തിന് സഹായിക്കുന്നു. ഉത്കണ്ഠ, നടുവേദന എന്നിവ കുറയ്ക്കുന്നതിനും ത്രികോണാസനം ഉത്തമമാണ്.

ചെയ്യേണ്ട രീതി:

ചെയ്യേണ്ട രീതി:

കാലുകള്‍ക്കിടയില്‍ ഏകദേശം മൂന്നടി അകലം പാലിച്ച് നേരെ നില്‍ക്കുക. നിങ്ങളുടെ തോളില്‍ ആയുധനില നിലനിര്‍ത്തുക. ഇപ്പോള്‍ ശ്വസിച്ച് ഇടത് കൈ ഉയര്‍ത്തുക. നിങ്ങളുടെ വലതു കൈകള്‍ താഴേക്ക് വച്ചുകൊണ്ട് വലതുവശത്തേക്ക് സാവധാനം വളയുക. ബാലന്‍സ് തെറ്റുന്നില്ലെന്നും ആഴത്തില്‍ ശ്വസിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ശ്വാസം എടുക്കുമ്പോള്‍ ശരീരം വിശ്രമിക്കാന്‍ വിടുക. കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഇത്തരത്തില്‍ തുടരുക.

ഭുജംഗാസനം

ഭുജംഗാസനം

ഒരു സര്‍പ്പത്തിന്റെ ഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഭുജംഗാസനം. ഇതിനെ കോബ്ര പോസ് എന്നും വിളിക്കുന്നു. നിങ്ങളുടെ പുറം, കൈകള്‍, ട്രൈസെപ്പുകള്‍ എന്നിവയുടെ പേശികളെ ഈ യോഗാസന മുറ ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ കൈമുട്ട്, വിരലുകള്‍, തോളുകള്‍, നട്ടെല്ല്, കഴുത്ത്, ഇടുപ്പ് ജോയിന്റ് എന്നിവയ്ക്കും ഈ ആസനം മികച്ചതാണ്. നട്ടെല്ല് ശക്തിപ്പെടുത്താനും ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കാനും ഭുജംഗാസനം സഹായിക്കുന്നു.

ചെയ്യേണ്ട രീതി:

ചെയ്യേണ്ട രീതി:

ആദ്യം നിങ്ങളുടെ നെറ്റി തറയില്‍ മുട്ടിച്ച് നിവര്‍ന്നു കിടക്കുക. കൈകള്‍ നിലത്തുറപ്പിച്ച് മെല്ലെ കാല്‍വിരലുകള്‍ താങ്ങി നെഞ്ച് ഉന്തി മുഖം മുകളിലേക്കുയര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ തല, നെഞ്ച്, അടിവയര്‍ എന്നിവ ഉയര്‍ത്തി ശ്വസിക്കുക. ഈ സ്ഥാനത്ത് അഞ്ച് ശ്വസനം വരെ തുടരുക. തുടര്‍ന്ന് ആദ്യ സ്ഥാനത്തേക്ക് സാവധാനം മടങ്ങിവരാന്‍ ശ്വാസമെടുക്കുക.

വൃക്ഷാസനം

വൃക്ഷാസനം

നിങ്ങളുടെ കാല്‍മസിലുകള്‍ക്കും മാംസപേശികള്‍ക്കും കൂടുതല്‍ കരുത്ത് പകരുന്ന യോഗാമുറയാണ് വൃക്ഷാസനം. നിത്യേനയുള്ള പരിശീലനം നിങ്ങളുടെ ഏകാഗ്രതയും വര്‍ധിപ്പിക്കുന്നു. സന്ധികള്‍ക്ക് ചുറ്റുമുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പോസ് സഹായിക്കുന്നു. ഇത് സന്ധികളെ ശക്തിപ്പെടുത്തുകയും കൂടുതല്‍ വഴക്കമുള്ളതാക്കുകയും ചെയ്യുന്നു.

ചെയ്യേണ്ട രീതി:

ചെയ്യേണ്ട രീതി:

ആദ്യം കാലുകള്‍ രണ്ടിഞ്ച് അകലത്തില്‍ വയ്ക്കുക. ശേഷം വലതു കാല്‍മുട്ട് മടക്കി പാദം കയ്യില്‍ പിടിക്കുക. പാദം മലര്‍ത്തി തുടയുടെ മുകള്‍ഭാഗത്തു ചേര്‍ത്തുവയ്ക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകള്‍ മുകളിലേക്കുയര്‍ത്തി കൂപ്പുക. ശ്വസിച്ചുകൊണ്ട് 20 സെക്കന്‍ഡ് ഈ സ്ഥിതിയില്‍ തുടരുക. ശേഷം ശ്വാസം വിട്ടുകൊണ്ട് കൈകള്‍ താഴ്ത്തി കാല്‍ പൂര്‍വസ്ഥിതിയിലാക്കുക.

പശ്ചിമോത്തനാസനം

പശ്ചിമോത്തനാസനം

നട്ടെല്ലിന് നീളം നല്‍കുകയും സന്ധികളില്‍ ലൂബ്രിക്കേഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന യോഗാമുറയാണ് പശ്ചിമോത്തനാസനം. ഇത് സന്ധികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കാല്‍പാദം മുതല്‍ ശിരസുവരെയുള്ള എല്ലുകള്‍ക്ക് ദൃഢത നല്‍കാനും ഈ മുറ ഉപകരിക്കുന്നു.

ചെയ്യേണ്ട രീതി:

ചെയ്യേണ്ട രീതി:

കാലുകള്‍ നിവര്‍ത്തി തറയിലിരിക്കുക. കൈകകള്‍ തലക്ക് മുകളിലേക്കുയര്‍ത്തി അല്‍പം മുന്നോട്ട് വളയുക. കൈവിരലുകള്‍ കാല്‍ വിരലുകളും തല കാല്‍മുട്ടിലും സ്പര്‍ശിക്കാന്‍ ശ്രമിക്കുക.

ആഞ്ജനേയാസനം

ആഞ്ജനേയാസനം

സന്ധിവേദനക്ക് ഉത്തമപരിഹാരമാണ് ആഞ്ജനേയാസനം. കൂടാതെ നിങ്ങളുടെ നട്ടെല്ലിനും ഇത് ബലം നല്‍കുന്നു. ഇടുപ്പിനും കാലിനും കാല്‍മുട്ടുകള്‍ക്കും ബലം നല്‍കാനും ആഞ്ജനേയാസനം ഉത്തമമാണ്.

ചെയ്യേണ്ട രീതി:

ചെയ്യേണ്ട രീതി:

കാലുകള്‍ തറയിലുറപ്പിച്ച് നിന്ന് കുനിഞ്ഞ് കൈകളള്‍ രണ്ടും മുന്നോട്ട് തറയിലുറപ്പിക്കുക. വലതുകാല്‍ വായുവിലുയര്‍ത്തി മുന്നിലേക്ക് കൈകള്‍ക്കിടയിലായി കൊണ്ടുവരിക. ഇടതു കാല്‍മുട്ട് തറയിലൂന്നി ശ്വാസമെടുത്ത് നട്ടെല്ല് നിവര്‍ത്തി കൈകള്‍ ഉയര്‍ത്തി കൂപ്പുക. തല മുകളിലേക്ക് നോക്കുക. ഇടതു കാല്‍മുട്ടിലും വലതു കാല്‍പാദത്തിലും ശരീരത്തെ താങ്ങുക. തിരിച്ച് ആദ്യത്തെ പൊസിഷനിലെത്തുക. ഇതേ രീതി ഇടതുകാലിലും തുടരുക.

English summary

Yoga Asanas For Arthritis

Here are the list of best yoga poses to treat arthritis. Read on.
X