For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

World TB Day 2023: ക്ഷയരോഗം നിസ്സാരമല്ല: സ്ഥിരം കാണുന്ന ലക്ഷണം നിങ്ങളും ശ്രദ്ധിക്കണം

|

മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമാണ്, ഈ ദിനത്തില്‍ നാമെല്ലാവരും ക്ഷയരോഗത്തെക്കുറിച്ചും രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. മുന്‍പ് ലോകത്തെ നല്ലൊരു ശതമാനം ആളുകളുടേയും മരണകാരണം എന്ന് പറയുന്നത് ക്ഷയരോഗമായിരുന്നു. എന്നാല്‍ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാത്തതാണ് രോഗത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. ചുമയാണ് ഇതിന്റെ പ്രധാന ലക്ഷണം. അതിന്റെ ഫലമായി പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. വിട്ടുമാറാതെ ആറുമാസമെങ്കിലും നില്‍ക്കുന്ന ചുമയുണ്ടെങ്കില്‍ ഒരു കാരണവശാലും അവഗണിക്കരുത്. പലരും ഇതിനെ സ്വയം ചികിത്സിക്കുകയാണ് പതിവ്. എന്നാല്‍ അത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുക എന്നത് അറിഞ്ഞിരിക്കേണ്ടതാണ്.

World TB Day 2022

ക്ഷയരോഗ ദിനത്തോട് അനുബന്ധിച്ച് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ക്ഷയരോഗത്തിനെതിരെ പോരാടുന്നതിന് വേണ്ടിയും നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

എന്താണ് ക്ഷയരോഗം?

എന്താണ് ക്ഷയരോഗം?

എന്താണ് ക്ഷയരോഗം എന്നത് കൃത്യമായി മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗവും മനസ്സിലാക്കാന്‍ സാധിക്കും. ക്ഷയരോഗം എന്നത് ഒരു പകര്‍ച്ച വ്യാധിയായാണ് അറിയപ്പെടുന്നത്. ഇത് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. അത് കൂടാതെ ഇത് ചില അവസ്ഥകളില്‍ തലച്ചോറിനേയം വൃക്കകളേയും ബാധിക്കും. ഒരു തവണ രോഗം ബാധിച്ച വ്യക്തിക്ക് പിന്നീട് രോഗബാധ ഉണ്ടാവുന്നതിനുള്ള സാധ്യത ഇല്ല. എന്നാല്‍ രോഗം ബാധിച്ച് കഴിഞ്ഞാല്‍ കൃത്യമായി ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പണ്ട് കാലത്ത് മരണത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായിരുന്നു ക്ഷയരോഗം. ഇതിന്റെ കാരണങ്ങളെക്കുറിച്ച് നോക്കാം.

ക്ഷയരോഗത്തിന്റെ കാരണം

ക്ഷയരോഗത്തിന്റെ കാരണം

ക്ഷയരോഗത്തിന്റെ കാരണങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാല്‍ നമുക്ക് രോഗത്തേയും രോഗതീവ്രതയേയും പ്രതിരോധിക്കാവുന്നതാണ്. മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ് ടിബി അഥവാ ക്ഷയരോഗത്തിന് കാരണമാകുന്നത്. ക്ഷയരോഗത്തിന് കാരണമാകുന്ന രോഗാണുക്കള്‍ വായുവിലൂടെ വ്യാപിക്കുകയും ഇത് ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഒരു പകര്‍ച്ചവ്യാധിയാണ്. എന്നാല്‍ അത്ര എളുപ്പത്തില്‍ ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല. എന്നാല്‍ രോഗിയുമായി നിര്ന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് രോഗം ബാധിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ക്ഷയരോഗം പകരുന്നത് എങ്ങനെ?

ക്ഷയരോഗം പകരുന്നത് എങ്ങനെ?

എങ്ങനെയാണ് ക്ഷയരോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ക്ഷയരോഗമുള്ള ഒരു വ്യക്തി ചുമക്കുകയോ തുമ്മുകയോ അല്ലെങ്കില്‍ സംസാരിക്കുകയോ ചെയ്യുന്നത് വഴി പുറത്തേക്ക് വരുന്ന അണുക്കള്‍ വായുവിലേക്ക് പകരുന്നത് വഴിയാണ് ക്ഷയരോഗം പകരുന്നത്. എന്നാല്‍ സജീവമായ ശ്വാസകോശ അണുബാധയുള്ള ആളുകള്‍ക്ക് മാത്രമേ പകര്‍ച്ചവ്യാധി ഉണ്ടാവുന്നതിനുള്ള സാധ്യതയുള്ളൂ. പലപ്പോഴും പുറത്തേക്ക് വരുന്ന ടിബി ബാക്ടീരിയ ശ്വസിക്കുന്ന മിക്ക ആളുകള്‍ക്കും ബാക്ടീരിയയെ ചെറുക്കാനും അതിന്റെ വളര്‍ച്ച തടയുന്നതിനും സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വ്യക്തികളില്‍ ബാക്ടീരിയ നിര്‍ജ്ജീവമായിത്തീരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

 ഒളിഞ്ഞിരിക്കുന്ന അണുബാധ

ഒളിഞ്ഞിരിക്കുന്ന അണുബാധ

ചിലരില്‍ നിര്‍ജ്ജീവമായ അവസ്ഥയിലാണ് ബാക്ടീരിയ ഉണ്ടാവുന്നതെങ്കിലും അത് പിന്നീട് സജീവമാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. പലരിലും ഒളിഞ്ഞിരിക്കുന്ന തരത്തില്‍ അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചിലരില്‍ ഇവ ലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ രോഗബാധയായി വളരുന്നതിനുള്ള സാധ്യതയുണ്ട്. ഇവരില്‍ പിന്നീട് രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇതിന് ശേഷം രോഗബാധ ഇവരില്‍ വെല്ലുവിളി ഉയര്‍ത്തുകയും അത് പിന്നീട് ഗുരുതരമായ ക്ഷയരോഗമായി മാറുകയും ചെയ്യുന്നുണ്ട്.

ക്ഷയരോഗത്തിന്റെ ലക്ഷണങ്ങള്‍

ക്ഷയരോഗത്തിന്റെ ലക്ഷണങ്ങള്‍

എന്തൊക്കെയാണ് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുന്നതിന് നിങ്ങളെ സഹായിക്കുന്നുണ്ട്. പലപ്പോഴു ം ആക്ടീവ് അല്ലാത്ത ടിബി ഉള്ളവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. എന്നിരുന്നാലും ഇവരില്‍ പോസിറ്റീവ് സ്‌കിന്‍ റിയാക്ഷന്‍ ടെസ്റ്റ് ഉണ്ടാവുന്നു. ക്ഷയരോഗമുള്ളവര്‍ക്ക് താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങള്‍ കാണിക്കാവുന്നതാണ്.

നീണ്ട് നില്‍ക്കുന്ന ചുമ (2 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കും)

നെഞ്ച് വേദന

രക്തത്തോട് കൂടിയ കഫം

ക്ഷീണം

വിശപ്പില്ലായ്മ

ശരീരഭാരം കുറയുന്നത്

തണുപ്പ്

പനി

രാത്രി വിയര്‍ക്കല്‍ എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍

രോഗനിര്‍ണയവും പരിശോധനകളും എങ്ങനെ

രോഗനിര്‍ണയവും പരിശോധനകളും എങ്ങനെ

ക്ഷയരോഗം ബാധിച്ചാല്‍ അത് നിങ്ങളില്‍ രോഗനിര്‍ണയം നടത്തുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ക്ഷയരോഗത്തിന് പരിശോധന നടത്തുന്നതിന് വേണ്ടി നമുക്ക് രണ്ട് തരത്തിലുള്ള ടെസ്റ്റുകളാണ് നടത്തുന്നത്. മാന്റൂക്‌സ് ട്യൂബര്‍ക്കുലിന്‍ സ്‌കിന്‍ ടെസ്റ്റ് (ടിഎസ്ടി), രക്തപരിശോധന, ഇന്റര്‍ഫെറോണ്‍ ഗാമാ റിലീസ് അസെ (ഐജിആര്‍എ) എന്നിവയാണ് ഇവ. ഇത് കൂടാതെ അണുബാധ സജീവമാണോ അതോ ശ്വാസകോശത്തില്‍ അണുബാധയുണ്ടോ എന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള കൂടുതല്‍ പരിശോധനകളില്‍ ഇനി പറയുന്ന പരിശോധനകളും നടത്തുന്നുണ്ട്. കഫം, ശ്വാസകോശ ദ്രാവകം എന്നിവയുള്‍പ്പെടുത്തിയുള്ള പരിശോധനകള്‍. ഇത് കൂടാതെ എക്‌സ്-റേകള്‍, സിടി സ്‌കാനുകള്‍ എന്നിവയെല്ലാം നടത്തുന്നുണ്ട്.

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഉടനേ തന്നെ ജില്ലാ ആരോഗ്യ കേന്ദ്രത്തെ അറിയിക്കേണ്ടതാണ്. പിന്നീട് രോഗം ബാധിച്ചവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി ഇന്ത്യയില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ബിസിജി വാക്‌സിന്‍ എടുക്കേണ്ടതുണ്ട്. ക്ഷയരോഗത്തിന് എതിരേയുള്ള വാക്‌സിന്‍ ആണ് ബിസിജി എന്ന് പറയുന്നത്. ഇനി നിങ്ങളില്‍ രോഗം ബാധിച്ച് കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചുമക്കുമ്പോള്‍ തൂവാല കൊണ്ട് മൂക്കും വായയും അടച്ച് പിടിക്കേണ്ടതാണ്. ഇത് കൂടാതെ പൊതുസ്ഥലങ്ങളിലും മറ്റും തുപ്പാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

പ്രമേഹം കാഴ്ചയെ ബാധിച്ച് റെറ്റിനയിലേക്ക് വ്യാപിക്കുമ്പോള്‍ അപകടംപ്രമേഹം കാഴ്ചയെ ബാധിച്ച് റെറ്റിനയിലേക്ക് വ്യാപിക്കുമ്പോള്‍ അപകടം

most read:വേനലില്‍ വാടാതിരിക്കാന്‍ ഉച്ചഭക്ഷണ ശേഷം ഒരു ഗ്ലാസ്സ് മോര്

English summary

World TB Day 2023: Tuberculosis (TB): Symptoms, Treatment And Diagnosis In Malayalam

Here in this article we are discussing about the symptoms, treatment and diagnosis in malayalam. Take a look.
X
Desktop Bottom Promotion