For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ ചുമയില്‍ നിന്ന് ഈ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കണം: ക്ഷയരോഗ സാധ്യത ഇതെല്ലാം

ജലദോഷം മൂലമുണ്ടാവുന്ന ചുമയും ക്ഷയരോഗം മൂലമുണ്ടാവുന്ന ചുമയും തമ്മിലുള്ള വ്യത്യാസം

|

ലോക ക്ഷയരോഗ ദിനമാണ് ഇന്ന്, അതായത് മാര്‍ച്ച് 24. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ഒരിക്കലും അവഗണിച്ച് വിടാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് കൊവിഡ് മഹാമാരി നമുക്കിടയില്‍ നിന്ന് മാറാതെ നില്‍ക്കുന്ന അവസ്ഥയില്‍. കാരണം കൊവിഡില്‍ ചുമ എന്നത് എപ്പോഴും വില്ലനാണ്. ഈ അവസ്ഥയില്‍ കൊവിഡ് മാത്രമല്ല ചുമയുടെ കാരണം, അതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. സാധാരണ ജലദോഷം വന്നാലും നിങ്ങളില്‍ ചുമയുണ്ടാവുന്നുണ്ട്. എന്നാല്‍ എല്ലാ ചുമകളും ഒരുപോലെ ആയിരിക്കില്ല എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം.

ഏത് രോഗമായാലും അതിന്റെ രോഗനിര്‍ണയം കൃത്യസമയത്ത് നടത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ ഒരു പരിധി വരെ നമുക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ കൃത്യസമയത്ത് ചികിത്സ ആരംഭിച്ചാല്‍ അതിലൂടേയും രോഗത്തെ നമുക്ക് തോല്‍പ്പിക്കാം.

World TB Day: Difference Between Cold Cough And Tuberculosis Cough

ക്ഷയരോഗം എന്നത് എത്രത്തോളം ഗുരുതരമാണ് എന്നുള്ളത് നമുക്കെല്ലാം അറിയാവുന്നതാണ്. ശ്വാസകോശത്തിന്റെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുന്നത്. ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്ന് എപ്പോഴും വിടാതെ നില്‍ക്കുന്ന ചുമയാണ്. ഇത് പലപ്പോഴും 2-3 ആഴ്ച വരെ നില്‍ക്കുന്നതാണ്. ഈ പകര്‍ച്ചവ്യാധി സമയത്ത് കൊവിഡില്‍ നിന്നും സാധാരണ ചുമയില്‍ നിന്നും എന്തൊക്കെയാണ് ക്ഷയരോഗവുമായി ബന്ധപ്പെട്ട ചുമയില്‍ നിന്നുള്ള വ്യത്യാസങ്ങള്‍ എന്ന് നോക്കാം.

സാധാരണ ചുമയും ജലദോഷവും തിരിച്ചറിയാം

സാധാരണ ചുമയും ജലദോഷവും തിരിച്ചറിയാം

സാധാരണ ചുമയും ജലദോഷവും മൂലമുണ്ടാവുന്ന ചുമയെ തിരിച്ചറിയുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ക്ക് ജലദോഷ സംബന്ധമായ ചുമയാണ് എന്നുണ്ടെങ്കില്‍ അതില്‍ അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടും അത് ജലദോഷവുമായി ബന്ധപ്പെട്ടതാണോ എന്നതാണ്. അതുകൊണ്ട് തന്നെ ജലദോഷവുമായി ബന്ധപ്പെട്ട ചുമയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അതോടനുബന്ധിച്ച് തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയും കൂടി ഉണ്ടായിരിക്കും. തൊണ്ട വേദനയും മൂക്കൊലിപ്പും തന്നെയാണ് ഇത്തരം ചുമയുടെ ആദ്യ ലക്ഷണവും.

സാധാരണ ചുമയും ജലദോഷവും തിരിച്ചറിയാം

സാധാരണ ചുമയും ജലദോഷവും തിരിച്ചറിയാം

പിന്നീട് നിങ്ങള്‍ക്ക് ചെറിയ തോതില്‍ പനി അനുഭവപ്പെടുകയും അതോടൊപ്പം ചുമയും തുമ്മലും ഉണ്ടാവുന്നുണ്ട്. തൊണ്ടയുടെ പിന്‍ഭാഗത്തായി ചെറിയ രീതിയില്‍ ഇക്കിളിപ്പെടുത്തുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചിലരില്‍ ഇത് ഒരു വരണ്ട ചുമയായി തോന്നും. ചിലരില്‍ ചെറിയ കഫപ്രശ്‌നങ്ങളും ഉണ്ടാവുന്നു. എന്നാല്‍ വെറും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ നമ്മള്‍ സാധാരണ അവസ്ഥയിലേക്ക് മടങ്ങുന്നു. കൂടിപ്പോയാല്‍ 5 ദിവസത്തിനുള്ളില്‍ തന്നെ ഇത്തരം ചുമ മാറുന്നു. എന്നാല്‍ ക്ഷയരോഗത്തിന്റേതായ വ്യത്യാസങ്ങള്‍ ഉള്ള ചുമയാണെങ്കില്‍ അത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ക്ഷയരോഗ സംബന്ധമായ ചുമ

ക്ഷയരോഗ സംബന്ധമായ ചുമ

ക്ഷയരോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും അവഗണിക്കരുത് എന്നുള്ളതാണ് സത്യം. ഇത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമായെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഉടനേ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. രണ്ട് മൂന്നാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുന്ന നിര്‍ത്താതെയുള്ള ചുമയാണ് ഇതിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ചുമക്കുമ്പോള്‍ ജലദോഷ ചുമ പോലെ ആയിരിക്കില്ല എന്നുള്ളതാണ് വ്യത്യാസം. ചുമക്കുമ്പോള്‍ കഫം വര്‍ദ്ധിക്കുകയും അതില്‍ രക്തം കാണുകയോ ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ നിര്‍ത്താതെയുള്ള ചുമയാണ് ശ്രദ്ധിക്കേണ്ടതും. ഇത് കൂടാതെ ഇവരില്‍ വിശപ്പ് കുറയുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്.

ചുമ അധികമായാല്‍

ചുമ അധികമായാല്‍

എന്നാല്‍ രോഗ ബാധ സംശയിക്കുന്ന അവസരത്തില്‍ ചുമ അധികമായാല്‍ പലപ്പോഴും രോഗം ശാരീരിക പരിശോധനയില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നു. ഇവരില്‍ കഫത്തിലും ജലദോഷത്തിലും ചുവപ്പ് നിറവും രക്തവും ഉണ്ടാവാം. ക്ഷയരോഗം ഉണ്ടെന്ന് സംശയിക്കുന്നവരില്‍ എക്‌സറേ എടുക്കുന്നതാണ്. ഇത് കൂടാതെ നെഞ്ച് പരിശോധനയും നടത്തേണ്ടതാണ്. ക്ഷയരോഗികളിലെ നെഞ്ചു പരിശോധനയില്‍ വിള്ളലുകള്‍ കാണപ്പെടുന്നുണ്ട്. ഇത് കൂടാതെ ഇവരില്‍ അസാധാരണമായ രീതിയില്‍ ശ്വാസോച്ഛ്വാസം കാണപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ക്ഷയരോഗത്തിന്റെ മറ്റ് ചില ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

രാത്രിയിലെ വിയര്‍പ്പ് പലപ്പോഴും സാധാരണമെന്ന് കരുതുന്നവരാണ് പലരും. എന്നാല്‍ ക്ഷയരോഗം ഉള്ളവരില്‍ അത് പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ പ്രകടമായി കാണിക്കുന്നു. രാത്രിയിലെ ക്ഷീണമാണ് ഇതിന്റെ പ്രധാന ലക്ഷണം, ഇത് കൂടാതെ തളര്‍ച്ചയും രാത്രിയില്‍ അമിതമായ വിയര്‍പ്പും ഉണ്ടാവുന്നു. ഇത് കൂടാതെ വിശപ്പും ശരീരഭാരവും കുറയുന്നതും ശ്രദ്ധിക്കേണ്ടതാണ്. രോഗം ബാധിക്കുന്ന അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതാണ്. രോഗപ്രതിരോധ ശേഷി കുറവുള്ളവരില്‍ ക്ഷയരോഗം അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ പ്രമേഹരോഗമുള്ളവര്‍, വൃക്കരോഗമുള്ളവര്‍ എന്നിവരെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ പെട്ടെന്ന് അണുബാധയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ചികിത്സ എങ്ങനെ?

ചികിത്സ എങ്ങനെ?

ക്ഷയരോഗം നിര്‍ണയിക്കപ്പെട്ടാല്‍ ചികിത്സ എങ്ങനെയെന്നതാണ് ശ്രദ്ധിക്കേണ്ടത്. കൃത്യമായ ചികിത്സ ലഭിച്ചാല്‍ രോഗത്തെ പൂര്‍ണമായും നമുക്ക് ചികിത്സിക്കാന്‍ സാധിക്കുന്നുണ്ട്. ആറ് മാസം കൊണ്ട് തന്നെ പൂര്‍ണമായും മാറ്റാന്‍ സാധിക്കുന്ന രോഗാവസ്ഥയാണ് പലപ്പോഴും ക്ഷയരോഗം എന്ന് പറയുന്നത്. ആന്റിബയോട്ടിക്കുകള്‍ കഴിച്ച് രോഗത്തില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിനാണ് പലരും ശ്രദ്ധിക്കുന്നത്. രോഗത്തില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി ചുമക്കുമ്പോള്‍ തുണി പിടിച്ച് ചുമക്കാന്‍ ശ്രദ്ധിക്കണം, അണുബാധ തടയുന്നതിന് ശ്രദ്ധിക്കണം, തുമ്മുമ്പോള്‍ വായ പൊത്തിപ്പിടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെയെല്ലാം രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

World TB Day 2022: ക്ഷയരോഗം നിസ്സാരമല്ല: സ്ഥിരം കാണുന്ന ലക്ഷണം നിങ്ങളും ശ്രദ്ധിക്കണംWorld TB Day 2022: ക്ഷയരോഗം നിസ്സാരമല്ല: സ്ഥിരം കാണുന്ന ലക്ഷണം നിങ്ങളും ശ്രദ്ധിക്കണം

ഈ 5 ഭാഗങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണ ഓയില്‍ മസ്സാജ് ചെയ്യണംഈ 5 ഭാഗങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണ ഓയില്‍ മസ്സാജ് ചെയ്യണം

English summary

World TB Day: Difference Between Cold Cough And Tuberculosis Cough In Malayalam

Here in this article we are sharing the differences between the cold cough and tuberculosis cough in malayalam. Take a look.
X
Desktop Bottom Promotion