Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ?
2022-ല്‍ നാം പഠിച്ച ആരോഗ്യശീലങ്ങള്‍: ജീവന് നിലനിര്‍ത്താന്‍ അത്യാവശ്യം
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആരോഗ്യകരമായ ചില ശീലങ്ങള്‍ നാം കൊണ്ട് വരുന്നതിന് പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇവ കുറച്ച് കഴിയുമ്പോള്‍ വിട്ടു കളയുന്നവരും ഉണ്ട്. എന്നാല്‍ 2020 മുതലുള്ള ചില ശീലങ്ങള്‍ നമ്മള് ഇപ്പോഴും തുടര്‍ന്ന് പോരുന്നുണ്ട്. അതില്‍ ഒന്നാണ് ഇടക്കിടക്ക് കൈ കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും എല്ലാം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മള് പുതുവര്‍ഷത്തിലേക്കും കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഇത് നമ്മുടെ ആരോഗ്യത്തിനും ആയുസ്സിനും വളരെയധികം സഹായിക്കുന്നു.

കൊവിഡ് എന്ന മഹാമാരിയാണ് നമ്മുടെ ആരോഗ്യത്തെ ആകെ താളം തെറ്റിച്ചത്. ബ്ലാക്ക് ഫീവര്‍, ബ്ലാക്ക്ഫംഗസ്, സോംമ്പി വൈറസ് തുടങ്ങി നിരവധി മഹാമാരികള്‍ നമ്മുടെ ജീവിതത്തെ ആകെ താളം തെറ്റിച്ചു എന്ന് തന്നെ പറയാം. കൊവിഡിന്റെ തുടക്കം മുതല്‍ നമ്മള് വളരെയധികം രോഗങ്ങള്‍ക്ക് ഇരകളായി. ഇന്നും ലോകത്ത് നിന്ന് കൊവിഡ് ഭീതി വിട്ടു മാറിയിട്ടില്ല എന്നതാണ് സത്യം. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ നാം പഠിച്ച ചില ആരോഗ്യശീലങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കൈ കഴുകല്‍
കൊവിഡ് മുന്‍പ് തന്നെ എല്ലാവരും കൈകഴുകിയിരുന്നു. എന്നാല്‍ കൊവിഡ് രൂക്ഷമായ രണ്ടര വര്‍ഷക്കാലും മിനിറ്റിന് മിനിറ്റിന് നമ്മളെല്ലാവരും കൈ കഴുകിയിരുന്നു. ഇത് പിന്നീട് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. അറിഞ്ഞും അറിയാതേയും എല്ലാം നമ്മള് കൈകഴുകാന്‍ തുടങ്ങി. ഇപ്പോള്‍ ഇത് നമ്മുടെ ആരോഗ്യ ശീലങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൊവിഡിനെ പ്രതിരോധിക്കാന്‍ വേണ്ടി കഴുകിതുടങ്ങിയ കൈകള്‍ ഇപ്പോള്‍ പുറത്ത് പോയി വന്നാല്‍ ഉടന്‍ കഴുകുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിച്ചു. നമ്മളില്‍ 99% പേരു കൈകഴുകി മാത്രമേ ഭക്ഷണം കഴിക്കൂ. അതുകൊണ്ട് തന്നെ കൈകഴുകുന്ന ശീലം ഒരിക്കലും നമുക്കൊരു പുതുമയുള്ളതല്ല.

മാസ്ക് ധരിക്കുന്നത്
പണ്ട് മാസ്ക് ധരിച്ച് നടക്കുന്നവരെ കാണുമ്പോള്‍ നമുക്ക് അത്ഭുതമായിരുന്നു. കാരണം ഇത് പലപ്പോഴും എന്തെങ്കിലും രോഗാവസ്ഥകള്‍ ഉള്ളവര്‍ മാക്രമേ ധരിച്ചിരുന്നുള്ളൂ. എന്നാല്‍ 2019-ന് ശേഷം നമ്മളെല്ലാവരും മാസ്കുകള്‍ ശീലമാക്കാന്‍ തുടങ്ങി എന്നതാണ് സത്യം. 2022-ആയതോടെ ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ മാസ്ക് ധരിക്കുന്നത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറ്റി. മാസ്കുകള്‍ വൈറസുകളില്‍ നിന്ന് നമ്മെ സംരക്ഷിക്കുക മാത്രമല്ല, വായുവിലെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. കൊവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈനംദിന ജീവിതത്തിന് മാസ്ക് ഇന്നത്തെ കാലത്ത് നിര്‍ബന്ധമാണ്. കാരണം അത്രയേറെ അന്തരീക്ഷ മലിനീകരണമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.

വ്യായാമം
കൊവിഡിനെ ചെറുക്കാന്‍ രോഗപ്രതിരോധ ശേഷി വേണം. രോഗപ്രതിരോധ ശേഷിക്ക് ആദ്യം നല്ല ആരോഗ്യം വേണം. ആരോഗ്യത്തിന് നമ്മള് വ്യായാമം ചെയ്യണം. ഇതാണ് യഥാര്‍ത്ഥ്യം. ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് വ്യായാമം തന്നെയാണ്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് വ്യായാമം ഒരു ശീലമാണ്. നല്ലൊരു ശതമാനം ആളുകളും രോഗപ്രതിരോധ ശേഷിക്കും ആരോഗ്യത്തിനും വേണ്ടി ഒരു നല്ല വ്യായാമ ശീലം ഉണ്ടാക്കിയെടുത്തിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതും 2022-ന്റെ സംഭാവനകളില്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിക്ക് വേണ്ടി ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിനും വേണ്ടി വ്യായാമം ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

മുഖത്ത് നിന്ന് കൈകള്‍ ഒഴിവാക്കുക
പലരും മുഖത്ത് എപ്പോഴും അമിതമായി തൊടുന്നവരും അതില്‍ ആനന്ദം കണ്ടെത്തുന്നവരും ആയിരിക്കും. എന്നാല്‍ കൊവിഡിന് ശേഷം ഈ ഒരു ശീലത്തിന് നല്ല മാറ്റം വന്നിട്ടുണ്ട്. ഇത് പലരേയും മുഖത്ത് അമിതമായി സ്പര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ഒരു ശീലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ കൈകളിലെ അണുക്കള്‍ അത് മുഖത്തേക്ക് വ്യാപിക്കുകയും ചര്‍മ്മത്തിന് തകരാറുണ്ടാക്കുകയും അത് മാത്രമല്ല, കൊവിഡ് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

പുകവലി
കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത് ശ്വാസകോശത്തെയാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ പുകവലിക്കുന്നവരില്‍ പലരും ആ ശീലത്തെ ഉപേക്ഷിക്കുകയുണ്ടായി. കാരണം ഭയം തന്നെയാണ് എന്നതാണ് സത്യം. ശ്വാസകോശ തകരാറുകള്‍, മറ്റ് ശ്വാസ കോശ രോഗങ്ങള്‍ എന്നിവയുള്ളവരില്‍ രോഗം പെട്ടെന്ന് ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട് എന്ന ആരോഗ്യ വിദഗ്ധരുടെ അറിയിപ്പ് പ്രമാണിച്ച് പലരും രോഗാവസ്ഥ വരാതിരിക്കുന്നതിന് വേണ്ടി പുകവലി ഒഴിവാക്കിയിരുന്നു. ഇത്രയും കാര്യങ്ങളാണ് 2022-ല്‍ നമുക്ക് ലഭിച്ച ആരോഗ്യകരമായ മാറ്റങ്ങള്‍. നിങ്ങളുടെ അറിവില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കമന്റ് ചെയ്യൂ.



Click it and Unblock the Notifications











