For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷയരോഗ ചികിത്സയില്‍ ശ്രദ്ധിക്കണം ഈ ഭക്ഷണ ശീലം

|

ക്ഷയരോഗം ഒരു വിട്ടുമാറാത്ത പകര്‍ച്ചവ്യാധിയാണ്. ഇത് ലോകമെമ്പാടും നിരവധി പേരെ ബാധിച്ച് രോഗങ്ങള്‍ക്കും മരണത്തിനും ഒരു പ്രധാന കാരണമാകുന്നു. 'മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ്' എന്ന ബാക്ടീരിയാണ് ക്ഷയ രോഗത്തിന് കാരണമാകുന്നത്. ഈ ബാക്ടീരിയകള്‍ പലപ്പോഴും ശ്വാസകോശത്തെ ലക്ഷ്യം വയ്ക്കുന്നു. ഇത് ശ്വാസകോശത്തിലെ ക്ഷയരോഗത്തിലേക്ക് നയിക്കുന്നു. എന്നിരുന്നാലും ലിംഫ് നോഡുകള്‍, വൃക്കകള്‍, എല്ലുകള്‍, മൂത്രനാളി അല്ലെങ്കില്‍ പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടാം. ക്ഷയരോഗം നേരത്തെ താഴ്ന്ന സാമൂഹിക ചുറ്റുപാടിലുള്ളവരില്‍ മാത്രമാണ് കൂടുതലായി കാണപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറി ഉയര്‍ന്ന സാമൂഹിക സാമ്പത്തികമുള്ള ആളുകളിലും വര്‍ദ്ധിച്ചുവരികയാണ്.

Most read: ശീലമിതെങ്കില്‍ വിഷാംശം നീങ്ങി രക്തം ശുദ്ധിയാകും

പനി, ശരീരഭാരം കുറയുക, വിട്ടുമാറാത്ത ചുമ, രക്തത്തോടു കൂടിയ കഫം, ക്ഷീണം, അലസത എന്നിവയാണ് പള്‍മോണറി ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പോഷകാഹാരക്കുറവ് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നു. അതിനാല്‍ ഇത് ഏറ്റവും വലിയ അപകട ഘടകമാണ്. ഉയര്‍ന്ന പനിയും കോശങ്ങളുടെ നാശവുമാണ് ക്ഷയരോഗത്തെ മോശമാക്കുന്നത്. നേരത്തേയുള്ള കണ്ടെത്തല്‍, ആന്റിബയോട്ടിക് തെറാപ്പി, മതിയായ വിശ്രമം, ഭക്ഷണ നിയന്ത്രണം എന്നിവയാണ് മികച്ച ചികിത്സാരീതി. ആന്റിബയോട്ടിക് തെറാപ്പി 6 മാസം മുതല്‍ 1 വര്‍ഷം വരെ നീണ്ടുനില്‍ക്കും. ക്ഷയരോഗം തടയാനായി രോഗികള്‍ ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനുമായി ഭക്ഷണക്രമം ലക്ഷ്യമിടണം.

പ്രോട്ടീന്‍

പ്രോട്ടീന്‍

കലോറി ഉപഭോഗം : ശരീരഭാരം കുറയ്ക്കുന്നതിന് കലോറി ഉപഭോഗം പ്രതിദിനം 300-500 ആയി പരിമിതപ്പെടുത്തണം.

പ്രോട്ടീന്‍ : രോഗാവസ്ഥയില്‍ നിങ്ങളുടെ കോശങ്ങള്‍ തകരാറിലാകുകയും നൈട്രജന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. സാധാരണയായി ഒരു കിലോ ശരീരഭാരത്തിന് 1 ഗ്രാം എന്ന അളവിലാണ് പ്രോട്ടീന്‍ വേണ്ടത്. എന്നാലിത് 1.5 ഗ്രാം കിലോഗ്രാം ആയി ഉയര്‍ത്തണം. മുട്ട, പാല്‍, ധാന്യങ്ങള്‍, പയര്‍, മത്സ്യം, ടോഫു, ബീന്‍സ് തുടങ്ങിയ ഉയര്‍ന്ന ജൈവ മൂല്യമുള്ള പ്രോട്ടീനുകള്‍ കഴിക്കുക.

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും : ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ മതിയായ അളവില്‍ ദിവസവും കഴിക്കുക. അധിക കൊഴുപ്പ് ഉദര പ്രശ്‌നങ്ങള്‍ക്കും ഗ്യാസിനും അസ്വസ്ഥതകള്‍ക്കും വയറിളക്കത്തിനും കാരണമാകും. ഇടത്തരം ട്രൈഗ്ലിസറൈഡുകളും എമല്‍സിഫൈഡ് കൊഴുപ്പുകളായ തേങ്ങ, പാല്‍ കൊഴുപ്പ് എന്നിവയും കഴിക്കുക.

ധാതുക്കള്‍

ധാതുക്കള്‍

കാല്‍സ്യം, ഫോസ്ഫറസ് : ക്ഷയരോഗത്തെ ചികിത്സിക്കുന്ന മരുന്നുകള്‍ ശരീരത്തിലെ വിറ്റാമിന്‍ ഡി മെറ്റബോളിസത്തെ തടസ്സപ്പെടുത്തുന്നു. അത് നിങ്ങളില്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണം കുറയ്ക്കുന്നു. ക്ഷയരോഗം ഭേദമാക്കാന്‍ സഹായിക്കുന്നതിനാല്‍ കാല്‍സ്യം ശരീരത്തിന് ആവശ്യമാണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളായ പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ്, പച്ച ഇലക്കറികള്‍, നട്‌സ്, വിത്ത് എന്നിവ കഴിക്കുക. ചിലപ്പോള്‍ കാല്‍സ്യം സപ്ലിമെന്റുകളും ആവശ്യമായി വന്നേക്കാം.

Most read: ആശങ്ക നിറച്ച് കോവിഡ് രണ്ടാം തരംഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇരുമ്പ്

ഇരുമ്പ്

ചുമയിലൂടെ രക്തനഷ്ടം പതിവായി ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ഇരുമ്പ് സപ്ലിമെന്റുകള്‍ ആവശ്യമായി വന്നേക്കാം. ഇരുമ്പിന്റെ കുറവ് രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്നു. ഹീമോഗ്ലോബിന്‍ നില പതിവായി നിരീക്ഷിക്കേണ്ടതും പ്രധാനമാണ്.

സിങ്ക്

സിങ്ക്

രോഗപ്രതിരോധവ്യവസ്ഥയുടെ കോശങ്ങള്‍ക്ക് സിങ്കിനെ ആശ്രയിക്കാന്‍ ധാരാളം എന്‍സൈമുകള്‍ ആവശ്യമാണ്. സിങ്കിന്റെ കുറവ് രോഗപ്രതിരോധ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അണുബാധയുടെ തീവ്രതയും കാലാവധിയും കുറയ്ക്കുകയും വേഗത്തില്‍ രോഗമുക്തിക്ക് സഹായിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ധാതുവാണ് ക്രോമിയം.

Most read: വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷി

വിറ്റാമിന്‍

വിറ്റാമിന്‍

വിറ്റാമിന്‍ എ : വിറ്റാമിന്‍ എ ലഭിക്കാനായി ഭക്ഷണത്തില്‍ മുട്ടകള്‍, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, കോഴി മുതലായവ ഉള്‍പ്പെടുത്തണം.

വിറ്റാമിന്‍ സി : കൊളാജന്‍ സമന്വയിപ്പിക്കുന്നതിനും ക്ഷയരോഗം വേഗത്തില്‍ സുഖപ്പെടുത്തുന്നതിനും വിറ്റാമിന്‍ സി സഹായിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളായ നെല്ലിക്ക, പേര, സിട്രസ് പഴങ്ങള്‍, തക്കാളി തുടങ്ങിയവ കഴിക്കുക.

ബി വിറ്റാമിന്‍

ബി വിറ്റാമിന്‍

വിറ്റാമിന്‍ ഡി : കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് ശരീരത്തിന് ആവശ്യമായ അളവില്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്.

വിറ്റാമിന്‍ ബി കോംപ്ലക്‌സ് : ഊര്‍ജ്ജ ആവശ്യങ്ങള്‍ കൂടുതലായതിനാല്‍, എല്ലാ ബി വിറ്റാമിനുകളും ശരീരത്തിന് വേണം. കാരണം അവ വിവിധ ഉപാപചയ പ്രക്രിയയില്‍ ശരീരത്തെ സഹായിക്കുന്നു. ചില ക്ഷയരോഗ മരുന്നുകള്‍ വിറ്റാമിന്‍ ബി 6, ഫോളിക് ആസിഡ്, ബി 12 എന്നിവയെ തടസ്സപ്പെടുത്തുന്നു. അതിനാല്‍ ഈ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണക്രമം ആവശ്യമാണ്.

Most read: വേനലില്‍ ശരീരത്തിന് ഉണര്‍വേകാന്‍ കുടിക്കേണ്ടത്

ഭക്ഷണക്രമം

ഭക്ഷണക്രമം

ഉയര്‍ന്ന കലോറി, ഉയര്‍ന്ന പ്രോട്ടീന്‍, പൂര്‍ണ്ണ ദ്രാവക ഭക്ഷണം എന്നിവ ചികിത്സയുടെ നിശിത ഘട്ടത്തില്‍ നല്‍കുന്നു. രോഗി മെച്ചപ്പെടുമ്പോള്‍, ഭക്ഷണക്രമം അര്‍ദ്ധ ഖരാവസ്ഥയിലേക്കും പിന്നീട് സാധാരണമായ ഭക്ഷണത്തിലേക്കും മാറുന്നു. രോഗിയുടെ ഭക്ഷണം പുതുതായി തയ്യാറാക്കിയതും നന്നായി വേവിച്ചതും ദഹിക്കാന്‍ എളുപ്പമുള്ളതും രുചിയുള്ളതുമായിരിക്കണം. ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം ദിവസം മുഴുവന്‍ നല്‍കണം. എല്ലാ ഭക്ഷണത്തിനും ചില മൃഗ പ്രോട്ടീനുകളും ധാന്യങ്ങളും ഉണ്ടായിരിക്കണം. നിര്‍ജ്ജലീകരണം തടയാന്‍ രോഗിക്ക് ധാരാളം വെള്ളവും നല്‍കണം.

ഒഴിവാക്കേണ്ടവ

ഒഴിവാക്കേണ്ടവ

* പുകവലി

* മദ്യം

* കഫീന്‍

* അധിക കൊഴുപ്പ്

* വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍

* ശുദ്ധീകരിച്ച ഭക്ഷണം

Most read: വേനലെത്തി, ഡീ ഹൈഡ്രേഷന്‍ തടയാന്‍ ചെയ്യേണ്ടത്

English summary

World Tuberculosis Day 2021 : Diet Tips For Tuberculosis Management

World Tuberculosis Day 2021 : Malnutrition weakens the immune system and this is the biggest risk factor for tuberculosis.
Story first published: Wednesday, March 24, 2021, 10:09 [IST]
X