For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമുള്ള ശരീരത്തിന് മതിയായ ഉറക്കം പ്രധാനം; ഉറക്ക സമയം ഇത്ര വേണം

|

ആരോഗ്യം നിലനിര്‍ത്താന്‍ നല്ല ഉറക്കം വളരെ പ്രധാനമാണ്. ഇന്നത്തെ തിരക്കുകള്‍ കാരണം മിക്കവര്‍ക്കും എട്ടു മണിക്കൂര്‍ ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല. മാറിക്കൊണ്ടിരിക്കുന്ന ദിനചര്യകളും സമ്മര്‍ദ്ദവും കാരണം പലരും ഉറക്കമില്ലായ്മ കാരണം ബുദ്ധിമുട്ടുന്നു. ഉറക്കക്കുറവ് ഉണ്ടായാല്‍ ഒരു ജോലിയും ശരിയായി ചെയ്യാന്‍ കഴിയില്ല. നല്ല ഉറക്കത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് ലോക ഉറക്ക ദിനം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 18നാണ് ലോക ഉറക്ക ദിനം ആചരിക്കുന്നത്. ഉറക്കത്തിന്റെ പ്രാധാന്യവും ഒരു വ്യക്തിക്ക് വേണ്ട ഉറക്ക സമയം എന്താണെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: വേനല്‍ച്ചൂടില്‍ ശരീരം വാടാതിരിക്കാന്‍, ഊര്‍ജ്ജം പുതുക്കാന്‍ ചെയ്യേണ്ടത് ഇത്

ലോക ഉറക്ക ദിനം 2022

ലോക ഉറക്ക ദിനം 2022

ആരോഗ്യകരമായ ജീവിതത്തിന് ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഒരു ദിനമാണ് ഇത്. സ്ഥിരവും കൃത്യസമയത്ത് ഉറങ്ങുന്നതുമായ ഒരു ശീലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്, എന്നാല്‍ ഈ അത്യന്താപേക്ഷിതമായ ഘടകം പലരും പലപ്പോഴും അവഗണിക്കുന്നു. നിങ്ങള്‍ നല്ല ഭക്ഷണക്രമം പിന്തുടരുന്നു, ജിമ്മില്‍ വ്യായാമം ചെയ്യുന്നു, നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ യോഗ പരിശീലിക്കുന്നു, എന്നാല്‍ ഉറക്കം നമ്മള്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒന്നല്ല. അത് മാറ്റാന്‍ സമയമായി.

ഉറക്കത്തിന് വേണ്ട സമയം

ഉറക്കത്തിന് വേണ്ട സമയം

എല്ലാവരും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം എന്നു പറയുന്നു. എന്നാല്‍ ഈ പ്രസ്താവന ഒരു പൊതുവല്‍ക്കരണമാണ്. ഓരോരുത്തര്‍ക്കും വെള്ളം കുടിക്കുന്നതിന് വ്യത്യസ്ത ആവശ്യകതകള്‍ ഉള്ളതുപോലെ ഓരോ ശരീരത്തിനും പ്രായം, ഭാരം, പ്രവര്‍ത്തനം മുതലായവയെ ആശ്രയിച്ച് വ്യത്യസ്ത ദൈര്‍ഘ്യമുള്ള ഉറക്കം ആവശ്യമാണ്.

Most read:വേനലില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചത് ഈ സാധനങ്ങള്‍

സ്ലീപ് ഫൗണ്ടേഷന്‍ പറയുന്നത്

സ്ലീപ് ഫൗണ്ടേഷന്‍ പറയുന്നത്

സ്ലീപ് ഫൗണ്ടേഷന്‍ പ്രകാരം പൊതുവായി അംഗീകരിക്കപ്പെട്ട ഉറക്ക സമയം ഇനിപ്പറയുന്നതാണ്.

മുതിര്‍ന്നവര്‍ക്ക് 7-9 മണിക്കൂര്‍ ഉറക്കം

65 വയസ്സിന് മുകളിലുള്ളവര്‍ക്ക് 7-8 മണിക്കൂര്‍ ഉറക്കം

കൗമാരക്കാരിലും പ്രീ ടീനേഴ്‌സിലും 9-11 മണിക്കൂര്‍

7 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് 10-13 മണിക്കൂര്‍

കുഞ്ഞുങ്ങള്‍ക്ക് 17 മണിക്കൂര്‍ വരെ

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

എന്നിരുന്നാലും, ആരോഗ്യമുള്ള വ്യക്തികള്‍ക്കുള്ള അടിസ്ഥാന ചട്ടക്കൂടാണിത്. സ്ലീപ്പ് ഫൗണ്ടേഷന്‍ സൂചിപ്പിക്കുന്നത്, ഏത് തരത്തിലുള്ള പ്രവര്‍ത്തനം, ഏതെങ്കിലും വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകള്‍ മുതലായവയെ ആശ്രയിച്ച് മണിക്കൂറുകളുടെ എണ്ണം കൂടുകയോ കുറയ്ക്കുകയോ ചെയ്യാം. ഉറക്ക സമയം കണക്കാക്കുമ്പോള്‍ ഈ ഘടകങ്ങള്‍ പരിഗണിക്കുക. ഉറക്കത്തില്‍ നിങ്ങള്‍ സന്തുഷ്ടനാണോ? നിലവിലുള്ള ഏതെങ്കിലും രോഗമുണ്ടോ? ഉറക്കമല്ലാതെ അലസതയുണ്ടാക്കുന്ന എന്തെങ്കിലും പ്രശ്‌നമുണ്ടോ? നിങ്ങള്‍ കൂടുതല്‍ ഊര്‍ജം പുറന്തള്ളുന്നുണ്ടോ? അതായത്, കഠിനമായ ജോലി അല്ലെങ്കില്‍ സ്‌പോര്‍ട്‌സ്. ജാഗ്രത ആവശ്യമുള്ള ജോലികളില്‍ നിങ്ങള്‍ പലപ്പോഴും ഉറങ്ങാറുണ്ടോ? ജോലി ചെയ്യാത്തപ്പോള്‍, നിങ്ങള്‍ കൂടുതല്‍ ഉറങ്ങാന്‍ പ്രവണത കാണിക്കുന്നുണ്ടോ? നിങ്ങളുടെ ഉറക്കം സ്ഥിരതയുള്ളതാണോ? തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്ത് നിങ്ങളുടെ ഉറക്കം ക്രമീകരിക്കുക.

Most read:വേനലില്‍ തണ്ണിമത്തന്‍ ഒരു അത്ഭുത ഫലം; ഗുണങ്ങള്‍ ഇതാണ്

നല്ല ഉറക്കത്തിന്റെ ആവശ്യം

നല്ല ഉറക്കത്തിന്റെ ആവശ്യം

കുറച്ച് ഉറക്കം മാത്രമേ ആവശ്യമുള്ളൂ എന്ന് സ്വയം ചില ആളുകള്‍ വിശ്വസിക്കുമ്പോള്‍, ഇത് ഒരു മിഥ്യയാണെന്ന് വിദഗ്ധര്‍ പറയുന്നു. ചില ആളുകള്‍ അവര്‍ കൂടുതല്‍ ഉണര്‍ന്നിരിക്കുന്നത് നല്ലതായി കരുതുന്നു, എന്നാല്‍ യഥാര്‍ത്ഥത്തില്‍ താഴ്ന്ന നിലയിലാണ് അവരുടെ ശരീരം പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനപരമായ തകര്‍ച്ച വളരെ സാവധാനത്തില്‍ സംഭവിക്കുന്നതിനാല്‍ അവര്‍ അത് മനസ്സിലാക്കുന്നില്ല. പകല്‍ സമയത്ത് ശരീരത്തിലെ പേശികള്‍ ക്ഷീണിക്കുകയും തലച്ചോറിനെ റീചാര്‍ജ് ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ രാത്രി സമയത്ത് ഉറക്കം അത്യന്താപേക്ഷിതമാണ്. ശരിയായ വൈജ്ഞാനിക, പെരുമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ഉറക്കം അത്യാവശ്യമാണ്.

ഉറക്കമില്ലെങ്കില്‍

ഉറക്കമില്ലെങ്കില്‍

നിങ്ങള്‍ ശരിയായി ഉറങ്ങുന്നില്ലെങ്കില്‍, നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. പ്രമേഹം, ഹൃദയം, ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ്, ഉത്കണ്ഠ, ചുളിവുകള്‍, ഡാര്‍ക് സര്‍ക്കിള്‍, ഉത്തേജകത്തോടുള്ള പ്രതികരണം കുറയല്‍ തുടങ്ങിയവ ഉറക്കക്കുറവിന്റെ അപകടസാധ്യതയില്‍ ഉള്‍പ്പെടുന്നു.

Most read:വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കണം; ശരീരം മാറുന്നത് പെട്ടെന്നാണ്

നല്ല ഉറക്കത്തിന് ചെയ്യേണ്ടത്

നല്ല ഉറക്കത്തിന് ചെയ്യേണ്ടത്

നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കണമെങ്കില്‍, കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുക. രാത്രിയില്‍ അധികം എരിവുള്ള ഭക്ഷണം കഴിക്കരുത്. ഉറങ്ങുന്നതിനുമുമ്പ് ആരോടും തര്‍ക്കിക്കുകയോ നിഷേധാത്മകമായി സംസാരിക്കുകയോ ചെയ്യരുത്. ഉറങ്ങുന്ന കിടക്കയും തലയിണയും സുഖകരമാണെന്ന് ഉറപ്പാക്കുക. ഉറങ്ങുമ്പോള്‍, ഒരു നല്ല ഓര്‍മ്മയോ ദൃശ്യമോ സങ്കല്‍പ്പിക്കുക.

English summary

World Sleep Day 2022: How Many Hours of Sleep Do You Really Need in Malayalam

Sleep is essential as during this time, the body muscles worn down during the day as well as recharging the brain. Read on to know more.
Story first published: Wednesday, March 16, 2022, 17:18 [IST]
X
Desktop Bottom Promotion