For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ ദിനവും ഈ യോഗ ചെയ്യൂ: ഗുണം ഇപ്രകാരം

|

യോഗ എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കറിയാം. ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി യോഗ സഹായിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ പലപ്പോഴും അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉദാസീനത കാണിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ പിന്നീട് ഗുരുതരാവസ്ഥയിലേക്ക് ഇവരെ എത്തിക്കുന്നു. ഒരു പക്ഷേ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് വേണ്ടി യോഗ സഹായിക്കുന്നു. യോഗ ചെയ്യുന്നത് ദൈനം ദിന പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

Yoga Asanas

സ്ത്രീകള്‍ക്ക് അവരുടെ ജോലിത്തിരക്കിനിടയിലും അല്‍പ സമയം സ്വന്തം ആരോഗ്യത്തിന് വേണ്ടി മാറ്റി വെക്കാവുന്നതാണ്. യോഗ അതിന് ഏറ്റവും മികച്ച ഒരു ഓപ്ഷനാണ്. സ്ത്രീകള്‍ക്ക് ദിവസവും ചെയ്യാന്‍ സാധിക്കുന്ന യോഗ ഏതാണെന്നും യോഗ ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. ഓരോരുത്തരും ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏതൊക്കെ യോഗ പോസുകളാണ് ്‌സ്ത്രീകള്‍ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

യോഗയുടെ ഗുണങ്ങള്‍

യോഗയുടെ ഗുണങ്ങള്‍

യോഗ ചെയ്യുന്നതിന് മുന്‍പ് യോഗ ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം. യോഗ സ്ഥിരമായി ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ പേശികളെ വലിച്ച് നീട്ടുകയും ശരീരത്തിനേയും മനസ്സിനേയും ശാന്തമാക്കുകയും ചെയ്യുന്നു. ഇത് ഓരോ വ്യക്തിക്കും ദീര്‍ഘവും ആരോഗ്യകരവുമായ മാറ്റങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരവും ദീര്‍ഘായുസ്സും ലഭിക്കാന്‍ സ്ത്രീകള്‍ ദിവസവും ചെയ്യേണ്ട യോഗാസനങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നമുക്ക് നോക്കാവുന്നതാണ്. ചെയ്യേണ്ട യോഗാസനങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചക്രവാകാസനം

ചക്രവാകാസനം

ചക്രവാകാസനം ചെയ്യുന്നത് സ്ത്രീകള്‍ക്ക് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ചക്രവാകാസനം സഹായിക്കുന്നു. ഇത് നടുവേദന പോലുള്ള പ്രശ്‌നങ്ങളെ പാടേ അകറ്റി നട്ടെല്ലിന് ശക്തിയും കരുത്തും നല്‍കുന്നു. ദിവസവും ചക്രവാകാസനം ചെയ്യുന്നത് ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. കുറേ നേരം ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ പലപ്പോഴും നടുവേദന എന്നത് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചക്രവാകാസനം സഹായിക്കുന്നു.

അധോമുഖ ശ്വാനാസനം

അധോമുഖ ശ്വാനാസനം

അധോമുഖ ശ്വാനാസനം ചെയ്യുന്നത് നിങ്ങളില്‍ കൂടുതല്‍ കരുത്ത് നല്‍കുന്നു. ഇത് നിങ്ങള്‍ക്ക് ബാലന്‍സ് നല്‍കുന്നതിനും അമിതവണ്ണത്തേയും കുടവയറിനേയും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഇത് സ്ത്രീകള്‍ ചെയ്യേണ്ട ഒരു പോസ് ആണ്. ഈ പോസ് ചെയ്യുന്നതിലൂടെ നിങ്ങളുടെ കൈകള്‍ക്ക് കരുത്തും ബലവും വര്‍ദ്ധിക്കുന്നു. മാനസികാരോഗ്യം തിരിച്ചെടുക്കുന്നതിനും സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനും അധോമുഖ ശ്വാനാസനം സഹായിക്കുന്നു. സമ്മര്‍ദ്ദം എന്ന പ്രശ്‌നം കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് അധോമുഖ ശ്വാനാസനം.

അര്‍ദ്ധ ഉത്താനാസനം

അര്‍ദ്ധ ഉത്താനാസനം

അര്‍ദ്ധ ഉത്താനാസനം നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്. കാലിന്റേയും കൈയ്യിന്റേയും കരുത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിലുള്ള ഗുണങ്ങള്‍ ഈ ആസനത്തിനുണ്ട്. അര്‍ദ്ധ ഉത്താനാസനം ചെയ്യുന്നതിലൂടെ ഇത് നട്ടെല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും നട്ടെല്ലിന്റെ കരുത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നടുവേദന പോലുള്ള പ്രശ്‌നങ്ങളും പേശിവേദനയും പ്രതിരോധിക്കുന്നതിനുംആരോഗ്യത്തിനും സഹായിക്കുന്നു അര്‍ദ്ധ ഉത്താനാസനം.

അര്‍ദ്ധ കടിചക്രാസനം

അര്‍ദ്ധ കടിചക്രാസനം

അര്‍ദ്ധ കടിചക്രാസനവും സ്ത്രീകള്‍ ചെയ്യേണ്ടതാണ്. നിങ്ങള്‍ക്ക് കഴുത്ത് വേദന, സ്‌പോണ്ടിലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് അര്‍ദ്ധ കടിചക്രാസനം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. കഴുത്ത് വേദന പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് ഈ യോഗാസനം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നതില്‍ തര്‍ക്കം വേണ്ട. ദിവസവും ഈ യോഗാസനം ശീലമാക്കാവുന്നതാണ്.

സേതു ബന്ധാസനം

സേതു ബന്ധാസനം

സേതുബന്ധാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദിവസവും ഇത് ചെയ്യുന്നത് നിങ്ങളുടെ ഫ്‌ളെക്‌സിബിലിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. നടുവേദന, പേശിവേദന, ഷോള്‍ഡര്‍ പെയിന്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് നമുക്ക് സേതുബന്ധാസനം ചെയ്യാവുന്നതാണ്.

ബാലാസനം

ബാലാസനം

ബാലാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് കുട്ടികളുടെ പോസ് എന്നാണ് അറിയപ്പെടുന്നത്. ദിനവും ചെയ്യുന്നതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. ദിവസവും ബാലാസനം ചെയ്യുന്നത് നടുവേദന പോലുള്ള പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. കൂടാതെ നടുവിന് ബലം നല്‍കുന്നതിനും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു ബാലാസനം. കൂടാതെ കൈകള്‍ സ്‌ട്രെച്ച് ആവുന്നതിനും ആരോഗ്യമുള്ള കൈകള്‍ക്കും സഹായിക്കുന്നു ബാലാസനം.

ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍

ആര്‍ത്തവ വേദന പാടെ കുറക്കുന്ന ചില യോഗാസനങ്ങള്‍ആര്‍ത്തവ വേദന പാടെ കുറക്കുന്ന ചില യോഗാസനങ്ങള്‍

English summary

Yoga Asanas Every Woman Must Do Daily In Malayalam

Here in this article we are sharing some yoga asanas every woman must do daily in malayalam. Take a look
Story first published: Friday, September 9, 2022, 18:37 [IST]
X
Desktop Bottom Promotion