For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലി കാരണമായി വരും ഈ മാരക രോഗങ്ങള്‍; അപകടം

|

'പുകവലി ആരോഗ്യത്തിന് ഹാനികരമാണ്' എന്നത് ഏവരും കേട്ട് തഴമ്പിച്ച ഒരു വാക്യമാണ്. സിഗരറ്റ് പായ്ക്കറ്റിനു പുറത്തും അല്ലെങ്കില്‍ ഒരു സിനിമ, ടിവി ഷോ കാണുമ്പോഴോ ഒക്കെ ആ മുന്നറിയിപ്പ് നാം കാണുന്നു. അത്രക്ക് ഭീകരമാണ് പുകവലിയുടെ ദൂഷ്യവശങ്ങള്‍. വര്‍ഷാവര്‍ഷം മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താനായി ഈ ദിനം പ്രയോജനപ്പെടുത്തുന്നു.

Most read: ശരീരത്തിന് വേണം വിറ്റാമിന്‍ ബി 12; ഗുണം ഇങ്ങനെMost read: ശരീരത്തിന് വേണം വിറ്റാമിന്‍ ബി 12; ഗുണം ഇങ്ങനെ

ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് മുതിര്‍ന്നവരും പുകവലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിഗരറ്റ് വലിക്കുന്നത് ശ്വാസകോശ അര്‍ബുദം, ആസ്ത്മ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും. സിഗരറ്റ് വലിക്കുന്നത് വിഷാദം, സ്‌കീസോഫ്രീനിയ തുടങ്ങിയ മാനസികാരോഗ്യ വൈകല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. രോഗങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ, പുകവലി ചില രോഗങ്ങളുടെ ലക്ഷണങ്ങളെ വഷളാക്കുകയും ചികിത്സിക്കാന്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യും. പുകവലി മൂലമുണ്ടാകുന്ന ഏറ്റവും ഭയാനകമായ ചില രോഗങ്ങള്‍ ഇവയാണ്:

ശ്വാസകോശ അര്‍ബുദം

ശ്വാസകോശ അര്‍ബുദം

മറ്റേതൊരു തരത്തിലുള്ള കാന്‍സര്‍ ബാധിച്ച് മരിക്കുന്നതിനേക്കാളും കൂടുതല്‍ ആളുകള്‍ ശ്വാസകോശ അര്‍ബുദം മൂലം മരിക്കുന്നു. സിഗരറ്റ് വലിക്കുന്നത് ശ്വാസകോശ അര്‍ബുദത്തിന് പ്രധാന കാരണമാണ്. 87% ശ്വാസകോശ അര്‍ബുദ മരണങ്ങള്‍ക്കും കാരണമാകുന്നത് പുകവലിയാണ്. ഈ രോഗനിര്‍ണയം നടത്തി അഞ്ച് വര്‍ഷത്തിന് ശേഷം നിങ്ങള്‍ ജീവിച്ചിരിക്കാനുള്ള സാധ്യത 5 ല്‍ 1 ല്‍ കുറവാണ്.

സി.ഒ.പി.ഡി

സി.ഒ.പി.ഡി

ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന ശ്വാസകോശ സംബന്ധമായ അസുഖമാണ് സി.ഒ.പി.ഡി. ഇത് ഗുരുതരമായ ശ്വാസകോശ വൈകല്യത്തിനും അകാലമരണത്തിനും കാരണമാകുന്നു. ഈ അസുഖം ബാധിച്ചാല്‍ നിങ്ങള്‍ക്ക് ചെറിയ പടികള്‍ കയറുന്നതുപോലും ബുദ്ധിമുട്ടാവുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. രോഗികള്‍ക്ക് അവരുടെ വീടുകളില്‍ തന്നെ വിശ്രമിക്കേണ്ടതായി വരും. സിപിഡിയുടെ 80 ശതമാനവും സംഭവിക്കുന്നത് സിഗരറ്റ് വലിക്കുന്നതിലൂടെയാണ്. അമേരിക്കയില്‍ ആളുകളില്‍ നാലാമത്തെ പ്രധാന മരണകാരണമാണ് സിപിഡി.

Most read:ബ്ലഡ് കാന്‍സര്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങളുണ്ടോ നിങ്ങള്‍ക്ക്‌Most read:ബ്ലഡ് കാന്‍സര്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങളുണ്ടോ നിങ്ങള്‍ക്ക്‌

ഹൃദ്രോഗം

ഹൃദ്രോഗം

പുകവലി നിങ്ങളുടെ ഹൃദയം ഉള്‍പ്പെടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു. പുകവലി നിങ്ങളുടെ ധമനികളില്‍ തടസ്സത്തിനും സങ്കോചത്തിനും കാരണമാകും, അതായത് നിങ്ങളുടെ ഹൃദയത്തിലേക്ക് രക്തവും ഓക്‌സിജനും ഒഴുകുന്നത് കുറയുന്നു. ഇന്ത്യയില്‍ മരണകാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഹൃദ്രോഗം.

സ്‌ട്രോക്ക്

സ്‌ട്രോക്ക്

പുകവലി നിങ്ങളുടെ ധമനികളെ ബാധിക്കുന്നതിനാല്‍, ഇത് സ്‌ട്രോക്കിന് കാരണമാകുന്നു. നിങ്ങളുടെ തലച്ചോറിലേക്കുള്ള രക്ത വിതരണം താല്‍ക്കാലികമായി തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ നഷ്ടപ്പെടുകയും മരിണം സംഭവിക്കുകയും ചെയ്യുന്നു. അമേരിക്കയില്‍ ജനങ്ങളുടെ മരണത്തിന്റെ അഞ്ചാമത്തെ പ്രധാന കാരണമാണ് സ്‌ട്രോക്ക്.

Most read:സ്‌ട്രോക്ക് എന്ന വില്ലനെ നേരിടാം; ഈ മാറ്റം ശീലമാക്കൂMost read:സ്‌ട്രോക്ക് എന്ന വില്ലനെ നേരിടാം; ഈ മാറ്റം ശീലമാക്കൂ

ആസ്ത്മ

ആസ്ത്മ

നിങ്ങളുടെ ശ്വാസകോശത്തിനകത്തേക്കും പുറത്തേക്കും വായു സഞ്ചാരം ബുദ്ധിമുട്ടാക്കുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ രോഗമാണ് ആസ്ത്മ. നിങ്ങളുടെ പുകവലി ശീലം വായു സഞ്ചാരത്തിന് തടസമാവുകയും പെട്ടെന്നുള്ളതും കഠിനവുമായ ആസ്ത്മയ്ക്ക് കാരണമാകുകയും ചെയ്യും. ആസ്ത്മ നിങ്ങള്‍ക്ക് ചെറുപ്പത്തിലേ തന്നെ വരാമെങ്കുലും പുകവലി ശീലം അതിനെ കൂടുതല്‍ വഷളാക്കും.

പ്രത്യുത്പാദന പ്രശ്‌നങ്ങള്‍

പ്രത്യുത്പാദന പ്രശ്‌നങ്ങള്‍

സ്ത്രീകളിലെ പുകവലി ശീലം അവരുടെ ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പുകവലി സ്ത്രീകളിലെ ഫെര്‍ട്ടിലിറ്റിയെ ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ ഗര്‍ഭം ധരിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാവുന്നു. പുരുഷന്‍മാരില്‍ പുകവലി ബീജങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നു. അങ്ങനെ പുരുഷന്‍മാര്‍ക്കും പുകവലി ശീലത്തിലൂടെ പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു.

Most read:സ്ത്രീകള്‍ക്ക് കൂടുതല്‍ ഉറക്കം വേണം; എന്നാല്‍ സംഭവിക്കുന്നതോ ?Most read:സ്ത്രീകള്‍ക്ക് കൂടുതല്‍ ഉറക്കം വേണം; എന്നാല്‍ സംഭവിക്കുന്നതോ ?

അകാല ജനനം

അകാല ജനനം

പുകവലിയുടെ ഫലങ്ങള്‍ അമ്മയുടെ ആരോഗ്യത്തെ മാത്രമല്ല, അവരുടെ കുഞ്ഞിനെയും ബാധിക്കുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പുകവലിക്കുന്നത് ശിശുക്കളുടെ അകാല ജനനത്തിനും അല്ലെങ്കില്‍ കുറഞ്ഞ ഭാരത്തോടെ കുഞ്ഞ് ജനിക്കുന്നതിനും കാരണമാകും. വളരെ നേരത്തെ അല്ലെങ്കില്‍ വളരെ ഭാരം കുറഞ്ഞ് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തില്‍ വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളും കണ്ടുവരുന്നു.

പ്രമേഹം

പ്രമേഹം

സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കാത്തവരേക്കാള്‍ 30 മുതല്‍ 40% വരെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത പുകവലിക്കാരില്‍ കൂടുതലാണ്. കൂടാതെ, പുകവലി ഹ്രൃദ്രോഗം, വൃക്ക രോഗം, കാലുകളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടല്‍, അന്ധത, നാഡി ക്ഷതം എന്നിവ പോലുള്ള സങ്കീര്‍ണതകള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

Most read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂMost read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

അന്ധത, തിമിരം, മാക്യുലര്‍ ഡീജനറേഷന്‍

അന്ധത, തിമിരം, മാക്യുലര്‍ ഡീജനറേഷന്‍

മാക്യുലര്‍ ഡീജനറേഷന്‍ സംഭവിക്കുന്നതിന് കാരണമാകുന്നതാണ് പുകവലി. 65 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരില്‍ അന്ധതയുടെ പ്രധാന കാരണമാണ് മാക്യുലര്‍ ഡീജനറേഷന്‍.

വന്‍കുടല്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍ എന്നിവയുള്‍പ്പെടെ 10 തരം കാന്‍സര്‍

വന്‍കുടല്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍ എന്നിവയുള്‍പ്പെടെ 10 തരം കാന്‍സര്‍

അടിസ്ഥാനപരമായി, എല്ലാ കാന്‍സറുകളും കാരണമാകുന്ന ഒന്നാണ് പുകവലി. കരള്‍, വന്‍കുടല്‍ എന്നിവയടക്കം കുറഞ്ഞത് ഒരു ഡസന്‍ കാന്‍സറിന് പുകവലി കാരണമാകും. നിങ്ങള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനുശേഷമോ അല്ലെങ്കില്‍ നിങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയിലാണെന്ന് അറിയുകയോ ചെയ്താല്‍ പുകവലി പാടേ ഉപേക്ഷിക്കുക. അല്ലെങ്കില്‍, പുകവലിക്കുന്നതിലൂടെ ഈ അവസ്ഥ വഷളാകുകയും കാന്‍സര്‍ മൂലമുള്ള മരണ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Most read:ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെMost read:ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെ

English summary

World No Tobacco Day 2021: List of Major Diseases That Are Caused By Smoking

World No Tobacco Day 2021: Here we sharing the List of Major Diseases That Are Caused By Smoking. Know more.
X
Desktop Bottom Promotion