For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം നോക്കണം തലാസീമിയ രോഗികള്‍; ഇല്ലെങ്കില്‍ പ്രശ്‌നം

|

ജനിതകപരമായി നിങ്ങളില്‍ വരാവുന്ന, എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് തലാസീമിയ. എല്ലാ വര്‍ഷവും മെയ് 8 ലോക തലാസീമിയ ദിനമായി ആചരിക്കുന്നു. തലാസീമിയ ഉള്ളവരുടെ രക്തത്തില്‍ മതിയായ അളവില്‍ ഹീമോഗ്ലോബിന്‍ ഉണ്ടാവില്ല. ഇത് കടുത്ത വിളര്‍ച്ചയ്ക്ക് കാരണമാകും. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിനാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്നതിന് പങ്കുവഹിക്കുന്നത്. തലാസ്സീമിയ രോഗികള്‍ അവരുടെ ഭക്ഷണക്രമം അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം ഇരുമ്പ് അധികമായ ഭക്ഷണം അവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിയന്ത്രിക്കാന്‍ ചില മരുന്നുകള്‍ സഹായിക്കുന്നു.

Most read: പാരമ്പര്യമായി പകരുന്ന തലാസീമിയ; ലക്ഷണങ്ങളും ചികിത്സയുംMost read: പാരമ്പര്യമായി പകരുന്ന തലാസീമിയ; ലക്ഷണങ്ങളും ചികിത്സയും

തലാസീമിയ ഉള്ള കുട്ടികള്‍ ഗോമാംസം പോലുള്ള ഉയര്‍ന്ന ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇരുമ്പിന്റെ മറ്റ് സ്രോതസ്സുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാംസത്തിലെ ഇരുമ്പിന്റെ അംശം ശരീരത്തില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടും. അതുപോലെ തന്നെ തലാസീമിയ രോഗികള്‍ ഇരുമ്പ് പാത്രങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നതും ഒഴിവാക്കണം. ഓറഞ്ച് ജ്യൂസ് പോലുള്ള ചില ഭക്ഷണങ്ങള്‍ ശരീരത്തില്‍ ഇരുമ്പ് ആഗിരണം ചെയ്യാന്‍ കാരണമാകുന്നതിനാല്‍ അവയും ഒഴിവാക്കുക. തലാസ്സീമിയ രോഗികള്‍ക്ക് ഒഴിവാക്കേണ്ടതും കഴിക്കാവുന്നതുമായ ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

തലാസ്സീമിയ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

തലാസ്സീമിയ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

തലാസ്സീമിയ രോഗികള്‍ പന്നിയിറച്ചി, കരള്‍, ഓയ്‌സ്റ്റര്‍, ബീന്‍സ്, ഗോമാംസം, പീനട്ട് ബട്ടര്‍ തുടങ്ങിയവ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം. പ്‌ളം, പ്‌ളം ജ്യൂസ്, തണ്ണിമത്തന്‍, ചീര, ഇലക്കറികള്‍, ഈന്തപ്പഴം, ബ്രൊക്കോളി, ഉണക്കമുന്തിരി, കടല എന്നിവയും തലാസ്സീമിയ രോഗികള്‍ കഴിക്കുന്നത് നല്ലതല്ല. തലാസീമിയ രോഗികള്‍ക്ക് കഴിക്കാവുന്ന ചില ആഹാരസാധനങ്ങള്‍ ഇനിപ്പറയുന്നവയാണ്:

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ഗോതമ്പ് തവിട്, ചോളം, ഓട്‌സ്, അരി, സോയ തുടങ്ങിയ ധാന്യങ്ങള്‍ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. എന്നാല്‍ ഇവയെല്ലാം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നില്ലെങ്കില്‍ മാത്രമേ തലാസീമിയ രോഗികള്‍ക്ക് ഗുണം ചെയ്യൂ. ധാന്യങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് പാല്‍ കഴിക്കാം. ശരീരത്തില്‍ ഇരുമ്പ് ആഗിരണം കുറയ്ക്കുന്നതിന് സോയ പ്രോട്ടീനും ഗുണം ചെയ്യും.

Most read:വേനല്‍ക്കാലത്ത് നെയ്യ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഇതാണ്Most read:വേനല്‍ക്കാലത്ത് നെയ്യ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഇതാണ്

ചായ, കോഫി, സുഗന്ധവ്യഞ്ജനങ്ങള്‍

ചായ, കോഫി, സുഗന്ധവ്യഞ്ജനങ്ങള്‍

കാപ്പി, ചായ പോലുള്ളവ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. അതിനാല്‍ തലാസീമിയ രോഗികള്‍ക്ക് ധാരാളം ചായയും കാപ്പിയും കഴിക്കാം.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാല്‍, ചീസ്, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. അമിത ശരീരഭാരം ഒഴിവാക്കാന്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ തിരഞ്ഞെടുക്കുക.

Most read:കോവിഡില്‍ നിന്ന് പരിരക്ഷ; കരുത്തുറ്റ ശ്വാസകോശത്തിന് വേണ്ടത് ഇത്Most read:കോവിഡില്‍ നിന്ന് പരിരക്ഷ; കരുത്തുറ്റ ശ്വാസകോശത്തിന് വേണ്ടത് ഇത്

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

തലാസീമിയ രോഗികളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ ഇ അടങ്ങിയ അണ്ടിപ്പരിപ്പ്, ധാന്യങ്ങള്‍, മുട്ട എന്നിവ അടങ്ങിയിരിക്കണം. നിങ്ങളുടെ വിറ്റാമിന്‍ ഇ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് ഒലിവ് ഓയിലും ഉപയോഗിക്കാം.

കാല്‍സ്യം

കാല്‍സ്യം

തലാസീമിയ ബാധിച്ച ആളുകള്‍ക്ക് കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. അസ്ഥികളെ ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്താനും കാല്‍സ്യം സഹായിക്കുന്നു.

Most read:വയറ് ശരിയായാല്‍ എല്ലാം ശരിയായി; പ്രോബയോട്ടിക്‌സിന്റെ ഗുണംMost read:വയറ് ശരിയായാല്‍ എല്ലാം ശരിയായി; പ്രോബയോട്ടിക്‌സിന്റെ ഗുണം

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുന്നത് തലാസീമിയ രോഗികളെ അവരുടെ രോഗം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സഹായിക്കും.

English summary

World Thalassemia Day : Foods To Eat And Avoid

Thalassemia patients should avoid foods that increase iron absorption in the body. They can have foods rich in calcium and Vitamin E.
Story first published: Saturday, May 8, 2021, 14:12 [IST]
X
Desktop Bottom Promotion