2023-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് കറുവപ്പട്ട: കാരണം ഇതാണ്

വര്‍ഷാവസാനം ആയപ്പോഴേക്കും 2023-ല്‍ എന്തൊക്കെയാണ് ട്രെന്‍ഡ് ആയി നിന്നിരുന്നത് എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ ലോകം. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത കാര്യങ്ങള്‍ ആണ് ട്രെന്‍ഡിന്റെ പട്ടികയില്‍ മുന്നില്‍ വരുന്നത്.

ഈ ലേഖനത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ആയുര്‍വ്വേദ മരുന്നുകളെ കുറിച്ചാണ്. കൊവിഡിന് ശേഷം നല്ലൊരു ശതമാനം ആളുകളും ആയുര്‍വ്വേദത്തിലേക്ക് തിരിഞ്ഞു. അതുകൊണ്ട് തന്നെ ഗൂഗിളില്‍ ട്രെന്‍ഡിംങ് ആയി മാറിയ ചില ആയുര്‍വ്വേദ മരുന്നുകളും അതിന്റെ ഗുണങ്ങളും നമുക്ക് നോക്കാം.

Most Searched Ayurvedic Herbs

കറുവപ്പട്ട
ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് കറുവപ്പട്ടയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ആരോഗ്യ ഗുണങ്ങളാകട്ടെ ഒരിക്കലും അവസാനിക്കുന്നുമില്ല. കറുവപ്പട്ട ശരീരഭാരം കുറയ്ക്കല്‍ മുതല്‍ ചര്‍മ്മപ്രശ്‌നങ്ങള്‍ വരെയുള്ള പല ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന്ന സഹായിക്കുന്നു. പ്രമേഹം കൊടുമുടി കയറിയവര്‍ക്ക് അതിനെ പ്രതിരോധിക്കുന്നതിനും കറുവപ്പട്ട സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഗൂഗിള്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് കറുവപ്പട്ട.

ആര്യവേപ്പ്
ആരോഗ്യ സൗന്ദര്യ കേശസംരക്ഷണ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നമ്മളെ സഹായിക്കുന്നതാണ് ആര്യവേപ്പ്. ഗൂഗിളില്‍ ട്രെന്‍ഡിംങില്‍ മുന്നില്‍ തന്നെയാണ് ഇതിന്റെ സ്ഥാനം. ആരോഗ്യത്തിന്റെ ഏത് പ്രശ്‌നത്തേയും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇല്ലാതാക്കുന്നതിന് ആര്യവേപ്പ് സഹായിക്കുന്നു. ഈ ഇല കഴിക്കുന്നതിലൂടെ പ്രമേഹത്തെ ഇല്ലാതാക്കുകയും ചുണങ്ങ് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ആര്യവേപ്പ് സഹായിക്കുന്നു.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയുടെ ആരോഗ്യ ഗുണത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമ്മുടെ ഉപയോഗത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളതാണ്. അമിതവണ്ണത്തെ കുറക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ഗ്രീന്‍ ടീ എന്തുകൊണ്ടും മികച്ചതാണ്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഗൂഗിള്‍ ട്രെന്‍ഡ് ആയി മാറിയത്.

മഞ്ഞള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍ വളരെയധികം സഹായിക്കുന്നതാണ്. ഇത് ഏത് പ്രശ്‌നത്തേയും വിഷത്തെ വരെ പ്രതിരോധിക്കുന്നതിന് നാം ഉപയോഗിക്കുന്നുണ്ട്. മഞ്ഞളിന് ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തെ രോഗങ്ങളില്‍ നിന്ന് പൂര്‍ണമായും സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ജലദോഷം, എല്ല് സംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മഞ്ഞള്‍ ഉപയോഗിക്കാം.

പെരുംജീരകം
ഗൂഗിള്‍ വിടാതെ പിന്തുടരുന്ന മറ്റൊരു ആയുര്‍വ്വേദ ഉത്പ്പന്നമാണ് പെരുംജീരകം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നു. അതുപോലെ തന്നെ വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പെരുംജീരകം സഹായിക്കുന്നു. വായ്‌നാറ്റം മാത്രമല്ല വയറു വേദനയേയും ഇല്ലാതാക്കുന്നതിന് പെരുംജീരകം സഹായിക്കുന്നു. ശരീരഭാരത്തെ പ്രതിരോധിക്കുന്നതിനും പെരുംജീരകം മികച്ചത് തന്നെയാണ്. മോണിംഗ് സിക്‌നസ് പോലുള്ളവയെ പ്രതിരോധിക്കുന്നതിനും പലരും പെരുംജീരകം ഉപയോഗിക്കുന്നു.

ചിറ്റമൃത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചിറ്റമൃത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇത് എല്ലുകളിലെ വീക്കവും വേദനയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടാതെ ആന്റി ബാക്ടിരിയല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ചിറ്റമൃത്. ഗൂഗിളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന ആയുര്‍വ്വേദ മരുന്നുകളില്‍ ചിറ്റമൃതിന്റെ സ്ഥാനം ഒട്ടും പുറകിലല്ല. ഇത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.

ചമോമൈല്‍
നമുക്ക് ഈ ഔഷധം അത്ര പരിചിതമല്ല. എന്നാല്‍ ആയുര്‍വ്വേദത്തില്‍ കഷായം, ചായ തുടങ്ങിയ പലവസ്തുക്കളിലും ചമോമൈല്‍ ഉപയോഗിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ അമിത സമ്മര്‍ദം കുറയ്ക്കുകയും ഉത്കണ്ഠയെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇവ രണ്ടും നിയന്ത്രിക്കുന്ന ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ചമോമൈല്‍ എന്നതാണ് പ്രത്യേകത. ഇത് ശരീരത്തിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് മോചിപ്പിക്കുന്നു.

തുളസി
നമ്മുടെയെല്ലാം വീട്ടുമുറ്റത്ത് തുളസിയുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും എല്ലാം തുളസി തന്നെ മികച്ചത്. തുളസിയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ തുളസിയുടെ ഇലകള്‍ക്ക് ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട് എന്നതാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

തേന്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ തേന്‍ എന്നത് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. എത്രകാലം പഴകിയാലും തേനിന്റെ ഗുണങ്ങള്‍ ഒട്ടും തന്നെ കുറയുന്നില്ല. തേനിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വളരെ മികച്ച മാറ്റങ്ങള്‍ വരുത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് സഹായിക്കുന്നതിനും തേന്‍ മുന്നിലാണ്. രാവിലെ വെറും വയറ്റില്‍ വെള്ളത്തില്‍ കലക്കി കുടിക്കാവുന്നതാണ്.

മുരിങ്ങ
നമ്മുടെയെല്ലാം വീട്ടുപ്രദേശത്ത് ധാരാളം കാണപ്പെടുന്നതാണ് മുരിങ്ങ. മുരിങ്ങയും മുരിങ്ങക്കോലും എല്ലാം ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. മുരിങ്ങയിലയോ മുരിങ്ങയിലയോ പൊടിച്ചോ കഴിക്കുന്നത് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇതോടൊപ്പം തടി കുറയ്ക്കാന്‍ മുരിങ്ങ ചായയും കഴിക്കാം. ഇത്രയും ആയുര്‍വ്വേദ മരുന്നുകളാണ് ഗൂഗിളില്‍ 2022-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion