Just In
- 10 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
- 11 hrs ago
ആമസോണില്‍ ഉഗ്രന്‍ ഓഫറില്‍ ഹെല്‍ത്ത് പ്രോഡക്റ്റ്സ്
- 12 hrs ago
ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
- 13 hrs ago
കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്
Don't Miss
- News
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി
- Sports
IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന്‍ ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്‍
- Movies
'പുറത്തെ ജീവിതം മറക്കും, സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
World Sleep Day 2022: ഉറക്കം ഏത് ദിക്കിലേക്ക്, ശാസ്ത്രം പറയുന്നത് കേള്‍ക്കൂ
ആരോഗ്യ സംരക്ഷണത്തിന് ഒരാള്‍ക്ക് ഉറക്കം എന്നത് അനിവാര്യമായ ഒന്നാണ്. എന്നാല്‍ പല അവസരങ്ങളിലും പല കാരണങ്ങള്‍ കൊണ്ടും കൃത്യമായ ഉറക്കം ലഭിക്കാത്തവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അത് മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്നതാണ് സത്യം. ഇതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം കൃത്യമായ ഉറക്കമില്ലാത്തത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉറക്കം എന്നത് ഒരിക്കലും ഒഴിവാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ആരോഗ്യ സംരക്ഷണത്തില്‍ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശാസ്ത്രം വിശദീകരിക്കുന്നുണ്ട്. അതുപോലെ തന്നെ ഉറങ്ങുന്ന ദിക്കിനെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ശാസ്ത്രീയപരമായി ഏത് ദിക്കിലേക്ക് തല വെച്ച് ഉറങ്ങണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങളിലേക്കും ഇത് പലപ്പോഴും നിങ്ങളെ എത്തിക്കുന്നുണ്ട് എന്നതാണ് സത്യം. പലരും ദഹനക്കുറവിനെക്കുറിച്ചും ക്ഷീണത്തെക്കുറിച്ചും പറയുമ്പോള്‍ ഈ ദിക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ് എന്ന് ശാസ്ത്രം നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഉറക്കത്തിന്റെ ദിക്കറിയണം
ഉറക്കത്തിന്റെ ദിക്കറിയുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം അത് നിങ്ങളുടെ ആരോഗ്യത്തേയും മാനസികാരോഗ്യത്തേയും വളരെയധികം ബാധിക്കുന്നുണ്ട്. ഭൂമിക്ക് ചുറ്റും ഉള്ള കാന്തിക വലയും അതിന്റെ സ്വാധീനവും മനുഷ്യനെ ബാധിക്കുന്നുണ്ട്. ഭൂമിയുടെ കാന്തിക ധ്രുവത്തില്‍ പോസിറ്റീവ് എന്നത് വടക്കോട്ടും നെഗറ്റീവായത് തെക്കോട്ടുമാണ്. മനുഷ്യന്റെ തല ഒരു കാന്തത്തിന്റെ പോസിറ്റീവ് വശമായാണ് കണക്കാക്കുന്നത്. എന്നാല്‍ കാല്‍ഭാഗം വരുന്നത് നെഗറ്റീവ് ഭാഗമായാണ്. നമ്മള് പഠിച്ചത് പോലെ പോസിറ്റീവ് ധ്രുവങ്ങള്‍ വികര്‍ഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ നമ്മള് വടക്കോട്ട് തല വെച്ച് കിടന്നാല്‍ അത് പലപ്പോഴും നിങ്ങളില്‍ ക്ഷീണം ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.

വാസ്തു പറയുന്നത്
എന്നാല്‍ ഉറക്കത്തിന്റെ കാര്യത്തില്‍ വാസ്തുവിനെക്കുറിച്ച് പറയുന്നത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ആയുര്‍വ്വേദവും വാസ്തുശാസ്ത്രവും ഒരു പോലെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. ദിശകളുടെ കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. നമ്മുടെ ആരോഗ്യത്തെക്കുറിച്ചും വാസ്തുശാസ്ത്രത്തില്‍ പറയുന്നുണ്ട്. വാസ്തുപ്രകാരം ഏത് ദിക്കില്‍ തല വെച്ച് ഉറങ്ങണം എന്ന് നമുക്ക് നോക്കാവുന്നതാണ്. തെക്കോട്ട് തലവെച്ച് ഉറങ്ങുക എന്നത് വാസ്തുപ്രകാരം മികച്ചതാണ് എന്നതാണ്. ഇത് പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു.

വേദങ്ങള്‍ പറയുന്നത്
ശാസ്ത്രം മാത്രമല്ല വേദങ്ങളും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ ഏത് ദിക്കിലോട്ട് ഉറങ്ങുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നോക്കാം. സുശ്രുത സംഹിത പറയുന്നത് തല കിഴക്കോട്ട് വെച്ച് ഉറങ്ങുന്നതിനെക്കകുറിച്ചാണ് പറയുന്നത്. കാരണം തെക്കോട്ടു കാല് വച്ചാല്‍ പ്രാണനഷ്ടം സംഭവിക്കുന്നു എന്നതാണ്. കാരണം ജൈവിക ഊര്‍ജ്ജത്തിന്റെ വരവ് എന്ന് പറയുന്നത് വടക്ക് നിന്ന് തെക്ക് വരെയാണ്. പ്രാണന് ശരീരത്തില്‍ പ്രവേശിക്കുന്നത് പാദങ്ങളില്‍ നിന്നും ആത്മാവിന്റെ പ്രവേശനം ശിരസ്സിലൂടെയുമാണ് എന്നാണ് വിശ്വാസം. ഇത് കൂടാതെ എന്തുകൊണ്ട് ഉറങ്ങുന്ന ദിക്കിനെക്കുറിച്ച് ഇത്രയധികം ശ്രദ്ധിക്കണം എന്ന് പറയുന്നതെന്ന് നോക്കാം.

വടക്കുഭാഗത്തേക്ക് തിരിഞ്ഞ് ഉറങ്ങുന്നത്
വടക്കോട്ട് തിരിഞ്ഞ് ഉറങ്ങുന്നത് നല്ലതല്ല എന്നാണ് വാസ്തുവും ശാസ്ത്രവും എല്ലാം പറയുന്നത്. ഇത് ശരീരത്തില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് മനസ്സിന്റേയും ശരീരത്തിന്റേയും ഏകീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. വൈദ്യശാസ്ത്രപരമായി പറയുകയാണെങ്കില്‍ നമ്മുടെ ശരീരത്തിലെ അയേണ്‍ തലച്ചോറില്‍ കട്ടപിടിക്കുകയും രക്തചംക്രമണം, വര്‍ദ്ധിച്ച രക്ത സമ്മര്‍ദ്ദം, ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു എന്നാണ് പറയുന്നത്.

വിശ്വാസ പ്രകാരം
എന്നാല്‍ ചില വിശ്വാസപ്രകാരം മരിച്ച് കഴിഞ്ഞാല്‍ മാത്രമാണ് തല വടക്കോട്ട് വെക്കുന്നത്. അതിന് കാരണം പറയുന്നത് ആത്മാവ് ശരീരത്തില്‍ നിന്ന് പുറത്ത് കടക്കുന്നത് വടക്ക് ഭാഗത്തിലൂടെയാണ് എന്നതാണ്. അതുകൊണ്ട് തന്നെയാണ് മൃതദേഹം ദഹിപ്പിക്കുന്നത് വരെ തല വടക്കോട്ട് തന്നെ വെക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ ഒരു വിശ്വാസത്തിന്റെ ഭാഗമായി ചെയ്യുന്നതാണ്.

കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞ് ഉറങ്ങുന്നത്
സൂര്യന് കിഴക്ക് ഭാഗത്താണ് ഉദിക്കുന്നത് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ നമുക്ക് പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. നമ്മള് കിഴക്കോട്ട് തലവെച്ച് ഉറങ്ങുമ്പോള്‍, സൂര്യന്റെ ഊര്‍ജ്ജം ശിരസ്സിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും പാദങ്ങളിലൂടെ പുറത്തേക്ക് വരികയും ചെയ്യുന്നു എന്നാണ് പറയുന്നത്. ഇത് നിങ്ങള്‍ക്ക് തണുത്ത തലയും ചൂടുള്ള പാദങ്ങളും നല്കുന്നു. ഇത് പഠനത്തില്‍ മികച്ച് നില്‍ക്കുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുണ്ട്. ഇത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ഏകാഗ്രതയിലേക്ക് നയിക്കുകയും ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.

പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ഉറങ്ങുന്നത്
പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഉറങ്ങുന്നത് അഭികാമ്യമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. കാരണം ഇത് പലപ്പോഴും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന്റെ കാര്യത്തിലും പല വിധത്തിലുള്ള മോശം ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത് കൂടാതെ വാസ്തുപ്രകാരം പടിഞ്ഞാറോട്ട് തല വെച്ച് ഉറങ്ങുന്നത്ത ദു:സ്വപ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നാണ് പറയുന്നത്.

തെക്ക് ഭാഗത്തേക്ക് തിരിഞ്ഞ് ഉറങ്ങുന്നത്
ഭൂമിയുടെ കാന്തിക വലയപ്രകാരം ഒരാള്‍ നടക്കുമ്പോള്‍ പാദ ഭാഗം നെഗറ്റീവും പോസിറ്റീവ് തലയും ആയിരിക്കും. ഇതിന്റെ പരസ്പര ആകര്‍ഷണം ഉറക്കത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഐതിഹ്യമനുസരിച്ച്, തെക്ക് യമദേവന്റെ ദിശയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിശ മരണത്തെ പോലെ കനത്ത ഉറക്കത്തിലേക്ക് നിങ്ങളെ എത്തിക്കുകയാണ് ചെയ്യുന്നത്. ഈ ഭാഗത്തേക്ക് തല വെച്ച് ഉറങ്ങുന്നതിലൂടെ അത് ആരോഗ്യം, രക്തസമ്മര്‍ദ്ദം കുറയ്ക്കല്‍, പോസിറ്റീവ് എനര്‍ജി, സമ്പത്ത്, സമൃദ്ധി, ഐക്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ശാസ്ത്രവും വാസ്തുവും പറയുന്നത്.

ആരോഗ്യവും ഉറക്കവും
ആരോഗ്യവും ഉറക്കവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്കറിയാം. ഇതില്‍ ഉത്കണ്ഠയും കൈകള്‍ക്ക് വേദനയും മറ്റും ഉള്ള വാതക്കാര്, തെക്കോട്ടോ തെക്കുകിഴക്കോ തലവെച്ച് ഉറങ്ങുന്നത് നല്ലതാണ്. പിത്തസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ അവര്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ അല്പ സമയത്തേക്ക് ഉറങ്ങുന്നത് നല്ലതാണ്. കഫ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അവര്‍ പടിഞ്ഞാറ് ഭാഗത്തേക്ക് തല വെച്ച് ഉറങ്ങുന്നത് നല്ലതാണ് എന്നാണ് ആയുര്‍വ്വേദം പറയുന്നത്.

കൃത്യമായ ദിക്കുകള്‍
ഇനി ശാസ്ത്രപ്രകാരം ഏത് ദിക്കുകളാണ് ഉറങ്ങുന്നതിന് കൃത്യമായ ദിക്കുകള്‍ എന്ന് നോക്കാവുതാണ്. തെക്ക്-വടക്ക് ഉത്തമമായ ദിക്കാണ്. എന്നാല്‍ കിടക്കുമ്പോള്‍ തല തെക്കോട്ടും കാലുകള്‍ വടക്കോട്ടും വെച്ച് ഉറങ്ങുന്നതിന് വേണം ശ്രദ്ധിക്കേണ്ടത്. കിഴക്ക്-പടിഞ്ഞാറ് ദിക്കാണെങ്കില്‍ ഇവിടെ തല കിഴക്കോട്ടും കാലുകള്‍ പടിഞ്ഞാറോട്ടും വെച്ച് ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. പടിഞ്ഞാറോട്ട് തലവെച്ച് ഉറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഒരിക്കലും വടക്കോട്ട് തല വെച്ച് ഉറങ്ങാതിരിക്കുക.

ആയുര്വ്വേവദം പറയുന്നത്
ആരോഗ്യത്തിന്റെ കാര്യത്തില്‍ നാമെല്ലാവരും മുറുകെപ്പിടിക്കുന്നതാണ് ആയുര്‍വ്വേദം. ആയുര്‍വേദം പറയുന്നത് ഇടത് വശം ചേര്‍ന്ന് ഉറങ്ങുന്നതിനാണ്. അങ്ങനെയെങ്കില്‍ ഇവരില്‍ ശരിയായി ശ്വസിക്കുന്നതിനും, ഹൃദയത്തിലെ സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനും രക്തചംക്രമണത്തിനും സഹായിക്കുന്നു. ഇത് കൂടാതെ ആരോഗ്യത്തിന്റെ അവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയാണ് ചെയ്യുന്നത്. കാരണം വശങ്ങളില് തിരിഞ്ഞ് ഉറങ്ങുന്നത് സൂര്യനാഡി (വലത് നാസാദ്വാരം), ചന്ദ്രനാഡി (ഇടത് നാസാരന്ധ്രം) എന്നിവയെ സജീവമാക്കുകയും നമ്മുടെ ശരീരത്തിലെ പ്രാണപ്രവാഹത്തെ കൂട്ടുകയും ആരോഗ്യം മൊത്തത്തില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനി ഉറങ്ങുമ്പോള്‍ കൃത്യമായ ദിശയില്‍ ഉറങ്ങുന്നതിന് വേണം ശ്രദ്ധിക്കാന്‍.
ഉറക്കം
വടക്കോട്ട്
വേണ്ട;
ആയുസ്സിന്
വരെ
ദോഷമാണ്
most read:വാസ്തു പറയും ഏത് ദിക്കിലേക്ക് ഉറങ്ങണം എന്ന്; ദോഷം ഈ ദിക്കുകള്‍